Sunday, 29 May 2016

White Heat (1949)

  ചെറുപ്പം  മുതലേ  കോഡി  ജാരെറ്റ്  സ്നേഹിച്ചതും  വിശ്വസിച്ചതും  അയാളുടെ അമ്മയെ  മാത്രമാണ് . അയാളുടെ  ഓരോ  പ്രവര്‍ത്തിയിലും  അമ്മയുടെ  സ്വാധീനവും  സപ്പോര്‍ട്ടും  ഉണ്ടായിരുന്നു . ടോപ്‌  ഓഫ്  ദി  വേള്‍ഡ്  എന്ന അമ്മയുടെ  പ്രോത്സാഹാനം  അയാളെ    ക്രിമിനല്‍  ലോകത്തിലേക്ക്  ആണ്  എത്തിച്ചത് . ക്രൈമിന്റെ  ലോകത്ത്  അയാള്‍  വളര്‍ന്നു  പന്തലിച്ചു  .അതോടൊപ്പം  അയാളുടെ  മദര്‍  കോംപ്ലക്സും  വളരുകയെ  ചെയ്തുള്ളൂ .
                 കോഡിയും  സംഘവും പ്ലാന്‍  ചെയ്ത്   നടത്തുന്ന  ഒരു  ട്രെയിന്‍  റോബറിയിലൂടെയാണ്  ചിത്രം  ആരംഭിക്കുന്നത് . ട്രെയിന്‍  റോബറി  വിജയകരമായെങ്കിലും  ട്രെയിന്‍  ജീവനക്കാരില്‍  നാലു  പേരും  കോഡിയുടെ  സംഘത്തിലെ  ഒരാളും  മരണപ്പെടാന്‍  ഇടയാകുന്നു .കൊള്ള മുതല്‍  പങ്ക്  വെക്കാന്‍  സംഘം  കോഡിയുടെ  വീട്ടില്‍  ഒത്തു  ചേരുന്ന രംഗത്തില്‍  കോഡിക്ക്  സംഘത്തിലെ  ബിഗ്‌  എഡുമായുള്ള  അഭിപ്രായ  വ്യത്യാസവും ഭാര്യ  വെര്‍ണയോടുള്ള  വിശ്വാസകുറവും  അമ്മയ്ക്ക്  കോഡിയിലുള്ള  സ്വാധീനവും പ്രകടമാണ് .  ട്രെയിന്‍  കൊള്ള സംബന്ധിച്ച്    US  ട്രെഷറി  ഇന്‍വെസ്റ്റിഗെറ്റര്‍  ഫിലിപ്പ്   ഇവാന്‍സിന്റെ   അന്വേഷണം  കോഡിയിലേക്ക് എത്തിച്ചേരുന്നു .  കോഡിയുടെ  അമ്മയെ  പിന്തുടര്‍ന്ന്‍  കോഡിയുടെ  സംഘേതം  കണ്ടു  പിടിക്കാന്‍  ഉള്ള  പദ്ധതി  ഒരളവ്  വരെ  വിജയിച്ചെങ്കിലും  ഇവാന്‍സിന്  നേരെ  നിറയൊഴിച്ചു  കോഡി  രക്ഷപ്പെടുന്നു . കോഡി  സമര്‍ത്ഥമായ  ഒരു  പദ്ധതി  തയ്യാറാക്കുന്നു . ട്രെയിന്‍  കൊള്ള  സമയത്ത് മറ്റൊരിടത്ത്  അയാളുടെ   സുഹൃത്ത്  ചെയ്ത  ക്രൈം  ഏറ്റെടുത്തു  കൊണ്ട്  കോഡി  പോലീസില്‍  കീഴടങ്ങുന്നു  ..രണ്ട് മുതല്‍  മൂന്നു വര്ഷം  വരെയുള്ള  കാരാഗ്രഹ  വസമാണ്  കോര്‍ട്ട് കോഡിക്ക്  വിധിച്ചത് .കോഡിയുടെ  കള്ളത്തരം  മറ്റാരെക്കാളും  അറിയാവുന്ന  ഫിലിപ്  ഇവാന്‍സ്  പക്ഷെ  തോറ്റ്  കൊടുക്കാന്‍  തയ്യാറല്ലായിരുന്നു . അണ്ടര്‍കവര്‍  ഓപ്പറേഷനില്‍  സമര്‍ത്ഥനായ  ഓഫീസര്‍  ഹാങ്ക്  ഫെല്ലനെ ,    കോഡിയെ  നിരീക്ഷിക്കാനായി  ജയിലിലേക്ക്  പറഞ്ഞയക്കുന്നു  .. ഹാങ്ക്,  വിക്  പാര്‍ഡോ  എന്ന പേരില്‍  കോഡിയുടെ  വിശ്വാസം  പിടിച്ചു  പറ്റാന്‍  ശ്രമിക്കുന്നു  . കോഡി  ജയില്‍  ചാടാന്‍  പദ്ധതിയിടുന്നതോടെ  ചിത്രം  കൂടുതല്‍  രസകരമാകുന്നു .
                           ഫിലിം നോയര്‍  ജോനറില്‍  നിന്നും  ഗാംഗ്സ്റ്റര്‍ ചിത്രങ്ങളിലേക്കുള്ള  പാലമായാണ്  വൈറ്റ്  ഹീറ്റ്  പൊതുവേ  അറിയപ്പെടുന്നത് .ഹീസ്റ്റ്  രംഗങ്ങളും   പ്രിസണ്‍  ബ്രേക്ക്  രംഗങ്ങളും  കള്ളനും  പോലീസും  കളിയുമോക്കെയായി  കാണികളെ  രസിപ്പിക്കുന്ന   മികച്ച  ഒരു  ചിത്രം  . തഗ് ലൈഫ്  കഥാപാത്രങ്ങളിലൂടെ  പ്രശസ്തന്‍  ആയിരുന്ന  ജെയിംസ്  കാഗ്നിയുടെ   അത്തരം  റോളുകളിലേക്കുള്ള  തിരിച്ചു  വരവായിരുന്നു  ഇതിലെ  കോഡി  ജാരെറ്റ് .  പരാജയത്തിന്റെ  പടുകുഴികളിലേക്ക്  വീണു  കൊണ്ടിരുന്ന  സമയത്താണ്  റൌള്‍  വാല്‍ശുമായി  ഒന്നിക്കാന്‍  കാഗ്നി തീരുമാനിക്കുന്നത്  ..സ്വപ്ന  തുല്യമായ  തിരിച്ചു  വരവ്  ആണ്  കാഗ്നി  വൈറ്റ്  ഹീറ്റിലൂടെ  നടത്തിയത്  .ഹൈ  സിയറയിലൂടെ  ഹംഫ്രെ ബോഗാര്‍ട്ടിന്റെ  സ്ക്രീന്‍  ഇമേജ്  മാറ്റി  കുറിച്ച റൌള്‍  വാല്‍ഷ്  കാഗ്നി ക്കും  പുതുജീവന്‍  നല്‍കി ഈ  ചിത്രത്തിലൂടെ .
                       ബേസിക്കലി  നന്മയും  തിന്മയും  തമ്മിലുള്ള  പോരാട്ടമാണെങ്കിലും  കോഡിയുടെ  കഥാപാത്രത്തിന്റെ  സങ്കീര്‍ണത  കാരണം  ഏത്  ഭാഗത്ത്  നില്‍ക്കണമെന്ന്  ഒരു  നിമിഷം  സംശയിച്ചു  പോകും  . കോഡിയുടെ  മാനസിക നില  പൂര്‍ണമായും  കൈവിട്ടു  പോകാന്‍  അധിക  സമയം  വേണ്ട  എന്ന്  കൂടെ  നില്‍ക്കുന്നവര്‍ക്കും  ഭാര്യക്കും  വരെ  വ്യക്തമാണ്‌ . അമ്മയാണ്  അയാളെ  പിടിച്ചു  നില്ക്കാന്‍  പോരാടാന്‍  പ്രേരിപ്പിക്കുന്ന  ഒരേ  ഒരു  ഘടകം  . ജെയിംസ്‌   കാഗ്നി യുടെ  കരിയറിലെ  മികച്ച  കഥാപാത്രം  ആണ്  കോഡി  ജരെറ്റ്  എന്ന്  നിസംശയം  പറയാന്‍  സാധിക്കും .  കോഡിയെ  കൂടാതെ  ഒരുപാടു  മികച്ച  കഥാപാത്രങ്ങള്‍  ചിത്രത്തിലുണ്ട് .അതിനനുസരിച്ച  ശക്തമായ  പ്രകടനങ്ങളും  ചിത്രത്തെ  മികവുറ്റതാക്കുന്നു .  ചിത്രത്തിന്റെ    ക്ലൈമാക്സ്‌  വളരെ  ബ്രില്ല്യന്റ്  എന്നെ  വിശേഷിപ്പിക്കാന്‍  പറ്റൂ ..

മികച്ച  ഒരു  ഇന്റെലിജന്റ്  ത്രില്ലെര്‍ /ഗാംഗ്സ്റ്റര്‍ ഫ്ലിക് /സൈക്കോ  ഡ്രാമ  കാണാന്‍  ആഗ്രഹിക്കുന്നുണ്ടെങ്കില്‍  നിങ്ങള്‍ക്കുള്ള  ബെസ്റ്റ്  ചോയ്സ്  ആണ്  ഈ  ചിത്രം .
IMDB:8.2/10
RT     :100%
വളരെ  ഫാസ്റ്റ്  പേസ്ട് ആയി  പുരോഗമിക്കുന്ന  ചിത്രത്തില്‍  ഓര്‍മയില്‍  നില്‍ക്കുന്ന   ഒരുപാടു  രംഗങ്ങള്‍  ഉണ്ട് .   പ്രതികളെ  പോലീസ്  ടെയില്‍  ചെയ്യുന്ന മെത്തേഡ്  കാണിച്ചത്  ഒക്കെ  പുതിയ  അനുഭവം  ആയിരുന്നു .

1 comment:

  1. Shamnas pls Contact me
    i want to discus about a project
    i am from Ernakulm

    9995464640 s my number

    ReplyDelete