ലോസ് ഏഞ്ചലസ് ഏരിയയിലെ ഫാർമിങ്ടണ് എന്ന സാങ്കൽപിക നഗരം . ഇവിടുത്തെ തെരുവുകൾ ഗ്യാങ്ങുകളാൽ സമ്പന്നമാണ് . മെക്സിക്കൻ ,ബ്ലാക്ക്‌സ് ,അർമേനിയൻ ,സാൽവഡോറൻ ,കൊറിയ ടൌൺ തുടങ്ങി എണ്ണം പറഞ്ഞ ഗ്യാങ്ങുകൾക്കിടയിൽ തായം കളിക്കുന്ന വിക്ക് മാക്കി എന്ന പൊലീസ് ഓഫീസർ ആണ് നമ്മുടെ കഥാനായകൻ.
ചുരുക്കി പറഞ്ഞാൽ കാക്കിക്കുള്ളിലെ ക്രിമിനൽ .
മാക്കിയുടെയും അയാളുടെ സ്‌ട്രൈക്ക് ടീമിന്റെയും കൂടെ 7 സീസണുകളിലൂടെയുള്ള ത്രിൽ റൈഡ് ആണ് ഷീൽഡ്.
കാലപഴക്കം ഒട്ടും ബാധിച്ചിട്ടില്ലാത്ത ഇപ്പൊ വേണമെങ്കിലും അതേ പടി എയർ ചെയ്യാൻ പറ്റാവുന്ന ഷോ എന്നാണ് സീരീസ് ഫിനിഷ് ചെയ്തപ്പോൾ തോന്നിയ ഇമ്പ്രെഷൻ . ഒരു പക്ഷെ ഇപ്പൊ കൂടുതൽ സ്വീകാര്യമായേനെ . അത്രയും ടൈറ്റ് ആയും എൻഗേജ് ആയും പോകുന്ന ഡ്രാമ ആണ് .
ഒരു പറ്റം അണ്ലൈക്കബിൾ ക്യാരക്റ്റർസിനെ വെച്ചു ഉദ്വേഗം ജനിപ്പിക്കുന്ന മോമെന്റുകളിലൂടെ കൊണ്ട് പോയി പ്രേക്ഷകരെ എന്ജോയ് ചെയ്യിപ്പിക്കാൻ ഷോക്ക് സാധിക്കുന്നുണ്ട് . പലപ്പോഴും നമ്മുടെ ഫേവറിറ്റ് ബാഡ് ഗയ്‌സ് ക്വസ്റ്റ്യനബിൾ ഡിസിഷനിലൂടെ കടന്ന് പോയി നിയമം ബെൻഡ് ചെയ്ത് രക്ഷപെടുമ്പോഴും അവർക്ക് വേണ്ടി റൂട്ട് ചെയ്യാതെയിരിക്കാൻ കഴിയില്ല .
മാക്കിയുടെ സ്‌ട്രൈക്ക് ടീമിലെ മറ്റ് അംഗങ്ങൾ ആയ ഷെയ്ൻ ,ലെമസ്കി,റോണി എന്നിവരും ഷോയിലെ പ്രധാന കഥാപാത്രങ്ങൾ ആണ് .അവരുടെ ദൃഢ ബന്ധമാണ് പലപ്പോഴും തകർച്ചയുടെ വക്കിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തുന്നത്.
രണ്ട് ഓട്ടിസ്റ്റിക് കുട്ടികൾ ഉള്ള മാക്കിയുടെ ഫാമിലി ലൈഫ് താളം തെറ്റലിന്റെ വക്കിലാണ് . അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ അയാൾ പരമാവധി ശ്രമിക്കുന്നുണ്ട് .
സ്‌ട്രൈക്ക് ടീമിന്റെ രീതികൾ പലപ്പോഴും തലവേദന ഉണ്ടാക്കുമെങ്കിലും അവരുടെ എഫക്റ്റീവ്നെസ് കൊണ്ട് മാത്രം കണ്ണടക്കാൻ നിര്ബന്ധിതന് ആയിരിക്കുന്ന ക്യാപ്റ്റൻ acevada യും ഡിപ്പാർട്ട്മെന്റിലെ ലീഡിങ് ഡിറ്റക്റ്റീവ്‌സ് ആയ ക്ളോഡേറ്റ് ഉം ഡചും ഒക്കെ മാക്കിയുടെ ക്രിമിനൽ ആക്റ്റിവിറ്റിയെ കുറിച്ചു സംശയലുകൾ ആണെങ്കിലും തെളിവുകൾ ഇല്ലാത്ത കൊണ്ട് ഒരവസരത്തിനായി കാത്തിരിക്കുകയാണ് .
പിന്നീടുള്ള സീസണുകളിൽ വിക് മാക്കിയെ പൂട്ടാൻ IAD ഓഫീസറായ ജോണ് കാവന കൂടി വരുമ്പോൾ മികച്ച ക്യാറ്റ് ആൻഡ് മൗസ് മോമെന്റ് ഷോ സമ്മാനിക്കുന്നുണ്ട് .
ആരോപണം ഉന്നയിച്ചവരെ വരെ ഒരു ഘട്ടത്തിൽ ഇത്രേം തങ്കപ്പെട്ട മനുഷ്യനെ ഞാൻ സംശയിച്ചല്ലോ എന്നു തോന്നിപ്പിക്കുന്ന തരത്തിൽ ഗതി തിരിച്ചു വിടാൻ തക്കവണ്ണം ശേഷിയുള്ള മാക്കിയെ പൂട്ടാൻ കാവന തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കുകയാണ് .
വിക് മാക്കിയുടെ മോശം ലിസ്റ്റിൽ ഇടം പിടിച്ചാൽ ഏത് കൊല കൊമ്പൻ ആണെങ്കിലും മുട്ടു കുത്തിക്കാൻ അയാൾക്കറിയാം . അതേ പോലെ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ ഏത് മാർഗവും അയാൾ തിരഞ്ഞെടുക്കുകയും
ചെയ്യും . നല്ല കടുകട്ടി ഗ്രേ ക്യാരക്കറ്റർ ആണ് .
കണ്സിസ്റ്റൻറ് ആയ ഏഴു സീസണുകൾ ആണ് ഷോയുടെ മറ്റൊരു ആകർഷണം . ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ മുതൽ ഉള്ള ചടുലത അവസാന സീസണിലെ അവസാന എപിസോഡ് വരെയും നില നിർത്തുന്നുണ്ട് .
ഏറ്റവും മികച്ച ഒരു ഫിനാലെ സമ്മാനിച്ച് ഷോ അവസാനിക്കുമ്പോൾ ഫേവറിറ്റ് ലിസ്റ്റിന്റെ മുകൾ ഭാഗത്തായി SHIELD ഉണ്ടാകും .
ഫേവറിറ്റ് ആന്റി ഹീറോ ആയി വിക് മാക്കിയും .
No comments:
Post a Comment