Thursday, 3 September 2015

Lilies of the Field (1963)

എന്തിനാണ്  നിങ്ങള്‍  വസ്ത്രങ്ങളെ  ചൊല്ലി ഉത്കണ്ഠപ്പെടുന്നത് ? വയലിലെ  പൂക്കളെ  നോക്കൂ  .അവ  എങ്ങനെയാണു  വളരുന്നത്  എന്ന്  നോക്കുക .അവര്‍  അധ്വനിക്കുന്നില്ല . വസ്ത്രങ്ങള്‍  ഉണ്ടാക്കുന്നില്ല     - മത്തായി 6:28

ലില്ലീസ്  ഓഫ്  ദി  ഫീല്‍ഡ് എന്ന പേരിന്റെ  ഉറവിടം  ഈ  വചനമാണ് . ലളിതവും  മനോഹരവുമായ  ഒരു  സിഡ്നി  പോയിറ്റര്‍  ചിത്രം .

നിത്യ  സഞ്ചാരിയും  പലതൊഴിലില്‍  സമര്‍ത്ഥനുമായ  ഹോമര്‍  സ്മിത്ത് അരിസോണയുടെ മരുപ്രദേശങ്ങളിലൂടെ  യാത്രയിലാണ് . കാറിന്റെ  റേഡിയേറ്ററിലേക്ക്  വെള്ളം  ശേഖരിക്കാനായി   സ്മിത്ത് ഒരു  കന്യാസ്ത്രീ  മന്ദിരത്തിനു  മുന്‍പില്‍  കാര്‍  നിര്ത്തുന്നു . ജര്‍മ്മനിയില്‍  നിന്നും  ആസ്ട്രിയയില്‍  നിന്നും  ഹംഗറിയില്‍  നിന്നുമായി  കുടിയേറിയെത്തിയ  കന്യാസ്ത്രീകള്‍ ആയിരുന്നു  അവിടുത്തെ  അന്തേവാസികള്‍ . ഇംഗ്ലീഷ്  ഭാഷ  വശമില്ലത്തവരായിരുന്നു  അവര്‍ .   മദര്‍  സുപ്പീരിയറായ  മരിയ  തനിക്കറിയാവുന്ന  ഇംഗ്ലീഷില്‍  സ്മിത്തിനു  അവരെയെല്ലാം  പരിചയപ്പെടുത്തി . തങ്ങളുടെ  പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി  ദൈവമാണ്  സ്മിത്തിനെ  അവിടെയെത്തിച്ചത്  എന്ന്  മദര്‍  മരിയ  വിശ്വസിക്കുന്നു . സ്മിത്ത്  പോകാന്‍  തുടങ്ങവേ  ഒരു  ദിവസത്തെ  ജോലി  എന്ന  പേരില്‍ മദര്‍   അയാളെ  അവിടെ  താമസിപ്പിക്കുന്നു . എന്നാല്‍  പിറ്റേ ദിവസം  അവിടെ  നിന്നും  പുറപ്പെടാന്‍   തയ്യാറായ സ്മിത്ത്   ശമ്പളം  ചോദിച്ചപ്പോള്‍  മദര്‍  അത്  കണ്ടില്ലെന്നു  നടിച്ചു കൊണ്ട്  അവിടെ  ഒരു  ചാപ്പേല്‍ (കൊച്ചു  പള്ളി)നിര്മിക്കുന്നതിനെ  പറ്റി  സൂചിപ്പിക്കുന്നു . ആദ്യം  വിസമ്മതിചെങ്കിലും  മദര്‍  മരിയയുടെ  അധികാര സ്വരം  അവിടെ  തുടരാന്‍   സ്മിത്തിനെ  പ്രേരിപ്പിക്കുന്നു  . സ്മിത്തും   കന്യാസ്ത്രീകളും  തമ്മില്‍     മാനസികമായി  ഒരു  അടുപ്പം  ഉണ്ടായി  തുടങ്ങുന്നു  .  അവരുടെ   ഇംഗ്ലീഷ്  ടീച്ചറും     സാരഥിയും   എല്ലാം    സ്മിത്ത്  തന്നെ  ആയിരുന്നു . എന്നാല്‍  ചാപ്പേല്‍  പണി  തുടങ്ങാനുള്ള   ഇഷ്ട്ടികകളോ  മറ്റു  സമഗ്രികളോ  എത്താത്തതും    മദര്‍  സുപ്പീരിയരുടെ  വിചിത്രമായ  സ്വഭാവവും  സ്മിത്തിനെ  ആശയക്കുഴപ്പതിലാക്കുന്നുണ്ട്.     പിന്നീട്  ഒരുപാടു  രസകരമായ  മുഹൂര്‍ത്തങ്ങളിലൂടെ  ചിത്രം  മുന്നോട്ട്  പോകുന്നു .

സിഡ്നി  പോയിറ്റര്‍ തന്നെയാണ്  ചിത്രത്തിന്റെ  നട്ടെല്ല് . പതിവ്  പോലെ  തന്റെ  വിസ്മയിപ്പിക്കുന്ന  പ്രകടനം  കാഴ്ച  വെച്ച  സിഡ്നിയെ  ഇത്തവണ  കാത്തിരുന്നത്  മികച്ച  നടനുള്ള  ഓസ്കാര്‍  അവാര്‍ഡ്‌  തന്നെ  ആയിരുന്നു . ആദ്യമായി  മികച്ച  നടനത്തിനുള്ള  ഓസ്കാര്‍  പുരസ്‌കാരം  ഒരു  കറുത്ത വര്‍ഗക്കാരന്‍  സ്വന്തമാക്കിക്കൊണ്ട്  ചരിത്ര ത്തില്‍  ഇടം  നേടി . മദര്‍  സുപ്പീരിയര്‍ മരിയയെ അവതരിപ്പിച്ച  ലിലിയ  സ്കാലയും  ശ്രദ്ധേയമായ  പ്രകടനമായിരുന്നു .  സിമ്പിള്‍  ആയ  ഒരു  സ്റ്റോറി  ഹൃദ്യമായ  രീതിയില്‍  ഒരുക്കിയിട്ടുണ്ട്  സംവിധായകന്‍  റാല്‍ഫ്  നെല്‍സണ്‍ .
ചിത്രത്തിലെ    ആമേന്‍ എന്ന്  തുടങ്ങുന്ന  സോംഗ്     മനസ്സില്‍  തങ്ങി  നില്‍ക്കുന്നു   .തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ഫീല്‍  ഗുഡ്  ചിത്രം .
IMDB:7.7/10
RT:100%

No comments:

Post a Comment