Wednesday, 2 September 2015

The Ox-Bow Incident (1943)

ക്ഷുഭിതരായ  ആള്‍ക്കൂട്ടം  നിയമം  നടപ്പിലാക്കാന്‍  തുനിഞ്ഞാല്‍   എന്ത്
 സംഭവിക്കുമെന്ന്  ചിന്തിച്ചിട്ടുണ്ടോ ?  അമേരിക്കന്‍  ഐക്ക്യനാടുകളില്‍  ഒരു  കാലത്ത്  ഇത്തരം  ഒരു  വ്യവസ്ഥ  നില  നിന്നിരുന്നു .നിയമ വ്യവസ്ഥക്ക്  പുറത്തു  നിന്ന്  കൊണ്ട്  ആള്‍ക്കൂട്ടങ്ങള്‍  നടത്തിയിരുന്ന  ഇത്തരം  കൊലകള്‍  ലിഞ്ചിംഗ്  എന്നാണ്  അറിയപ്പെടുന്നത്  .ചില  പ്രത്യേക  സാഹചര്യത്തില്‍  സ്ഥലത്തെ  ഷെറിഫിന്റെ  നേതൃത്വത്തില്‍  നടത്തുന്ന  ഇതിന്റെ  ഒരു  ലീഗലൈസ്ഡ്  വേര്‍ഷന്‍  ആണ്  'പോസെ' . ലിഞ്ചിംഗ്  പ്രതിപാദിചുള്ളാ  ഒരുപാടു  വെസ്റ്റേണ്‍  ചിത്രങ്ങള്‍  ഉണ്ടായിട്ടുണ്ട്  .എന്നാല്‍  ഓക്സ്ബോ  ഇന്‍സിഡന്റ്  പോലെ  ലിഞ്ചിംഗിന്റെ  ഭീകരത  കാണിക്കുന്ന  മറ്റൊരു  ചിത്രമുണ്ടോ  എന്ന്  സംശയമാണ് . 12  ആന്ഗ്രിമെന്‍ ഇറങ്ങുന്നതിനും  വര്‍ഷങ്ങള്‍ക്ക്  മുന്‍പേ  ഹെന്രി  ഫോണ്ട  അഭിനയിച്ച  സിമിലര്‍  തീമിലുള്ള  ഈ വെസ്റ്റേണ്‍  ക്ലാസ്സിക്‌   അധികമൊന്നും  ചര്‍ച്ച  ചെയ്തു  കണ്ടിട്ടില്ല .

നെവാദയിലെ  ഒരു     കൊച്ചു  നഗരത്തില്‍  ആണ്  സംഭവം  അരങ്ങേറുന്നത്  . സ്ഥലത്ത്  കന്നുകാലി മോഷണം  പതിവായതില്‍  ക്ഷുഭിതരാണ്   സ്ഥലവാസികള്‍ .ഗില്‍  കാര്‍ട്ടറും  (ഹെന്രി  ഫോണ്ട ) ആര്‍ട്ട്‌ ക്രോഫ്ടും (ഹാരി മോര്‍ഗന്‍ ) ഡെര്‍ബിയുടെ  മദ്യ ശാലയില്‍  കയറിയപ്പോള്‍  അവിടെയും  ചര്‍ച്ച  കന്നുകാലി മോഷണം  തന്നെയായിരുന്നു .വല്ലപ്പോഴും  നഗരത്തില്‍  കാണുന്ന  തങ്ങളെ പലരും   സംശയത്തോടെ   വീക്ഷിക്കുന്നതായി  അവര്‍ക്ക്  തോന്നിയിരുന്നു .  അപ്പോഴാണ്  ലാരി കിന്‍കൈട്  എന്ന  കന്നുകാലി വളര്‍ത്തുകാരന്‍  കൊല്ലപ്പെട്ടു  എന്ന  വാര്‍ത്തയുമായി  ഒരാള്‍  അങ്ങോട്ട്‌  വന്നത് . കന്നുകാലി  മോഷ്ട്ടാക്കള്‍  തന്നെയാകും  കൊലയാളികള്‍  എന്ന  അനുമാനത്തില്‍  എത്താന്‍  അധിക  സമയമൊന്നും  വേണ്ടി  വന്നില്ല .രോഷാകുലരായ  ആള്‍ക്കൂട്ടം  തോക്കും  കുറുവടിയും  കയറുമായി  കൊലയാളികളെ അന്വേഷിച്ചു  ഇറങ്ങിപുറപ്പെട്ടു.ഡേവിസ്  എന്നൊരാള്‍  മാത്രം  നിയമം  കയ്യിലെടുക്കുന്നതില്‍  നിന്നും  അവരെ  വിലക്കി . ഷെറീഫിനെ വിവരമറിയിച്ചു  പോസെ  സംഘടിപ്പിക്കാന്‍  അയാള്‍  ചട്ടം കൂട്ടി . ഷെറീഫ്  പക്ഷെ  സ്ഥലത്തില്ലായിരുന്നു .പകരം  വന്ന  ഡെപ്പ്യൂട്ടി  ഓഫീസര്‍  ടെറ്റ്ലെ  ആളുകളെ  ശാന്തനാക്കുന്നതിനു  പകരം  അവര്‍ക്ക്  നേതൃത്വം  നല്‍കുകയാണ്  ഉണ്ടായത് .ഒരു  ഡെപ്പ്യൂട്ടിയുടെ  നേതൃത്വത്തില്‍  ഉള്ള  പോസെ  ഇല്ലീഗല്‍  ആണെന്നിരിക്കെ  അവര്‍  കൊലയാളികളെ  തേടി  പുറപ്പെടുന്നു  .. ഗില്‍  കാര്‍ട്ടറും  ആര്‍ട്ട്‌  ക്രോഫ്ട്ടും  പോസെയുടെ  ഇര  ആകാതിരിക്കാന്‍  സംഘത്തില്‍  ചേരുന്നു .  മൂന്നു  അപരിചിതര്‍  നഗരത്തിലേക്ക്  കടന്നതായി ഡെപ്പ്യൂട്ടിക്ക്  വിവരം  ലഭിച്ചിരുന്നു .

ഒരുപാടു  നേരത്തെ  തിരച്ചിലിനൊടുവില്‍  സംശയാസ്പദമായ  സാഹചര്യത്തില്‍  മൂന്നു  പേരെ  സംഘം  പിടി കൂടുന്നു .കിന്‍കൈടിന്റെ  ഉടമസ്ഥതയില്‍  ഉള്ള  കന്നുകാലികള്‍       അവരുടെ  പക്കല്‍  കണ്ടതോടെ  കൊലയാളികള്‍ അവര്‍  തന്നെയെന്നു  ഉറപ്പാക്കി .  പിടിയിലായവരില്‍ പ്രധാനിയെന്നു തോന്നിച്ച   ഡോണാള്‍ഡ് മാര്‍ട്ടിന്‍ എന്ന ചെറുപ്പക്കാരന്‍  തങ്ങള്‍  നിരപരാധി  ആണെന്ന്  ആണയിട്ടു  പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം  അത്  വിശ്വസിക്കുന്നില്ല .  മാര്‍ട്ടിന്റെ കൂടെയുള്ള  മെക്സിക്കനില്‍  നിന്നും  കിന്‍കൈടിന്റെ തോക്ക്  കൂടി  ലഭിക്കുന്നതോടെ  ഡെപ്പ്യൂട്ടി  അവരെ  സൂര്യോദയത്തോടെ  തൂക്കിലേറ്റാന്‍  തീരുമാനിക്കുന്നു   . എന്നാല്‍   ഗില്‍  കാര്‍ട്ടര്‍ , ആര്‍ട്ട്‌  ക്രോഫ്റ്റ് ,ഡേവീസ്  എന്നിവരടങ്ങിയ  സംഘത്തിലെ  ഏഴുപേര്‍ക്ക്     മാര്‍ട്ടിന്‍  നിരപരാധി  ആണെന്ന്  തോന്നി  തുടങ്ങുന്നു .

വെസ്റ്റേണ്‍  ആക്ഷന്‍  ചിത്രങ്ങള്‍ക്കിടയില്‍  മൂടിക്കിടക്കുന്ന  ഒരു  ഹിഡന്‍  ട്രേഷര്‍  ആണ്  ഈ  ചിത്രം  ..വെറും  75  മിനുട്ട്   മാത്രം  ദൈര്‍ഘ്യം  ഉള്ള  ചിത്രം  പറയാന്‍  ഉദ്ദേശിച്ച  വിഷയം  മനോഹരമായി  അവതരിപ്പിച്ചിട്ടുണ്ട് . ഹെന്രി  ഫോണ്ടയെ  പോലെയുള്ള  ശക്തമായ  താര സാനിധ്യം  ചിത്രത്തില്‍  ഉണ്ടെങ്കിലും  ചിത്രത്തിന്‍റെ  സ്ക്രിപ്റ്റ്  തന്നെയാണ്  താരം  .ചിത്രത്തിന്‍റെ  ക്ലൈമാക്സും  മികച്ചു  നില്‍ക്കുന്നു .  ഒട്ടും  മുഷിപ്പിക്കാതെയുള്ള  കഥ പറച്ചിലും  ഇന്നത്തെ കാലത്തും   പ്രസക്തമായ  തീമും ശക്തമായ കാസ്റ്റും    ചിത്രത്തെ  ഒരു  മസ്റ്റ്‌  വാച്ച്  ആക്കുന്നു   .

IMDB:8.1/10
RT: . 94%

No comments:

Post a Comment