പൊരുത്തക്കേടുകള്‍ക്കിടയിലും മേക്കിംഗ് മികവ് കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ഇരട്ട കുഴല്‍ .
ഗാംഗ്സ്റ്റര്‍ സ്പൂഫ് ഫിലിം എന്ന ലേബലിലാണ് ചിത്രം ഇറങ്ങിയത് .ഇതേ ജോനറില്‍ ഉള്ള സ്നാച് ,ലോക്ക് സ്റ്റോക്ക് ആന്‍ഡ് ടൂ സ്മോക്കിംഗ് ബാരല്‍ ,പള്‍പ്പ് ഫിക്ഷന്‍ തുടങ്ങിയ ചിത്രങ്ങളെ പോലെ ഒരു കോമഡി ഗാംഗ്സ്റ്റര്‍ പടം മലയാളത്തില്‍ എത്രത്തോളം സ്വീകരിക്കപ്പെടും എന്നൊരു സംശയം ആദ്യമേ ഉണ്ടായിരുന്നു . തന്റെ ഉദ്യമത്തില്‍ ലിജോ ഏറെ കുറെ വിജയിച്ചെങ്കിലും ചില ഏച്ചുകെട്ടലുകള്‍ അങ്ങിങ്ങായി അനുഭവപ്പെട്ടത് ആസ്വാദനത്തെ ചെറുതല്ലാത്ത തരത്തില്‍ ബാധിക്കുന്നുണ്ട് . ഒരുപാടു രസികന്‍ കഥാപാത്രങ്ങള്‍ ഉണ്ട് ചിത്രത്തില്‍ . അതെ പോലെ ഒരുപാട് മികച്ച രംഗങ്ങളും . പക്ഷെ ഈ കഥാപാത്രങ്ങളെയും രംഗങ്ങളെയും ഒരു സ്റ്റോറിയിലേക്ക് കണക്റ്റ് ചെയ്യുന്നതില്‍ ചിത്രം പൂര്‍ണമായും വിജയിച്ചിട്ടില്ല . അത് കൊണ്ട് ചിത്രം തിയ്യേറ്ററില്‍ സ്വീകരിക്കപ്പെട്ടിലെങ്കിലും അതിശയമില്ല .പക്ഷെ വരും കാലങ്ങളില്‍ ചിത്രത്തിനു ഒരു കള്‍ട്ട് സ്റ്റാറ്റസ് കിട്ടാനുള്ള സാധ്യത കൂടുതലാണ് . എന്ത് തന്നെയായാലും എന്നെ പാടെ നിരാശപ്പെടുത്തിയില്ല ഈ ചിത്രം .
ചിത്രത്തിന്‍റെ മേക്കിംഗ് എടുത്തു പറയാതെ തരമില്ല . ചില രംഗങ്ങള്‍ ഒക്കെ മലയാള സിനിമയില്‍ ഒരു പുത്തന്‍ അനുഭവം ആയിരുന്നു . പ്രത്യേകിച്ചും വെടിവെപ്പ് രംഗങ്ങള്‍ . ഒരു രക്ഷയും ഇല്ല . ചിത്രത്തിന്‍റെ ഓപ്പണിംഗ് സീനും നന്നായിരുന്നു .സണ്ണി വെയ്ന്‍ സൈലന്റ് ആയി കയ്യടി മേടിച്ചു പോയി . പ്രിത്വി ,ഇന്ദ്രജിത്ത്,ആര്യ ,ചെമ്പന്‍ വിനോദ് , സ്വാതി , തുടങ്ങിയവരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയക്കിയിട്ടുണ്ട് . ബ്ലാക്കി യും ഗ്യാംഗുമാണ് ഏറ്റവും കൂടുതല്‍ ചിരി ഉണര്‍ത്തിയത് . ഇങ്ങനെ ആവശ്യത്തിനും അനവശ്യത്തിനുമുള്ള അസംഖ്യം വരുന്ന കഥാപാത്രങ്ങളെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി ലിജോ യും കൂട്ടരും .
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിന്നും ചില അനാവശ്യ സീനുകള്‍ എഡിറ്റ് ചെയ്ത് മാറ്റി ദൈര്‍ഖ്യം കുറച്ചു എടുത്തിരുന്നെങ്കില്‍ ചിത്രം വേറെ ലെവല്‍ ആകുമായിരുന്നു .
മലയാളത്തിലേക്ക് പുതിയ ഒരു ജോണര്‍ പരിചയപ്പെടുത്തിയതിനു ലിജോ ജോസ് പെള്ളിശേരിക്ക് എന്റെ വക ഒരു കുതിര പവന്‍ . ലിജോ യുടെ അടുത്ത പടത്തിനായി കാത്തിരിക്കുന്നു

No comments:
Post a Comment