Wednesday, 12 August 2015

TOP 10 SILENT FILMS

ഒരൊറ്റ  സൈലന്റ് ചിത്രമെങ്കിലും  കാണാത്ത  സിനിമ പ്രേമികള്‍ കുറവായിരിക്കും .ചാപ്ലിന്‍ , കീറ്റണ്‍ ചിത്രങ്ങള്‍ക്ക്  സ്തുതി . എന്നാല്‍  സൈലന്റ്  ചിത്രങ്ങളെന്നാല്‍  ഇവരുടെത്  മാത്രമാണോ ?

സിനിമ ചരിത്രത്തില്‍ സ്വര്‍ണ ലിപി കൊണ്ടെഴുതിയ  ഒരു പിടി  മികച്ച  ചിത്രങ്ങള്‍ സൈലന്റ്  കാലഘട്ടത്തില്‍  നിങ്ങള്ക്ക്  കാണാനാകും . അധികമൊന്നും  ചര്‍ച്ചകള്‍  ഉണ്ടാകാത്തതിനാലാകാം   ചില  മികച്ച  കലാസ്രിഷ്ട്ടികളുടെ  പേരുകള്‍  പോലും  പലര്‍ക്കും  അപരിചിതമാകുന്നത് .ഒരു  വര്ഷം  മുന്‍പ്  എനിക്കും  സൈലന്റ്  ചിത്രമെന്നാല്‍  ചാപ്ലിനും  കീറ്റണും മാത്രമായിരുന്നു . IMDB 250  തീര്‍ക്കുന്നതിന്റെ  ഭാഗമായി  വലിയ താല്‍പര്യമില്ലാതെ  കണ്ടു  തുടങ്ങിയ  മെട്രോപോളിസ്  ആണ്  സൈലന്റ്  ചിത്രങ്ങളോടുള്ള  എന്റെ  സമീപനം  മാറ്റി മറിച്ചത്  .ശരിക്കും  അന്നത്തെ  കാലത്ത്  അത്  പോലൊരു  സയന്‍സ്  ഫിക്ഷന്‍  ചിത്രം  വിപ്ലവം  തന്നെ  ആയിരുന്നിരിക്കണം . പിന്നീട്  പല  ലിസ്റ്റുകളുടെ  സഹായത്തോടെ  വേറെയും  ഒരു  പിടി  മികച്ച  ചിത്രങ്ങള്‍  കാണാന്‍  സാധിച്ചു . 

സീരിയസ് ആയി  സിനിമയെ  കാണുന്നവരെ  ഉദേശിച്ചു  ചെയ്ത  ഒരു  ലിസ്റ്റ്  ആണ്  താഴെ  കൊടുത്തത് . "എന്റെ  ടോപ്‌  10  സൈലന്റ്  ചിത്രങ്ങള്‍" .ടോപ്‌ 10   എന്നത്  സമയത്തിനനുസരിച്ച്  മാറി  കൊണ്ടേയിരിക്കും  ..ഒരു  വര്ഷം  കൂടി  കഴിയുമ്പോള്‍  ഈ  ടോപ്‌  10  ഇത്  പോലെ  തന്നെ  ആകണമെന്നില്ല   ..എന്ത്   തന്നെ  ആയാലും  സിനിമ  വെറും എന്റര്‍ടൈന്‍മെന്റിനും  ഉപരി  ഒരു  കലാ സൃഷ്ട്ടി കൂടിയാണെന്ന് വിശ്വസിക്കുന്നവര്‍   തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ചിത്രങ്ങളാണ്‌  ഇവയെല്ലാം  .തീര്‍ച്ചയായും  ഈ  ചിത്രങ്ങളെല്ലാം  ഒരു തരത്തിലല്ലെങ്കില്‍  മറ്റൊരു  തരത്തില്‍  എന്റര്‍ടൈന്‍  ചെയ്യിക്കുന്നുണ്ട് . 

[ഇതില്‍  ചാപ്ലിന്റെയും  കീറ്റണിന്റെം ചിത്രങ്ങള്‍  മനപ്പൂര്‍വം  ഉള്‍പ്പെടുത്താതിരുന്നതാണ് .സിറ്റി ലൈറ്റ്സ് ,ജനറല്‍ തുടങ്ങിയ ഒരുപാടു   ക്ലാസിക്കുകള്‍ ഇതില്‍   ഉള്‍പ്പെടുത്തിയാല്‍  ലിസ്റ്റ് കൊണ്ടുള്ള  ഉദ്ദേശം  നടക്കാതെ  പോകും .അവരുടെത് ഒഴിച്ച്  നിര്‍ത്തിയുള്ള  ടോപ്‌  10  എന്നും  പറയാം ]   

  1.METROPOLIS (1927)

 മെട്രോപോളിസ്  ഒരു  അത്ഭുതമാണ് . സൈലന്റ്  ഫിലിം  കാലഘട്ടത്തിലെ  മഹത്തായ  സൃഷ്ട്ടി . എക്കാലത്തെയും  മികച്ച  സയന്‍സ്  ഫിക്ഷന്‍  ചിത്രങ്ങളുടെ  കണക്കെടുത്താല്‍  മുന്‍പന്തിയില്‍  ഉണ്ടാകും  മെട്രോപോളിസ് .  ചിത്രത്തില്‍  ഉപയോഗിച്ച  ഭീമന്‍  സെറ്റുകളും  സ്പെഷ്യല്‍  എഫെക്റ്റുകളും  അതിശയിപ്പിക്കുന്നതാണ് .ലോകസിനിമ ചരിത്രത്തിലെ  ആദ്യത്തെ  റോബോട്ട്  കഥാപാത്രം   ഫ്രിറ്റ്സ്  ലാംഗ്  സംവിധാനം ചെയ്ത  ഈ  ചിത്രത്തിലാണുള്ളത്.

2026 ഇല്‍  ആണ്  ചിത്രം  നടക്കുന്നത് . സമൂഹത്തെ  രണ്ടു  തട്ടുകളായി  തിരിച്ചിരിക്കുന്നു .സമ്പന്നരായ  ഇന്ടസ്ട്രിയലിസ്റ്റുകള്‍  ആണ്  സിറ്റി  ഭരിക്കുന്നത് . ലോവര്‍  ക്ലാസ്  ജനങ്ങള്‍  അവര്‍ക്ക്  വേണ്ടി  അടിമകളെ  പോലെ  വലിയ  മെഷീനുകളില്‍  രാപകല്‍  ജോലി  ചെയ്യുന്നു .മെട്രോപോളിസ്  സിറ്റിയുടെ  തലവന്‍  ജോണ്‍ ഫ്രെഡര്‍സണ്‍ ആണ് . ഫ്രെഡര്‍സന്റെ  മകന്‍  ഫ്രെടര്‍ മറ്റു  കാര്യങ്ങളില്‍ ഒന്നും  ശ്രദ്ധിക്കാതെ  സുഖലോലുപ  ജീവിതമാണ്‌  നയിക്കുന്നത് . ഒരു  ദിവസം  ഫ്രെടര്‍ തന്റെ  ഗാര്‍ഡനില്‍  മറ്റു  സമ്പന്നരുടെ  മക്കളോടോപ്പം സമയം  ചിലവഴിക്കേ  മരിയ  എന്ന  പെണ്‍കുട്ടി  ഒരു  കൂട്ടം  തൊഴിലാളികളുടെ  കുട്ടികളെയും  കൂട്ടി  അവിടേക്ക്  കടന്നു  വരുന്നു .  സമ്പന്നരുടെ  മക്കള്‍  ജീവിക്കുന്നതെങ്ങനെയാണെന്ന് കാണിച്ചുകൊടുത്തു  മരിയ യും  കൂട്ടരും  തിരിച്ചു  പോകുന്നു .ഫ്രെടര്‍ എന്നാല്‍  മരിയയെ  കുറിച്ച്  കൂടുതല്‍  അറിയാന്‍  കൌതുകം  പ്രകടിപ്പിക്കുന്നു .മരിയയെ  കുറിച്ചുള്ള  അന്വേഷണം  ഫ്രെടറിനെ തൊഴിലാളികളുടെ  ജീവിതത്തെ  കുറിച്ചും  സ്വന്തം  പിതാവടക്കമുള്ള മുതലാളി വര്‍ഗം  ചെയ്യുന്ന  ക്രൂരതകളെ കുറിച്ച്  ബോധവാനാക്കുന്നു . മരിയയും  മരിയയുടെ  പ്രവചനങ്ങളും  തൊഴിലാളികളുടെ മേല്‍  ശക്തമായ സ്വാധീനം  ചെലുത്തിയിരുന്നു .അണ്ടര്‍ ഗ്രൗണ്ടില്‍  മരിയയുടെ  നേതൃത്വത്തില്‍  നടക്കുന്ന  സീക്രട്ട്  മീറ്റിങ്ങിനെ  കുറിച്ച്  ഫ്രെഡര്‍സന്  വിവരം ലഭിക്കുന്നു .അതെ  സമയം  ഫ്രെഡര്‍സന്റെ  കൂട്ടാളി  റോട്ട്വാംഗ് മഹത്വയ  ഒരു  കണ്ടു  പിടുത്തത്തിന്റെ  അവസാന  ഘട്ടത്തിലായിരുന്നു,മനുഷ്യനെ  പോലെ  പെരുമാറുന്ന ഒരു  മെഷീന്‍-ഹ്യുമാന്‍ . റോബോട്ടിനെ  തൊഴിലാളികളെ  നിയന്ത്രിക്കാന്‍  ഉപയോഗിക്കുന്നതിനായി  ഫ്രെഡര്‍സണ്‍  പ്ലാന്‍  ചെയ്യുന്നു .റോബോട്ടിന്  മരിയയുടെ  മുഖം  നല്‍കി തൊഴിലാളികളുടെ  പോരാട്ട വീര്യം  ഇല്ലാതാക്കാനുള്ള  കരുക്കള്‍  നീങ്ങുന്നു .

90  കൊല്ലം  മുന്‍പുള്ള  ഈ  ചിത്രം ഇപ്പോഴും   ഫ്യൂച്ചര്‍  സ്റ്റോറി  എന്ന്  തോന്നിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ്  ചിത്രത്തെ  ഗ്രേറ്റ്  ആക്കുന്നത്  .ചിത്രത്തിന്റെ  കാല്‍  ഭാഗത്തോളം  നഷ്ട്ടപ്പെട്ടിരുന്നെങ്കിലും 2010 ഓടെ മിസ്സിംഗ്‌  പോര്‍ഷന്റെ   ഏറിയ  പങ്കും  തിരിച്ചു  പിടിക്കാനായി  .

IMDB:8.3/10  RT:99%

2.SUNRISE (1927)

ലെജന്‍ഡറി  ഡയറക്ടര്‍ FW മുര്‍നൌ ഒരുക്കിയ  മികച്ച  ഒരു  ലവ് സ്റ്റോറി  ആണ്  സണ്‍റൈസ് .ജര്‍മന്‍  ഫിലിംമേക്കര്‍ അയ  മുര്‍നൌ ഉടെ  പ്രശസ്തി  ലോകമെമ്പാടും  അറിയപ്പെട്ടപ്പോള്‍  പുള്ളിയെ  കൊണ്ട്  ഒരു  അമേരിക്കന്‍  ചിത്രം  ചെയ്യിക്കുകയായിരുന്നു .ഒരു  കവിത  പോലെ  മനോഹരമാണീ  ചിത്രം .ചിത്രത്തിലെ  കഥപാത്രങ്ങളുടെ  പേരുകള്‍  പരാമര്‍ശിക്കുന്നില്ല .ഭര്‍ത്താവ് ,ഭാര്യ ,സിറ്റിയിലെ  പെണ്ണ് എനിങ്ങനെ ഒരു  പൊതുവല്‍ക്കരണം  നടത്താന്‍  ഫിലിം  മേക്കര്‍സ്   ശ്രദ്ധിച്ചിരുന്നു .

ഭാര്യയും  കുട്ടിയും അടങ്ങുന്ന  ഒരു  ചെറിയ  സന്തോഷ  കുടുംബമായിരുന്നു അയാളുടേത് .ഗ്രാമവാസികളായ  അവര്‍ക്ക്  കൃഷിയില്‍  നിന്നും  കിട്ടിയിരുന്ന  തുച്ഛമായ വരുമാനത്തിലും സമധാനപരമായ  ജീവിതം  നയിക്കാന്‍  കഴിഞ്ഞിരുന്നു .ഇപ്പൊ  അതെല്ലാം  പഴം  കഥയാണ്   .പട്ടണത്തില്‍  നിന്നും  വന്ന ആ  സ്ത്രീ  അവരുടെ  ജീവിതം  തകിടം  മറിച്ചിരിക്കുന്നു. സിറ്റിയിലെ പെണ്ണില്‍   ഭര്‍ത്താവ്  അകൃഷ്ട്ടനയിരിക്കുന്നു  . അവരുടെ  രാത്രി  സന്ദര്‍ശനങ്ങള്‍  പതിവായി . അയാളുടെ  വീടും  പാടവും  വിറ്റ്  പട്ടണത്തിലേക്ക് വരാന്‍ അവള്‍  നിര്‍ബന്ധിച്ചു .ഭാര്യയെ  എന്ത് ചെയ്യും  എന്ന്  ചോദിച്ചപ്പോള്‍   സിറ്റിയിലെ  പെണ്ണ്  പറഞ്ഞ  മറുപടി  അയാളെ  ഞെട്ടിച്ചു . 'ഒരു  അപകട മരണം ' .അയാളുടെ  എതിര്‍പ്പ്  ചുംബനം  കൊണ്ട്  അവള്‍  ഇല്ലാതാക്കി .ഒരു  ബോട്ട്  യാത്രക്കിടെ  ഭാര്യയെ  ഇല്ലാതാക്കാന്‍  ആയാള്‍  തീരുമാനിക്കുന്നു .  ഔട്ടിംഗ്  പോകുന്നതിനെ  കുറിച്ചറിഞ്ഞപ്പോള്‍  ഭാര്യ  സന്തോഷത്തോടെ  തുള്ളി  ചാടുന്നു .വരാന്‍  പോകുന്നതിനെ  കുറിച്ച്  ഒരു  സൂചനയും  ഇല്ലാതെ  തങ്ങളുടെ  പഴയ  ജീവിതം  തിരിച്ചു  വന്നെന്നു  അവള്‍  ആശ്വസിച്ചു . കഥ   തുടങ്ങുന്നത് ഇവിടെയാണ് .

IMDB:8.4/10 RT:98%

 3.THE CABINET OF DR. CALIGARI (1920)

ജര്‍മ്മന്‍  എക്സ്പ്രേഷനിസ്റ്റ് ചിത്രങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക്  വഹിച്ചിരുന്ന  ചിത്രമാണ്‌  ദി  കാബിനെറ്റ്‌  ഓഫ്  DR.കാലിഗരി .കാലത്തിനും  മുന്‍പ്  സഞ്ചരിച്ച ചിത്രം  .ചിത്രം  സമ്മാനിക്കുന്ന  നിഗൂടതയും ത്രില്ലും ഇന്നും  പകരം  വെക്കനില്ലാത്തതാണ് .ഒരു  വിറയോട്  കൂടിയല്ലാതെ  ഈ  ചിത്രത്തെ  കുറിച്ചോര്‍ക്കാന്‍  എനിക്ക്  കഴിയില്ല .

 ഫ്രാന്‍സിസും  അലനും  ആത്മ  സുഹൃത്തുക്കളാണ് .അവരുടെ  ഗ്രാമത്തിലെ ജെയിന്‍  എന്ന  പെണ്‍കുട്ടിയെ  സ്വന്തമാക്കാന്‍  ഇരുവരും  തമ്മില്‍  ഒരു  സൌഹൃദ  മത്സരവും  ഉണ്ട് . ആയിടക്കാണ്‌  ഗ്രാമത്തിലേക്ക്  ഒരു  നിഗൂടനായ  മനുഷ്യന്‍  എത്തിച്ചേരുന്നു ,ഡോക്റ്റര്‍  കാലിഗരി .ഹിപ്നോട്ടിസ്റ്റ്  ആയ  അയാളുടെ  കൈവശം സീസര്‍  എന്നൊരു  സോമ്നാമ്പുലിസ്റ്റ് ഉണ്ട് . സോമ്നാമ്ബുലിസ്റ്റിനെ ഒരു  പ്രദര്‍ശന  വസ്തു ആക്കാനായി  പെര്‍മിറ്റ്‌  വാങ്ങാന്‍  അയാള്‍  അതോറിറ്റിയെ  സമീപിക്കുന്നു ..അവിടത്തെ  ക്ലെര്‍ക്ക്‌  അയാളോട്  ബഹുമാനമില്ലാതെ  സംസാരിക്കുന്നു . പിറ്റേന്നു  ക്ലെര്‍ക്കിന്റെ  മരണവാര്‍ത്തയുമായാണ്  ഗ്രാമം  ഉണര്‍ന്നത് . കാലിഗരി  സീസറെ  വെച്ച്  ജനക്കൂട്ടത്തിന്റെ  ശ്രദ്ധ  പിടിച്ചു  പറ്റുന്നു . ഫ്രാന്‍സിസും  അലനും  ഒരു  കൌതുകത്തിനു  അവിടേക്ക്  ചെല്ലുന്നു .ജനക്കൂട്ടത്തിനു  മുന്‍പില്‍  സീസറെ  പ്രദര്‍ശിപ്പിക്കുന്ന  കാലിഗരി സീസര്‍  ഭാവി  പ്രവചിക്കും  എന്ന് പ്രസ്താവിക്കുന്നു .   ഒരു  ആവേശത്തിന് അലന്‍   തന്റെ  ആയുസ്       എത്ര  ഉണ്ടെന്നു  ചോദിക്കുന്നു . പിറ്റേന്ന്  ഉദയം  വരെ  എന്ന  സീസറിന്റെ  മറുപടി അലനെ  ഒരു നിമിഷം  ഞെട്ടിചെങ്കിലും  കാര്യമായെടുക്കുന്നില്ല .എന്നാല്‍  രാത്രിയുടെ  അന്ത്യയാമങ്ങളില്‍  ഒരു  നിഴല്‍  രൂപം  അലന്റെ  വസതിക്ക്  മുന്നില്‍  പ്രത്യക്ഷപ്പെടുന്നു . ഉറങ്ങി  കിടക്കുന്ന  അലന്റെ  നേര്‍ക്ക്‌   ആ  രൂപം  കത്തി  ഉയര്‍ത്തുന്നു .അലന്റെ  മരണ  വാര്‍ത്ത‍  ഫ്രാന്സിസിനേം  ജെയിനിനേം  തളര്‍ത്തി .  സോമ്നാമ്പുലിസ്റ്റിന്റെ  പ്രവചനത്തെ  കുറിച്ച്  ഫ്രാന്‍സിസ്  ഓര്‍ത്തു . അലന്റെ  മരണത്തിനു  കാരണം  തേടി  അയാള്‍  ഇറങ്ങുന്നു .

ഒരു  മികച്ച  ഹൊറര്‍  ത്രില്ലെര്‍  ആണ്  ഈ  ചിത്രം . ഷോക്കിംഗ് ആയ  ട്വിസ്റ്റൊട്   കൂടിയ  ഒരു  മാസ്റ്റര്‍പീസ്‌ 
IMDB :8.1/10   RT:100%

4.THE WIND (1928)

പ്രശസ്ത  സംവിധായകനും  നടനുമായ  വിക്റ്റര്‍  ജോസ്റ്റോം  ഒരുക്കിയ  വെസ്റ്റേണ്‍  റൊമാന്റിക്  ക്ലാസിക്  ആണ്  ദി വിന്‍ഡ്  . പ്രകൃതി  ശക്തികള്‍ക്ക്   മനുഷ്യ  വികാരങ്ങളില്‍  ഇമ്പാക്റ്റ്     ഉണ്ടാക്കാന്‍  കഴിയും  എന്ന്  ചിത്രം  പറയാതെ  പറയുന്നുണ്ട് . സൈലന്റ് ,ബ്ലാക്ക്‌  ആന്‍ഡ്‌  വൈറ്റ്  പരിതികള്‍ക്കുള്ളില്‍  നിന്ന്  കൊണ്ട്  തന്നെ  ദ്രിശ്യ വിരുന്നോരുക്കിയിട്ടുണ്ട്  ചിത്രത്തില്‍ . 

സ്വീറ്റ്  വാട്ടര്‍ , സധാ സമയം  ശക്തമായ  കാറ്റ്  വീശുന്ന  ഒരു  വെസ്റ്റേണ്‍  പ്രദേശം . ഒറ്റപ്പെട്ടു   കിടക്കുന്ന വീടുകളാണ്  ഇവിടം  ഉള്ളത് .     സ്വീറ്റ്  വാട്ടറിലുള്ള  കസിന്റെ  വീട്ടിലേക്ക്  പുറപ്പെടുകയാണ്  ലെറ്റി  എന്ന  പെണ്‍കുട്ടി . ട്രെയിനില്‍  പരിചയപ്പെട്ട  അപരിചിതന്റെ  വാക്കുകളില്‍  നിന്നും  സ്വീറ്റ് വാട്ടെരിലെ  കാറ്റിനെ  കുറിച്ചും  അവിടത്തെ  ജീവിതരീതികളെ  കുറിച്ചുമെല്ലാം  ലെറ്റി  മനസിലാക്കുന്നു .സ്ഥലത്തെത്തിയ  ലെറ്റിയെ  സ്വീകരിക്കാനെത്തിയത് കസിന്റെ അയല്‍വാസികള്‍ ആയ   രണ്ടു  കൌബോയ്‌  സുഹൃത്തുക്കള്‍  ആണ് .വീട്ടിലെത്തിയ  ലെറ്റിയെ  കസിന്‍  ഊഷ്മളമായി  സ്വീകരിച്ചെങ്കിലും അയാളുടെ   ഭാര്യ കോറ  തണുത്ത  പ്രതികരണമാണ്  കാണിച്ചത് . ദിവസങ്ങള്‍  കഴിഞ്ഞു  . ലെറ്റിയുടെ  സൗന്ദര്യവും  ഭര്‍ത്താവുമായുള്ള  ലെറ്റിയുടെ  അടുപ്പവും  കോറയില്‍  അസഹിഷ്ണുത  ഉണ്ടാക്കി . തങ്ങള്‍  സഹോദരങ്ങളെ  പോലെ  ആണ്  വളര്‍ന്നത്  എന്ന്  ലെറ്റി  പറഞ്ഞെങ്കിലും  കോറയുടെ  സംശയമനസ്   അത്  വിശ്വസിക്കുന്നില്ല ..ലെറ്റിയെ  അവിടെ  നിന്നും  പറഞ്ഞു  വിടാന്‍  കോറ  ശ്രമിക്കുന്നു . അവിടുത്തെ കൊടും  കാറ്റിനെ  വെറുത്തിരുന്ന  ലെറ്റിയും  അവിടുന്ന്  പോകാന്‍  തയ്യാറാണ്  ..പക്ഷെ  വേറൊരിടമില്ല  പോകാന്‍ ..ട്രെയിനില്‍  നിന്നും  പരിചയപ്പെട്ട  ആള്‍  അവിടേക്ക്  എത്തുന്നതോടെ  അയാളുടെ  കൂടെ  ജീവിക്കാന്‍  ലെറ്റി  തയ്യാറാകുന്നു .എന്നാല്‍  അയാള്‍ക്ക്  വേറെ  ഭാര്യയും  കുട്ടിയും  ഉണ്ടെന്നറിയുന്നതോടെ ആ  പ്രതീക്ഷയും  ഇല്ലാതാകുന്നു .അയല്‍ വാസികളായ കൌബോയ്‌  സുഹൃത്തുക്കള്‍ക്ക്  തന്നോട്  ഇഷ്ട്ടമുണ്ടെന്നു  ലെറ്റിക്ക്  അറിയാം  ..ആ പ്രദേശത്തോടുള്ള  വെറുപ്പ്‌  സ്ഥലവാസികളിലെക്കും  പോയതിനാല്‍  അവരുടെ  ഇഷ്ട്ടതെ കളിയാക്കി  വിട്ടതായിരുന്നു  ലെറ്റി ഒരിക്കല്‍ .    .കോറയുടെ  ആവശ്യപ്രകാരം   അവരിലൊരാളെ  സ്വീകരിക്കാന്‍  ലെറ്റി  നിര്‍ബന്ധിതയാകുന്നു .  ലിഗെ എന്ന  ചെറുപ്പക്കാരനെ  ലെറ്റി  വിവാഹം  കഴിച്ചെങ്കിലും  ആദ്യ  ദിവസ്സങ്ങള്‍  കൊണ്ട്  തന്നെ  ലെറ്റിക്ക്  തന്നോടിഷ്ട്ടമില്ലെന്നു  അയാള്‍  മനസിലാക്കുന്നു .ലെറ്റിക്ക്   അവിടെ  നിന്നും പോകാനുള്ള  പണം  താന്‍  എങ്ങനെയെങ്കിലും  തയ്യാറാക്കാമെന്നു  അയാള്‍  വാക്ക്  കൊടുക്കുന്നു .

മികച്ച  പ്രകടനങ്ങള്‍  ഉള്ള  ചിത്രം  തീര്‍ച്ചയായും  കാണേണ്ടതു  തന്നെയാണ്  
IMDB:8.3/10  RT :100%     

5.BATTLESHIP POTEMKIN (1925)

ഏറ്റവുമധികം  സ്വാധീനം  ചെലുത്തിയ  'റെവല്യൂഷനറി പ്രോപ്പഗണ്ട  ഫിലിം'  എന്നാണ് ചിത്രത്തെ  പലരും  വിശേഷിപ്പിച്ചത് . 1925 ഇല്‍ ഐസന്‍സ്റ്റൈന്‍  ഒരുക്കിയ  ഈ  റഷ്യന്‍ ചിത്രം  വര്‍ഷങ്ങള്‍ക്കിപ്പുറവും  ചര്‍ച്ചവിഷയമാണ്‌ . 1905 ഇല്‍ പോട്ടെമ്കിന്‍  ഷിപ്പിലെ  ജോലിക്കാര്‍ സാറിസ്റ്റ്  വിഭാഗത്തിലെ  ഒഫിസര്സിനു എതിരായി  വിപ്ലവം തുടങ്ങുന്നതാണ്  ചിത്രത്തിനെ  പ്ലോട്ട് . പുഴുവരിച്ച  മാംസകഷണങ്ങള്‍  തിന്നാന്‍ വിസമ്മതിച്ചവരെ  മാസ്  മര്‍ഡര്‍ ചെയാനുള്ള  ഒഫീസര്സിന്റെ  തീരുമാനമായിരുന്നു  വിപ്ലവത്തിന്റെ  തുടക്കം  ..വളരെ  മനോഹരമായാണ് ചിത്രത്തിലെ   ഓരോ  രംഗവും    പകര്‍ത്തിയിരിക്കുന്നത് ..ചിത്രത്തിലെ  എഡിറ്റിംഗ് വളരെയധികം  പ്രശംസ പിടിച്ചു  പറ്റിയതാണ് .   ഒഡീസ  സ്റ്റെപ്സ്  എന്ന  പേരിലറിയപ്പെടുന്ന   ഒരു  രംഗമാണ്   ചിത്രത്തിന്റെ  പ്രധാന  ആകര്‍ഷണം . വളരെ  വയലന്റായ ആ  രംഗം  ഇന്നും  ചര്‍ച്ച ചെയ്യപ്പെടുന്നു . .      

IMDB:8/10 RT:100% 

6.SAFETY LAST (1923)

ഹാരോള്‍ഡ്‌  ലോയ്ഡ്  മുഖ്യ കഥാപാത്രമായ റൊമാന്റിക്  കോമടി  ത്രില്ലെര്‍  ആണ്  സേഫ്റ്റി  ലാസ്റ്റ് . 

ഒരു  വലിയ  ജോലി  സ്വപ്നം  കണ്ടാണ്‌ ലോയ്ഡ്  പട്ടണത്തില്‍  എത്തിയത്  . നല്ലൊരു ജോലി  കിട്ടിയിട്ടു  ഉടന്‍  തന്നെ  വിവാഹം   എന്ന്  ഗേള്‍ഫ്രണ്ടിനു  വാക്ക്  കൊടുത്താണ്  ലോയ്ഡ്   നഗരത്തിലേക്ക്  പുറപ്പെട്ടത് .അയാള്‍  ഇപ്പോള്‍  ഒരു വലിയ ടെക്സ്റ്റയില്സിലെ  സെയില്‍സ്മാന്‍ ആണ് . കണ്‍സ്ട്രക്ഷന്‍  വര്‍ക്കര്‍  ആയ  ബില്‍  എന്ന  സുഹൃത്തിനോടൊപ്പം  ആണ്  അയാളുടെ താമസം  .എത്ര  വലിയ  കെട്ടിടത്തിനു  മുകളിലും  ബില്‍  കയറും  വെറും  കയ്യോടെ .  ലോയ്ഡ്  തന്റെ  ചെറിയ  വരുമാനം  കൊണ്ട്  വിലപിടിപ്പുള്ള  സമ്മാനങ്ങള്‍  ഗേള്‍ ഫ്രണ്ടിനു  അയച്ചു  കൊടുക്കുക  പതിവാക്കുന്നു .ഇത്  മൂലം  ലോയ്ഡ്  വലിയ ഒരു  പൊസിഷനില്‍  എത്തി  എന്ന്  തെറ്റിദ്ധരിക്കുന്ന ഗേള്‍  ഫ്രണ്ട്  ലോയ്ടിനെ  കാണാന്‍ എത്തുന്നു .കമ്പനിയിലെ  ജനറല്‍  മാനേജര്‍  ആണ്  താനെന്നു  ലോയ്ഡ്  അവളെ   ധരിപ്പിക്കുന്നു .  അങ്ങനെയിരിക്കെ  സ്റ്റോറിലേക്ക്  ആളുകളെ  അകര്ഷിക്കുന്നതൈനായൊരു   പബ്ലിസിറ്റി  സ്റ്റണ്ട്  നടത്തുന്നതിനെ  കുറിച്ച്  ലോയ്ഡ്  കേള്‍ക്കനിടയകുന്നു ..നല്ല  ഐഡിയ  കൊണ്ട്  വരുന്നവന്  ആയിരം  ഡോളര്‍  തുക  സമ്മാനം  ഉണ്ട് .തന്റെ  സുഹൃത്ത്  ബിലിന്റെ  പ്രത്യേക  സ്കില്ലിനെ  ഓര്‍ത്തു  കൊണ്ട്  ലോയ്ഡ്  പരിപാടി  ഏറ്റെടുക്കുന്നു .12  നില  കെട്ടിടത്തിനു  മുകളില്‍ വെറും  കയ്യോടെ  കയറണം . പത്രങ്ങളില്ലാം  വാര്‍ത്ത‍ കണ്ടു  അന്നേ  ദിവസം  ആളുകള്‍  തടിച്ചു  കൂടി .എന്നാല്‍  ചില  പ്രത്യേക  കാരണങ്ങള്‍   കൊണ്ട്  ബില്ലിന്  വരാന്‍  പറ്റുന്നില്ല . അവസാനം  രണ്ടും  കല്‍പ്പിച്ചു  കെട്ടിടത്തിനു  മുകളില്‍  കയറാന്‍  ലോയ്ഡ്  നിര്‍ബന്ധിതനാകുന്നു .

വളരെ  ത്രില്ലിംഗ്  ആയ  നിമിഷങ്ങളാണ്  പ്രേക്ഷകന്  ലഭിക്കുന്നത് .ഈ  അടുത്തിടെ  ഇറങ്ങിയ  മാന്‍  ഓണ്‍  ദി  ലെട്ജില്‍  പോലും  ഞാന്‍  ഇത്ര  ത്രില്ലടിച്ചിട്ടില്ല .ഒരു  മികച്ച  എന്റര്‍ടൈനര്‍ 
IMDB:8.3/10 RT:96% 

7.NOSFERATU (1922)

ആദ്യത്തെ  വാമ്പയര്‍ ചലച്ചിത്രാവിഷ്കാരം .ബ്രാം സ്റ്റോക്കറുടെ  ഡ്രാക്കുളയില്‍  നിന്നും  ഇന്‍സ്പയര്‍  ചെയ്തോരുക്കിയ  ഹൊറര്‍  ചിത്രം . ഡ്രാക്കുളയില്‍  നിന്നും  ചെറിയ  മാറ്റങ്ങള്‍  വരുത്തിയിട്ടുണ്ട്  ചിത്രത്തില്‍ . ഡ്രാക്കുളക്ക്  പകരം  കൌണ്ട്  ഓര്‍ലോക്ക് ആണ്  ചിത്രത്തില്‍  ഭയത്തിന്റെ  ആള്‍രൂപമാകുന്നത് .

തോമസ്‌ ഹട്ടര്‍ ട്രാന്സില്‍വെനിയയിലേക്ക്  യാത്ര തിരിക്കുകയാണ് .തന്റെ  മുതലാളി ആയ  റിയല്‍ എസ്റ്റേറ്റ്  കച്ചവടക്കാരന്‍ നോക്കിന്റെ നിര്‍ദേശ പ്രകാരം  കൌണ്ട്  ഓര്‍ലോക്കിനെ  വിസ്ബോര്‍ഗിലേക്ക്  ക്ഷണിക്കാന്‍  ആണ്  യാത്ര .യാത്രയില്‍  വളരെ  വിചിത്ര  അനുഭവങ്ങള്‍  ഹട്ടറിനുണ്ടാവുന്നു  കൌണ്ട്  ഓര്‍ലോക്കിന്റെ  പേര്  സ്ഥലവാസികളില്‍  ഭയമുണര്ത്തുന്നതായി  അയാള്‍ക്ക്  അനുഭവപ്പെട്ടു .വരാനിരിക്കുന്ന  വിപത്തിനെ  കുറിച്ച് ബോധ്യമില്ലാതെ ഹട്ടര്‍ , കൌണ്ട്  ഓര്‍ലോക്കിന്റെ  വസതിയില്‍  എത്തി  ചേരുന്നു . ഇതേ  സമയം വിസ്ബോര്‍ഗില്‍  ഹട്ടറിന്റെ  ഭാര്യ എലെനില്‍  ചില  മാറ്റങ്ങള്‍  കണ്ടു  തുടങ്ങിയിരുന്നു .

FW മുര്‍നൌ ടെ  പ്രശസ്തമായ  ഈ  ചിത്രം  ഇറങ്ങിയ  സമയത്ത്  ഡ്രാക്കുളയുടെ  അണ്‍ഒഫീഷ്യല്‍  വേര്‍ഷന്‍ എന്നത്  കൊണ്ട്  കേസുകളില്‍  പെട്ടിരുന്നു . പക്ഷെ  സിനിമ  ചരിത്രത്തില്‍  ചിത്രത്തിന്  അതിന്റെതായൊരു  സ്ഥാനമുണ്ട് .  ഡ്രാക്കുളയില്‍  നിന്നും  ചില  മാറ്റങ്ങള്‍  ചിത്രത്തില്‍  കാണാം .ഡ്രാക്കുളയ്ക്ക്  സൂര്യപ്രകാശത്തില്‍  സ്ട്രെങ്ങ്ത്  കുറയുക  മാത്രമാണെങ്കില്‍  കൌണ്ട്  ഓര്‍ലോക്കിനു സൂര്യപ്രകാശത്തില്‍  നിലനില്പ്പില്ല . ഡ്രാക്കുള മറ്റുള്ള വാമ്പയര്‍സിനെ  സൃഷ്ട്ടിക്കുന്നുന്ടെങ്കില്‍  ഓര്‍ലോക്ക്  ഇരയെ  കൊല്ലുക  മാത്രമാണ്  ചെയ്യുന്നത് .

IMDB:8/10 RT:97%            

8.THE LAST LAUGH (1924)

FW മുര്‍നൌ -എമിള്‍ ജാനിംഗ്സ്  കൂട്ടുകെട്ടിലെ  മികച്ച  ചിത്രത്തില്‍  ഒന്നാണ്  ലാസ്റ്റ്  ലാഫ് .എമിള്‍  ജാനിംഗ്സിന്റെ  മികച്ച  പ്രകടനമാണ്   ചിത്രത്തിന്റെ  പ്രധാന ആകര്‍ഷകം .

ജാനിംഗ്സ് അവതരിപ്പിക്കുന്ന  കഥാപാത്രം  ഒരു  ഫേമസ്  ഹോട്ടലിലെ  ഡോര്‍മാന്‍  ആണ്  ..അയാള്‍  തന്റെ  ജോലിയില്‍  വളരെയധികം  അഭിമാനിച്ചിരുന്നു .സുഹൃതുകളുടെയും  അയല്‍വാസികളുടെം  മുന്നിലൂടെ  നെഞ്ചു  വിരിച്ചേ  അയാള്‍  നടന്നിട്ടുള്ളൂ   . എന്നാല്‍  പ്രായമായതോടെ  ഒരു  ദിവസം  അയാളെ  ജോലിയില്‍  നിന്നും  പറഞ്ഞു  വിടുന്നു .വൃദ്ധരായജോലിക്കാര്ക്കുള്ള  വാഷ്‌ റൂം  അറ്റെന്‍ഡണ്ട് ജോലി  അയാളെ  ഏല്‍പ്പിക്കുന്നു .പെട്ടെന്നുണ്ടായ മാറ്റം അയാള്‍ക്ക്  ഉള്‍കൊള്ളാന്‍  കഴിഞ്ഞില്ല .  മാനസികമായും  ശാരീരികമായും   അയാള്‍  തളര്‍ന്നു .തന്റെ  പുതിയ ജോലിയിലുള്ള  നാണക്കേട്  കാരണം എല്ലാവരില്‍  നിന്നും  അയാള്‍  അത്  മറച്ചു  വെക്കുന്നു .എന്നാല്‍  വൈകാതെ  അത്  പുറത്താകുന്നു . ഇത്  വരെ  അയാള്‍  ഈ  ജോലി  ആയിരുന്നു  ചെയ്തത്  എന്ന  സംസാരം  അയല്‍പക്കത്തെല്ലാം  പരന്നു .അപഹസ്യരായ  ഫാമിലി യും  അയാളെ  ഉപേക്ഷിക്കുന്നു . അയാളോട്  സ്വല്പ്പമെങ്കിലും  കാരുണ്യം  കാണിച്ചത്  ഹോട്ടലിലെ  നൈറ്റ്  വാച്ച്മാന്‍  ആണ് .

[ഈ  അവസരത്തില്‍  ചിത്രത്തില്‍  ഒരു  ടൈറ്റില്‍  കാര്‍ഡ്  കാണിക്കുന്നു .ശരിക്കും  ഈ  സ്റ്റോറിയുടെ  എന്ടിംഗ്  ഇങ്ങനെയായിരുന്നു .മുന്‍പോട്ടു  ജീവിക്കാന്‍  പ്രതീക്ഷകളോന്നുമില്ലാതെ  മരണത്തെ  കാത്തു  ജീവിക്കുന്ന  ഒരു  കഥാപാത്രം .എന്നാല്‍  എഴുത്തുകാരന്  കഥാപത്രത്തോട്  തോന്നിയ  സഹതാപം  ഒരു  ഹാപ്പി  എന്ടിംഗ്  എഴുതാന്‍  അയാളെ  പ്രേരിപ്പിച്ചു   ]   
ചിത്രത്തിനു  അപ്രതീക്ഷിതമായ  ഒരു  ട്വിസ്റ്റ്‌  കടന്നു  വരുന്നു 
IMDB :8.1/10  RT: 100% 

9.GREED (1924)

യൂറ്റ്യൂബിലെ  സൌണ്ട്  നിലവാരം  തീരെയില്ലാത്ത ,ഫോറിന്‍  സബ്ടൈറ്റില്‍  ഉള്ള  ഒരു  മോശം  പ്രിന്റ്‌  ആണ്  കണ്ടത് .എന്നിട്ടും  ചിത്രം  മികച്ച  ഒരു  അനുഭവം  ആയിരുന്നു  തന്നത് .പ്രധാനമായും  3 പേരുടെ  കഥയാണ്  ചിത്രം  പറയുന്നത് .

ജോണ്‍ മക്ടീഗ്   ഡെന്റല്‍  അസിസ്റ്റന്റ്റ്  ആയി  പട്ടണത്തിലേക്ക്  പോകുന്നിടതാണ്  ചിത്രം  തുടങ്ങുന്നത് . വൈകാതെ തന്നെ   മക്ടീഗ്  ഒരു   ഡെന്ടിസ്റ്റ്  ആയി  മാറുന്നു . അങ്ങനെയിരിക്കെ  മക്ടീഗിന്റെ  സുഹൃത്ത്  മാര്‍ക്കസ് കസിന്‍  ആയ   ട്രിനയെ  ക്ലിനിക്കിലേക്ക്  കൊണ്ട്  വരുന്നു . ആദ്യ  കാഴ്ച്ചയില്‍  ട്രിനയില്‍  അക്രിഷ്ട്ടനായ  മക്ടീഗ്  ട്രിനയെ  ഇമ്പ്രെസ്സ്  ചെയ്യാനായി  ശ്രമിക്കുന്നു .ട്രിനയോടുള്ള ഇഷ്ട്ടം   മാര്‍ക്കസിനോട് മക്ടീഗ്  തുറന്നു  പറയുന്നു .മാര്‍ക്കസിനും  ട്രിനയെ  ഇഷ്ട്ടമായിരുന്നു . എന്നാല്‍  സുഹൃത്തിനു  വേണ്ടി  മാര്‍ക്കസ് ഒഴിഞ്ഞു  കൊടുക്കുന്നു ..അങ്ങനെ  അവര്‍  തമ്മിലുള്ള  വിവാഹ  ദിനം  വന്നെത്തി . അന്നേ  ദിവസം  മറ്റൊരു  സന്തോഷ വാര്‍ത്തയും  അവരെ  തേടിഎത്തി . ട്രിന  എടുത്ത  ലോട്ടറിക്കാണ്  ഫസ്റ്റ്  പ്രൈസ് ,5000 ഡോളര്‍ . മര്‍ക്കസില്‍  അസൂയയും  നിരാശയും  ഒരുമിച്ചുണ്ടായി  .താനും  കൂടി  അനുഭവിക്കേണ്ട  സമ്പത്ത്  വിട്ടു  കൊടുത്തല്ലോ  .ട്രിന തന്റെ  പണം  ചിലവാക്കാതെ  സൂക്ഷിച്ചു  വെച്ചു.അവരുടെ  ചെറിയ  അപ്പാര്‍ട്ട്മെന്റില്‍ താമസം  തുടര്‍ന്നു .അങ്ങനെയിരിക്കെ  മാര്‍ക്കസ്  മദ്യപിച്ചു   മക്ടീഗുമായി  വഴക്കുണ്ടാക്കുന്നു ..  മാര്‍ക്കസിന്റെ  റിപ്പോര്‍ട്ട്‌  പ്രകാരം മക്ടീഗിന്റെ  ജോലി  നഷ്ട്ടപ്പെടുന്നു . മാര്‍ക്കസ്  അപ്പോഴേക്കും  നാട്  വിട്ടിരുന്നു .പണമില്ലാതെ കഷ്ട്ടപ്പെടുമ്പോഴും  ട്രിന  അയ്യായിരം  ഡോളര്‍ ചിലവഴിക്കാന്‍    കൂട്ടാക്കുന്നില്ല ..പണം  അവളെ  നിയന്ത്രിക്കാന്‍  തുടങ്ങിയിരുന്നു . മക്ടീഗും ഭാര്യയും  തമ്മില്‍  മാനസികമായി  ഒരുപാടു  അകന്നിരുന്നു  അപ്പോഴേക്കും . 

IMDB :7.9/10 RT:100%

10.FAUST (1926)

FW മുര്‍നൌ യുടെ  അവസാന  ജര്‍മന്‍  ചിത്രമായിരുന്നു  ഫാസ്റ്റ് . ജര്‍മ്മനിയിലെ  പ്രശസ്ത  നാടകമായ   ഫാസ്റ്റ് അടിസ്ഥാനമാക്കിയാണ്  ചിത്രം  ഒരുക്കിയിരിക്കുന്നത് . മെഫിസ്റ്റോ  എന്ന  സാത്താനും  ദൈവവും  തമ്മില്‍  ഒരു  നല്ല  മനുഷ്യനെ  ഒരിക്കലും  ചീത്തയാക്കാന്‍  കഴിയില്ല  എന്ന  വിഷയത്തില്‍  പന്തയം  വെക്കുന്നു .അതിനായി ഫാസ്റ്റ്  എന്ന പണ്ഡിതനെ  അവര്‍  തിരഞ്ഞെടുക്കുന്നു .പ്ലേഗ്  ശക്തമായിരിക്കുന്ന  സമയം .ദിനം പ്രതി  ആളുകള്‍  മരിച്ചു  കൊണ്ടിരിക്കുന്നു ..ഒരുപാടു  അറിവുണ്ടായിട്ടും  ഒന്നും  ചെയ്യാനാകാതെ  ഫാസ്റ്റ് വിഷമിചിരിക്കുകയാണ് . അറിവ്  സമ്പാദിക്കുന്നതിനിടയില്‍  അയാള്‍  ജീവിക്കാനും  മറന്നു  പോയിരുന്നു .മെഫിസ്റ്റോ  ഫാസ്റ്റിനു  മുന്നില്‍  പ്രത്യക്ഷപ്പെടുന്നു .    തന്നെ  അന്ഗീകരിച്ചാല്‍  ഏതാഗ്രഹവും  സാധിച്ചു  കൊടുക്കാം  എന്ന്  പറയുന്നു . ഫാസ്റ്റ്  വഴങ്ങുന്നില്ല  ആദ്യമൊന്നും .എന്നാല്‍  പ്ലേഗ്  കാരണം  കഷ്ട്ടപ്പെടുന്നവരെ  സഹായിക്കാന്‍  ഇത്  കൊണ്ടാകുമെങ്കില്‍  അയാള്‍  ആരെ  കൂട്ട് പിടിക്കാനും  തയ്യാറാണ്  .സാത്താനും  ഫാസ്റ്റും  ഒരു  ദിവസത്തെ  കരാര്‍  ഏര്‍പ്പെടുന്നു . മെഫിസ്റ്റോ യുടെ നാമത്തില്‍   അയാള്‍   പ്ലേഗ്  ബാധിതരെ  സഹായിക്കുന്നു .എന്നാല്‍  ഒരു  രോഗിയുടെ  കയ്യിലുള്ള  കുരിശ്  ഫാസ്റ്റിനെ  അസ്വസ്ഥന്‍  ആക്കുന്നു .ഇത്  ശ്രദ്ധയില്‍  പെട്ട  ആളുകള്‍  സാത്താനെ  കൂട്ട് പിടിച്ചതിന്റെ  പേരില്‍  ഫാസ്റ്റിനെ  കല്ലെറിഞ്ഞു  ഓടിക്കുന്നു . പിന്നീട്  മേഫിസ്റ്റോ  യൌവനം  കാണിച്ചു  ഫാസ്റ്റിനെ പ്രലോഭിപ്പിക്കുന്നു . വശ്യമായ  സൌന്ദര്യമുള്ള  ഒരു  യുവതിയെ  കാണിച്ചു  മെഫിസ്റ്റോ  ഫാസ്റ്റില്‍  കാമത്തിന്റെ വിത്തുകള്‍  പാകുന്നു . ഫാസ്റ്റ്  യൌവനത്തിന്  ആവശ്യപ്പെടുന്നു .മെഫിസ്റ്റോ  ഒരു  നിഗൂഡ  ചിരിയോടെ  ആഗ്രഹം  സാധ്യമാക്കി  കൊടുക്കുന്നു . 

മെഫിസ്റ്റോ  ആയി  അഭിനയിച്ച  എമിള്‍  ജാനിംഗ്സ്  മികച്ച  പ്രകടനം  കാഴ്ച  വെച്ചിട്ടുണ്ട് .     
IMDB:8.1/10  RT :94%


No comments:

Post a Comment