ഒരു അണ്ടര്‍ റേറ്റഡ് ത്രില്ലെര്‍
ന്യൂ യോര്‍ക്കില്‍ നിന്നും ലണ്ടന്‍ നഗരത്തിലേക്ക് താമസം മാറി വന്നതാണ് ആന്‍ ലേക്കും നാല് വയസുകാരി മകള്‍ ബണ്ണി ലേക്കും .ആനിന്റെ സഹോദരന്‍ സ്റ്റീവന്‍ ലണ്ടനിലുണ്ട് . ബണ്ണിയെ സ്ഥലത്തെ സ്കൂളില്‍ ചേര്‍ക്കുകയാണ് ആന്‍ ആദ്യം ചെയ്തത് . ആദ്യ ദിനത്തെ തിരക്കുകള്‍ തീര്‍ത്തതിനു ശേഷം സ്കൂളിലെത്തിയ ആനിന് ബണ്ണിയെ അവിടെയെങ്ങും കണ്ടെത്താന്‍ കഴിയുന്നില്ല .ബണ്ണി മിസ്സിംഗ് ആണ് എന്ന കാര്യം ആന്‍ പതിയെ മനസിലാക്കുന്നു . വിവരമറിഞ്ഞതും സ്റ്റീവന്‍ അവിടേക്ക് എത്തുന്നു . സ്കൂള്‍ അധികൃതര്‍ ബണ്ണിയുടെ മിസ്സിംഗിന് വലിയ താല്പര്യം കാണിക്കാതിരിക്കുന്നത് ആനിനെയും സ്റ്റീഫനെയും അലോസരപ്പെടുത്തുന്നു . സ്കൂള്‍ ഹെഡ്മിസ്ട്രെസിന്റെ തടസം വക വെക്കാതെ അവര്‍ പോലിസിനെ വിവരമറിയിക്കുന്നു
സുപ്രണ്ട് ന്യൂ ഹൌസിന്റെ നേതൃതത്വത്തില്‍ പോലിസ് സ്കൂള്‍ അകെ അരിച്ചു പെറുക്കുന്നു . ബണ്ണിയെ കുറിച്ച് ഒരറിവും ലഭിക്കുന്നില്ല . സുപ്രണ്ട് ന്യൂ ഹൌസിന് ചില സംശയങ്ങള്‍ തോന്നി തുടങ്ങി .ബണ്ണി ലേക്കിനെ സ്കൂളില്‍ കണ്ടതായി ആരും ഓര്‍ക്കുന്നില്ല .സ്കൂളില്‍ ചേര്‍ത്തതിന്റെ രേഖകളും ഇല്ല .മാത്രമല്ല ലണ്ടനില്‍ വന്ന ശേഷം ബണ്ണി ലേക്കിനെ ആരും കണ്ടിട്ടില്ല .ബണ്ണി ലേക്ക് എന്നൊരു കുട്ടി യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നൊരു ചോദ്യം സൂപ്രണ്ടിനെ അലട്ടുന്നു . ചെറുപ്പത്തില്‍ ആനിന് ബണ്ണി എന്ന് പേരിലുള്ള ഒരു ഇമെജിനറി ഫ്രണ്ട് ഉണ്ടായിരുന്നെന്നും ആ ഓര്‍മയിലാണ് കുട്ടിക്ക് ബണ്ണി എന്ന നിക്ക് നെയിം കൊടുത്തതെന്നും കൂടി അറിഞ്ഞപ്പോള്‍ പോലീസിന്റെ സംശയം ബലപ്പെടുന്നു . ആന്‍ മാനസിക സ്ഥിരത ഇല്ലാത്ത ഒരു യുവതിയായിരിക്കും എന്ന അനുമാനത്തിലേക്ക് പോലിസ് എത്തി ചേരുന്നു .
യഥാര്‍ത്ഥത്തില്‍ ബണ്ണി ലേക്ക് ആനിന്റെ ഒരു ഇമെജിനേഷന്‍ ആയിരുന്നോ ? അതോ ആന്‍ പറയുന്നതാണോ സത്യം ? അങ്ങനാണെങ്കില്‍ ബണ്ണി ലേക്ക് എവിടെ ?
ലോറ ,അനാറ്റമി ഓഫ് എ മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഓട്ടോ പ്രെമിന്ഗര്‍ ആണ് 1965 ഇല്‍ ഇറങ്ങിയ ഈ സൈക്കോലോജിക്കല്‍ ത്രില്ലെര്‍ ഒരുക്കിയത് . ഇറങ്ങിയ സമയത്ത് വേണ്ടത്ര സ്വീകരണം ചിത്രത്തിന് ലഭിച്ചില്ല എന്നാണ് അറിയാന്‍ സാധിച്ചത് . എന്ത് തന്നെ ആയാലും ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഒരു മികച്ച ത്രില്ലെര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല ..ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ സിനിമാറ്റോഗ്രഫി മികവ് ഈ ചിത്രത്തില്‍ കാണാം . ചിത്രത്തിലെ ഡോള്‍ മ്യൂസിയം രംഗം ഒക്കെ ഓര്‍മയില്‍ നില്‍ക്കുന്ന ഫ്രെയിമുകള്‍ ആണ് . തുടക്കം മുതല്‍ വലിച്ചു നീട്ടാതെ രസകരമായി കഥ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍ . ഒരു ഹിച്കൊക്ക് ത്രില്ലെര്‍ കാണുന്ന പ്രതീതി ചിത്രത്തിനുണ്ടായിരുന്നു . ക്ലൈമാക്സ് രംഗങ്ങള്‍ പ്രേക്ഷകരില്‍ ആകാംഷ ഉണര്‍ത്തും .
IMDB:7.3/10
RT:82%

No comments:
Post a Comment