ആദ്യാവസാനം പിരിമുറുക്കം സമ്മാനിക്കുന്ന മികച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലെര്‍ .
ബേബി ജെയ്ന്‍ ഹഡ്സന്‍, ബ്ലാന്ച്ചേ ഹഡ്സന്‍ എന്നീ സഹോദരിമാരുടെ കഥയാണ് മൂന്നു വ്യത്യസ്ത കാലഘട്ടത്തില്‍ ആയി ചിത്രം പറയുന്നത് .
കാലഘട്ടം 1917 , ബേബി ജെയ്ന്‍ ഹഡ്സന്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി തിളങ്ങി നില്‍ക്കുന്ന കാലം . ബേബി ജെയ്നിന്റെ ആട്ടവും പാട്ടും കാണാന്‍ ആളുകള്‍ നാനാ ദിക്കില്‍ നിന്നും വരുമായിരുന്നു . ബേബി ജെയ്ന്‍ പാവകളും സുലഭമായിരുന്നു അക്കാലത്ത് . അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന ബേബി ജെയ്നിന്റെ ഫാമിലിക്ക് ഷോ കൊണ്ടുള്ള വരുമാനം വലിയൊരാശ്വാസമായിരുന്നു . സ്വാഭാവികമായും ബേബി ജെയ്നില്‍ അഹങ്കാരം മുള പൊങ്ങി തുടങ്ങി .ഇതേ സമയം ബ്ലാന്‍ചെയെ പിതാവ് പോലും ശ്രദ്ധിക്കാതാകുന്നു . നിശ്ചയദാര്‍ട്യം നിഴലിക്കുന്ന മുഖഭാവത്തോടെ ജെയ്നിനെ നോക്കുന്ന ബ്ലാന്ച്ചേയെ ആണ് സീന്‍ അവസാനിക്കുമ്പോള്‍ കാണിക്കുന്നത് .
കാലഘട്ടം 1935 ,ഇപ്പോള്‍ സഹോദരിമാര്‍ രണ്ടും പേരും ഫിലിം ആക്ട്രെസ് ആണ് . അഭിനയിച്ച ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയം കാരണം ജെയ്നിനു ചിത്രങ്ങള്‍ ഇല്ലാതെയാകുന്നു .ബ്ലാന്ച്ചേ ഇപ്പോള്‍ ഹോളിവൂഡിലെ ഒരു ലീഡിംഗ് അക്ട്രെസ് ആണ് .ബ്ലാന്ച്ചേ പ്രശസ്തിയുടെ കൊടുമുടിയില്‍ ആയിരുന്നു . എന്നാല്‍ അവിചാരിതമായ ആ ട്രാജഡി എല്ലാം മാറ്റി മറിച്ചു .ഒരു ദിവസം രാത്രി പാര്‍ട്ടി കഴിഞ്ഞു മടങ്ങവേ സംഭവിച്ച അപകടത്തിന്റെ ഫലമായി ബ്ലാന്ച്ചേ അരക്ക് കീഴ്പ്പോട്ട് തളര്‍ന്നു പോകുന്നു .
കാലഘട്ടം 1962 ഇലേക്ക് ചിത്രം ഫ്ലാഷ് ഫോര്‍വേര്‍ഡ് ചെയ്യുന്നു . ബ്ലാന്ച്ചേ യും ജെയിനും വാര്‍ധക്യത്തിലേക്ക് കടന്നിരിക്കുന്നു . ബ്ലാന്ച്ചേ ഇപ്പോഴും വീല്‍ ചെയറില്‍ ആണ് . മറ്റൊരാളുടെ സഹായമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ല . ജെയിനും ബ്ലാന്ച്ചേയോടൊപ്പം തന്നെയാണ് താമസം . പണ്ടത്തെ അപകടം ബ്ലാന്ച്ചേയെ ശാരീരികമായാണ് ബാധിച്ചതെങ്കില്‍ ജെയ്നിനെ മാനസികമായി ആയിരുന്നു ബാധിച്ചത് . അന്ന് ഒപ്പമുണ്ടായിരുന്ന ജെയ്നിനു നേരെയാണ് മാധ്യമങ്ങളും പോലീസും വിരല്‍ ചൂണ്ടിയത് ..അമിതമായി മദ്യപിചത് മൂലം അന്ന് നടന്നതിനെ കുറിച്ച് ജെയ്നിനു ഓര്‍മയുമില്ല .കുറ്റബോധവും പോലിസ് വിചാരണയും കരിയര്‍ തകര്ച്ചയുമെല്ലാം ജെയ്നിനെ മദ്യപാനത്തിലെക്കും കുത്തഴിഞ്ഞ ജീവിതത്തിലേക്കും നയിച്ചു . ഒടുക്കം കാലചക്രം തിരിഞ്ഞപ്പോള്‍ ജെയിനിനു ബ്ലാന്ച്ചേയെ തന്നെ ശരണം പ്രാപിക്കേണ്ടി വന്നു . ബെഡ്റൂമില്‍ നിന്നും പുറത്തിറങ്ങാത്ത ബ്ലാന്ച്ചേക്ക് ആകെയുള്ള ഒരു സൌഹൃദം ആഴ്ചയില്‍ വീട് വൃത്തിയാക്കാന്‍ വരുന്ന എല്‍വിറ മാത്രമാണ് . വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ബ്ലാന്ച്ചേ യുടെ പ്രശസ്തിക്കൊരു കോട്ടവും തട്ടിയിട്ടില്ല എന്നതും തന്റെ കരിയര്‍ ഇല്ലാതാക്കിയത് ബ്ലാന്ച്ചേ ആണെന്ന വിശ്വാസവും ജെയിനില്‍ അസൂയയും വെറുപ്പും ഓരോ ദിവസവും കൂടി കൊണ്ടിരുന്നു . ജെയിനില്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു സംശയിക്കുന്ന എല്‍വിറക്ക് ജെയിനിനെ അവിടെ താമസിപ്പിക്കുന്നതില്‍ ഉത്കണ്ഠ ഉണ്ടായിരുന്നു . ജെയിന്‍ വീണ്ടും മദ്യപിക്കാന്‍ തുടങ്ങിയതായും എല്‍വിറ ബ്ലാന്ചെയെ അറിയിക്കുന്നു . പക്ഷെ ബ്ലാന്ച്ചേ അതൊന്നും കാര്യമാക്കുന്നില്ല . ബ്ലാന്ച്ചേ ക്ക് ഇപ്പോള്‍ താമസിക്കുന്ന പഴയ വീട് വില്‍ക്കാന്‍ പ്ലാന്‍ ഉണ്ട് .. എന്നാല്‍ ഇക്കാര്യം അറിയുന്ന ജെയിന്‍ ക്ഷുഭിതയാകുന്നു . വീട് വില്‍ക്കുന്നതില്‍ നിന്നും തടയാനായി ബ്ലാന്ചെയുടെ മുറിയിലെ ടെലിഫോണ്‍ കണക്ഷന്‍ ജെയിന്‍ എടുത്തു കളയുന്നു .എല്‍വിറയുടെ അങ്ങോട്ടുള്ള വരവും നിര്‍ത്തിക്കുന്നു . ജെയിനിന്റെ വയലന്റ് ആയ പെരുമാറ്റം ബ്ലാന്ച്ചേയെ പേടിപ്പിക്കുന്നു . ഫോണ്‍ ഇല്ലാതായതോടെ പുറം ലോകത്തു നിന്നും ഒറ്റപ്പെട്ട അവസ്ഥയായി .ജെയിന്‍ വിഭ്രാന്തി ഓരോ ദിവസവും വര്‍ധിച്ചു വരുന്നു .അതോടൊപ്പം ബ്ലാന്ച്ചേ യെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാനും തുനിയുന്നു . സഹോദരിയുടെ പിടിയില്‍ നിന്ന് അരയ്ക്കു താഴോട്ട് ചലനശേഷി ഇല്ലാത്ത ബ്ലാന്ച്ചേ യ്ക്ക് രക്ഷപ്പെടാനാകുമോ ? .
ചിത്രം ഏതു ജോനര്‍ ആണെന്ന് പോലുമറിയാതെ ഒരു ബെറ്റി ഡേവിസ് ചിത്രം എന്ന നിലക്കാണ് ഞാന്‍ ചിത്രം കാണുന്നത് .ബെറ്റി ഡേവിസിന്റെ പ്രകടനം മാത്രമല്ല , മികച്ച ഒരു ത്രില്ലിംഗ് അനുഭവം കൂടിയായിരുന്നു ചിത്രം സമ്മാനിച്ചത് . ബ്ലാന്ച്ചേ യുടെ കൂടെ പ്രേക്ഷകനും ആ ഒറ്റ മുറിയില്‍ കുടുങ്ങിയ അനുഭൂതി തരും ചിത്രം . ക്ലൈമാക്സ് പ്രേക്ഷകരെ വേട്ടയാടുന്ന തരത്തില്‍ ആണ് ഒരുക്കിയത് . സണ്‍സെറ്റ് ബോളെവാഡ്,മിസറി എന്നീ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇടയ്ക്ക് . ജെയ്ന്‍ ഹഡ്സന്റെ വേഷം കഥാപാത്രത്തോട് വെറുപ്പ് തോന്നിപ്പിക്കുന്ന തരത്തില്‍ ബെറ്റി ഡേവിസ് അനശ്വരമാക്കി . ബ്ലാന്ച്ചേ യുടെ വേഷം ചെയ്ത ജോവാന്‍ ക്രോഫോര്‍ഡും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം ആയിരുന്നു . ഒരു ത്രില്ലെര്‍ എന്നതിലുമുപരി ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത് ഇരുവരുടെയും പ്രകടനം തന്നെയാണ്. ചിത്രത്തിന്റെ സംവിധാനവും മികച്ചു നില്‍ക്കുന്നു .
ബെറ്റി ഡേവിസും ജോവന്‍ ക്രോഫോര്‍ഡും മത്സരിച്ചഭിനയിച്ച ഈ അസാധാരണ ഡ്രാമ ത്രില്ലെര്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ട്ടം തന്നെയാണ്
IMDB:8.1/10
RT:91%

No comments:
Post a Comment