അനീതിക്കെതിരെ പോരാടുന്ന മുരടനായ എന്നാല്‍ സത്യസന്ധനായ പോലിസ് ഉദ്യോഗസ്ഥന്റെ കഥ നമ്മള്‍ പലയാവര്‍ത്തി പല ഭാഷകളില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു സബ് ജോനറിനു തുടക്കം കുറിച്ച ചിത്രം ഏതായിരിക്കും ? അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പ്രശസ്തി കാരണമായിരിക്കാം ഡര്‍ട്ടി ഹാരിയുടെ പേരാണ് പലപ്പോഴും പരാമര്‍ശിച്ചു കേള്‍ക്കാറുള്ളത് . എന്നാല്‍ ഹാരി കാലഹാന്‍ അവതരിക്കുന്നതിനും മുന്‍പേ ഇവിടെ ഒരു ഡേവ് ബാനിയന്‍ ഉണ്ടായിരുന്നു .
ലെജെന്‍ഡറി ഡയറക്ട്ടര്‍ ഫ്രിറ്റ്സ് ലാംഗ് 1953 ഇല്‍ ഒരുക്കിയ ക്രൈം ത്രില്ലെര്‍ ആണ് ദി ബിഗ് ഹീറ്റ് . ഒരു പക്ഷെ ഫിലിം നോയര്‍ ഗണത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ, ഫാസ്റ്റ് പേസ്ഡ് ആയ ചിത്രം ഇത് തന്നെയായിരിക്കണം.തന്റെ ചിത്രത്തിന്റെ അന്തരീക്ഷം സെറ്റ് ചെയ്യുന്നതിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന ആളാണ് ഫ്രിറ്റ്സ് ലാംഗ് എന്ന്‍ പലപ്പോഴും തോന്നിയിട്ടുണ്ട് . ക്രൈം സിണ്ടിക്കേറ്റ് ഭരിക്കുന്ന കറപ്റ്റഡ് ആയ സിറ്റിയെ വളരെ ഡാര്‍ക്ക് ടോണ്‍ ഇല്‍ അവതരിപ്പിച്ചിരിക്കുന്നു (ഈ ഒരു ലെവല്‍ ഡാര്‍ക്ക് ടോണ്‍ അനുഭവപ്പെട്ട മറ്റൊരു ചിത്രമാണ് ഫിലിം നോയര്‍ അവസാന കാലഘട്ടത്തില്‍ ഇറങ്ങിയ ടച് ഓഫ് ഈവിള്‍) . ഗ്ലെന്‍ ഫോര്‍ഡ് ,ഗ്ലോറിയ ഗ്രഹാം , ലീ മാര്‍വിന്‍ തുടങ്ങിയ ശക്തമായ കാസ്റ്റ് ഉം ചിത്രത്തെ മികച്ചതാക്കുന്നു .
സഹ പ്രവര്‍ത്തകനായ ടോം ഡന്കന്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം ഹോമിസൈഡ് ഡിട്ടക്ട്ടിവ് ഡേവ് ബാനിയനെ പുതിയ ഒരു വഴിത്തിരിവില്‍ എത്തിച്ചിരിക്കുന്നു . ഡന്കന്റെ രഹസ്യ കാമുകി ലൂസി ചാപ്മാനുമായുള്ള കൂടിക്കാഴ്ചയാണ് ആത്മഹത്യയുലെ അസ്വഭാവികതകള്‍ ആദ്യമായി ഡേവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് . ലൂസി ചാപ്മാന്റെ മരണ വാര്‍ത്ത സംശയത്തെ ഒന്ന് കൂടി ദൃഡപ്പെടുത്തി . സംശയം എത്തി നിന്നത് മൈക്ക് ലഗാനയില്‍ ആണ് . സ്ഥലത്തെ ക്രൈം മാഫിയയുടെ തലവന്‍ . സിറ്റിയുടെ നിയന്ത്രണം മൈക്ക് ലഗാന എന്ന ക്രിമിനലിന്റെ കയ്യിലാണെന്നു പരസ്യമായ രഹസ്യമാണ് . തന്റെ മേലധികാരികള്‍ പലരും ലഗാനയുടെ കയ്യില്‍ നിന്നും ശമ്പളം പറ്റുന്നുണ്ട് എന്നും ഡേവിനു അറിയാം . തന്റെ വീട്ടിലേക്കു വന്ന ഭീഷണി ഫോണ്‍ കോള്‍ അന്വേഷണം നേരായ വഴിയില്‍ ആണെന്ന് ബോധ്യപ്പെടുത്താന്‍ പോന്നതായിരുന്നു. ലഗാനയെ നേരിട്ട് സന്ദര്‍ശിക്കാന്‍ ഡേവ് തീരുമാനിച്ചു . തന്റെ വീട്ടില്‍ ഔദ്യോഗിക വേഷത്തില്‍ എത്തിയ ഡേവിനെ കണ്ടു ലഗാന അതിശയിച്ചു . ഡേവിന്റെ ആരോപണങ്ങളെ ലഗാന പുഞ്ചിരിയോടെ നേരിട്ടു. മേലുദ്യോഗസ്ഥരുടെ തടസങ്ങളെ അവഗണിച്ചു അന്വേഷണം തുടരുന്ന ഡേവിനെ ഇല്ലാതാക്കാന്‍ ലഗാന തീരുമാനിക്കുന്നു .ഡേവിനെ ലക്‌ഷ്യം വെച്ച് കാറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടി ഡേവിന്റെ ഭാര്യ കൊല്ലപ്പെടുന്നു .ഭാര്യയുടെ മരണം ഡേവിനെ തളര്‍ത്തുന്നു . തന്റെ ഭാര്യയുടെ കൊലപാതകം ഒതുക്കി തീര്‍ക്കാനുള്ള ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമത്തില്‍ നിരാശനായ ഡേവ് ജോലി രാജി വെക്കുന്നു . ലഗാനയോടും അയാളുടെ വലം കയ്യായ വിന്‍സ് സ്റ്റോണിനോടുമുള്ള കണക്കുകള്‍ തീര്‍ക്കാന്‍ ഡേവ് ബാനിയന്‍ ഇറങ്ങി തിരിക്കുന്നു .കഥ ഇവിടെ തുടങ്ങുകയായി
ഫ്രിറ്റ്സ് ലാംഗിന്റെ മികച്ച സംവിധാന സംരംഭങ്ങളില്‍ ഒന്ന് തന്നെയാണ് ദി ബിഗ് ഹീറ്റ്. ഓര്‍മയില്‍ നില്‍ക്കുന്ന ഒരുപാടു മികച്ച സംഭാഷണങ്ങള്‍ ഉണ്ട് ചിത്രത്തില്‍ .ചിത്രം ഇറങ്ങിയ് കാലം പരിഗണിച്ചാല്‍ സ്വല്പം വയലന്‍സ് കൂടുതല്‍ ആണ് ചിത്രത്തില്‍ . കാര്‍ ബോംബ് സീന്‍ ഒക്കെ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .ഡേവ് ബാനിയന്‍ ആയി ഗ്ലെന്‍ ഫോര്‍ഡ് മികച്ചു നിന്നപ്പോള്‍ ഡെബി മാര്‍ഷ് ആയി ഗ്ലോറിയ ഗ്രഹാമും മികച്ച പ്രകടനം തന്നെ കാഴ്ച വെചു.ലീ മാര്‍വിന്റെ ശക്തനായ ഒരു വില്ലന്‍ കഥാപാത്രം ആയിരുന്നു ഇതിലെ വിന്‍സ് സ്റ്റോണ്‍ . വെറും ഒരു പ്രതികാര കഥയാക്കാതെ കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളില്‍ കൂടി ചിത്രം സഞ്ചരിക്കുന്നു .
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ക്രൈം ത്രില്ലെര്‍
IMDB:8/10
RT: 100%