Thursday, 18 August 2016

LA CAZA (THE HUNT) (1966)

സ്പാനിഷ്‌  സിവില്‍  വാര്‍  കഴിഞ്ഞു  വര്‍ഷങ്ങള്‍ക്ക്  ശേഷമാണു  സുഹൃത്തുക്കളായ  സോസേയും പാകൊയും ലൂയിസും വീണ്ടും  ഒരുമിച്ചു  കൂടുന്നത് . സോസേയുടെ  അധീനതയിലുള്ള  മരുപ്രദേശത്ത്  മുയല്‍  വേട്ടയും  മദ്യവുമൊക്കെയായി  ഒരു  കൂടിച്ചേരല്‍  പ്ലാന്‍  ചെയ്തത്  സോസേ  തന്നെയായിരുന്നു  .അതിനു പിന്നില്‍   അയാള്‍ക്ക്  ഒരു  ഹിഡന്‍  അജണ്ടയുമുണ്ട് .   പാകൊയുടെ ബന്ധുവായ  എന്രിക്  എന്ന  ചെറുപ്പക്കാരനും  നായാട്ട്  സംഘത്തോടൊപ്പം  ചേരുന്നു .
സോസേയുടെ  ബിസിനസ്  എല്ലാം  ഇപ്പോള്‍  തകര്‍ച്ചയുടെ  വക്കിലാണ് . യുവതിയായ  കാമുകിക്ക്  വേണ്ടി  ഭാര്യയെ  ഡിവൊഴ്സ്  ചെയ്യേണ്ടി  വന്നത് അയാളെ  കടബാധ്യതയിലേക്ക്  എത്തിച്ചു . പാകോ  വളരെ സക്സസ്ഫുള്‍ ആയ  ബിസിനസുകാരന്‍ ആണിപ്പോള്‍  .അബലര്‍ക്ക്കും  വികലാംഗര്‍ക്കും  സമൂഹത്തില്‍  സ്ഥാനമില്ല  എന്ന്  കരുതുന്ന  ഫാസിസ്റ്റ്  മനോഭാവം  വെച്ച്  പുലര്‍ത്തുന്ന  ആളാണ്  പാകോ .ലൂയിസ്  ആണെങ്കില്‍  ആല്‍ക്കൊഹോളിക്  ആയ  സ്റ്റേബിള്‍  അല്ലാത്തൊരു  കഥാപാത്രമാണ്  ..സയന്‍സ്  ഫിക്ഷന്‍  പുസ്തകങ്ങളുടെ  ആരാധകന്‍  ആയ ലൂയിസ്  ഒരു  റൈഫിള്‍  മാര്‍ക്സ് മാന്‍  കൂടിയാണ് .
അങ്ങനെ  മുയല്‍  വേട്ട  തുടങ്ങി   . സഹായത്തിനായി സോസേയുടെ  തൊഴിലാളിയും  സ്ഥലവാസിയുമായ  ജുവാനും   അയാളുടെ  അനന്തിരവളും  ഉണ്ട് . ആദ്യ  വേട്ടയില്‍     ഡസന്‍ കണക്കിന്   മുയലുകളെ  പിടികൂടാന്‍  സംഘത്തിനായി  . 

                                         വിശ്രമ  വേളയില്‍  സോസേ  പാകോ  യോട്  സുഹൃത്ത് ബന്ധത്തിന്റെ  പേരില്‍  കുറച്ച്  പൈസ  കടം ചോദിക്കുന്നു  . എന്നാല്‍  ഇത്  പ്രതീക്ഷിച്ചിരുന്ന  പാകൊ  അപേക്ഷ  നിരസിക്കുകയാണ്  ചെയ്തത്  . രണ്ടാമത്തെ  വേട്ട  ആരംഭിച്ചു  .ഇത്തവണ  മുയലുകളെ  മാളത്തില്‍  നിന്ന്  പുറത്തു  ചാടിക്കാന്‍  തുരപ്പന്‍  കീരികളെ  ഉപയോഗിച്ചാണ്‌  വേട്ട  ..വേട്ട  മുറുകി  കൊണ്ടിരുന്ന  സമയത്ത്  അന്തരീക്ഷ  താപനിലയും  കൂടി  കൊണ്ടിരുന്നു  .മുയലുകളെ  മത്സരിച്ചു  കൊന്നു  കൂട്ടാന്‍  തുടങ്ങി . വിജയ  കരമായ  രണ്ടാം  വേട്ടക്ക്  ശേഷം  മദ്യപാനത്തിന്റെ  അകമ്പടിയോടെ  വിശ്രമം  തുടങ്ങി . ഇതിനിടയില്‍  ലൂയിസ്  അബദ്ധത്തില്‍  കാട്ടു തീ  പടര്‍ത്തിയതില്‍   കോപാകുലനായ  സോസേ  അയാളെ  അടിക്കുന്നു  ..  അന്തരീക്ഷത്തിലെ  ചൂടും  മദ്യത്തിന്റെ  ലഹരിയും  ഒക്കെ  കൂടിയായപ്പോള്‍ സുഹൃത്തുക്കള്‍ക്കിടയില്‍   മാനസികമായി  അകല്‍ച്ച  അനുഭവപ്പെടുകയും  പഴയ  മുറിവുകള്‍  ഓരോന്നായി  പുറത്തു  വരുകയും  ചെയ്യുന്നു  ..ഒരു  തരം  ഉന്മാദം  അവിടെയെല്ലാം  നിഴലിച്ച്  കൊണ്ടിരുന്നു  ..അങ്ങനെ അവസാന  ഘട്ട  മുയല്‍  വേട്ട  ആരംഭിക്കുന്നു .

                                              കാര്‍ലോസ്  സോറ   സംവിധാനം  ചെയ്ത  സ്പാനിഷ്‌  ക്ലാസിക്  എന്ന്  വിശേഷിപ്പിക്കാവുന്ന  സൈക്കോളജിക്കല്‍  ഡ്രാമ  ത്രില്ലെര്‍  ആണ്  La Caza അഥവാ  The Hunt . വളരെ  പതിഞ്ഞ  താളത്തില്‍  തുടങ്ങി  ചടുലമായി  അവസാനിക്കുന്ന   ചിത്രം . ബ്ലാക്ക്  ആന്‍ഡ്‌ വൈറ്റ്  സിനിമാറ്റോ ഗ്രഫിയും  മിതമായി  ഉപയോഗിച്ച  ബാക്ക്ഗ്രൌണ്ട്  മ്യുസിക്കും  ചിത്രത്തിന്റെ  മാറ്റ്  കൂട്ടുന്നുണ്ട് . ചിത്രത്തിലുടനീളം   മികച പ്രകടനമാണ്  എല്ലാവരും  കാഴ്ച  വെച്ചത്  .
ഒരു പാട്  ചിത്രങ്ങളില്‍  മൃഗ  വേട്ട  കണ്ടിട്ടുണ്ടെങ്കില്‍  ഇതിലെ   മുയല്‍  വേട്ട  വല്ലാതെ   ഡിസ്റ്റര്ബിംഗ് ആയി  ഫീല്‍  ചെയ്തു . ഒരു  മൃഗ സ്നേഹിയെ  സംബന്ധിച്ച്   ഈ  ചിത്രം  കണ്ടു  തീര്‍ക്കുക  അത്ര  എളുപ്പമാകില്ല .കീരിയെ  ഉപയോഗിച്ച്  മുയലിനെ  പിടിക്കുന്ന  രംഗം   ഒക്കെ  ഭീകരമായിരുന്നു  .. അതെ സമയം  മാളത്തിന്റെ  ക്രോസ്  സെക്ഷണല്‍  വ്യൂയില്‍  കാണിച്ചത്  പുതിയ  അനുഭവവുമായിരുന്നു  .ചിത്രത്തിന്  വേണ്ടി  യഥാര്‍ത്ഥത്തില്‍  മുയലുകളെ  കൊന്നിട്ടുണ്ട്  എന്നാണ്  അറിയാന്‍  കഴിഞ്ഞത് .

                                             ഒരു  ആന്റി  ഫാസിസ്റ്റ്  ചിത്രം  കൂടിയാണിത്  . ചിത്രം  ഇറങ്ങിയ  സമയത്തുള്ള  സ്പെയിനിലെ  പട്ടാളഭരണത്തെ  ചിത്രം  ഉന്നം  വെക്കുന്നുണ്ട് .

 Luis: A real hunter isn't interested in cowardly, inoffensive rabbits.
Paco:  Neither weak nor crippled have a part in life -- it's the law of Nature.
Enrique: You're not serious.
Jose: He's right as far as hunting goes... rabbits are defenseless. The more defenses the quarry puts up, the better the hunt.
Luis: That's why someone said the best hunt is the manhunt.
Paco: What's that?  The hunt is like life -- the strong take out the weak.
Jose: Sometimes the opposite happens..

മൊത്തത്തില്‍  മികച്ച  ഒരനുഭവമാണ്  ചിത്രം  സമ്മാനിക്കുന്നത് .