Sunday, 13 September 2015

Ealing Comedies


ലണ്ടനിലെ  ഈലിംഗ്  സ്റ്റുഡിയോയില്‍ 1947-57 കാലഘട്ടത്തില്‍   നിര്‍മിച്ച ബ്രിട്ടിഷ്  ബ്ലാക്ക്‌  കൊമെഡി/ക്രൈം കോമഡി   ചിത്രങ്ങളെ  പൊതുവേ  വിളിച്ചിരുന്ന പേരാണ്  ഈലിംഗ്  കോമഡീസ്   .
ഈ  വിഭാഗത്തിലെ  മികച്ച  മൂന്നു  കൊമഡി  ക്ലാസിക്കുകളെ  ഇവിടെ  പരിചയപ്പെടുത്തുന്നു
.
1.Kind Hearts and Coronets (1949)

ലോകസിനിമയിലെ  തന്നെ  മികച്ച  കോമഡി  ക്ലാസിക്  .
ക്രൈം കൊമഡി എന്റെ  പ്രിയപ്പെട്ട  ഒരു  ജോനര്‍ ആണ് . എന്റെ  അനുഭവത്തില്‍  ഡാര്‍ക്ക്‌  കൊമഡി  കൈകാര്യം  ചെയ്യുന്നതില്‍  ബ്രിട്ടീഷ്‌  ചിത്രങ്ങള്‍  ആണ്  മുന്‍പന്തിയില്‍ .   ഈ  ജോനറിലെ  പകരം  വെക്കാനില്ലാത്ത  ഒരു  ചിത്രമാണ്‌ കൈന്‍ഡ്‌ ഹാര്‍ട്ട്‌സ്  ആന്‍ഡ്‌  കൊറോനെറ്റ്സ്. ദി  ബെസ്റ്റ്

ബ്രിട്ടനിലെ  പത്താമത്തെ  ഡ്യൂക്ക്  ആയ  ലൂയിസ്  മസിനി ജയിലില്‍  തൂക്കുകയര്‍  കാത്തിരിക്കുന്ന  അവസരത്തില്‍  എഴുതുന്ന  ഓര്മ ക്കുറിപ്പുകളിലൂടെയാണ്  ചിത്രം  മുന്നോട്ട്  പോകുന്നത്  . ചിത്രത്തിന്റെ  ഒട്ടുമുക്കാല്‍  ഭാഗങ്ങളും  ഫ്ലാഷ്ബാക്ക് ആയാണ്  കാണിക്കുന്നത് .
 ലൂയിസ്  മസിനിയുടെ  ജനനത്തിനു  മുന്‍പേ  കഥ  പുരോഗമിക്കുന്നു . ബ്രിട്ടനിലെ  അരിസ്ടോക്രാറ്റിക് ഫാമിലി ആയ  ഡാസ്കോയ്ന്‍സിലെ ഏഴാമത്തെ  ഡ്യൂക്കിന്റെ  മകള്‍  ആയിരുന്നു  ലൂയിസിന്റെ  അമ്മ .  ലൂയിസിന്റെ  അമ്മ  ഒരു  പാട്ടുകാരനുമായി  ഒളിചോടുന്നതോടെ  ഡാസ്ക്കോയ്ന്‍സ്  ഫാമിലി  അവരെ  കുടുംബത്തില്‍  നിന്നും  പുറത്താക്കുന്നു .സ്വയം  ഇഷ്ട്ടപ്രകാരം വിവാഹം ചെയ്ത്   ലൂയിസിന്റെ  അച്ഛനും  അമ്മയും  സന്തോഷത്തോടെ  തന്നെ  ജീവിച്ചു . എന്നാല്‍  ലൂയിസിന്റെ  ജനനശേഷം  അച്ഛന്‍  മരണപ്പെട്ടത്  കാര്യങ്ങള്‍  തകിടം  മറിച്ചു.എങ്കിലും ലൂയിസിന്  നല്ല  വിദ്യാഭ്യാസം  കൊടുക്കാന്‍  തന്നെ  അവന്റെ  അമ്മ  തീരുമാനിക്കുന്നു .   ലൂയിസ് നല്ല വിദ്യാഭ്യസം ലഭിച്ചു നല്ലൊരു  യുവാവായി വളര്‍ന്നു   .
ലൂയിസിന്  ഒരു  കരിയര്‍  നേടിക്കൊടുക്കുന്നതിനായി   അവന്റെ അമ്മ  സ്വയമഭിമാനം മാറ്റി വെച്ച്  സഹായത്തിനായി  ഡാസ്ക്കൊയിന്‍സിന്   കത്തെഴുതുന്നു  .എന്നാല്‍  അവരുടെ  മറുപടി   പ്രതികൂലമായിരുന്നു . ലൂയിസ്  ഒരു  തുണിക്കടയില്‍  സഹായി  ആയി  ജോലി  ചെയ്യാന്‍  നിര്‍ബന്ധിതന്‍  ആകുന്നു .  വൈകാതെ  ലൂയിസിന്റെ അമ്മ  മരണക്കിടക്കയില്‍  ആയി  .ഫാമിലി  സെമിത്തേരിയില്‍ തന്നെ  കുഴിച്ചുമൂടണം എന്നായിരുന്നു അമ്മയുടെ  ആഗ്രഹം .ലൂയിസ്  ഇതിനായി  ഡാസ്കൊയ്ന്‍സിന്  കത്തെഴുതുന്നു .എന്നാല്‍  ആ  അപേക്ഷയും   അവര്‍  നിരസിക്കുന്നു  .തന്റെ  അമ്മയോട്  ചെയ്ത  നീതികേട്‌  ലൂയിസില്‍  പ്രതികാര  ചിന്തകള്‍  ഉണര്‍ത്തി .  ചാല്‍ഫോണ്ടിലെ  ഡ്യൂക്ക് പദവി നേടിയെടുക്കാനും   ലൂയിസ്  പദ്ധതിയിടുന്നു . അതിനു  തടസമായി  നിക്കുന്ന   എട്ടു  ഡാസ്ക്കൊയിന്‍സിനെ  കൊലപ്പെടുത്താന്‍  ലൂയിസ്  കളമൊരുക്കുന്നു .

ഓര്‍ത്തു  ചിരിക്കവുന്ന  ഒരുപാടു   നര്‍മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍  ഉണ്ട് . വ്യത്യസ്തമായ  കൊലപാതക  രീതികളും  അത്  വര്‍ണിക്കുന്ന  നരേഷന്‍  രീതിയും  ചിരിയുണര്ത്തുന്നു .ലൂയിസ്   ആയി  അഭിനയിച്ച  ഡെന്നിസ്  പ്രൈസ്  തന്റെ  റോള്‍  മികച്ചതക്കിയപ്പോള്‍  അലെക്  ഗിന്നസ് ആയിരുന്നു  ചിത്രത്തിലെ  ഷോ  സ്റ്റീലര്‍ . എട്ടു  വ്യത്യസ്തമായ  ഡാസ്ക്കൊയിന്‍സ്  ആയി  പുള്ളി  ചിത്രത്തിലുടനീളം  രസിപ്പിച്ചു . മികച്ച  ഒരു  ക്ലൈമാക്സിലൂടെയാണ്  ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് .
IMDB:8.2/10
RT:   100%

2.The Lavender Hill Mob(1951)

ആദ്യാവസാനം  രസിപ്പിക്കുന്ന  ഒരു  ക്രൈം  കോമഡി .
അലെക്  ഗിന്നസ് .സ്റ്റാന്‍ലി ഹോളോവെ തുടങ്ങിയ  മികച്ച  പ്രതിഭകള്‍  ഒരുമിച്ച  ഈ ഹീസ്റ്റ് ഫിലിം ഒരേസമയം     ത്രില്ലിംഗ്  അനുഭൂതിയും  നര്‍മമുഹൂര്‍ത്തങ്ങളും   സമ്മാനിക്കുന്നുണ്ട് . .

ബാങ്ക്  ക്ലെര്‍ക്ക്‌ ആയ  ഹെന്രി  ഹോളണ്ട്  ഇരുപത്  വര്‍ഷത്തിലേറെയായി  ഗോള്‍ഡ്‌  ബാര്‍  ഡെലിവറിയുടെ  മേല്‍നോട്ടം  വഹിക്കുന്നു  .   പ്രവര്‍ത്തി  പരിചയം  കൊണ്ടും  ആത്മാര്‍ത്ഥത  കൊണ്ടും  ഹെന്രി  ഹോളണ്ട്  മേലധികാരികള്‍ക്കും സഹ പ്രവര്‍ത്തര്‍ക്കും   വിശ്വസ്തന്‍ ആണ് .എന്നാല്‍ യഥാര്‍ത്ഥത്തില്‍  ഹോളണ്ടിന് റിട്ടയര്‍ഡ് ആവുന്നതിനു  മുന്പായി   ഗോള്‍ഡ്‌  ബാര്‍  മോഷ്ട്ടിക്കാന്‍  ഒരു  പെര്‍ഫെക്റ്റ്‌  പ്ലാന്‍  ഉണ്ടായിരുന്നു    .പക്ഷെ  മോഷണ ശേഷം  ഇത്രയും  സ്വര്‍ണം  ബ്രിട്ടനില്‍  നിന്നും  കടത്താന്‍  മാര്‍ഗമില്ലത്തതിനാല്‍   അയാള്‍  ആ  ഉദ്യമത്തിന്  മുതിരുന്നില്ല എന്ന്  മാത്രം .
അങ്ങനെയിരിക്കെ   പെന്റില്‍ബറി  എന്നൊരു  ശില്പി   ഹോളണ്ടിന്റെ  അയല്‍വാസിയായി വരുന്നു . പെന്റില്‍ബറിക്ക്  സ്വന്തമായി  ഒരു  ലോഹവാര്‍പ്പ് ശാല  ഉണ്ട് . ഹോളണ്ടിന്റെ  മനസ്സില്‍   പുതിയ  ചില ആശയങ്ങള്‍  ഉദിച്ചു  .. തന്റെ  പ്ലാന്‍  പൂര്‍ത്തിയാക്കാന്‍  ഇതിലും  നല്ലൊരു  ചാന്‍സ്  ഇനി  കിട്ടില്ലെന്ന്  അയാള്‍ക്ക്  അറിയാം  .. പെന്റില്‍ബറിയുമായി  ചങ്ങാത്തത്തിലായ ഹോളണ്ട് തന്റെ  പ്ലാന്‍  അയാളെ  പറഞ്ഞു മനസിലാക്കുന്നു . ഗോള്‍ഡ്‌ ബാര്‍  മോഷ്ട്ടിച്ചതിനു  ശേഷം  പെന്റില്‍ബറിയുടെ  ഫൌണ്ട്രിയില്‍  വെച്ച് ഈഫല്‍  ടവര്‍  മോഡലുകളാക്കി ബ്രിട്ടനില്‍ നിന്നും   കടത്താനാണ്   തീരുമാനം   . സഹായത്തിനായി രണ്ടു  ചെറുകിട കള്ളന്മാരെയും  റിക്രൂട്ട്  ചെയ്യുന്നു . ഇനി  തന്റെ  പ്ലാന്‍  പിഴവുകള്‍  കൂടാതെ  നടപ്പിലക്കുകയെ  വേണ്ടൂ  ..1 മില്യണ്‍  പൌണ്ട്  വിലമതിക്കുന്ന  ഗോള്‍ഡ്‌ ബാര്‍  ഒരു സംശയവും  കൂടാതെ  കടത്താന്‍  ഇവര്‍ക്ക്  കഴിയുമോ  എന്ന് കണ്ടറിയുക .

തീര്‍ച്ചയായും കണ്ടിരിക്കേണ്ട  ഒരു  ഹീസ്റ്റ്  കൊമഡി  ത്രില്ലെര്‍ .
IMDB:7.8/10
RT:100%

3.The Ladykillers (1955)

ഒരു  കമ്പ്ലീറ്റ്  എന്റര്‍ടൈനര്‍ . പൊട്ടിച്ചിരിപ്പിക്കുന്ന  മറ്റൊരു  ബ്രിട്ടിഷ്  കൊമഡി  ചിത്രം
വൃദ്ധയായ  ഒരു   സ്ത്രീ കാരണം    ബാങ്ക്  റോബറി  തകിടം  മറിയുന്നത്  ആണ്  ചിത്രത്തിന്റെ  പ്രമേയം  .. ചിത്രത്തിലെ  കഥാപാത്രങ്ങളുടെ  കാര്‍ടൂണിഷ് അവതരണം  ചിത്രത്തെ  കൂടുതല്‍  ആസ്വാദകരം ആക്കുന്നു .

മിസിസ്  വില്‍ബര്‍ഫോര്‍സ്   അസാധാരണ  സ്വഭാവം  പ്രകടിപ്പിക്കുന്ന  ഒരു  വൃദ്ധയാണ്  .. റെയില്‍വേ ടണലിന് സമീപമുള്ള  വലിയ  വീട്ടില്‍  തനിച്ചു  താമസിക്കുന്ന  മിസിസ്  വില്‍ബര്‍ഫോര്‍സ് അയല്‍പക്കത്ത്  അസ്വഭാവികമായി  പലതും  നടക്കുന്നതായി  സങ്കല്‍പ്പിച്ചു  തൊട്ടടുത്ത  പോലിസ്  സ്റ്റേഷനില്‍  റിപ്പോര്‍ട്ട്  ചെയ്യുന്നത്   പതിവായിരുന്നു ..ക്രമേണ  പോലീസുകാര്‍ക്ക്  ഇവര്‍  ഒരു  തലവേദനയാകുന്നു .

അങ്ങനെയിരിക്കെ  ഒരു  സായാഹ്നത്തില്‍  മിസിസ്  വില്‍ബര്‍ഫോര്‍സ്  വീട്ടില്‍  തനിച്ചിരിക്കെ പുറത്ത്  ഡോര്‍ ബെല്‍ മുഴങ്ങുന്നു  . പുറത്ത്  മധ്യവയസ്കന്‍  ആയ  ഒരു  അപരിചിതന്‍  ആയിരുന്നു .തന്റെ  പേര്  പ്രൊഫസര്‍  മാര്‍ക്കസ്  ആണെന്നും   മുറി വാടകക്ക്  കൊടുക്കാന്‍  ഉണ്ടെന്നറിഞ്ഞ്  വന്നതാണെന്നും അയാള്‍  പറയുന്നു .താന്‍  ഒരു  മ്യുസിഷന്‍  സംഘത്തിലെ  അംഗമാണെന്നും തനിക്കും  സുഹൃത്തുക്കള്‍ക്കും  മ്യൂസിക്  പ്രാക്റ്റിസ്‌  ചെയ്യാന്‍  ആണ്  മുറി  എടുക്കുന്നതെന്നും അയല്‍  മിസിസ്  വില്‍ബര്‍ഫോര്സിനെ  ബോധ്യപ്പെടുതുന്നു      .യഥാത്ഥത്തില്‍  അവര്‍  കുപ്രസിദ്ധരായ  ഒരു  ക്രിമിനല്‍  ഗാംഗ്  ആയിരുന്നു .മോഷണത്തിനായുള്ള  ഒരു  ഇടത്താവളം ആയിരുന്നു  മിസിസ്  വില്‍ബര്‍ഫോര്‍സിന്റെ  വീട് . നിഷ്കളങ്കയായ  മിസിസ്  വില്‍ബര്‍ഫോര്‍സ്  അവര്‍  പറഞ്ഞതെല്ലാം  വിശ്വസിക്കുന്നു  . പ്രൊഫസര്‍  മാര്‍ക്കസിന്റെയും  കൂട്ടരുടെയും  പദ്ധതികള്‍  പിഴവില്ലാത്തതായിരുന്നു  .എന്നാല്‍  അവര്‍ക്ക്  പറ്റിയ  ഒരു  വലിയ  മിസ്റ്റെക്  ആയിരുന്നു  മിസിസ്  വില്‍ബര്‍ഫോര്സിനെ  കണ്ടു  മുട്ടിയത് .

 പ്രോഫെസര്‍  മാര്‍ക്കസിന്റെ  വേഷത്തില്‍  അലെക്  ഗിന്നസ്  മികച്ചു  നിന്നപ്പോള്‍  മിസിസ്  വില്‍ബര്‍ഫോര്‍സിനെ  അവതരിപ്പിച്ച കാത്തി  ജോണ്സണും  ഒപ്പത്തിനൊപ്പമുള്ള  പ്രകടനം  കാഴ്ച  വെചു  . ഈ  ചിത്രത്തിന്റെ  റീമേക്ക്  2004 ഇല്‍  ഇറങ്ങിയിരുന്നു  . മികച്ച  നര്‍മമുഹൂര്‍ത്തങ്ങള്‍  ഉള്ള  ഒറിജിനല്‍ ബ്രിട്ടിഷ്  വേര്‍ഷന്‍ തന്നെ  കാണാന്‍  ശ്രമിക്കുക .
IMDB:7.8/10

RT:  100%
__________________________
 . ഈ  ചിത്രങ്ങളെല്ലാം  വ്യക്തമായ  പ്ലാന്‍ പ്രകാരമുള്ള  ക്രൈം ആണ്  മെയിന്‍  പ്ലോട്ട്  . അതിനിടയില്‍  ഉണ്ടാകുന്ന  കോമഡികള്‍  വളരെ   രസകരമായി  അവതരിപ്പിച്ചിരിക്കുന്നു  അലെക്  ഗിന്നസ്  എന്ന  ജീനിയസ്  മൂന്നു  ചിത്രത്തിലും  പ്രധാന  വേഷം  കൈകാര്യം  ചെയ്തിട്ടുണ്ട് .
 മൂന്ന്   ചിത്രങ്ങളും  മസ്റ്റ്‌വാച്ച്  ഗണത്തില്‍  പെടുത്താവുന്നവയാണ്  .

Friday, 4 September 2015

What Ever Happened to Baby Jane? (1962)

ആദ്യാവസാനം  പിരിമുറുക്കം  സമ്മാനിക്കുന്ന  മികച്ച  ഒരു  സൈക്കോളജിക്കല്‍  ത്രില്ലെര്‍ .


ബേബി  ജെയ്ന്‍  ഹഡ്സന്‍, ബ്ലാന്ച്ചേ  ഹഡ്സന്‍   എന്നീ  സഹോദരിമാരുടെ  കഥയാണ്  മൂന്നു  വ്യത്യസ്ത  കാലഘട്ടത്തില്‍  ആയി  ചിത്രം  പറയുന്നത് .
കാലഘട്ടം 1917  , ബേബി  ജെയ്ന്‍  ഹഡ്സന്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ്  ആയി  തിളങ്ങി  നില്‍ക്കുന്ന  കാലം  . ബേബി  ജെയ്നിന്റെ  ആട്ടവും  പാട്ടും  കാണാന്‍ ആളുകള്‍ നാനാ ദിക്കില്‍  നിന്നും  വരുമായിരുന്നു . ബേബി  ജെയ്ന്‍  പാവകളും  സുലഭമായിരുന്നു  അക്കാലത്ത് .   അച്ഛനും  അമ്മയും  സഹോദരിയും  അടങ്ങുന്ന  ബേബി  ജെയ്നിന്റെ  ഫാമിലിക്ക്  ഷോ  കൊണ്ടുള്ള  വരുമാനം  വലിയൊരാശ്വാസമായിരുന്നു . സ്വാഭാവികമായും  ബേബി  ജെയ്നില്‍  അഹങ്കാരം  മുള  പൊങ്ങി  തുടങ്ങി  .ഇതേ  സമയം  ബ്ലാന്‍ചെയെ  പിതാവ്  പോലും  ശ്രദ്ധിക്കാതാകുന്നു . നിശ്ചയദാര്‍ട്യം  നിഴലിക്കുന്ന  മുഖഭാവത്തോടെ  ജെയ്നിനെ  നോക്കുന്ന  ബ്ലാന്ച്ചേയെ  ആണ്  സീന്‍  അവസാനിക്കുമ്പോള്‍  കാണിക്കുന്നത് .

കാലഘട്ടം  1935 ,ഇപ്പോള്‍  സഹോദരിമാര്‍  രണ്ടും പേരും  ഫിലിം  ആക്ട്രെസ്  ആണ് .   അഭിനയിച്ച  ചിത്രങ്ങളുടെ  തുടര്‍ച്ചയായ  പരാജയം    കാരണം  ജെയ്നിനു  ചിത്രങ്ങള്‍  ഇല്ലാതെയാകുന്നു .ബ്ലാന്ച്ചേ  ഇപ്പോള്‍  ഹോളിവൂഡിലെ ഒരു  ലീഡിംഗ് അക്ട്രെസ്  ആണ് .ബ്ലാന്ച്ചേ  പ്രശസ്തിയുടെ  കൊടുമുടിയില്‍  ആയിരുന്നു .   എന്നാല്‍   അവിചാരിതമായ  ആ  ട്രാജഡി  എല്ലാം  മാറ്റി  മറിച്ചു .ഒരു  ദിവസം  രാത്രി  പാര്‍ട്ടി  കഴിഞ്ഞു  മടങ്ങവേ  സംഭവിച്ച  അപകടത്തിന്റെ  ഫലമായി  ബ്ലാന്ച്ചേ  അരക്ക്  കീഴ്പ്പോട്ട്  തളര്‍ന്നു   പോകുന്നു .

കാലഘട്ടം    1962  ഇലേക്ക് ചിത്രം  ഫ്ലാഷ്  ഫോര്‍വേര്‍ഡ്  ചെയ്യുന്നു . ബ്ലാന്ച്ചേ യും  ജെയിനും  വാര്‍ധക്യത്തിലേക്ക്  കടന്നിരിക്കുന്നു . ബ്ലാന്ച്ചേ ഇപ്പോഴും  വീല്‍  ചെയറില്‍  ആണ്  .  മറ്റൊരാളുടെ  സഹായമില്ലാതെ  ഒരു  കാര്യവും  ചെയ്യാന്‍  സാധിക്കില്ല . ജെയിനും  ബ്ലാന്ച്ചേയോടൊപ്പം  തന്നെയാണ്  താമസം  .  പണ്ടത്തെ  അപകടം  ബ്ലാന്ച്ചേയെ  ശാരീരികമായാണ്  ബാധിച്ചതെങ്കില്‍  ജെയ്നിനെ  മാനസികമായി  ആയിരുന്നു  ബാധിച്ചത് . അന്ന്  ഒപ്പമുണ്ടായിരുന്ന  ജെയ്നിനു  നേരെയാണ്  മാധ്യമങ്ങളും  പോലീസും  വിരല്‍  ചൂണ്ടിയത്  ..അമിതമായി  മദ്യപിചത്  മൂലം  അന്ന്  നടന്നതിനെ  കുറിച്ച്  ജെയ്നിനു  ഓര്‍മയുമില്ല  .കുറ്റബോധവും  പോലിസ്  വിചാരണയും കരിയര്‍  തകര്ച്ചയുമെല്ലാം  ജെയ്നിനെ  മദ്യപാനത്തിലെക്കും   കുത്തഴിഞ്ഞ  ജീവിതത്തിലേക്കും   നയിച്ചു . ഒടുക്കം  കാലചക്രം  തിരിഞ്ഞപ്പോള്‍  ജെയിനിനു ബ്ലാന്ച്ചേയെ  തന്നെ  ശരണം  പ്രാപിക്കേണ്ടി  വന്നു . ബെഡ്റൂമില്‍  നിന്നും  പുറത്തിറങ്ങാത്ത  ബ്ലാന്ച്ചേക്ക്  ആകെയുള്ള  ഒരു  സൌഹൃദം  ആഴ്ചയില്‍  വീട്  വൃത്തിയാക്കാന്‍  വരുന്ന  എല്‍വിറ     മാത്രമാണ് . വര്‍ഷങ്ങളിത്ര  കഴിഞ്ഞിട്ടും  ബ്ലാന്ച്ചേ യുടെ  പ്രശസ്തിക്കൊരു  കോട്ടവും  തട്ടിയിട്ടില്ല  എന്നതും  തന്റെ  കരിയര്‍  ഇല്ലാതാക്കിയത്  ബ്ലാന്ച്ചേ  ആണെന്ന  വിശ്വാസവും  ജെയിനില്‍  അസൂയയും വെറുപ്പും  ഓരോ  ദിവസവും  കൂടി  കൊണ്ടിരുന്നു  .      ജെയിനില്‍  മാനസിക  വിഭ്രാന്തിയുടെ  ലക്ഷണങ്ങള്‍  ഉണ്ടെന്നു  സംശയിക്കുന്ന  എല്‍വിറക്ക്  ജെയിനിനെ  അവിടെ  താമസിപ്പിക്കുന്നതില്‍  ഉത്കണ്ഠ  ഉണ്ടായിരുന്നു . ജെയിന്‍ വീണ്ടും  മദ്യപിക്കാന്‍  തുടങ്ങിയതായും  എല്‍വിറ  ബ്ലാന്ചെയെ  അറിയിക്കുന്നു .      പക്ഷെ  ബ്ലാന്ച്ചേ  അതൊന്നും  കാര്യമാക്കുന്നില്ല . ബ്ലാന്ച്ചേ  ക്ക്  ഇപ്പോള്‍  താമസിക്കുന്ന  പഴയ  വീട്  വില്‍ക്കാന്‍  പ്ലാന്‍  ഉണ്ട്  .. എന്നാല്‍  ഇക്കാര്യം  അറിയുന്ന   ജെയിന്‍  ക്ഷുഭിതയാകുന്നു   . വീട്  വില്‍ക്കുന്നതില്‍  നിന്നും തടയാനായി   ബ്ലാന്ചെയുടെ  മുറിയിലെ  ടെലിഫോണ്‍ കണക്ഷന്‍ ജെയിന്‍  എടുത്തു  കളയുന്നു   .എല്‍വിറയുടെ  അങ്ങോട്ടുള്ള   വരവും  നിര്‍ത്തിക്കുന്നു  .    ജെയിനിന്റെ  വയലന്റ്  ആയ  പെരുമാറ്റം  ബ്ലാന്ച്ചേയെ  പേടിപ്പിക്കുന്നു . ഫോണ്‍  ഇല്ലാതായതോടെ   പുറം  ലോകത്തു  നിന്നും  ഒറ്റപ്പെട്ട  അവസ്ഥയായി    .ജെയിന്‍   വിഭ്രാന്തി  ഓരോ  ദിവസവും  വര്‍ധിച്ചു  വരുന്നു  .അതോടൊപ്പം ബ്ലാന്ച്ചേ യെ  മാനസികമായും  ശാരീരികമായും  പീഡിപ്പിക്കാനും  തുനിയുന്നു   . സഹോദരിയുടെ  പിടിയില്‍ നിന്ന്  അരയ്ക്കു  താഴോട്ട്  ചലനശേഷി  ഇല്ലാത്ത  ബ്ലാന്ച്ചേ യ്ക്ക്  രക്ഷപ്പെടാനാകുമോ  ? .

ചിത്രം  ഏതു  ജോനര്‍  ആണെന്ന്  പോലുമറിയാതെ ഒരു  ബെറ്റി  ഡേവിസ്  ചിത്രം  എന്ന  നിലക്കാണ്  ഞാന്‍  ചിത്രം  കാണുന്നത്  .ബെറ്റി  ഡേവിസിന്റെ  പ്രകടനം  മാത്രമല്ല , മികച്ച  ഒരു  ത്രില്ലിംഗ്  അനുഭവം  കൂടിയായിരുന്നു  ചിത്രം  സമ്മാനിച്ചത് . ബ്ലാന്ച്ചേ യുടെ  കൂടെ  പ്രേക്ഷകനും  ആ  ഒറ്റ മുറിയില്‍  കുടുങ്ങിയ  അനുഭൂതി  തരും  ചിത്രം . ക്ലൈമാക്സ്‌  പ്രേക്ഷകരെ  വേട്ടയാടുന്ന  തരത്തില്‍  ആണ്  ഒരുക്കിയത് . സണ്‍സെറ്റ്  ബോളെവാഡ്,മിസറി  എന്നീ  ചിത്രങ്ങളെ  ഓര്‍മിപ്പിക്കുന്നുണ്ട്  ഇടയ്ക്ക് .   ജെയ്ന്‍  ഹഡ്സന്റെ  വേഷം കഥാപാത്രത്തോട് വെറുപ്പ്‌   തോന്നിപ്പിക്കുന്ന തരത്തില്‍  ബെറ്റി  ഡേവിസ്  അനശ്വരമാക്കി . ബ്ലാന്ച്ചേ യുടെ  വേഷം  ചെയ്ത  ജോവാന്‍  ക്രോഫോര്‍ഡും  ഒപ്പത്തിനൊപ്പം  നില്‍ക്കുന്ന  പ്രകടനം  ആയിരുന്നു  .  ഒരു  ത്രില്ലെര്‍ എന്നതിലുമുപരി  ചിത്രത്തെ  മറ്റൊരു  തലത്തിലേക്ക്  കൊണ്ട്  പോകുന്നത്  ഇരുവരുടെയും  പ്രകടനം  തന്നെയാണ്.       ചിത്രത്തിന്റെ  സംവിധാനവും മികച്ചു നില്‍ക്കുന്നു .

ബെറ്റി  ഡേവിസും  ജോവന്‍ ക്രോഫോര്‍ഡും  മത്സരിച്ചഭിനയിച്ച  ഈ  അസാധാരണ  ഡ്രാമ  ത്രില്ലെര്‍  കണ്ടില്ലെങ്കില്‍  അതൊരു   നഷ്ട്ടം  തന്നെയാണ്
IMDB:8.1/10
RT:91%

Thursday, 3 September 2015

Lilies of the Field (1963)

എന്തിനാണ്  നിങ്ങള്‍  വസ്ത്രങ്ങളെ  ചൊല്ലി ഉത്കണ്ഠപ്പെടുന്നത് ? വയലിലെ  പൂക്കളെ  നോക്കൂ  .അവ  എങ്ങനെയാണു  വളരുന്നത്  എന്ന്  നോക്കുക .അവര്‍  അധ്വനിക്കുന്നില്ല . വസ്ത്രങ്ങള്‍  ഉണ്ടാക്കുന്നില്ല     - മത്തായി 6:28

ലില്ലീസ്  ഓഫ്  ദി  ഫീല്‍ഡ് എന്ന പേരിന്റെ  ഉറവിടം  ഈ  വചനമാണ് . ലളിതവും  മനോഹരവുമായ  ഒരു  സിഡ്നി  പോയിറ്റര്‍  ചിത്രം .

നിത്യ  സഞ്ചാരിയും  പലതൊഴിലില്‍  സമര്‍ത്ഥനുമായ  ഹോമര്‍  സ്മിത്ത് അരിസോണയുടെ മരുപ്രദേശങ്ങളിലൂടെ  യാത്രയിലാണ് . കാറിന്റെ  റേഡിയേറ്ററിലേക്ക്  വെള്ളം  ശേഖരിക്കാനായി   സ്മിത്ത് ഒരു  കന്യാസ്ത്രീ  മന്ദിരത്തിനു  മുന്‍പില്‍  കാര്‍  നിര്ത്തുന്നു . ജര്‍മ്മനിയില്‍  നിന്നും  ആസ്ട്രിയയില്‍  നിന്നും  ഹംഗറിയില്‍  നിന്നുമായി  കുടിയേറിയെത്തിയ  കന്യാസ്ത്രീകള്‍ ആയിരുന്നു  അവിടുത്തെ  അന്തേവാസികള്‍ . ഇംഗ്ലീഷ്  ഭാഷ  വശമില്ലത്തവരായിരുന്നു  അവര്‍ .   മദര്‍  സുപ്പീരിയറായ  മരിയ  തനിക്കറിയാവുന്ന  ഇംഗ്ലീഷില്‍  സ്മിത്തിനു  അവരെയെല്ലാം  പരിചയപ്പെടുത്തി . തങ്ങളുടെ  പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി  ദൈവമാണ്  സ്മിത്തിനെ  അവിടെയെത്തിച്ചത്  എന്ന്  മദര്‍  മരിയ  വിശ്വസിക്കുന്നു . സ്മിത്ത്  പോകാന്‍  തുടങ്ങവേ  ഒരു  ദിവസത്തെ  ജോലി  എന്ന  പേരില്‍ മദര്‍   അയാളെ  അവിടെ  താമസിപ്പിക്കുന്നു . എന്നാല്‍  പിറ്റേ ദിവസം  അവിടെ  നിന്നും  പുറപ്പെടാന്‍   തയ്യാറായ സ്മിത്ത്   ശമ്പളം  ചോദിച്ചപ്പോള്‍  മദര്‍  അത്  കണ്ടില്ലെന്നു  നടിച്ചു കൊണ്ട്  അവിടെ  ഒരു  ചാപ്പേല്‍ (കൊച്ചു  പള്ളി)നിര്മിക്കുന്നതിനെ  പറ്റി  സൂചിപ്പിക്കുന്നു . ആദ്യം  വിസമ്മതിചെങ്കിലും  മദര്‍  മരിയയുടെ  അധികാര സ്വരം  അവിടെ  തുടരാന്‍   സ്മിത്തിനെ  പ്രേരിപ്പിക്കുന്നു  . സ്മിത്തും   കന്യാസ്ത്രീകളും  തമ്മില്‍     മാനസികമായി  ഒരു  അടുപ്പം  ഉണ്ടായി  തുടങ്ങുന്നു  .  അവരുടെ   ഇംഗ്ലീഷ്  ടീച്ചറും     സാരഥിയും   എല്ലാം    സ്മിത്ത്  തന്നെ  ആയിരുന്നു . എന്നാല്‍  ചാപ്പേല്‍  പണി  തുടങ്ങാനുള്ള   ഇഷ്ട്ടികകളോ  മറ്റു  സമഗ്രികളോ  എത്താത്തതും    മദര്‍  സുപ്പീരിയരുടെ  വിചിത്രമായ  സ്വഭാവവും  സ്മിത്തിനെ  ആശയക്കുഴപ്പതിലാക്കുന്നുണ്ട്.     പിന്നീട്  ഒരുപാടു  രസകരമായ  മുഹൂര്‍ത്തങ്ങളിലൂടെ  ചിത്രം  മുന്നോട്ട്  പോകുന്നു .

സിഡ്നി  പോയിറ്റര്‍ തന്നെയാണ്  ചിത്രത്തിന്റെ  നട്ടെല്ല് . പതിവ്  പോലെ  തന്റെ  വിസ്മയിപ്പിക്കുന്ന  പ്രകടനം  കാഴ്ച  വെച്ച  സിഡ്നിയെ  ഇത്തവണ  കാത്തിരുന്നത്  മികച്ച  നടനുള്ള  ഓസ്കാര്‍  അവാര്‍ഡ്‌  തന്നെ  ആയിരുന്നു . ആദ്യമായി  മികച്ച  നടനത്തിനുള്ള  ഓസ്കാര്‍  പുരസ്‌കാരം  ഒരു  കറുത്ത വര്‍ഗക്കാരന്‍  സ്വന്തമാക്കിക്കൊണ്ട്  ചരിത്ര ത്തില്‍  ഇടം  നേടി . മദര്‍  സുപ്പീരിയര്‍ മരിയയെ അവതരിപ്പിച്ച  ലിലിയ  സ്കാലയും  ശ്രദ്ധേയമായ  പ്രകടനമായിരുന്നു .  സിമ്പിള്‍  ആയ  ഒരു  സ്റ്റോറി  ഹൃദ്യമായ  രീതിയില്‍  ഒരുക്കിയിട്ടുണ്ട്  സംവിധായകന്‍  റാല്‍ഫ്  നെല്‍സണ്‍ .
ചിത്രത്തിലെ    ആമേന്‍ എന്ന്  തുടങ്ങുന്ന  സോംഗ്     മനസ്സില്‍  തങ്ങി  നില്‍ക്കുന്നു   .തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ഫീല്‍  ഗുഡ്  ചിത്രം .
IMDB:7.7/10
RT:100%

Wednesday, 2 September 2015

The Ox-Bow Incident (1943)

ക്ഷുഭിതരായ  ആള്‍ക്കൂട്ടം  നിയമം  നടപ്പിലാക്കാന്‍  തുനിഞ്ഞാല്‍   എന്ത്
 സംഭവിക്കുമെന്ന്  ചിന്തിച്ചിട്ടുണ്ടോ ?  അമേരിക്കന്‍  ഐക്ക്യനാടുകളില്‍  ഒരു  കാലത്ത്  ഇത്തരം  ഒരു  വ്യവസ്ഥ  നില  നിന്നിരുന്നു .നിയമ വ്യവസ്ഥക്ക്  പുറത്തു  നിന്ന്  കൊണ്ട്  ആള്‍ക്കൂട്ടങ്ങള്‍  നടത്തിയിരുന്ന  ഇത്തരം  കൊലകള്‍  ലിഞ്ചിംഗ്  എന്നാണ്  അറിയപ്പെടുന്നത്  .ചില  പ്രത്യേക  സാഹചര്യത്തില്‍  സ്ഥലത്തെ  ഷെറിഫിന്റെ  നേതൃത്വത്തില്‍  നടത്തുന്ന  ഇതിന്റെ  ഒരു  ലീഗലൈസ്ഡ്  വേര്‍ഷന്‍  ആണ്  'പോസെ' . ലിഞ്ചിംഗ്  പ്രതിപാദിചുള്ളാ  ഒരുപാടു  വെസ്റ്റേണ്‍  ചിത്രങ്ങള്‍  ഉണ്ടായിട്ടുണ്ട്  .എന്നാല്‍  ഓക്സ്ബോ  ഇന്‍സിഡന്റ്  പോലെ  ലിഞ്ചിംഗിന്റെ  ഭീകരത  കാണിക്കുന്ന  മറ്റൊരു  ചിത്രമുണ്ടോ  എന്ന്  സംശയമാണ് . 12  ആന്ഗ്രിമെന്‍ ഇറങ്ങുന്നതിനും  വര്‍ഷങ്ങള്‍ക്ക്  മുന്‍പേ  ഹെന്രി  ഫോണ്ട  അഭിനയിച്ച  സിമിലര്‍  തീമിലുള്ള  ഈ വെസ്റ്റേണ്‍  ക്ലാസ്സിക്‌   അധികമൊന്നും  ചര്‍ച്ച  ചെയ്തു  കണ്ടിട്ടില്ല .

നെവാദയിലെ  ഒരു     കൊച്ചു  നഗരത്തില്‍  ആണ്  സംഭവം  അരങ്ങേറുന്നത്  . സ്ഥലത്ത്  കന്നുകാലി മോഷണം  പതിവായതില്‍  ക്ഷുഭിതരാണ്   സ്ഥലവാസികള്‍ .ഗില്‍  കാര്‍ട്ടറും  (ഹെന്രി  ഫോണ്ട ) ആര്‍ട്ട്‌ ക്രോഫ്ടും (ഹാരി മോര്‍ഗന്‍ ) ഡെര്‍ബിയുടെ  മദ്യ ശാലയില്‍  കയറിയപ്പോള്‍  അവിടെയും  ചര്‍ച്ച  കന്നുകാലി മോഷണം  തന്നെയായിരുന്നു .വല്ലപ്പോഴും  നഗരത്തില്‍  കാണുന്ന  തങ്ങളെ പലരും   സംശയത്തോടെ   വീക്ഷിക്കുന്നതായി  അവര്‍ക്ക്  തോന്നിയിരുന്നു .  അപ്പോഴാണ്  ലാരി കിന്‍കൈട്  എന്ന  കന്നുകാലി വളര്‍ത്തുകാരന്‍  കൊല്ലപ്പെട്ടു  എന്ന  വാര്‍ത്തയുമായി  ഒരാള്‍  അങ്ങോട്ട്‌  വന്നത് . കന്നുകാലി  മോഷ്ട്ടാക്കള്‍  തന്നെയാകും  കൊലയാളികള്‍  എന്ന  അനുമാനത്തില്‍  എത്താന്‍  അധിക  സമയമൊന്നും  വേണ്ടി  വന്നില്ല .രോഷാകുലരായ  ആള്‍ക്കൂട്ടം  തോക്കും  കുറുവടിയും  കയറുമായി  കൊലയാളികളെ അന്വേഷിച്ചു  ഇറങ്ങിപുറപ്പെട്ടു.ഡേവിസ്  എന്നൊരാള്‍  മാത്രം  നിയമം  കയ്യിലെടുക്കുന്നതില്‍  നിന്നും  അവരെ  വിലക്കി . ഷെറീഫിനെ വിവരമറിയിച്ചു  പോസെ  സംഘടിപ്പിക്കാന്‍  അയാള്‍  ചട്ടം കൂട്ടി . ഷെറീഫ്  പക്ഷെ  സ്ഥലത്തില്ലായിരുന്നു .പകരം  വന്ന  ഡെപ്പ്യൂട്ടി  ഓഫീസര്‍  ടെറ്റ്ലെ  ആളുകളെ  ശാന്തനാക്കുന്നതിനു  പകരം  അവര്‍ക്ക്  നേതൃത്വം  നല്‍കുകയാണ്  ഉണ്ടായത് .ഒരു  ഡെപ്പ്യൂട്ടിയുടെ  നേതൃത്വത്തില്‍  ഉള്ള  പോസെ  ഇല്ലീഗല്‍  ആണെന്നിരിക്കെ  അവര്‍  കൊലയാളികളെ  തേടി  പുറപ്പെടുന്നു  .. ഗില്‍  കാര്‍ട്ടറും  ആര്‍ട്ട്‌  ക്രോഫ്ട്ടും  പോസെയുടെ  ഇര  ആകാതിരിക്കാന്‍  സംഘത്തില്‍  ചേരുന്നു .  മൂന്നു  അപരിചിതര്‍  നഗരത്തിലേക്ക്  കടന്നതായി ഡെപ്പ്യൂട്ടിക്ക്  വിവരം  ലഭിച്ചിരുന്നു .

ഒരുപാടു  നേരത്തെ  തിരച്ചിലിനൊടുവില്‍  സംശയാസ്പദമായ  സാഹചര്യത്തില്‍  മൂന്നു  പേരെ  സംഘം  പിടി കൂടുന്നു .കിന്‍കൈടിന്റെ  ഉടമസ്ഥതയില്‍  ഉള്ള  കന്നുകാലികള്‍       അവരുടെ  പക്കല്‍  കണ്ടതോടെ  കൊലയാളികള്‍ അവര്‍  തന്നെയെന്നു  ഉറപ്പാക്കി .  പിടിയിലായവരില്‍ പ്രധാനിയെന്നു തോന്നിച്ച   ഡോണാള്‍ഡ് മാര്‍ട്ടിന്‍ എന്ന ചെറുപ്പക്കാരന്‍  തങ്ങള്‍  നിരപരാധി  ആണെന്ന്  ആണയിട്ടു  പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം  അത്  വിശ്വസിക്കുന്നില്ല .  മാര്‍ട്ടിന്റെ കൂടെയുള്ള  മെക്സിക്കനില്‍  നിന്നും  കിന്‍കൈടിന്റെ തോക്ക്  കൂടി  ലഭിക്കുന്നതോടെ  ഡെപ്പ്യൂട്ടി  അവരെ  സൂര്യോദയത്തോടെ  തൂക്കിലേറ്റാന്‍  തീരുമാനിക്കുന്നു   . എന്നാല്‍   ഗില്‍  കാര്‍ട്ടര്‍ , ആര്‍ട്ട്‌  ക്രോഫ്റ്റ് ,ഡേവീസ്  എന്നിവരടങ്ങിയ  സംഘത്തിലെ  ഏഴുപേര്‍ക്ക്     മാര്‍ട്ടിന്‍  നിരപരാധി  ആണെന്ന്  തോന്നി  തുടങ്ങുന്നു .

വെസ്റ്റേണ്‍  ആക്ഷന്‍  ചിത്രങ്ങള്‍ക്കിടയില്‍  മൂടിക്കിടക്കുന്ന  ഒരു  ഹിഡന്‍  ട്രേഷര്‍  ആണ്  ഈ  ചിത്രം  ..വെറും  75  മിനുട്ട്   മാത്രം  ദൈര്‍ഘ്യം  ഉള്ള  ചിത്രം  പറയാന്‍  ഉദ്ദേശിച്ച  വിഷയം  മനോഹരമായി  അവതരിപ്പിച്ചിട്ടുണ്ട് . ഹെന്രി  ഫോണ്ടയെ  പോലെയുള്ള  ശക്തമായ  താര സാനിധ്യം  ചിത്രത്തില്‍  ഉണ്ടെങ്കിലും  ചിത്രത്തിന്‍റെ  സ്ക്രിപ്റ്റ്  തന്നെയാണ്  താരം  .ചിത്രത്തിന്‍റെ  ക്ലൈമാക്സും  മികച്ചു  നില്‍ക്കുന്നു .  ഒട്ടും  മുഷിപ്പിക്കാതെയുള്ള  കഥ പറച്ചിലും  ഇന്നത്തെ കാലത്തും   പ്രസക്തമായ  തീമും ശക്തമായ കാസ്റ്റും    ചിത്രത്തെ  ഒരു  മസ്റ്റ്‌  വാച്ച്  ആക്കുന്നു   .

IMDB:8.1/10
RT: . 94%