19ആം നൂറ്റാണ്ടിലെ റൊമാനിയന്‍ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിലേക്ക് ഒരു എത്തിനോട്ടം. ലക്ഷണമൊത്ത ഒരു മോഡേൺ ക്ലാസിക്.
1835ലെ വല്ലാച്ചിയയുടെ മനോഹരമായ ദൃശ്യ ഭംഗി കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്.റൊമാനി ജിപ്സികളെ ഓട്ടോമൻ ജന്മികൾ, അടിമകൾ ആയി ഉപയോഗിച്ചിരുന്ന കാലഘട്ടം . ചെറിയ ഒരു ബ്ലാക്ക് കോമടിയുടെ അകമ്പടിയോടെ ആണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും കാലഘട്ടത്തിന്റെ ഭീകരത ചിത്രത്തിൽ ഉടനീളം നിഴലിച്ചു കാണാം . അങ്ങനെയിരിക്കെയാണ് കാർഫിൻ എന്നൊരു ജിപ്സി അടിമ, ബോയറുടെ (ലാൻഡ് ലോർഡ്) ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം ബോയറുടെ ചെവിയിലെത്തുന്നത് . ജന്മിയുടെ അക്രമത്തെ ഭയന്ന് ഓടിയൊളിച്ച കാർഫിനെ കണ്ടു പിടിക്കാൻ 'കോൺസ്റ്റബിൾ കോൺസ്റ്റന്റി'നെ ചുമതലപ്പെടുത്തുന്നു. ഓടിപ്പോയ ജിപ്സിയെ കണ്ടെത്താൻ പുറപ്പെടുന്ന കോൺസ്റ്റന്റിൻ സഹായത്തിനായി തന്റെ മകൻ ലോണിറ്റയെയും കൂടെ കൂട്ടുന്നു. കാർഫിനെ അന്വേഷിച്ചുള്ള കോൺസ്റ്റണ്ടിന്റെയും മകന്റെയും യാത്രയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും. ഒറ്റനോട്ടത്തിൽ റോഡ് മൂവിയായി തോന്നുമെങ്കിലും 19 ആം നൂറ്റാണ്ടിലെ റൊമാനിയൻ ചരിത്രം തന്നെയാണ് ആറ്റികുറുക്കിയ രൂപത്തിൽ ഒരുക്കിയിരിക്കുന്നത്. കോണ്‍സ്റ്റന്റിന്‍ ജിപ്സികളോട് ഒട്ടും മയമില്ലതെയാണ് പെരുമാറുന്നത് എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അയാള്‍ക്ക് വ്യവസ്തതയോട് അമര്‍ഷമുണ്ട്. പക്ഷെ അയാള്‍ നിസഹായനാണ്. ഈ സമ്പ്രദായം ഒരിക്കലും മാറില്ലെന്ന് വിശ്വസിക്കുന്ന അയാള്‍ മനപ്പൂര്‍വം ക്രൂരതയുടെ മുഖം മൂടി അണിയുകയാണ്. തന്റെ മകനെയും അങ്ങനെ ജീവിക്കാന്‍ ആണ് അയാള്‍ പഠിപ്പിക്കുന്നത് . ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷനില്‍ ചെറിയ നടുക്കം സമ്മാനിക്കുന്ന തരത്തില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്
Radu Jude ന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ ചിത്രം മികച്ച ഒരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത് .സിനിമറ്റോഗ്രാഫി എടുത്തു പറയാതെ വയ്യ. ബ്ലാക്ക് ആൻഡ് വൈറ്റ് ഇൽ ഒരുക്കിയ മനോഹര ഫ്രേമുകൾ കണ്ണെടുക്കാൻ തോന്നിക്കാത്ത വിധം മനോഹരമായിരുന്നു. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കോൺസ്റ്റന്റിനെ പോലെയുള്ള സങ്കീർണ കഥാപാത്രങ്ങളും മികച്ച സംഭാഷണങ്ങളും ചിത്രത്തെ മികവുറ്റതാക്കുന്നു.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കലാസൃഷ്ടി.
Imdb:8.1/10
RT:100%

No comments:
Post a Comment