Tuesday, 16 February 2016

Le trou (The Hole)(1960)

 മികച്ച  പ്രിസണ്‍  ബ്രേക്ക്  ചിത്രങ്ങള്‍ ആസ്വദിക്കത്തവരായി   ആരെങ്കിലുമുണ്ടാകുമോ ? എന്റെ  അനുഭവത്തില്‍  ഇത് വരെ  കണ്ട  പ്രിസണ്‍ ബ്രേക്ക്  ചിത്രങ്ങളില്‍  ഭൂരിപക്ഷവും  എന്റെ  ഫാവോറിറ്റ്  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഇടം പിടിച്ചിട്ടുണ്ട്. ശ്വാസമടക്കി  പിടിച്ചു    ലെജണ്ടറി   ഫ്രഞ്ച്  സംവിധായകന്‍  ജാക്ക്വസ് ബെക്കെര്‍  ഒരുക്കിയ  മാസ്റ്റര്‍പീസ്‌  .
കണ്ട  ഒട്ടേറെ  നിമിഷങ്ങള്‍ ഇപ്പോഴും  ഓര്‍മയില്‍  തങ്ങി  നില്‍ക്കുന്നു.   എന്റെ  പ്രിയ  ചിത്രങ്ങളുടെ  കൂട്ടത്തിലേക്ക്  സ്വല്പം  വൈകിയെത്തിയ  ചിത്രമാണ്‌ Le trou അഥവാ  The Hole .    അഞ്ചു  തടവുപുള്ളികള്‍  പാരിസിലെ La Sante പ്രിസണില്‍  നിന്നും രക്ഷപെടാന്‍  ശ്രമിക്കുന്ന  കഥയാണ് ചിത്രം  പറയുന്നത്  .

നാലു  തടവുപുള്ളികള്‍  ജയില്‍  ചാടാന്‍  പ്ലാന്‍  ചെയ്യുന്നതും  അപ്രതീക്ഷിതമായി  പുതിയൊരു  അന്തേവാസി  അവരുടെ  സെല്ലില്‍  എത്തിപ്പെടുന്നതും  ആണ്  ചിത്രത്തിന്റെ  ആദ്യഭാഗം കാണിക്കുന്നത് .   .സ്വാഭാവികമായും  അവര്‍ക്കിടയില്‍  ഒരു  അനിശ്ചിതത്വം  ഉടലെടുക്കുന്നു.   തങ്ങളുടെ  പദ്ധതിയിലേക്ക്  പുതിയ  ആളെ  കൊണ്ട്  വരണോ  ,വിശ്വസിക്കാന്‍  പറ്റുന്ന  ആളാണോ തുടങ്ങിയ  ചോദ്യങ്ങള്‍  അവരെ ആശയകുഴപ്പത്തിലാക്കുന്നു. പുതുതായി  എത്തിയ  ഗസ്പാര്‍ഡ് ആകട്ടെ  പുതിയ  അന്തരീക്ഷത്തോട്  പൊരുത്തപ്പെടാന്‍  ശ്രമിക്കുകയായിരുന്നു. ഭാര്യക്ക്  നേരെയുള്ള  വധശ്രമം  ആണ്  അയാളുടെ  പേരിലുള്ള  ശിക്ഷ. അയാള്‍  മറ്റു നാല് പേരുമായി  പതുക്കെ  അടുക്കുന്നു. വൈകാതെ  ഗസ്പാര്‍ഡ്   ജയില്‍  ചാടാനുള്ള  പദ്ധതിയെ  കുറിച്ചറിയുകയും  കൂട്ടത്തില്‍  ചേരുകയും  ചെയ്യുന്നു.

പദ്ധതിയുടെ  സൂത്രധാരന്‍  റോളണ്ട്  ആണ് . പഴുതുകളില്ലാത്ത  ഒരു  പെര്‍ഫെക്റ്റ്‌  പ്ലാന്‍  അയാള്‍  ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ  ജയിലിലെ  ഇടക്കിടക്കുള്ള  ചെക്കിംഗ് കാരണം  ഏതു  നിമിഷവും  പിടിക്കപ്പെട്ടെക്കാം  എന്നയാള്‍ക്കറിയാം .
വളരെ  സൂക്ഷ്മതയോടെ ശ്രദ്ധയോടെ  അവരുടെ  പദ്ധതി  നടപ്പില്‍  കൊണ്ട്  വരികയായിരുന്നു  പിന്നീടുള്ള  ദിവസങ്ങളില്‍ .. പ്രേക്ഷകന്റെ  ചങ്കിടിപ്പ്  കൂട്ടുന്ന  നിമിഷങ്ങളിലൂടെ  ചിത്രം  പുരോഗമിക്കുന്നു. .

വളരെ  റിയലിസ്റ്റിക്  ആയ  അവതരണം  ആണ്  ചിത്രത്തിലുടനീളം .  ജയിലിലെ  സെക്ക്യൂരിറ്റി  നടപടികളില്‍ എത്രത്തോളം  സൂക്ഷ്മത പുലര്‍ത്തുന്നുണ്ടെന്ന്  ആദ്യ  സീനുകളില്‍  തന്നെ   കാണിക്കുന്നുണ്ട് .ഇവിടെ  ജയില്‍  ഉദ്യോഗസ്ഥരെ  ക്രൂരന്മാരായി  ചിത്രീകരിക്കുന്നില്ല. അവര്‍  അവരുടെ  ജോലി  ചെയ്യുന്നു  എന്ന രീതിയില്‍  കാണിക്കാന്‍  ജാക്ക്വസ് ബെക്കെര്‍  ശ്രദ്ധിച്ചിട്ടുണ്ട് . അവരോടു  സ്നേഹപൂര്‍വ്വം  പെരുമാറുന്ന  ഉദ്യോഗസ്ഥരെയും  ചിത്രത്തില്‍  കാണാം . ആദ്യം  മുതല്‍  അവസാനം  വരെ  ചിത്രത്തില്‍  യാതൊരു  വിധ  ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കും  ഉപയോഗിച്ചിട്ടില്ല  . തുരങ്കമിടുന്ന  രംഗങ്ങളില്‍  ഒക്കെ  ശരിക്കും  അതിനു  എടുക്കുന്ന സമയവും  പ്രയാസവും  സ്ക്രീനില്‍  കാണിക്കാന്‍    ശ്രമിച്ചിട്ടുണ്ട്   .ചെറിയ  ചെറിയ  കാര്യങ്ങളില്‍  പോലും ഉള്ള  അതീവ  സൂക്ഷ്മതയാണ്  എടുത്തു  പറയേണ്ട  മറ്റൊരു  കാര്യം  .ഇതേ  കാരണങ്ങള്‍  കൊണ്ട്  തന്നെ  ജയില്‍പുള്ളികള്‍ക്കൊപ്പം  നമ്മളും  പെട്ട പോലെയുള്ള  അനുഭൂതി  ചിത്രം  തരുന്നുണ്ട്.

1947 ഇല്‍  നടന്ന  യഥാര്‍ത്ഥ  സംഭവത്തെ  അടിസ്ഥാനമാക്കിയാണ്  ചിത്രം  കഥപറയുന്നത് .രസകരമെന്താണെന്ന്  വെച്ചാല്‍  യഥാര്‍ത്ഥ  ജയില്‍ ചാട്ടത്തില്‍  ഉണ്ടായിരുന്ന  Jean Keraudy  തന്നെയാണ്  ഇതില്‍  റോളണ്ട്  ആയി  വേഷമിട്ടത് .പറഞ്ഞു  വരുമ്പോള്‍   ചിത്രത്തില്‍ പ്രധാന  റോളുകളിലുള്ള  ആരും  തന്നെയും    പ്രൊഫെഷണല്‍  നടന്‍മാര്‍  അല്ല   ..  എന്നിരുന്നാലും  മികച്ച  പ്രകടനം  സ്ക്രീനില്‍  കൊണ്ട്  വരാന്‍  അവര്‍ക്ക്  കഴിഞ്ഞിട്ടുണ്ട്.

ജാക്ക്വസ്  ബെക്കെറിന്റെ  അവസാന  ചിത്രമാണ്‌  Le trou . ചിത്രം  പൂര്‍ത്തിയാക്കി  ആഴ്ചകള്‍ക്കകം  അദേഹം  മരണപ്പെടുകയുണ്ടായി. പുള്ളിയുടെ രണ്ട്  ചിത്രമേ  ഇത്  വരെ  കാണാന്‍  സാധിച്ചിട്ടുള്ളൂ .പക്ഷെ  ആ  രണ്ടു  ചിത്രങ്ങള്‍  കൊണ്ട്  തന്നെ  പുള്ളിയുടെ  മഹത്വം  ബോധ്യപ്പെടുന്നു. Touchez Pas au Grisbi  എന്ന എക്കാലത്തെയും  മികച്ച  ഗാംഗ്സ്റ്റര്‍  ചിത്രത്തിന്  ശേഷം  അതെ  പോലെയോ  അതിന്റെ  മുകളിലോ  വരുന്ന  അനുഭവമായിരുന്നു  Le trou  എനിക്ക് സമ്മാനിച്ചത് .

തീര്‍ചയായും  കണ്ടിരിക്കേണ്ട  ഒരു  ചിത്രം .

IMDB:8.5/10
RT:100%

No comments:

Post a Comment