Thursday, 18 December 2014

Ran (1985)


വിസ്മയിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കുറസോവ ചിത്രം .
കുറസോവ ചിത്രങ്ങള്‍ തുടങ്ങുന്നത് വളരെ മന്ദഗതിയില്‍ ആയിരിക്കും .. പതിയെ പതിയെ അതിന്റെ താളം മുറുകും .. ഒരു പോയിന്റ് എത്തുമ്പോള്‍ പ്രേക്ഷകന് സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാതെ ആകും .. സെവന്‍ സമുറായ് ,Rashomon ഒക്കെ അതിന്റെ ഉദാഹരണങ്ങള്‍ ആണ് .. Ran എന്ന ചിത്രവും ഇതേ പാറ്റേണ്‍ തന്നെയാണ് പിന്തുടരുന്നത് .. 
Hidetora Ichimonji വളരെ ശക്തനായ ഭരണാധികാരി ആണ് . അദ്ദേഹത്തിനു മൂന്നു മക്കള്‍ ,ടാറോ ,ജീറോ ,സബുറോ .വര്ധക്യതിലെത്തിയ Hidetora തന്റെ സാമ്രാജ്യം മക്കളെ ഏല്പ്പിക്കാന്‍ തീരുമാനിക്കുന്നു . മൂത്തമകന്‍ ടാറോ അധികാരം ഏറ്റെടുക്കണമെന്നും മറ്റു രണ്ടു പേര്‍ ടാറോ യെ സഹായിക്കണമെന്നും നിര്‍ദേശിക്കുന്നു . ഒരു അമ്പ് ഒടിക്കാന്‍ എളുപ്പമാണെന്നും അതെ സമയം മൂന്നു അമ്പുകള്‍ ഓടിക്കാന്‍ സാദിക്കില്ല എന്നും Hidetora ഉദാഹരണം കാണിക്കുന്നു .. എന്നാല്‍ ഇളയ മകന്‍ സബുറോ കാല്‍മുട്ട് ഉപയോഗിച്ച് അമ്പുകള്‍ ഓടിച്ച് കൊണ്ട് പിതാവിന്റെ വാദം അര്‍ത്ഥ ശൂന്യമാണെന്നും പറയുന്നു .. സബുറോയുടെ പെരുമാറ്റം ഒട്ടും ഇഷ്ട്ടപെടാത്ത Hidetora സബുറോ യെ പുറത്താക്കുന്നു . 
ദിവസങ്ങള്‍ കഴിഞ്ഞു. ടാറോ ഇപ്പോള്‍ അധികാരി ആണ് .പക്ഷെ താന്‍ ഒരു ഡമ്മി മാത്രമാണെന്നുള്ള തോന്നല്‍ ടാറോയില്‍ ഉടലെടുക്കുന്നു ..ഭാര്യ Kaedeന്റെ വാക്കുകള്‍ ടാറോയെ അന്ധനാക്കുന്നു ..തന്റെ മാതാ പിതാക്കളെ കൊന്ന Hidetora യോട് പ്രതികാരം വീട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ലേഡി Kaede, ഭര്‍ത്താവിനെ അച്ഛനെതിരെ പട നയിക്കാന്‍ പ്രേരിപ്പിക്കുന്നു . തെരുവിലെക്കിറക്കപ്പെട്ട Hidetora തന്റെ തീരുമാനങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ഭോദ്യപ്പെടുന്നു . സബുറോയുടെ അടുത്ത് ശരണം പ്രാപിക്കാന്‍ അയാളുടെ അഭിമാനം സമ്മതിക്കുന്നുമില്ല .. ഇതേ സമയം ജീറോ ചില പദ്ധതികള്‍ മെനയുന്നുണ്ടായിരുന്നു . 
കുറസോവ ഷേക്സ്പിയറിന്റെ King Lear എന്ന നാടകത്തില്‍ നിന്നും ഇന്‍സ്പയര്‍ ചെയ്ത് നിര്‍മിച്ചതാണ് Ran എന്ന ഈ സമുറായ് ക്ലാസ്സിക്‌ . യാതൊരു സ്പെഷ്യല്‍ എഫക്റ്റ്സും ഇല്ലാതെ ഇത്ര മനോഹരമായി യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാന്‍ കുറസോവയെ കഴിഞ്ഞേ ഉള്ളൂ ആരും .. ഓരോ ഷോട്ടും പെയിന്റ് ചെയ്തു തൃപ്തി വരുത്തിയതിനു ശേഷം മാത്രമാണ് ചിത്രീകരിക്കാന്‍ അദ്ദേഹം മുതിര്‍ന്നത് ..ഇതിനു വേണ്ടി മാത്രം പുള്ളി ചിലവഴിച്ചത് പത്തു വര്ഷം .കുറസോവ യുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രവും ഇത് തന്നെ.
ചിത്രം മുന്നോട്ടു വെക്കുന്ന പ്രമേയങ്ങള്‍ എല്ലാ കാലത്തും പ്രസക്തമായവ തന്നെയാണ് . Hidetora Ichimonji യുടെ വേഷം ചെയ്ത ആളുടെ പ്രകടനം എടുത്തു പറയാതെ വയ്യ .
കാണുക ഈ ഇതിഹാസ കാവ്യം .
IMDB :8.3/10

Tuesday, 16 December 2014

Calvary(2014)


ക്രിസ്തീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന മനോഹരമായ ഒരു ഐറിഷ് ചിത്രം .. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ആണ്ക ഈ ചിത്രം കണ്ടത് .. ഈ ചിത്രത്തെ കുറിച്ച് എവിടെയും പരാമര്‍ശിച്ചു കാണാത്തത് കൊണ്ട് രണ്ടു വാക്ക് പറയാമെന്നു കരുതി .
വിശ്വാസികള്‍ കുറഞ്ഞു വരുന്ന മോഡേണ്‍ അയര്‍ലന്‍ഡിലെ ഒരു ചെറിയ പ്രദേശത്തെ ചുറ്റിപറ്റിയാണ് കഥ പറയുന്നത് . ഫാദര്‍ ജെയിംസ്‌ നന്മ നിറഞ്ഞ ഒരു പുരോഹിതന്‍ആണ് .. ഒരിക്കല്‍ കുമ്പസാരത്തിനിടെ ഒരാള്‍ തനിക്കു ഏഴു വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു പുരോഹിതനിതനില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡാനത്തെ കുറിച്ച് ഫാദരിനോട് പങ്കു വെക്കുന്നു .പക്ഷെ റിവഞ്ചു ചെയ്യാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ ആ പുരോഹിതന്‍ മരിച്ചു പോയെന്നും അയാള്‍ക്ക് പകരം,ആയി ഫാദര്‍ ജെയിംസ്‌ നെ വരുന്ന ഞായറാഴ്ച കൊല്ലുമെന്നും പറയുന്നു . മറ്റൊരാള്‍ ചെയ്ത പാപത്തിനു തന്നെ എന്തിനു ശിക്ഷിക്കണം എന്ന് ചോദിച്ച ഫാദരിനോട് അയാള്‍ പറഞ്ഞത് ഇങ്ങനെയാണ് "ഫാദര്‍ നിങ്ങള്‍ ഒരു നല്ല പുരോഹിതന്‍ ആണെന്ന് എനിക്കറിയാം .എന്നാല്‍ മോശം ഒരു പുരോഹിതനെ ശിക്ഷിക്കുന്നതിലും കൂടുതല്‍ ഇമ്പാക്റ്റ് ഒരു നല്ല പുരോഹിതനെ ശിക്ഷിക്കുമ്പോള്‍ ആണ് ഉണ്ടാവുക .ലോകത്തിന്റെ പലയിടത്തായി പുരോഹിതന്മാരല്‍ ഉണ്ടാകുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഇല്ലാതാവാന്‍ ഫാദരിന്റെ ജീവന്‍ ത്യഗിച്ചേ മതിയാകൂ ".
പിന്നീടുള്ള ഏഴു ദിവസം ആണ് ചിത്രം . ഫാദരിലൂടെ ചര്ച്ച് പരിസരത്തെ ആളുകളെയും നമ്മള്‍ പ്രേക്ഷകര്‍ സംശയത്തോടെ വീക്ഷിക്കും .. ഭാര്യയെ സ്ഥിരമായി തല്ലുന്ന ഒരു കശാപ്പുകാരന്‍ , രോഗികളുടെ കഷ്ടതകളെ തമാശയായി കാണുന്ന ഒരു ഡോക്ടര്‍ , മദ്യപാനിയായ ഒരു ധനികന്‍ , ആക്രമവാസനയുള്ള ഒരു ബാര്‍ ഉടമസ്ഥന്‍ , സ്വവര്‍ഗ രതിയില്‍ താല്പര്യമുള്ള ഒരു പോലീസുകാരന്‍ ഇവരിലാരായിക്കും ഫാദര്‍ ജെയിംസ്‌ നെ കൊല്ലാന്‍ പോകുനത് .
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ആണ് ഇതെന്ന് സംഗ്രഹം വായിച്ചപ്പോള്‍ തോന്നിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി ..ആ ഒരു കാര്യത്തില്‍ ചിത്രം പ്രേക്ഷകനെ ചീറ്റ് ചെയ്തു എന്ന് വേണമെങ്കില്‍ പറയാം .. ആദ്യ രംഗം മുതലേ ആരാണ് തനിക്കു വധ ഭീഷണി തന്നത് എന്ന് ഫാദറിന് മനസ്സിലാകുന്നുണ്ട് . ആരാണ് അതെന്നു ഫാദര്‍ ആരോടും പറയുന്നില്ല എന്ന് മാത്രം . മറ്റുള്ളവരുടെ പാപത്തിനു ശിക്ഷ വാങ്ങാന്‍ ഫാദര്‍ തയ്യാറായിരുന്നു . 
വളരെ ഡാര്‍ക്ക്‌ ആയിട്ടുള്ള കോമഡികള്‍ ചിത്രത്തില്‍ ഉടനീളം ഉണ്ട് .. അയര്‍ലണ്ട് ന്റെ മനോഹാരിതയില്‍ നിര്‍മിച്ച ഒരു ലോ ബജറ്റ് ചിത്രം ആണ് Calvary .പണം വാരിഎറിഞ്ഞു നിര്‍മിക്കുന്ന ഹോളിവൂഡ്‌ വിസ്മയങ്ങള്‍ പ്രേക്ഷക മനസ്സില്‍ നിന്ന് മങ്ങി തുടങ്ങുമ്പോഴും ഇത് പോലെ ഉള്ള ചിത്രങ്ങള്‍ എന്നും ഓര്‍മയില്‍ നില നില്‍ക്കും . 
Brendan Gleeson ഫാദര്‍ ജെയിംസ്‌ ആയി ജീവിച്ചു എന്ന് പറയാം .. വേറെ ആരെങ്കിലും ഇത്ര മനോഹരമായി ആ റോള്‍ ചെയ്യുമോ എന്ന് സംശയമാണ് . കൂടെ അഭിനയിച്ചവരും നന്നായിരുന്നു .
ഇത് ഒരു ഡിറ്റക്ടിവ് ത്രില്ലെര്‍ അല്ല ,തല തല്ലി ചിരിക്കാന്‍ വകയുള്ള കോമഡി ചിത്രവും അല്ല .എന്നാല്‍ വളരെ സീരിയസ് ആയിട്ടുള്ള, ഡാര്‍ക്ക്‌ കോമെടികള്‍ കൊണ്ട് സമ്പന്നമായ, ഒരു ഡ്രാമ ആണ് Calvary . 
IMDB :7.5/10

Monday, 15 December 2014

LA FEMME NIKITA(1990)


കപ്പ TV യിലെ 'FILM LOUNGE ' എന്ന പ്രോഗ്രാം ആണ് എന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചത് . മനോഹരമായ ഒരു ഫ്രെഞ്ച് ആക്ഷന്‍ ത്രില്ലെര്‍ ആണ് LA FEMME NIKITA . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ നികിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം .
ഡ്രഗ് അടിക്റ്റ് ആയ ടീനേജ് ഗേള്‍ ആണ് നികിത .നികിതയും ഒന്ന് രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഫാര്‍മസി അതിക്രമിച്ചു കയറുന്നിടത്ത് ആണ് ചിത്രം ആരംഭിക്കുന്നത് . എന്നാല്‍ സ്ഥലത്ത് പോലീസ് എത്തിച്ചേരുന്നതോടെ രംഗം വഷളാകുന്നു . നികിത ഒരു പോലീസുകാരനെ ഷൂട്ട്‌ ചെയ്യുന്നു . കോടതി നികിതയെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധേയമാക്കുന്നു . ഭാഗ്യമോ നിര്‍ഭാഗ്യമോ ഗവണ്മെന്റ് ഏജന്‍സി ക്ക് നികിതയെ വെച്ച് പ്ലാനുകള്‍ ഉണ്ടായിരുന്നു . അവര്‍ നികിത ജയിലില്‍ വെച്ച് മരിച്ചതായി വരുത്തി തീര്‍ക്കുന്നു . നികിതക്ക് മുന്നിലേക്ക്‌ ഏജന്‍സി വെച്ച് നീട്ടുന്നത് രണ്ടു ഓപ്ഷന്‍ ആണ് .. ഒന്നുകില്‍ ഏജന്‍സി ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്ന ഒരു കില്ലെര്‍ ആകാം അല്ലെങ്കില്‍ മരിക്കാം . 
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് നികിതയായി അഭിനയിച്ച Anne Parillaud ആണ് .. ഒരു ജങ്കി PSYCHOPATH കഥാപാത്രത്തില്‍ നിന്നും ഒരു പ്രൊഫെഷണല്‍ കില്ലെര്‍ ഇലെക്കുള്ള മാറ്റം ഒക്കെ മനോഹരമായി ചെയ്തിട്ടുണ്ട് .. ആക്ഷന്‍ ,ത്രില്ലെര്‍ ,ഡ്രാമ ,റൊമാന്‍സ് genre കളിലൂടെയാണ്‌ ചിത്രം സഞ്ചരിക്കുന്നത് .Jean Reno ഒരു അതിഥി വേഷം അവതരിപ്പിക്കുണ്ട് (VICTOR "THE CLEANER") . 
93ഇല്‍ Point of No Return എന്ന പേരില്‍ ഈ ചിത്രം ഹോളിവുഡില്‍ remake ചെയ്തിട്ടുണ്ട് . നോണ്‍ സ്റ്റോപ്പ്‌ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തും ഈ ചിത്രം . 
IMDB :7.4/10