ഈസ്റ്റ്‌വുഡ് സംവിധാനത്തിലേക്ക് കാലെടുത്തു വെച്ച ചിത്രമായിരുന്നു പ്ലേ മിസ്റ്റി ഫോര്‍ മി . കാലത്തിനു മുന്‍പ് സഞ്ചരിച്ച ഈ ചിത്രം പിന്നീട് ഒരു സബ് ജോണറിന്റെ പിറവിക്കു തന്നെ കാരണമായി . ഫാറ്റല്‍ അട്ട്രാക്ഷന്‍ പോലെയുള്ള എണ്ണമറ്റ ചിത്രങ്ങള്‍ ഈ ഈസ്റ്റ്‌വുഡ് ചിത്രത്തിന്റെ പാത പിന്തുടര്‍ന്നാണ് വന്നത് .
പ്രശസ്ത റേഡിയോ ജോക്കി ഡേവ് ഗാര്‍വര്‍ (ക്ലിന്റ് ഈസ്റ്റ്‌വുഡ് ) ഒരു ബാറില്‍ വെച്ചാണ് ആദ്യമായി എവെലിന്‍ ഡ്രാപറിനെ (ജെസിക്ക വാള്‍ട്ടര്‍ ) കണ്ടു മുട്ടിയത് . ഡേവിന്റെ നമ്പര്‍ വണ്‍ ഫാനാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന എവെലിന്‍ ഈ കൂടിക്കാഴ്ച അവിചാരിതമായിട്ടല്ല എന്നും പറയുന്നു . സ്വന്തം വീട്ടിലേക്കു എവെലിനെ ക്ഷണിക്കുമ്പോള്‍ ഒരു രാത്രിയില്‍ കൂടുതല്‍ ബന്ധമൊന്നും ഡേവ് പ്രതീക്ഷിച്ചിരുന്നില്ല . എന്നാല്‍ എവെലിന്‍ പതിയെ 'ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറി'ന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു( അമിതമായ ഒബ്സെഷന്‍ ,വാശി ,അനിയന്ത്രിതമായ വികാര പ്രകടനം ,ആത്മഹത്യാ ടെന്റന്‍സി മുതലായവ ഇത്തരക്കാരില്‍ കണ്ടു വരുന്നു ) .ഗിഫ്റ്റുകള്‍ അയച്ചും സര്‍പ്രൈസ് വിസിറ്റുകള്‍ നല്‍കിയും തന്നെ വിടാതെ പിന്തുടരുന്ന എവെലിന്‍ വൈകാതെ തന്നെ ഡേവിന് ഒരു ശല്യമായി മാറുന്നു . ഡേവിന്റെ പൂര്‍വ കാമുകി ഡേവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നു .
ഒരു നല്ല സൈക്കൊലോജിക്കല്‍ ചിത്രമാണ് പ്ലേ മിസ്റ്റി ഫോര്‍ മി .. സംവിധായകന്‍ എന്ന നിലയില്‍ ആദ്യത്തെ ചിത്രം വളരെ നല്ല രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട് ഈസ്റ്റ്‌വുഡ് .ഇടയ്ക്കു ചില ലോങ്ങ് ഷോട്ടുകളുടെ ധാരളിത്യവും ചില അനാവശ്യ രംഗങ്ങളും തുടക്കക്കാരന്റെ പോരായ്മകളായി വേണമെങ്കില്‍ കണക്കാക്കാം . ഡേവ് ഗാര്‍പര്‍ ആയി പുള്ളി നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് . സുഹൃത്തും മെന്ററും ആയ സംവിധായകന്‍ ഡോണ്‍ സീഗളിനു ചെറിയ ഒരു വേഷം കൊടുക്കാനും ഈസ്റ്റ്‌വുഡ് മറന്നില്ല . ജെസീക്ക വാള്‍ട്ടര്‍ ആണ് എവെലിനെ അവതരിപ്പിച്ചത് ..നിമിഷങ്ങള്‍ കൊണ്ട് സ്വഭാവം മാറുന്ന എവിലിന്‍ ആയി ജെസ്സിക അസാധാരണ പ്രകടനമായിരുന്നു .
ഈ ഫിലിം ഇറങ്ങി നാല്‍പ്പതിലധികം വര്‍ഷങ്ങള്‍ക്കിടയില്‍ ഇതേ തീമില്‍ ഒരുപാടു ത്രില്ലെര്‍സ് ഉണ്ടായത് ചിലപ്പോള്‍ ഒറിജിനലിന്റെ ആസ്വാദനത്തെ ബാധിച്ചേക്കാം ..എങ്കിലും ഒരു തവണ കണ്ടാല്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഒരു നല്ല ത്രില്ലെര്‍ ആണ് പ്ലേ മിസ്റ്റി ഫോര്‍ മി .
IMDB : 7/10
RT : 83%