Tuesday, 28 July 2015

Ikiru (1952)


 കുറസോവയുടെ  മികച്ച  ചിത്രം  ഏതെന്നു  ചോദിച്ചാല്‍  പലര്‍ക്കും  പല
 ഉത്തരങ്ങളായിരിക്കും .കുറച്ചു ദിവസം മുന്‍പ്   വരെ  സെവന്‍  സമുറായ്  ആയിരുന്നു  എന്റെ  പ്രിയ  കുറസോവ  ചിത്രം .ഇപ്പോള്‍  ഇകിറു  കണ്ടതിനു  ശേഷം  എനിക്കൊരെണ്ണം  മാത്രം  പറയാന്‍  സാധിക്കുമെന്ന്  തോന്നുന്നില്ല . എന്നെ  അത്രയും  സ്വാധീനിച്ചു  ഈ  ചിത്രം .

വാര്ധക്യത്തിലേക്ക്  കാലെടുത്തു  വെക്കുന്ന സര്‍ക്കാര്‍  ഉദ്യോഗസ്ഥനായ  കാന്‍ജി വാതെനാബെ  ആണ് ആണ്  നമ്മുടെ  കഥാനായകന്‍ . മുപ്പതു  വര്‍ഷമായി  സര്‍ക്കാര്‍  ഓഫിസില്‍  അയാള്‍  ഒരേ  ജോലി  യന്ത്രം  കണക്കെ  ചെയ്തു  വരുന്നു ..ഇന്നേ  വരെ  ഒരു  ദിവസം  പോലും   ലീവെടുത്തിട്ടില്ലാത്ത  അയാളെ സഹപ്രവര്‍ത്തകര്‍  കൌതുകത്തോടെ യാണ്  വീക്ഷിച്ചിരുന്നത് .അധികം സംസാരിക്കാത്ത വിഷാദഭാവം കൂടപ്പിറപ്പായ  അയാള്‍ക്ക്‌   സുഹൃത്തുക്കള്‍  ആരും  തന്നെയില്ല .സ്വന്തം  മകന്‍  പോലും അയാളില്‍ നിന്നും   മാനസികമായി   അകന്നിരുന്നു . ജീവച്ഛവം  എന്ന  വിശേഷണം  വാതെനാബെ ക്ക്  ചേരുമായിരുന്നു .

അയാള്‍  ജീവിതത്തെ  കുറിച്ച്  മാറി  ചിന്തിക്കുന്നത്  തനിക്കു  ആമാശയ  ക്യാന്‍സര്‍  ബാധിച്ചു  എന്ന്  മനസ്സിലാക്കിയപ്പോള്‍ മുതലാണ്‌  .  വാതെനാബെ  മകനോട്  അസുഖത്തെ  പറ്റി  പറയാന്‍  ഒരുങ്ങിയെങ്കിലും ,മകന്‍  തന്നെ  ശ്രദ്ധിക്കുന്നില്ല  എന്ന്  കണ്ടു  അതിനു  ശ്രമിക്കുന്നില്ല .വിഷാദനായി  ഇരിക്കുന്ന  അയാളെ  ഒരു  നോവലിസ്റ്റ്  ശ്രദ്ധിക്കുന്നു .  അസുഖത്തെ  കുറിച്ച്  അറിഞ്ഞതിനു  ശേഷം  ഇനിയങ്ങോട്ടുള്ള  ജീവിതം  അടിച്ചു പൊളിക്കാന്‍  ഉപദേശിക്കുന്നു .നോവലിസ്റ്റ്  വാതെനാബെയെ ബാറുകളിലും  നൈറ്റ്‌  ക്ലബ്ബുകളിലും  കൊണ്ട്  പോകുന്നു  .എന്നാല്‍  വാതെനാബെ ക്ക്  അതില്‍  നിന്നും  സന്തോഷം ലഭിക്കുന്നില്ല .

അടുത്ത  ദിവസം  വാതെനബെ  സഹപ്രവര്‍ത്തക  ആയ  ടൊയോ  യെ  കണ്ടു മുട്ടാനിടയാകുന്നു   .ടൊയോ  തന്റെ  രാജി കത്തില്‍  ഒരു   ഒപ്പിന് വേണ്ടി  വാതെനബെ യെ  അന്വേഷിച്ചു  നടക്കുകയായിരുന്നു .    ആദ്യമായി   ടൊയോയെ നിരീക്ഷിക്കുന്ന  വാതെനാബെ,  അവളുടെ  സന്തോഷകരമായ  ജീവിതത്തില്‍  ആകൃഷ്ട്ടനാകുന്നു . ടൊയോയുടെ  കീറിയ സോക്സ്‌  മാറ്റി  പുതിയൊരെണ്ണം  അയാള്‍  വാങ്ങി   കൊടുക്കുന്നു . ഈയൊരു പ്രവര്‍ത്തിയില്‍  നിന്നും  എന്തെന്നില്ലാത്ത  ഒരാനന്ദം  അയാള്‍ക്കനുഭവപ്പെട്ടു .അയാള്‍  ടൊയോയുടെ  കൂടെ  കൂടുതല്‍  സമയം  ചിലവഴിക്കുകയും  സമ്മാനങ്ങള്‍  വാങ്ങി  കൊടുക്കുകയും  ചെയ്യുന്നു  .എന്നാല്‍  ടൊയോ  വൈകാതെ  വാതെനാബെ യുടെ  പ്രവര്‍ത്തികള്‍ സംശയിക്കുകയും  അയാളില്‍  നിന്നും  ഒഴിഞ്ഞു  മാറി  നടക്കുകയും  ചെയ്യുന്നു .. ഒരവസാന തവണ  ആയി വാതെനബെയുമായി  സംസാരിക്കാന്‍  അവള്‍  കൂട്ടാക്കുന്നു .     അവളുടെ  സന്തോഷത്തിന്റെ  രഹസ്യം  എന്താണെന്നു  വാതെനാബെ  അവിടെ  നിന്നും  തുറന്നു  ചോദിക്കുന്നു . തനിക്കറിയില്ലെന്നും എന്നാല്‍  താന്‍  ഇപ്പോള്‍  ചെയ്യുന്ന  കളിപ്പാട്ടം  നിര്‍മിക്കുന്ന  ജോലി    മുന്‍പ്  ചെയ്ത്  ശമ്പളം  കൂടിയ  ജോലിയേക്കാള്‍  സന്തോഷം  നല്‍കുന്നുണ്ടെന്നുമാണ്   അവള്‍  പറഞ്ഞത്  .   ജപ്പാനിലെ  ഓരോ  കുട്ടികളോടൊപ്പം  കളിക്കുന്നതായി  അവള്‍ക്കു  അനുഭവപ്പെടുന്നുണ്ടത്രെ .വാതെനബെ  അന്വേഷിച്ചു  നടന്നതിന്റെ  ഉത്തരം  അയാള്‍ക്ക്  കിട്ടി .താന്‍  ഒട്ടും  വൈകിയിട്ടില്ല  എന്നയാള്‍  തിരിച്ചറിയുന്നു

വാതെനബെ യുടെ  ലീവിനെ  പറ്റി  ഇതിനോടകം  പല  വാര്‍ത്തകളും  പ്രചരിച്ചിരുന്നു . വാതെനാബെയുടെ  അപ്രതീക്ഷിതമായ തിരിച്ചു  വരവ്  എല്ലാവരിലും  അമ്പരപ്പുണ്ടാക്കി  .   തൊട്ടടുത്ത  കോളനിയിലെ  കൊതുകുകള്‍  മുട്ടയിട്ടു  പെരുകിയ സ്ഥലത്ത്  ഒരു  പാര്‍ക്ക്‌  ഉണ്ടാക്കാന്‍ വാതെനാബെ തീരുമാനിക്കുന്നു    .  മാലിന്യം  നിറഞ്ഞു  നില്‍ക്കുന്ന  ആ  പ്രദേശത്തിന്റെ  കാര്യത്തില്‍ കോളനി  വാസികള്‍  കാലങ്ങളായി ഓഫീസുകള്‍  കയറി  ഇറങ്ങുകയായിരുന്നു  .സര്‍ക്കാര്‍  ഓഫീസുകളിലെ  പല  സെക്ഷനുകളിലും  കയറിയിറങ്ങി   വാതെനാബി  രാപകല്‍  ഇതിനായി  പ്രയത്നിക്കുന്നു .

പിന്നീട് സ്റ്റോറി    ഫാസ്റ്റ്  ഫോര്‍വേര്‍ഡ് ചെയ്ത്  ചിത്രത്തിന്‍റെ  അവസാന ഭാഗം  ആണ്  കാണിക്കുന്നത്   .വാതെനബെ യുടെ  മരണാനന്തര ചടങ്ങുകള്‍ ക്കിടയില്‍  സഹപ്രവര്‍ത്തകരും  ഫാമിലിയും  അയാളില്‍  പെട്ടെന്നുണ്ടായ  മാറ്റങ്ങളെ  കുറിച്ചും  പാര്‍ക്കിന്റെ  ക്രെഡിറ്റ്‌  വാതെനാബെക്ക്  മാത്രം  അവകാശപ്പെട്ടതാണോ എന്നും  വിശകലനം  ചെയ്യുന്നു .  പലപ്പോഴും  12  ആന്ഗ്രിമേന്‍  തന്നതിന്  സമാനമായ  ഒരു  അനുഭവമാണ്‌  ഇവിടെ
 ലഭിക്കുന്നത് .ചിത്രത്തിലെ  ഏറ്റവും  രസകരമായ ഭാഗം ഇത്  തന്നെ .

കുറസോവ എന്ന  അസാധ്യ  ഫിലിം  മേക്കറുടെ  മഹത്വം  ചിത്രത്തില്‍  നിഴലിച്ചു  നില്‍ക്കുന്നുണ്ട് .ആദ്യമൊക്കെ  സ്ലോ  ആയി  സഞ്ചരിക്കുന്ന  ചിത്രം  അവസാനമാകുമ്പോഴേക്കും  വളരെ  ഇന്റെറസ്റ്റിംഗ്  ആകുന്നുണ്ട് . പതിവ്  സമുറായ്  ക്ലാസ്സിക്കുകളില്‍  നിന്നും  മാറി  കുറസോവ  ഒരുക്കിയ   ഈ  ചിത്രം  വളരെ യധികം  ചിന്തിപ്പിക്കുന്നുണ്ട്‌ .

'വര്‍ഷം' എന്ന  മലയാള  ചിത്രം   'ഇകിറു' വില്‍ നിന്നും കുറച്ചെങ്കിലും   ഇന്‍സ്പയര്‍  ചെയ്തിട്ടുണ്ട്     എന്ന്  തോന്നുന്നു .   രണ്ടു  ചിത്രത്തിലും  മരണം  മുന്‍പില്‍  കാണുമ്പോള്‍  ജീവിക്കാന്‍ തുടങ്ങുന്ന  നായകന്മാരെ  നമുക്ക്  കാണാം .

എല്ലാ  സിനിമ സ്നേഹികളും  കണ്ടിരിക്കേണ്ട  ചിത്രം
IMDB :8.3/10
RT :100%

Monday, 27 July 2015

Underground (1995)

യുഗോസ്ലാവിയന്‍  രാഷ്ട്രീയ പശ്ചാത്തലത്തില്‍  രണ്ടു  സുഹൃത്തുക്കളുടെ  കഥ  പറയുന്ന  ചിത്രമാണ്‌  അണ്ടര്‍ഗ്രൌണ്ട് .മൂന്നു വ്യത്യസ്ത  കാലഘട്ടത്തിലൂടെ  മുന്നേറുന്ന  ചിത്രം   രാഷ്ട്രീയവും ,പ്രണയവും ,സൌഹൃദവും ,ചതിയും എല്ലാം  വിഷയമാക്കുന്നുണ്ട്‌ . വളരെ  സീരിയസ്  ആയി  അവതരിപ്പിക്കാമായിരുന്ന  വിഷയം  നര്‍മത്തില്‍  ചാലിച്ച്  ഒരുക്കിയതിലൂടെ  വേറിട്ട  ഒരനുഭവമാണ് പ്രേക്ഷകന്  ലഭിക്കുന്നത് .

ചിത്രം  തുടങ്ങുന്നത്  വേള്‍ഡ്  വാര്‍  സെക്കണ്ട്  കാലഘട്ടത്തില്‍  ആണ് . കമ്മ്യൂണിസ്റ്റ് പോരാളികള്‍  ആയ   ബ്ലാക്കിയും മാര്‍ക്കോയും  ഉറ്റ  സുഹൃത്തുക്കളാണ് . ജെര്‍മന്‍സില്‍  നിന്നും  ആയുധം  മോഷ്ട്ടിക്കലാണ് ഇരുവരുടെയും  പ്രധാന  ദൌത്യം .ബ്ലാക്കിയുടെ കുടുംബ  ജീവിതം  അത്ര  രസത്തിലല്ല . നാടക  നടിയായ  നതാലിയയുമായുള്ള  ബന്ധത്തെ  കുറിച്ച്   ബ്ലാക്കിയുടെ  ഗര്‍ഭിണിയായ  ഭാര്യയില്‍  സംശയമുണര്‍ത്തിയിരിക്കുന്നു . നതാലിയയെ  ബ്ലാക്കി  ഇടയ്ക്കു  സന്ദര്‍ശിക്കാറുണ്ട് .ബ്ലാക്കിയുടെ  കൂടെയുള്ള  ജീവിതം  തന്റെ  ജീവിതത്തെയും  കരിയറിനെയും  ബാധിക്കും  എന്നറിയാമായിരുന്ന നതാലിയ ജര്‍മ്മന്‍  ഒഫിസറുടെ  കൂടെ  പോകുന്നു .
ഇതേ  സമയം  മാര്‍ക്കോ   തന്റെ  ഗ്രാന്‍ഡ്‌ഫാദറുടെ  വീട്ടിലെ  അണ്ടര്‍ഗ്രൌണ്ട്  അറ  ഒളിത്താവളമായി  ഉപയോഗിക്കാന്‍  പ്ലാന്‍  ചെയ്യുന്നു . ബ്ലാക്കിയുടെയും  മാര്‍ക്കോയുടെയും  സംഘത്തില്‍  ഉള്ളവരെയും  വേണ്ടപ്പെട്ടവരെയും  അവിടേക്ക്  മാറ്റുന്നു . അവിടെ  വെച്ച്  ബ്ലാക്കിയുടെ  ഭാര്യ  ഒരു  കുഞ്ഞിനു  ജന്മം  നല്‍കുകയും  അവസരത്തില്‍  മരണപ്പെടുകയും ചെയ്യുന്നു .

3 വര്‍ഷത്തിനു  ശേഷം  തന്റെ  മകന്‍ ജോവാന്റെ  ബര്‍ത്ത് ഡേ  ആഘോഷിക്കുന്നത്തിനിടയില്‍  നതാലിയയെ  തിരിച്ചു  കൊണ്ട്  വരാന്‍  ബ്ലാക്കി   തീരുമാനിക്കുന്നു . മാര്‍ക്കൊയോടൊപ്പം  ജര്‍മന്‍  നാടക ശാലയില്‍   നിന്നും  നതാലിയയെ സമര്‍ത്ഥമായി  കടത്തി  കൊണ്ട്  പോരുന്നു .  നതാലിയയുടെ  എതിര്‍പ്പ്  വകവെക്കാതെ ബ്ലാക്കി  കല്യാണത്തിനുള്ള  ഒരുക്കങ്ങള്‍  തയ്യാറാക്കുന്നു .പക്ഷെ    നാസി   ഉദ്യോഗസ്ഥര്‍ സ്ഥലത്ത്    എത്തുകയും  ബ്ലാക്കിയെ  പിടികൂടുകയും  ചെയ്യുന്നു .ഈ  അവസരത്തില്‍  മാര്‍ക്കോ  രക്ഷപ്പെടുന്നു . ജര്‍മന്‍  സങ്കേതത്തില്‍  ബ്ലാക്കി  കൂടിയ  മര്‍ദന മുറകള്‍ നേരിടേണ്ടി  വരുന്നു .ഡോക്ടറുടെ വേഷത്തില്‍ അവിടെ  കടന്നു  കൂടുന്ന  മാര്‍ക്കോ ബ്ലാക്കിയെ   രക്ഷപ്പെടുത്തുന്നു . നതാലിയക്ക്  വേറെ വഴിയില്ലാതെ  ഇവരുടെ കൂടെ  വരേണ്ടി  വരുന്നു . എന്നാല്‍  രക്ഷ്പ്പെടുന്നതിനിടയില്‍ അബദ്ധവശാല്‍   കയ്യിലിരുന്ന   ബോംബ്‌  പൊട്ടി  ബ്ലാക്കി ക്ക്   ഗുരുതരമായ  പരിക്കേല്‍ക്കുന്നു .ബ്ലാക്കിയെ  മാര്‍ക്കോ  അണ്ടര്‍ഗ്രൌണ്ട്  ഒളിത്താവളത്തിലേക്ക്  മാറ്റുന്നു  .

 ഗോള്‍ഡന്‍  ചതിയുടെ  കഥ  തുടങ്ങുന്നത്  ഇവിടെ  നിന്നാണ് .
1944 ഇല്‍  ഒക്ടോബറോടെ  ബെല്‍ഗ്രേഡില്‍  നിന്നും  നാസി  ആര്‍മി  പിന്‍വാങ്ങുന്നു . ഒളിവില്‍  കഴിയുന്നവരെ  ഇതൊന്നും അറിയിക്കാതെ  മാര്‍ക്കോ  യുദ്ധം  തുടരുന്നതായും   ബ്ലാക്കിയെയും  സംഘത്തെയും നാസി  ആര്‍മി  തേടുകയാണെന്നും  വിശ്വസിപ്പിക്കുന്നു .  ഒളിവില്‍ താമസിക്കുന്നതിനിടയില്‍    ആയുധ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതിലൂടെ  രാജ്യത്തിന്‌  വേണ്ടി  പോരാടാമെന്നും  മാര്‍ക്കോ  അവരെ  ധരിപ്പിച്ചു  .പുറം  ലോകവുമായി  അവരുടെ  ആകെയുള്ള   ബന്ധം മാര്‍ക്കോ  മാത്രമായിരുന്നു .അങ്ങനെ  അവര്‍  ഒളിവില്‍  കാലങ്ങള്‍  കഴിച്ചു  കൂട്ടുന്നു  .ഒന്നും  രണ്ടുമല്ല  20  വര്‍ഷങ്ങള്‍ .  മാര്‍ക്കോ  സമയത്തിന്റെ കാര്യത്തിലും   അവരെ  കബളിപ്പിക്കുന്നു .അണ്ടര്‍ ഗ്രൌണ്ട് ഇലെ ക്ലോക്കില്‍  തിരിമറികള്‍  കാണിച്ചു  കൊണ്ട്  അഞ്ചു  വര്ഷം  അവരില്‍ നിന്നും  കുറച്ചു  കാണിക്കുന്നു .അതായത്  20  വര്‍ഷമായെങ്കിലും  അവരുടെ കണക്കില്‍  അത്  15  വര്‍ഷമായെ ഉള്ളൂ . ആയുധകച്ചവടത്തിലൂടെ   മാര്‍ക്കോ  വളരുന്നു .അധികാരത്തിലേറിയ  റെവല്യൂഷണറി പാര്‍ട്ടിയിലെ  പ്രധാനിയാണ്  അയാള്‍  ഇപ്പോള്‍ . നതാലിയ ഇതിനോടകം  മാര്‍ക്കോ  യുടെ  ഭാര്യ  ആയി  മാറിയിരുന്നു .

പാര്‍ട്ട്‌ 2  ശീതയുദ്ധ കാലഘട്ടത്തിലും  പാര്‍ട്ട്‌ 3 യുഗോസ്ലാവിയ യുദ്ധ കാലഘട്ടതിലുമാണ് അരങ്ങേറുന്നത്     . പാര്‍ട്ട്‌  2  യാഥാര്‍ത്ഥ്യങ്ങളിലെക്കുള്ള  യാത്രയാണെങ്കില്‍  പാര്‍ട്ട്‌  3 പരിണിതഫലങ്ങളാണ്  കാണിക്കുന്നത്   .അതെല്ലാം കണ്ടു  തന്നെ  അറിയുക .

മറ്റൊരു  ചിത്രത്തിനും  നല്കാന്‍  കഴിയാത്ത  ഒരു  വേറിട്ട അനുഭവമാണ്‌  'അണ്ടര്‍ഗ്രൌണ്ട്' തരുന്നത്  . സഹതാപം  തോന്നേണ്ട  രംഗങ്ങളില്‍  പോലും  ചിരി  സമ്മാനിക്കുന്ന  ഒരപൂര്‍വ അനുഭവം . അഞ്ചു  മണിക്കൂറില്‍  ഉണ്ടായിരുന്ന  ചിത്രം   വെട്ടി കുറച്ചു മൂന്നു  മണിക്കൂറില്‍ താഴെ   എത്തിച്ചപ്പോള്‍  ഒട്ടും  ബോറടിയില്ലാതെ  കാണാവുന്ന   ഒരു  മാസ്റ്റര്‍പീസ്  ആയി മാറി  .
കാസ്റ്റിംഗ്  പെര്‍ഫെക്റ്റ്‌  ആണെന്ന്  പറയാതെ  വയ്യ . ബ്ലാക്കിയും  മാര്‍ക്കൊയും  നതാലിയയും  തുടങ്ങി  എല്ലാ  കഥാപാത്രങ്ങളെയും  അനശ്വരമാക്കുന്ന  പ്രകടനങ്ങളാണ്  അതാത്  നടന്‍മാര്‍  നടത്തിയത് . മികച്ച  ബാക്ക്ഗ്രൌണ്ട് മ്യൂസിക്  ചിത്രത്തിന്റെ  ആസ്വാദനം  കൂട്ടുന്നുണ്ട് .  സറിയല്‍ എലെമെന്റ്സ്  ചിത്രത്തില്‍  ഉടനീളം  ഉണ്ട് .    . ഡയരക്ഷനും  സിനിമാറ്റൊഗ്രഫിയും  മികച്ചു  നില്‍ക്കുന്നു .ഒട്ടേറെ  ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ക്കൊടുവിലും  ഒരു  ചെറു  ചിരി സമ്മാനിക്കുന്ന    ക്ലൈമാക്സിലൂടെ  ചിത്രത്തിന്  തിരശീല  വീഴുന്നു .

എല്ലാ  മേഖലയിലും  മികച്ചു  നില്‍ ക്കുന്ന  ചിത്രം  ..മസ്റ്റ്‌ വാച്ച്
IMDB:8.3/10


RT:80%

Sunday, 26 July 2015

Mr. Smith Goes to Washington (1939)

 ജെയിംസ് സ്റ്റുവാര്‍ട്ട്  ഹോളിവൂഡിന്റെ  ഉന്നതിയില്‍  എത്തിച്ച  ചിത്രം .അഴിമതി നിറഞ്ഞ  അമേരിക്കന്‍  പൊളിറ്റിക്സ്  വിഷയമാക്കിയെടുത്ത  ഈ  ചിത്രം  ഇറങ്ങിയ  സമയത്ത്  വന്‍  വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു . വിവാദങ്ങള്‍  എല്ലാം  കാറ്റില്‍  പറത്തിക്കൊണ്ടു  ചിത്രം  വന്‍  വിജയം  നേടുകയാണുണ്ടായത് .

 വാഷിംഗ്ടണിലെ  പേര്  വെളിപ്പെടുത്താത്ത  ഒരു  നഗരത്തില്‍  ആണ്  ചിത്രം  പുരോഗമിക്കുന്നത് .സ്ഥലത്തെ  സെനറ്റര്‍മാരില്‍  ഒരാളായ  സാം  ഫോളിയുടെ  മരണത്തെ  തുടര്‍ന്ന്  പുതിയ  സെനറ്ററെ  നിയമിക്കുന്നതിനെ കുറിച്ച്  ഒട്ടേറെ  ഗൂഢാലോചനകള്‍ അരങ്ങേറികൊണ്ടിരിക്കുന്നു .കുപ്രസിദ്ധ  പൊളിറ്റിക്കല്‍  ബോസ്  ആയ   ജിം  ടെയ്ലറുടെ  ഇംഗിതത്തിനു  വഴങ്ങുന്ന  ഒരാളെ  നിയമിക്കാന്‍  ഗവര്‍ണറുടെ  മേല്‍  അതിയായ  സമ്മര്‍ദമുണ്ട് .അതെ  സമയം ജിം  ടെയ്ലറുടെ  രാഷ്ട്രീയ  ഇടപെടലുകളില്‍  അമര്‍ഷമുള്ള  മറ്റൊരു  വിഭാഗം  , ടെയ്ല്ലറുടെ കണ്ണിലെ  കരടായ  ഹെന്രി  ഹില്ലിനെ  സെനറ്റര്‍ ആക്കാന്‍  മുറവിളി  കൂട്ടുന്നുമുണ്ട് .
ഗവര്‍ണറുടെ  കുട്ടികള്‍  ആണ്,  ബോയ്‌ റേഞ്ചര്‍  നേതാവ് ആയ ജെഫെര്‍സണ്‍ സ്മിത്തിനെ ,സെനറ്റര്‍  ആക്കണമെന്ന ആവശ്യം  ആദ്യമായി  ഉന്നയിച്ചത് . ഗവര്‍ണര്‍   അപ്പോള്‍  തന്നെ  അത്  നടക്കില്ല  എന്ന്  അറിയിക്കുന്നു .     ടെയ്ലറുടെ ശിങ്കിടിയെ  വേണോ അതോ  ഹെന്രി  ഹില്ലിനെ  വേണോ എന്നറിയാതെ ആശയക്കുഴപ്പത്തിലായ  ഗവര്‍ണര്‍ ഒരു  തീരുമാനത്തിലെത്താന്‍  വേണ്ടി  കയ്യിലിരുന്ന  നാണയം  ടോസ് ചെയ്യുന്നു .എന്നാല്‍  നാണയം  വീണത്  കുത്തനെയാണ്  .അതെ  സമയം  തൊട്ടടുത്ത  പത്രത്തില്‍  സ്മിത്തിനെ  കുറിച്ചുള്ള  ഒരു  വാര്‍ത്തയിലേക്ക്  പുള്ളിയുടെ  കണ്ണുകള്‍  സഞ്ചരിക്കുന്നു .

സ്മിത്തിന്റെ  ജനങ്ങളുടെ  ഇടയില്‍  ഉള്ള  സ്വീകാര്യത ആളുകളില്‍  എതിര്‍ അഭിപ്രായം  ഉണ്ടാകില്ല  എന്ന്  കമ്മിറ്റി  കണക്കു  കൂട്ടി . അതെ  സമയം  തന്നെ  സ്മിത്തിന്റെ  രാഷ്ട്രീയത്തിലുള്ള  പരിചയക്കുറവും  നിഷ്ക്കളങ്കതയും  ചൂഷണം  ചെയ്തു  കൊണ്ട്  അയാളെ  കണ്ട്രോള്‍  ചെയ്യാമെന്നും  അവര്‍  കണക്കു  കൂട്ടി . സ്മിത്തിന്റെ  അച്ഛന്റെ  സുഹൃത്തായിരുന്ന  ജോസെഫ്  പൈനിനെ  സ്മിത്തിനെ  നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തുന്നു.തികഞ്ഞ  ആദര്‍ശവാദിയും  നിഷ്ക്കളങ്ക നുമായ  സ്മിത്തിന്  പൊളിറ്റിക്സിലെ  കുതന്ത്രങ്ങളെ  കുറിച്ചൊന്നും അറിയില്ലായിരുന്നു . ടെയ്ലറും  പൈനും  മരിച്ചു പോയ  സെനറ്ററും  പങ്കാളികളായിരുന്ന ഡാം നിര്‍മാണവുമായി  ബന്ധപ്പെട്ട  ഒരു  അഴിമതി  ബില്ല്  സ്മിത്തില്‍  നിന്ന്  മറച്ചു  വെക്കാന്‍  അവര്‍  ശ്രമിക്കുന്നു  .സ്മിത്തിന്റെ  ശ്രദ്ധ  തിരിച്ചു  വിടുക  എന്ന ഉദ്ദേശത്തോടെ   നാഷണല്‍  ബോയ്‌  ക്യാമ്പിനു  വേണ്ടി  ഒരു  ബില്ല്  പാസ്സക്കുവാന്‍  പൈന്‍  സജസ്റ്റ് ചെയ്യുന്നു  . അതിലെ  ദുരുദ്ദേശം  മനസ്സിലാക്കാത്ത  സ്മിത്ത്  രാപകല്‍  ഈ  ബില്ലിനായി  കഷ്ട്ടപ്പെടുന്നു . സ്മിത്തിന്റെ സെക്രട്രറി  മിസ്‌  സോണ്ടര്സിന്  സ്മിത്തിനെ  രാഷ്ട്രീയ ചതിക്കുഴികളെ  കുറിച്ച്  മനസ്സിലാക്കി  കൊടുക്കനമെന്നുണ്ട് ,പക്ഷെ  തന്റെ  പരിമിതികള്‍  അറിയാവുന്നത്  കൊണ്ട്  അതിനു  ശ്രമിക്കുന്നില്ല. 
എന്നാല്‍  എല്ലാവരുടെയും പ്രതീക്ഷ  തെറ്റിച്ചു  കൊണ്ട്  സ്മിത്ത്ക്യാമ്പിനു  വേണ്ടി  തിരഞ്ഞെടുക്കുന്ന   സ്ഥലം  ഡാം  നിര്‍മ്മാണ ബില്ലില്‍  കാണിച്ച  സ്ഥലം  ആയിരുന്നു .വൈകാതെ  അഴിമതി  ബില്ലിനെ  കുറിച്ച്  സ്മിത്ത് മനസിലാക്കുന്നു .ഇത്  വെളിച്ചത്ത്  കൊണ്ട്  വരുന്നതില്‍  നിന്ന്  പിന്മാറാന്‍  പൈന്‍  സ്മിത്തിനെ  ഉപദേശിക്കുന്നു . എന്നാല്‍  സ്മിത്ത്  വഴങ്ങുന്നില്ല  എന്ന്  കണ്ടപ്പോള്‍  ആ  സ്ഥലം  സ്മിത്തിന്റെ  പേരില്‍  ഉള്ളതാണെന്ന്‍   വ്യാജ രേഖകളുടെ  പിന്‍ബലത്തോടെ  സമര്‍ഥിക്കുന്നു .തന്റെ  അച്ഛന്റെ  സ്ഥാനത് പൈനിനെ  കണ്ടിരുന്ന  സ്മിത്തിനു  ഇത്  ഒരു  ഷോക്ക് ആയിരുന്നു . തന്നെ  പുറത്താകുന്ന  നടപടികള്‍  മുഴുമിപ്പുക്കുന്നതിനു  മുന്‍പേ  സ്വയം  തകര്‍ന്ന  സ്മിത്ത്  വാഷിംഗ്ടണ്‍ വിടാന്‍  തീരുമാനിക്കുന്നു . എന്നാല്‍  മിസ്‌  സോണ്ടെര്സിന്റെ  വാക്കുകള്‍   സ്വയം  നിരപരാധിത്വം  തെളിയിക്കാനും  കുറ്റക്കാരെ  പുറത്ത് കൊണ്ട്  വരാനുമായി  പോരാടുവാന്‍  സ്മിത്തിന്  പ്രചോദനം   നല്‍കുന്നു .അഴിമതിക്കെതിരെ  സ്മിത്ത് നടത്തുന്ന  ഒറ്റയാള്‍  പോരാട്ടം  ആണ്  ബാക്കി  ചിത്രം . 
ക്ലൈമാക്സിലെ  അസംബ്ലി  രംഗം  രസകരവും  ത്രില്ലിങ്ങും  ആണ് . അമേരിക്കന്‍  പൊളിറ്റിക്കല്‍  ഡ്രാമ  എന്നതില്‍  ഉപരി    നന്മ   തിന്മ  പോരാട്ടം  ആണ്  ചിത്രം .പതിവ് ഫ്രാങ്ക്   കാപ്ര  ചിത്രങ്ങളെ  പോലെ  തന്നെ  രസിപ്പിക്കുകയും   ഇടയ്ക്കു  ഇമോഷണല്‍  ആക്കുകയും  ചെയ്യുന്നുണ്ട്  ചിത്രം .തിരക്കഥ  കഴിഞ്ഞാല്‍  ജെയിംസ്  സ്റ്റുവാര്‍ട്ട്  ആണ്  ചിത്രത്തിന്റെ  പ്രധാന  ആകര്‍ഷകം . സ്മിത്തിനെ  ഇതിലും  മനോഹരമായി  ആര്‍ക്കും  അവതരിപ്പിക്കാന്‍  കഴിയുമെന്ന്  തോന്നുന്നില്ല . ജെയിംസ്  സ്റ്റുവര്‍ട്ടിന്റെ  കരിയറിന്റെ  വളര്‍ച്ചയുടെ  തുടക്കം  ഇവിടെയായിരുന്നു . ജീന്‍  ആര്‍തര്‍ ,ക്ലോഡ്  റൈന്‍സ്  തുടങ്ങി  ശക്തമായ  സപ്പോര്‍ട്ടിംഗ്  നിര  തന്നെയുണ്ട്‌  ചിത്രത്തില്‍ .
മസ്റ്റ്‌ വാച്ച് ഫിലിം 
IMDB:8.3/10
RT:94%

Saturday, 25 July 2015

Departures (Okuribito) [2008]

മനസിനെ  തൊട്ടുണര്‍ത്തുന്ന  ഒരു  മനോഹര  ചിത്രം  .ജാപ്പനീസ്  ആചാരത്തിലുള്ള   മരണാനന്തര ചടങ്ങുകള്‍ക്ക്  ഒരു  ട്രിബ്യൂട്ട്. 

 മസാഹിരോ മോട്ടോകി(ചിത്രത്തിലെ പ്രധാന നടന്‍ )  ഗംഗ തീരത്ത് വെച്ച്  കണ്ട ഒരു    ശവദഹനചടങ്ങ് പുള്ളിയെ  വല്ലാതെ  സ്വധീനിച്ചതിന്റെ  ഫലമായാണ്‌  ഇങ്ങനെ  ഒരു  ഐഡിയ  പിറന്നത് . ജാപ്പനീസ്  ആചാരപ്രകാരമുള്ള  ശവ സംസ്കാരം  വളരെ  വിചിത്രവും  മനോഹരവുമാണ് . ശവം  ദഹിപ്പിക്കുന്നതിന് മുന്പായി  മൃതദേഹത്തെ  അണിയിച്ചൊരുക്കുന്ന  ചടങ്ങുണ്ട് ..ഇതിനായി  പ്രത്യേക  'സ്പെഷ്യലിസ്റ്റ് ' ഉണ്ടാകും  . മൃതശരീരത്തിനെ  വൃത്തിയക്കുകയും  മേക്കപ്പ് ഇടുകയും  വസ്ത്രം  ധരിപ്പിക്കുകയും  ഒക്കെ  ഇവരാണ്  . ഒരു  മജീഷ്യന്റെ  സൂക്ഷ്മതയോടെ  കുടുംബാംഗങ്ങള്‍ക്ക്  മുന്‍പില്‍ ഇവര്‍  ഇതെല്ലാം  ചെയ്യും .     ഇങ്ങനെയുള്ള  ഒരു  സ്പെഷ്യലിസ്റ്റിന്റെ  കഥയാണ്  ചിത്രം  പറയുന്നത് .

ചിത്രത്തിലെ  നായകന്‍   ദൈഗോ  കൊബായാഷി ഒരു  സെല്ലിസ്റ്റ് ആണ്  .ബാന്‍ഡ്  പിരിച്ചു  വിടുന്നതോടെ ദൈഗോയുടെ  ജോലി  നഷ്ട്ടമാകുന്നു .  സെല്ലിസ്റ്റ്  പ്രൊഫെഷന്‍  ഉപേക്ഷിച്ചു   മറ്റേതെങ്കിലും  ജോലി  അന്വേഷിക്കാന്‍  തീരുമാനിക്കുന്ന   ദൈഗോ  ,  ഭാര്യോടൊപ്പം  തന്റെ  ഹോം ടൌണി ലേക്ക്  സ്ഥലം  മാറുന്നു  .   ദൈഗോ യുടെ  അമ്മയുടെ  മരണശേഷം  അവശേഷിച്ച  ഒരു  വീടുണ്ട്  അവിടെ .   അമ്മക്ക്  വേണ്ടത്രം  പരിചരണം  കൊടുക്കാന്‍  കഴിയാത്തതിന്റെ  കുറ്റബോധം  ദൈഗോയെ  വേട്ടയാടുന്നുണ്ട്‌ . അതോടൊപ്പം തന്നെ   തങ്ങളെ  ഉപേക്ഷിച്ചു  പോയ  അച്ഛനോടുള്ള  വെറുപ്പും .
അങ്ങനെയിരിക്കെ  ദൈഗോ  ,  ഒരു  കമ്പനിയില്‍  ജോലി ഒഴിവിനെ  സംബന്ധിച്ച  പരസ്യം   ശ്രദ്ധിക്കാനിടയാകുന്നു . 'ഡിപാര്‍ച്ചര്‍'  സംബന്ധിച്ചുള്ള  ജോലിയാണെന്ന്  കണ്ടു  ,വല്ല  ട്രാവല്‍  ഏജന്‍സി  ആയിരിക്കുമെന്ന്  കരുതി  ദൈഗോ  ഇന്റര്‍വ്യൂ പങ്കെടുക്കാന്‍  പോകുന്നു .എന്നാല്‍  ശവങ്ങളെ  അണിയിച്ചൊരുക്കുന്ന  ജോലിയാണതെന്നു ദൈഗോ  മനസിലാക്കുന്നു  .  തിരിച്ചു  പോകാന്‍  തയ്യാറായെങ്കിലും  പുതിയ  ബോസ്  വെച്ച്  നീട്ടുന്ന  വലിയ  അഡ്വാന്‍സ്  തുക   ദൈഗോയുടെ  മനസ്  മാറ്റുന്നു .  ഭാര്യയില്‍  നിന്നും  സുഹൃത്തുക്കളില്‍   നിന്നും  മറച്ചു  വെച്ച്  കൊണ്ട്  ദൈഗോ  പുതിയ  ജോലി ആരംഭിക്കുന്നു .തന്റെ  പുതിയ ജോലിയില്‍ അപകര്‍ഷതാബോധം  ആദ്യം  ഒക്കെ  ഉണ്ടായിരുന്നെങ്കിലും   ദൈഗോ  പിന്നീട്  തന്റെ  ജോലി  ഇഷ്ട്ടപ്പെടാന്‍  തുടങ്ങുന്നു .

ചിരിപ്പിച്ചും  കണ്ണ്  നിറയിപ്പിച്ചും  പുരോഗമിക്കുന്ന  ഈ  ചിത്രം  പ്രേക്ഷകന്  നല്‍കുന്നത്  നല്ലൊരു  അനുഭവം  ആണ്  . വെറും  ഒരു  ഫാമിലി  ഇമോഷണല്‍  ചിത്രമായും  ഇതിനെ  കാണാനാകില്ല . ജാപ്പനീസ്  ആചാരങ്ങളെ  ഒക്കെ  വളരെ  മനോഹരമായി  പകര്‍ത്തിയിട്ടുണ്ട്  . ചിത്രത്തിലെ  മുഖ്യ താരങ്ങളുടെ  പ്രകടനം  മികച്ചു  നില്‍ക്കുന്നു . ജാപ്പനീസ്  ആചാരങ്ങളെ കുറിച്ച്  ഒന്നുമറിയാത്തവര്‍ക്ക്  പോലും  അതിശയവും  ആകര്ഷകവുമായി   തോന്നിപ്പിക്കുന്ന തരത്തില്‍ ചിത്രം  ഒരുക്കുന്നതില്‍  സംവിധയകന്‍  വിജയിച്ചിരിക്കുന്നു   . ആ  വര്‍ഷത്തെ  മികച്ച  ഫോറിന്‍  ലാംഗ്വേജ്  ചിത്രത്തിനുള്ള  "അക്കാദമി  അവാര്‍ഡ്‌"  ഡിപാര്‍ചര്‍സ്  സ്വന്തമാക്കി .
ഒരു  നിമിഷം  പോലും  മടുപ്പിക്കുന്നില്ല   ഈ  ഫീല്‍  ഗുഡ്  ചിത്രം  .കാണാന്‍  ശ്രമിക്കുക 
IMDB:8.1/10
RT:81%

Thursday, 16 July 2015

All About Eve (1950)


1950 ഇല്‍  ജോസഫ്  L മാന്‍കിവിച്ച്സ് എഴുതി  സംവിധാനം  ചെയ്ത    മാസ്റ്റര്‍  പീസ്‌  ആണ്  'ഓള്‍  എബൌട്ട്  ഈവ്' . ന്യൂയോര്‍ക്ക്‌  നഗരത്തിലെ  ബ്രോഡ് വേ നാടക വേദികളെ ചുറ്റിപറ്റി  കഥ  പറയുന്ന  ചിത്രം  അത്യന്തം  രസകരമായാണ്  ഒരുക്കിയിരിക്കുന്നത്  .
ബ്രോഡ് വേയിലെ  പ്രധാന നായിക  മാര്‍ഗോ  ചാനിംഗ് പ്രശസ്തിയുടെ  കൊടുമുടിയില്‍  എത്തി  നില്‍ക്കുന്ന  സമയം .എന്നിരുന്നാലും മാര്‍ഗോ  അത്ര  സന്തോഷവധിയല്ല .പ്രായം  നാല്‍പ്പത്  കടന്നതിനാല്‍  ബ്രോഡ് വേയിലെ  തന്റെ  നാളുകള്‍  എണ്ണപ്പെട്ടു  കഴിഞ്ഞു  എന്ന്  മര്‍ഗോയ്ക്ക്  അറിയാം . എഴുത്തുകാരനായ  ലോയ്ഡ്  റിച്ചാര്‍ഡ്‌സും  അയാളുടെ  ഭാര്യ  കാരെന്‍  റിച്ചാര്‍ഡ്സും  ആണ്  മാര്ഗോയുടെ  അടുത്ത  സുഹൃത്തുക്കള്‍ . അങ്ങനെയിരിക്കെ  ആണ്  മാര്‍ഗോയുടെ  ജീവിതത്തിലേക്ക്  ഈവ്  ഹാരിംഗ്ടണ്‍  കടന്നു  വരുന്നത് .

ഈവ്  ഹാരിംഗ്ടണ്‍  മാര്‍ഗോയെ  പരിചയപ്പെടുന്നത്  കാരെന്‍  മുഖേനയാണ് . മാര്‍ഗോയുടെ  പ്ലേ   നടക്കുന്ന   സ്റ്റേജിന്റെ  പിറകുവശത്തായി   ആരെയോ   കാത്ത്നില്‍ക്കുന്ന  പെണ്‍കുട്ടി സ്ഥിരം  കാഴ്ച  ആയപ്പോള്‍  കാരെന്  തോന്നിയ  ഒരു  കൌതുകം  ഈവിനെ പരിചയപ്പെടുന്നതിലും  മാര്‍ഗോ  എന്ന  താരത്തെ  കാണാന്‍  അവസരമുണ്ടാക്കി  കൊടുക്കുന്നതിലും  എത്തിച്ചു   .  മാര്ഗോയെ തന്റെ   റോള്‍  മോഡല്‍  ആയി  കാണുന്ന  ഈവ്  ഇങ്ങനെയൊരു  കൂടിക്കാഴ്ചക്ക്  വേണ്ടി    ദിവസങ്ങളായി  പരിശ്രമിക്കുകയായിരുന്നു . ഒരു  ഒഴുക്കന്‍  രീതിയിലാണ്‌  മാര്‍ഗോ  ഈവിനെ  വരവേറ്റതെങ്കിലും  ഈവിന്റെ  സൌമ്യമായ  പെരുമാറ്റവും  നിഷ്കളങ്കത  വിളിച്ചോതുന്ന  മുഖഭാവവും  അതിലുമുപരി  തന്നോടുള്ള  ബഹുമാനവും  വൈകാതെ  തന്നെ  മര്ഗോയെ  ആകര്‍ഷിച്ചു . ഈവിന്റെ  കഷ്ട്ടതകള്‍  നിറഞ്ഞ  ജീവിതത്തെ  കുറിച്ചറിയുന്നതോടെ  മാര്‍ഗോ  ഈവിനെ   തന്റെ  വീട്ടിലേക്കു  കൊണ്ട്  പോവുകയും  തന്റെ  അസിസ്റ്റന്റ്‌  ആയി  നിയമിക്കുകയും  ചെയ്യുന്നു .
ജോലിയിലുള്ള  ഈവിന്റെ  ചുറുചുറുക്കും  ആത്മാര്‍ത്ഥതയും  കാരണം  മാര്‍ഗോ യ്ക്കും  ബ്രോഡ് വേയിലെ  സുഹൃത്തുക്കള്‍ക്കും  ഈവ്  പെട്ടെന്ന്  തന്നെ  പ്രിയങ്കരി  ആയി  മാറി .        

പക്ഷെ  ഈവ് ന്റെ  ലക്‌ഷ്യം  മാര്ഗോയുടെ  പ്രീതി  പറ്റുക  ആയിരുന്നില്ല . മാര്ഗോയിലും  ചില  സംശയങ്ങള്‍ തോന്നി തുടങ്ങിയിരുന്നു  . എല്ലാ   കാര്യത്തിലും  തന്നെ  അനുകരിക്കാന്‍  ശ്രമിക്കുന്ന  ഈവ് , തന്റെ  പ്രൊഫഷണല്‍  ജീവിതത്തിനും  പേര്‍സണല്‍  ജീവിതത്തിനും  ഭീഷണി  മുഴക്കുന്നതായി  മര്ഗോയ്ക്ക്  അനുഭവപ്പെട്ടു .അങ്ങനെയിരിക്കെ ബ്രോഡ് വേയിലേക്ക്  പുറപ്പെടുന്ന  മര്ഗോയുടെ കാര്‍  വഴിയില്‍  കേടാകുന്നു . വൈകി  തിയറ്ററില്‍  എത്തിയ  മര്‍ഗോ  കാണുന്നത്  തന്റെ  വേഷം  ഈവ്  അവതരിപ്പിക്കുന്നത്  ആണ് .ഈവിനെ  ആദ്യം  കണ്ടപ്പോള്‍  തൊട്ടുള്ള  ഓരോ  പ്രവര്‍ത്തികളും  ഈ  ഒരു  ഉദ്ദേശം  മനസ്സില്‍  വെച്ചായിരുന്നു  എന്ന്  മര്‍ഗോ  മനസിലാക്കുന്നു   .അറിയപ്പെടുന്ന  ക്രിട്ടിക്  ആയ  അഡിന്‍സണിനെ  വശീകരിച്ചു  ഈവ്  തന്റെ  സ്ഥാനം  ഉറപ്പിച്ചിരുന്നു  അപ്പോഴേക്കും .തനിക്കൊരു  ബ്രേക്ക്  കിട്ടണമെങ്കില്‍  ശക്തമായ  ഒരു  കഥാപാത്രം  ആവശ്യമാണെന്നറിയുന്ന  ഈവ് ,  മാര്‍ഗോ  ചെയ്യാനിരിക്കുന്ന  കോറയുടെ  വേഷം  തട്ടിയെടുക്കാനുള്ള  പദ്ധതികള്‍  ആരംഭിക്കുന്നു .

മാര്‍ഗോ  ആയി  അഭിനയിച്ച  ബെറ്റി  ഡേവിസ്  കരിയറിലെ  തന്നെ  മികച്ച  പ്രകടനമായിരുന്നു  ചിത്രത്തില്‍  . മാര്‍ഗോയുടെ  ഓരോ    ചലനങ്ങളും  സംഭാഷണങ്ങളും  ബെറ്റി  രസകരമാക്കി .ചിത്രത്തിലെ  മികച്ച  വണ്‍ലൈനറുകളില്‍  മിക്കതും  മാര്‍ഗോയുടെതയിരുന്നു . ചിത്രത്തിലെ  മറ്റൊരു  രസകരമായ  കഥാപാത്രം  അഡിന്‍സണ്‍  ആണ് .ഈ  കഥാപാത്രത്തിന്റെ  വണ്‍ ലൈനറുകളും  രസകരമാണ് . ഈ  വേഷം  മനോഹരമായി  അവതരിപ്പിച്ച  ജോര്‍ജ്  സാണ്ടേര്‍സ്  മികച്ച  സപ്പോര്‍ട്ടിംഗ്  താരത്തിനുള്ള  ഓസ്കാര്‍  സ്വന്തമാക്കി  . ഈവ്  ഹാരിംഗ്ടണ്‍  എന്ന അനശ്വര  കഥാപാത്രത്തെ  ആന്‍  ബാക്സ്റ്റ്റും  നന്നായി  അവതരിപ്പിച്ചു .

രസകരമായ   കഥയും  ശക്തമായ  പ്രകടനങ്ങളുമാണ്   ചിത്രത്തെ  നിത്യ  ഹരിതമാക്കിയിരിക്കുന്നത് .വര്‍ഷങ്ങള്‍ക്കിപ്പുറം  ഈ  ചിത്രം  കാണുന്ന  പ്രേക്ഷകനെയും  ചിത്രം  ത്രിപ്തിപെടുതും . ചിത്രത്തിന്റെ  ക്ലൈമാക്സ്‌  എടുത്തു പറയാതെ  തരമില്ല .
മെര്‍ലിന്‍  മണ്‍റോയുടെ ആദ്യ കാല  റോളുകളില്‍  ഒന്ന്  ഈ  ചിത്രത്തില്‍  ആണ്  ..ഒരൊറ്റ  രംഗത്ത്  മാത്രമേ  ഉള്ളൂ  എങ്കിലും രംഗം   സ്വന്തം  വരുതിയിലാക്കാനുള്ള  മണ്‍റോ യുടെ  കഴിവ് ഇതില്‍  നിന്ന്  തന്നെ  പ്രകടമാണ് . 

14  അക്കാദമി  അവാര്‍ഡ്‌  നോമിനേഷന്‍  ഉണ്ടായിരുന്നു  ചിത്രത്തിന്  .ടൈറ്റാനിക് റിലീസ്   ആകുന്നത്   വരെ  ഈ  റെക്കോര്‍ഡ്‌  നില  നിന്നിരുന്നു . ബെസ്റ്റ് ഫിലിം  .ബെസ്റ്റ്  ഡയരക്ടര്‍ ,ബെസ്റ്റ്  സ്ക്രീന്‍  പ്ലേ , ബെസ്റ്റ്  സപ്പോര്‍ട്ടിംഗ്  ആക്ടര്‍ ഉള്‍പ്പെടെ   ആറു  വിഭാഗത്തില്‍  വിന്‍  ചെയ്തു .   ബെസ്റ്റ്  ആക്ട്രസ് അവാര്‍ഡ്‌  ബെറ്റി  ഡേവിസിന്  കിട്ടാത്തത്  പലരെയും  അത്ഭുതപ്പെടുത്തിയിരുന്നു .  

തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ചിത്രം  
IMDB:8.4/10
RT:100%