യുഗോസ്ലാവിയന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് അണ്ടര്‍ഗ്രൌണ്ട് .മൂന്നു വ്യത്യസ്ത കാലഘട്ടത്തിലൂടെ മുന്നേറുന്ന ചിത്രം രാഷ്ട്രീയവും ,പ്രണയവും ,സൌഹൃദവും ,ചതിയും എല്ലാം വിഷയമാക്കുന്നുണ്ട് . വളരെ സീരിയസ് ആയി അവതരിപ്പിക്കാമായിരുന്ന വിഷയം നര്‍മത്തില്‍ ചാലിച്ച് ഒരുക്കിയതിലൂടെ വേറിട്ട ഒരനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത് .
ചിത്രം തുടങ്ങുന്നത് വേള്‍ഡ് വാര്‍ സെക്കണ്ട് കാലഘട്ടത്തില്‍ ആണ് . കമ്മ്യൂണിസ്റ്റ് പോരാളികള്‍ ആയ ബ്ലാക്കിയും മാര്‍ക്കോയും ഉറ്റ സുഹൃത്തുക്കളാണ് . ജെര്‍മന്‍സില്‍ നിന്നും ആയുധം മോഷ്ട്ടിക്കലാണ് ഇരുവരുടെയും പ്രധാന ദൌത്യം .ബ്ലാക്കിയുടെ കുടുംബ ജീവിതം അത്ര രസത്തിലല്ല . നാടക നടിയായ നതാലിയയുമായുള്ള ബന്ധത്തെ കുറിച്ച് ബ്ലാക്കിയുടെ ഗര്‍ഭിണിയായ ഭാര്യയില്‍ സംശയമുണര്‍ത്തിയിരിക്കുന്നു . നതാലിയയെ ബ്ലാക്കി ഇടയ്ക്കു സന്ദര്‍ശിക്കാറുണ്ട് .ബ്ലാക്കിയുടെ കൂടെയുള്ള ജീവിതം തന്റെ ജീവിതത്തെയും കരിയറിനെയും ബാധിക്കും എന്നറിയാമായിരുന്ന നതാലിയ ജര്‍മ്മന്‍ ഒഫിസറുടെ കൂടെ പോകുന്നു .
ഇതേ സമയം മാര്‍ക്കോ തന്റെ ഗ്രാന്‍ഡ്‌ഫാദറുടെ വീട്ടിലെ അണ്ടര്‍ഗ്രൌണ്ട് അറ ഒളിത്താവളമായി ഉപയോഗിക്കാന്‍ പ്ലാന്‍ ചെയ്യുന്നു . ബ്ലാക്കിയുടെയും മാര്‍ക്കോയുടെയും സംഘത്തില്‍ ഉള്ളവരെയും വേണ്ടപ്പെട്ടവരെയും അവിടേക്ക് മാറ്റുന്നു . അവിടെ വെച്ച് ബ്ലാക്കിയുടെ ഭാര്യ ഒരു കുഞ്ഞിനു ജന്മം നല്‍കുകയും അവസരത്തില്‍ മരണപ്പെടുകയും ചെയ്യുന്നു .
3 വര്‍ഷത്തിനു ശേഷം തന്റെ മകന്‍ ജോവാന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്തിനിടയില്‍ നതാലിയയെ തിരിച്ചു കൊണ്ട് വരാന്‍ ബ്ലാക്കി തീരുമാനിക്കുന്നു . മാര്‍ക്കൊയോടൊപ്പം ജര്‍മന്‍ നാടക ശാലയില്‍ നിന്നും നതാലിയയെ സമര്‍ത്ഥമായി കടത്തി കൊണ്ട് പോരുന്നു . നതാലിയയുടെ എതിര്‍പ്പ് വകവെക്കാതെ ബ്ലാക്കി കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കുന്നു .പക്ഷെ നാസി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും ബ്ലാക്കിയെ പിടികൂടുകയും ചെയ്യുന്നു .ഈ അവസരത്തില്‍ മാര്‍ക്കോ രക്ഷപ്പെടുന്നു . ജര്‍മന്‍ സങ്കേതത്തില്‍ ബ്ലാക്കി കൂടിയ മര്‍ദന മുറകള്‍ നേരിടേണ്ടി വരുന്നു .ഡോക്ടറുടെ വേഷത്തില്‍ അവിടെ കടന്നു കൂടുന്ന മാര്‍ക്കോ ബ്ലാക്കിയെ രക്ഷപ്പെടുത്തുന്നു . നതാലിയക്ക് വേറെ വഴിയില്ലാതെ ഇവരുടെ കൂടെ വരേണ്ടി വരുന്നു . എന്നാല്‍ രക്ഷ്പ്പെടുന്നതിനിടയില്‍ അബദ്ധവശാല്‍ കയ്യിലിരുന്ന ബോംബ് പൊട്ടി ബ്ലാക്കി ക്ക് ഗുരുതരമായ പരിക്കേല്‍ക്കുന്നു .ബ്ലാക്കിയെ മാര്‍ക്കോ അണ്ടര്‍ഗ്രൌണ്ട് ഒളിത്താവളത്തിലേക്ക് മാറ്റുന്നു .
ഗോള്‍ഡന്‍ ചതിയുടെ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ് .
1944 ഇല്‍ ഒക്ടോബറോടെ ബെല്‍ഗ്രേഡില്‍ നിന്നും നാസി ആര്‍മി പിന്‍വാങ്ങുന്നു . ഒളിവില്‍ കഴിയുന്നവരെ ഇതൊന്നും അറിയിക്കാതെ മാര്‍ക്കോ യുദ്ധം തുടരുന്നതായും ബ്ലാക്കിയെയും സംഘത്തെയും നാസി ആര്‍മി തേടുകയാണെന്നും വിശ്വസിപ്പിക്കുന്നു . ഒളിവില്‍ താമസിക്കുന്നതിനിടയില്‍ ആയുധ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന് വേണ്ടി പോരാടാമെന്നും മാര്‍ക്കോ അവരെ ധരിപ്പിച്ചു .പുറം ലോകവുമായി അവരുടെ ആകെയുള്ള ബന്ധം മാര്‍ക്കോ മാത്രമായിരുന്നു .അങ്ങനെ അവര്‍ ഒളിവില്‍ കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു .ഒന്നും രണ്ടുമല്ല 20 വര്‍ഷങ്ങള്‍ . മാര്‍ക്കോ സമയത്തിന്റെ കാര്യത്തിലും അവരെ കബളിപ്പിക്കുന്നു .അണ്ടര്‍ ഗ്രൌണ്ട് ഇലെ ക്ലോക്കില്‍ തിരിമറികള്‍ കാണിച്ചു കൊണ്ട് അഞ്ചു വര്ഷം അവരില്‍ നിന്നും കുറച്ചു കാണിക്കുന്നു .അതായത് 20 വര്‍ഷമായെങ്കിലും അവരുടെ കണക്കില്‍ അത് 15 വര്‍ഷമായെ ഉള്ളൂ . ആയുധകച്ചവടത്തിലൂടെ മാര്‍ക്കോ വളരുന്നു .അധികാരത്തിലേറിയ റെവല്യൂഷണറി പാര്‍ട്ടിയിലെ പ്രധാനിയാണ് അയാള്‍ ഇപ്പോള്‍ . നതാലിയ ഇതിനോടകം മാര്‍ക്കോ യുടെ ഭാര്യ ആയി മാറിയിരുന്നു .
പാര്‍ട്ട് 2 ശീതയുദ്ധ കാലഘട്ടത്തിലും പാര്‍ട്ട് 3 യുഗോസ്ലാവിയ യുദ്ധ കാലഘട്ടതിലുമാണ് അരങ്ങേറുന്നത് . പാര്‍ട്ട് 2 യാഥാര്‍ത്ഥ്യങ്ങളിലെക്കുള്ള യാത്രയാണെങ്കില്‍ പാര്‍ട്ട് 3 പരിണിതഫലങ്ങളാണ് കാണിക്കുന്നത് .അതെല്ലാം കണ്ടു തന്നെ അറിയുക .
മറ്റൊരു ചിത്രത്തിനും നല്കാന്‍ കഴിയാത്ത ഒരു വേറിട്ട അനുഭവമാണ് 'അണ്ടര്‍ഗ്രൌണ്ട്' തരുന്നത് . സഹതാപം തോന്നേണ്ട രംഗങ്ങളില്‍ പോലും ചിരി സമ്മാനിക്കുന്ന ഒരപൂര്‍വ അനുഭവം . അഞ്ചു മണിക്കൂറില്‍ ഉണ്ടായിരുന്ന ചിത്രം വെട്ടി കുറച്ചു മൂന്നു മണിക്കൂറില്‍ താഴെ എത്തിച്ചപ്പോള്‍ ഒട്ടും ബോറടിയില്ലാതെ കാണാവുന്ന ഒരു മാസ്റ്റര്‍പീസ് ആയി മാറി .
കാസ്റ്റിംഗ് പെര്‍ഫെക്റ്റ് ആണെന്ന് പറയാതെ വയ്യ . ബ്ലാക്കിയും മാര്‍ക്കൊയും നതാലിയയും തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും അനശ്വരമാക്കുന്ന പ്രകടനങ്ങളാണ് അതാത് നടന്‍മാര്‍ നടത്തിയത് . മികച്ച ബാക്ക്ഗ്രൌണ്ട് മ്യൂസിക് ചിത്രത്തിന്റെ ആസ്വാദനം കൂട്ടുന്നുണ്ട് . സറിയല്‍ എലെമെന്റ്സ് ചിത്രത്തില്‍ ഉടനീളം ഉണ്ട് . . ഡയരക്ഷനും സിനിമാറ്റൊഗ്രഫിയും മികച്ചു നില്‍ക്കുന്നു .ഒട്ടേറെ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ക്കൊടുവിലും ഒരു ചെറു ചിരി സമ്മാനിക്കുന്ന ക്ലൈമാക്സിലൂടെ ചിത്രത്തിന് തിരശീല വീഴുന്നു .
എല്ലാ മേഖലയിലും മികച്ചു നില്‍ ക്കുന്ന ചിത്രം ..മസ്റ്റ് വാച്ച്
IMDB:8.3/10
RT:80%

No comments:
Post a Comment