1950 ഇല്‍ ജോസഫ് L മാന്‍കിവിച്ച്സ് എഴുതി സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് ആണ് 'ഓള്‍ എബൌട്ട് ഈവ്' . ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രോഡ് വേ നാടക വേദികളെ ചുറ്റിപറ്റി കഥ പറയുന്ന ചിത്രം അത്യന്തം രസകരമായാണ് ഒരുക്കിയിരിക്കുന്നത് .
ബ്രോഡ് വേയിലെ പ്രധാന നായിക മാര്‍ഗോ ചാനിംഗ് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തി നില്‍ക്കുന്ന സമയം .എന്നിരുന്നാലും മാര്‍ഗോ അത്ര സന്തോഷവധിയല്ല .പ്രായം നാല്‍പ്പത് കടന്നതിനാല്‍ ബ്രോഡ് വേയിലെ തന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് മര്‍ഗോയ്ക്ക് അറിയാം . എഴുത്തുകാരനായ ലോയ്ഡ് റിച്ചാര്‍ഡ്‌സും അയാളുടെ ഭാര്യ കാരെന്‍ റിച്ചാര്‍ഡ്സും ആണ് മാര്ഗോയുടെ അടുത്ത സുഹൃത്തുക്കള്‍ . അങ്ങനെയിരിക്കെ ആണ് മാര്‍ഗോയുടെ ജീവിതത്തിലേക്ക് ഈവ് ഹാരിംഗ്ടണ്‍ കടന്നു വരുന്നത് .
ഈവ് ഹാരിംഗ്ടണ്‍ മാര്‍ഗോയെ പരിചയപ്പെടുന്നത് കാരെന്‍ മുഖേനയാണ് . മാര്‍ഗോയുടെ പ്ലേ നടക്കുന്ന സ്റ്റേജിന്റെ പിറകുവശത്തായി ആരെയോ കാത്ത്നില്‍ക്കുന്ന പെണ്‍കുട്ടി സ്ഥിരം കാഴ്ച ആയപ്പോള്‍ കാരെന് തോന്നിയ ഒരു കൌതുകം ഈവിനെ പരിചയപ്പെടുന്നതിലും മാര്‍ഗോ എന്ന താരത്തെ കാണാന്‍ അവസരമുണ്ടാക്കി കൊടുക്കുന്നതിലും എത്തിച്ചു . മാര്ഗോയെ തന്റെ റോള്‍ മോഡല്‍ ആയി കാണുന്ന ഈവ് ഇങ്ങനെയൊരു കൂടിക്കാഴ്ചക്ക് വേണ്ടി ദിവസങ്ങളായി പരിശ്രമിക്കുകയായിരുന്നു . ഒരു ഒഴുക്കന്‍ രീതിയിലാണ് മാര്‍ഗോ ഈവിനെ വരവേറ്റതെങ്കിലും ഈവിന്റെ സൌമ്യമായ പെരുമാറ്റവും നിഷ്കളങ്കത വിളിച്ചോതുന്ന മുഖഭാവവും അതിലുമുപരി തന്നോടുള്ള ബഹുമാനവും വൈകാതെ തന്നെ മര്ഗോയെ ആകര്‍ഷിച്ചു . ഈവിന്റെ കഷ്ട്ടതകള്‍ നിറഞ്ഞ ജീവിതത്തെ കുറിച്ചറിയുന്നതോടെ മാര്‍ഗോ ഈവിനെ തന്റെ വീട്ടിലേക്കു കൊണ്ട് പോവുകയും തന്റെ അസിസ്റ്റന്റ് ആയി നിയമിക്കുകയും ചെയ്യുന്നു .
ജോലിയിലുള്ള ഈവിന്റെ ചുറുചുറുക്കും ആത്മാര്‍ത്ഥതയും കാരണം മാര്‍ഗോ യ്ക്കും ബ്രോഡ് വേയിലെ സുഹൃത്തുക്കള്‍ക്കും ഈവ് പെട്ടെന്ന് തന്നെ പ്രിയങ്കരി ആയി മാറി .
പക്ഷെ ഈവ് ന്റെ ലക്‌ഷ്യം മാര്ഗോയുടെ പ്രീതി പറ്റുക ആയിരുന്നില്ല . മാര്ഗോയിലും ചില സംശയങ്ങള്‍ തോന്നി തുടങ്ങിയിരുന്നു . എല്ലാ കാര്യത്തിലും തന്നെ അനുകരിക്കാന്‍ ശ്രമിക്കുന്ന ഈവ് , തന്റെ പ്രൊഫഷണല്‍ ജീവിതത്തിനും പേര്‍സണല്‍ ജീവിതത്തിനും ഭീഷണി മുഴക്കുന്നതായി മര്ഗോയ്ക്ക് അനുഭവപ്പെട്ടു .അങ്ങനെയിരിക്കെ ബ്രോഡ് വേയിലേക്ക് പുറപ്പെടുന്ന മര്ഗോയുടെ കാര്‍ വഴിയില്‍ കേടാകുന്നു . വൈകി തിയറ്ററില്‍ എത്തിയ മര്‍ഗോ കാണുന്നത് തന്റെ വേഷം ഈവ് അവതരിപ്പിക്കുന്നത് ആണ് .ഈവിനെ ആദ്യം കണ്ടപ്പോള്‍ തൊട്ടുള്ള ഓരോ പ്രവര്‍ത്തികളും ഈ ഒരു ഉദ്ദേശം മനസ്സില്‍ വെച്ചായിരുന്നു എന്ന് മര്‍ഗോ മനസിലാക്കുന്നു .അറിയപ്പെടുന്ന ക്രിട്ടിക് ആയ അഡിന്‍സണിനെ വശീകരിച്ചു ഈവ് തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു അപ്പോഴേക്കും .തനിക്കൊരു ബ്രേക്ക് കിട്ടണമെങ്കില്‍ ശക്തമായ ഒരു കഥാപാത്രം ആവശ്യമാണെന്നറിയുന്ന ഈവ് , മാര്‍ഗോ ചെയ്യാനിരിക്കുന്ന കോറയുടെ വേഷം തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുന്നു .
മാര്‍ഗോ ആയി അഭിനയിച്ച ബെറ്റി ഡേവിസ് കരിയറിലെ തന്നെ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ . മാര്‍ഗോയുടെ ഓരോ ചലനങ്ങളും സംഭാഷണങ്ങളും ബെറ്റി രസകരമാക്കി .ചിത്രത്തിലെ മികച്ച വണ്‍ലൈനറുകളില്‍ മിക്കതും മാര്‍ഗോയുടെതയിരുന്നു . ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രം അഡിന്‍സണ്‍ ആണ് .ഈ കഥാപാത്രത്തിന്റെ വണ്‍ ലൈനറുകളും രസകരമാണ് . ഈ വേഷം മനോഹരമായി അവതരിപ്പിച്ച ജോര്‍ജ് സാണ്ടേര്‍സ് മികച്ച സപ്പോര്‍ട്ടിംഗ് താരത്തിനുള്ള ഓസ്കാര്‍ സ്വന്തമാക്കി . ഈവ് ഹാരിംഗ്ടണ്‍ എന്ന അനശ്വര കഥാപാത്രത്തെ ആന്‍ ബാക്സ്റ്റ്റും നന്നായി അവതരിപ്പിച്ചു .
രസകരമായ കഥയും ശക്തമായ പ്രകടനങ്ങളുമാണ് ചിത്രത്തെ നിത്യ ഹരിതമാക്കിയിരിക്കുന്നത് .വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചിത്രം കാണുന്ന പ്രേക്ഷകനെയും ചിത്രം ത്രിപ്തിപെടുതും . ചിത്രത്തിന്റെ ക്ലൈമാക്സ് എടുത്തു പറയാതെ തരമില്ല .
മെര്‍ലിന്‍ മണ്‍റോയുടെ ആദ്യ കാല റോളുകളില്‍ ഒന്ന് ഈ ചിത്രത്തില്‍ ആണ് ..ഒരൊറ്റ രംഗത്ത് മാത്രമേ ഉള്ളൂ എങ്കിലും രംഗം സ്വന്തം വരുതിയിലാക്കാനുള്ള മണ്‍റോ യുടെ കഴിവ് ഇതില്‍ നിന്ന് തന്നെ പ്രകടമാണ് .
14 അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ഉണ്ടായിരുന്നു ചിത്രത്തിന് .ടൈറ്റാനിക് റിലീസ് ആകുന്നത് വരെ ഈ റെക്കോര്‍ഡ് നില നിന്നിരുന്നു . ബെസ്റ്റ് ഫിലിം .ബെസ്റ്റ് ഡയരക്ടര്‍ ,ബെസ്റ്റ് സ്ക്രീന്‍ പ്ലേ , ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടര്‍ ഉള്‍പ്പെടെ ആറു വിഭാഗത്തില്‍ വിന്‍ ചെയ്തു . ബെസ്റ്റ് ആക്ട്രസ് അവാര്‍ഡ് ബെറ്റി ഡേവിസിന് കിട്ടാത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു .
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം
IMDB:8.4/10
RT:100%
No comments:
Post a Comment