Sunday, 26 July 2015

Mr. Smith Goes to Washington (1939)

 ജെയിംസ് സ്റ്റുവാര്‍ട്ട്  ഹോളിവൂഡിന്റെ  ഉന്നതിയില്‍  എത്തിച്ച  ചിത്രം .അഴിമതി നിറഞ്ഞ  അമേരിക്കന്‍  പൊളിറ്റിക്സ്  വിഷയമാക്കിയെടുത്ത  ഈ  ചിത്രം  ഇറങ്ങിയ  സമയത്ത്  വന്‍  വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു . വിവാദങ്ങള്‍  എല്ലാം  കാറ്റില്‍  പറത്തിക്കൊണ്ടു  ചിത്രം  വന്‍  വിജയം  നേടുകയാണുണ്ടായത് .

 വാഷിംഗ്ടണിലെ  പേര്  വെളിപ്പെടുത്താത്ത  ഒരു  നഗരത്തില്‍  ആണ്  ചിത്രം  പുരോഗമിക്കുന്നത് .സ്ഥലത്തെ  സെനറ്റര്‍മാരില്‍  ഒരാളായ  സാം  ഫോളിയുടെ  മരണത്തെ  തുടര്‍ന്ന്  പുതിയ  സെനറ്ററെ  നിയമിക്കുന്നതിനെ കുറിച്ച്  ഒട്ടേറെ  ഗൂഢാലോചനകള്‍ അരങ്ങേറികൊണ്ടിരിക്കുന്നു .കുപ്രസിദ്ധ  പൊളിറ്റിക്കല്‍  ബോസ്  ആയ   ജിം  ടെയ്ലറുടെ  ഇംഗിതത്തിനു  വഴങ്ങുന്ന  ഒരാളെ  നിയമിക്കാന്‍  ഗവര്‍ണറുടെ  മേല്‍  അതിയായ  സമ്മര്‍ദമുണ്ട് .അതെ  സമയം ജിം  ടെയ്ലറുടെ  രാഷ്ട്രീയ  ഇടപെടലുകളില്‍  അമര്‍ഷമുള്ള  മറ്റൊരു  വിഭാഗം  , ടെയ്ല്ലറുടെ കണ്ണിലെ  കരടായ  ഹെന്രി  ഹില്ലിനെ  സെനറ്റര്‍ ആക്കാന്‍  മുറവിളി  കൂട്ടുന്നുമുണ്ട് .
ഗവര്‍ണറുടെ  കുട്ടികള്‍  ആണ്,  ബോയ്‌ റേഞ്ചര്‍  നേതാവ് ആയ ജെഫെര്‍സണ്‍ സ്മിത്തിനെ ,സെനറ്റര്‍  ആക്കണമെന്ന ആവശ്യം  ആദ്യമായി  ഉന്നയിച്ചത് . ഗവര്‍ണര്‍   അപ്പോള്‍  തന്നെ  അത്  നടക്കില്ല  എന്ന്  അറിയിക്കുന്നു .     ടെയ്ലറുടെ ശിങ്കിടിയെ  വേണോ അതോ  ഹെന്രി  ഹില്ലിനെ  വേണോ എന്നറിയാതെ ആശയക്കുഴപ്പത്തിലായ  ഗവര്‍ണര്‍ ഒരു  തീരുമാനത്തിലെത്താന്‍  വേണ്ടി  കയ്യിലിരുന്ന  നാണയം  ടോസ് ചെയ്യുന്നു .എന്നാല്‍  നാണയം  വീണത്  കുത്തനെയാണ്  .അതെ  സമയം  തൊട്ടടുത്ത  പത്രത്തില്‍  സ്മിത്തിനെ  കുറിച്ചുള്ള  ഒരു  വാര്‍ത്തയിലേക്ക്  പുള്ളിയുടെ  കണ്ണുകള്‍  സഞ്ചരിക്കുന്നു .

സ്മിത്തിന്റെ  ജനങ്ങളുടെ  ഇടയില്‍  ഉള്ള  സ്വീകാര്യത ആളുകളില്‍  എതിര്‍ അഭിപ്രായം  ഉണ്ടാകില്ല  എന്ന്  കമ്മിറ്റി  കണക്കു  കൂട്ടി . അതെ  സമയം  തന്നെ  സ്മിത്തിന്റെ  രാഷ്ട്രീയത്തിലുള്ള  പരിചയക്കുറവും  നിഷ്ക്കളങ്കതയും  ചൂഷണം  ചെയ്തു  കൊണ്ട്  അയാളെ  കണ്ട്രോള്‍  ചെയ്യാമെന്നും  അവര്‍  കണക്കു  കൂട്ടി . സ്മിത്തിന്റെ  അച്ഛന്റെ  സുഹൃത്തായിരുന്ന  ജോസെഫ്  പൈനിനെ  സ്മിത്തിനെ  നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തുന്നു.തികഞ്ഞ  ആദര്‍ശവാദിയും  നിഷ്ക്കളങ്ക നുമായ  സ്മിത്തിന്  പൊളിറ്റിക്സിലെ  കുതന്ത്രങ്ങളെ  കുറിച്ചൊന്നും അറിയില്ലായിരുന്നു . ടെയ്ലറും  പൈനും  മരിച്ചു പോയ  സെനറ്ററും  പങ്കാളികളായിരുന്ന ഡാം നിര്‍മാണവുമായി  ബന്ധപ്പെട്ട  ഒരു  അഴിമതി  ബില്ല്  സ്മിത്തില്‍  നിന്ന്  മറച്ചു  വെക്കാന്‍  അവര്‍  ശ്രമിക്കുന്നു  .സ്മിത്തിന്റെ  ശ്രദ്ധ  തിരിച്ചു  വിടുക  എന്ന ഉദ്ദേശത്തോടെ   നാഷണല്‍  ബോയ്‌  ക്യാമ്പിനു  വേണ്ടി  ഒരു  ബില്ല്  പാസ്സക്കുവാന്‍  പൈന്‍  സജസ്റ്റ് ചെയ്യുന്നു  . അതിലെ  ദുരുദ്ദേശം  മനസ്സിലാക്കാത്ത  സ്മിത്ത്  രാപകല്‍  ഈ  ബില്ലിനായി  കഷ്ട്ടപ്പെടുന്നു . സ്മിത്തിന്റെ സെക്രട്രറി  മിസ്‌  സോണ്ടര്സിന്  സ്മിത്തിനെ  രാഷ്ട്രീയ ചതിക്കുഴികളെ  കുറിച്ച്  മനസ്സിലാക്കി  കൊടുക്കനമെന്നുണ്ട് ,പക്ഷെ  തന്റെ  പരിമിതികള്‍  അറിയാവുന്നത്  കൊണ്ട്  അതിനു  ശ്രമിക്കുന്നില്ല. 
എന്നാല്‍  എല്ലാവരുടെയും പ്രതീക്ഷ  തെറ്റിച്ചു  കൊണ്ട്  സ്മിത്ത്ക്യാമ്പിനു  വേണ്ടി  തിരഞ്ഞെടുക്കുന്ന   സ്ഥലം  ഡാം  നിര്‍മ്മാണ ബില്ലില്‍  കാണിച്ച  സ്ഥലം  ആയിരുന്നു .വൈകാതെ  അഴിമതി  ബില്ലിനെ  കുറിച്ച്  സ്മിത്ത് മനസിലാക്കുന്നു .ഇത്  വെളിച്ചത്ത്  കൊണ്ട്  വരുന്നതില്‍  നിന്ന്  പിന്മാറാന്‍  പൈന്‍  സ്മിത്തിനെ  ഉപദേശിക്കുന്നു . എന്നാല്‍  സ്മിത്ത്  വഴങ്ങുന്നില്ല  എന്ന്  കണ്ടപ്പോള്‍  ആ  സ്ഥലം  സ്മിത്തിന്റെ  പേരില്‍  ഉള്ളതാണെന്ന്‍   വ്യാജ രേഖകളുടെ  പിന്‍ബലത്തോടെ  സമര്‍ഥിക്കുന്നു .തന്റെ  അച്ഛന്റെ  സ്ഥാനത് പൈനിനെ  കണ്ടിരുന്ന  സ്മിത്തിനു  ഇത്  ഒരു  ഷോക്ക് ആയിരുന്നു . തന്നെ  പുറത്താകുന്ന  നടപടികള്‍  മുഴുമിപ്പുക്കുന്നതിനു  മുന്‍പേ  സ്വയം  തകര്‍ന്ന  സ്മിത്ത്  വാഷിംഗ്ടണ്‍ വിടാന്‍  തീരുമാനിക്കുന്നു . എന്നാല്‍  മിസ്‌  സോണ്ടെര്സിന്റെ  വാക്കുകള്‍   സ്വയം  നിരപരാധിത്വം  തെളിയിക്കാനും  കുറ്റക്കാരെ  പുറത്ത് കൊണ്ട്  വരാനുമായി  പോരാടുവാന്‍  സ്മിത്തിന്  പ്രചോദനം   നല്‍കുന്നു .അഴിമതിക്കെതിരെ  സ്മിത്ത് നടത്തുന്ന  ഒറ്റയാള്‍  പോരാട്ടം  ആണ്  ബാക്കി  ചിത്രം . 
ക്ലൈമാക്സിലെ  അസംബ്ലി  രംഗം  രസകരവും  ത്രില്ലിങ്ങും  ആണ് . അമേരിക്കന്‍  പൊളിറ്റിക്കല്‍  ഡ്രാമ  എന്നതില്‍  ഉപരി    നന്മ   തിന്മ  പോരാട്ടം  ആണ്  ചിത്രം .പതിവ് ഫ്രാങ്ക്   കാപ്ര  ചിത്രങ്ങളെ  പോലെ  തന്നെ  രസിപ്പിക്കുകയും   ഇടയ്ക്കു  ഇമോഷണല്‍  ആക്കുകയും  ചെയ്യുന്നുണ്ട്  ചിത്രം .തിരക്കഥ  കഴിഞ്ഞാല്‍  ജെയിംസ്  സ്റ്റുവാര്‍ട്ട്  ആണ്  ചിത്രത്തിന്റെ  പ്രധാന  ആകര്‍ഷകം . സ്മിത്തിനെ  ഇതിലും  മനോഹരമായി  ആര്‍ക്കും  അവതരിപ്പിക്കാന്‍  കഴിയുമെന്ന്  തോന്നുന്നില്ല . ജെയിംസ്  സ്റ്റുവര്‍ട്ടിന്റെ  കരിയറിന്റെ  വളര്‍ച്ചയുടെ  തുടക്കം  ഇവിടെയായിരുന്നു . ജീന്‍  ആര്‍തര്‍ ,ക്ലോഡ്  റൈന്‍സ്  തുടങ്ങി  ശക്തമായ  സപ്പോര്‍ട്ടിംഗ്  നിര  തന്നെയുണ്ട്‌  ചിത്രത്തില്‍ .
മസ്റ്റ്‌ വാച്ച് ഫിലിം 
IMDB:8.3/10
RT:94%

No comments:

Post a Comment