Saturday, 25 July 2015

Departures (Okuribito) [2008]

മനസിനെ  തൊട്ടുണര്‍ത്തുന്ന  ഒരു  മനോഹര  ചിത്രം  .ജാപ്പനീസ്  ആചാരത്തിലുള്ള   മരണാനന്തര ചടങ്ങുകള്‍ക്ക്  ഒരു  ട്രിബ്യൂട്ട്. 

 മസാഹിരോ മോട്ടോകി(ചിത്രത്തിലെ പ്രധാന നടന്‍ )  ഗംഗ തീരത്ത് വെച്ച്  കണ്ട ഒരു    ശവദഹനചടങ്ങ് പുള്ളിയെ  വല്ലാതെ  സ്വധീനിച്ചതിന്റെ  ഫലമായാണ്‌  ഇങ്ങനെ  ഒരു  ഐഡിയ  പിറന്നത് . ജാപ്പനീസ്  ആചാരപ്രകാരമുള്ള  ശവ സംസ്കാരം  വളരെ  വിചിത്രവും  മനോഹരവുമാണ് . ശവം  ദഹിപ്പിക്കുന്നതിന് മുന്പായി  മൃതദേഹത്തെ  അണിയിച്ചൊരുക്കുന്ന  ചടങ്ങുണ്ട് ..ഇതിനായി  പ്രത്യേക  'സ്പെഷ്യലിസ്റ്റ് ' ഉണ്ടാകും  . മൃതശരീരത്തിനെ  വൃത്തിയക്കുകയും  മേക്കപ്പ് ഇടുകയും  വസ്ത്രം  ധരിപ്പിക്കുകയും  ഒക്കെ  ഇവരാണ്  . ഒരു  മജീഷ്യന്റെ  സൂക്ഷ്മതയോടെ  കുടുംബാംഗങ്ങള്‍ക്ക്  മുന്‍പില്‍ ഇവര്‍  ഇതെല്ലാം  ചെയ്യും .     ഇങ്ങനെയുള്ള  ഒരു  സ്പെഷ്യലിസ്റ്റിന്റെ  കഥയാണ്  ചിത്രം  പറയുന്നത് .

ചിത്രത്തിലെ  നായകന്‍   ദൈഗോ  കൊബായാഷി ഒരു  സെല്ലിസ്റ്റ് ആണ്  .ബാന്‍ഡ്  പിരിച്ചു  വിടുന്നതോടെ ദൈഗോയുടെ  ജോലി  നഷ്ട്ടമാകുന്നു .  സെല്ലിസ്റ്റ്  പ്രൊഫെഷന്‍  ഉപേക്ഷിച്ചു   മറ്റേതെങ്കിലും  ജോലി  അന്വേഷിക്കാന്‍  തീരുമാനിക്കുന്ന   ദൈഗോ  ,  ഭാര്യോടൊപ്പം  തന്റെ  ഹോം ടൌണി ലേക്ക്  സ്ഥലം  മാറുന്നു  .   ദൈഗോ യുടെ  അമ്മയുടെ  മരണശേഷം  അവശേഷിച്ച  ഒരു  വീടുണ്ട്  അവിടെ .   അമ്മക്ക്  വേണ്ടത്രം  പരിചരണം  കൊടുക്കാന്‍  കഴിയാത്തതിന്റെ  കുറ്റബോധം  ദൈഗോയെ  വേട്ടയാടുന്നുണ്ട്‌ . അതോടൊപ്പം തന്നെ   തങ്ങളെ  ഉപേക്ഷിച്ചു  പോയ  അച്ഛനോടുള്ള  വെറുപ്പും .
അങ്ങനെയിരിക്കെ  ദൈഗോ  ,  ഒരു  കമ്പനിയില്‍  ജോലി ഒഴിവിനെ  സംബന്ധിച്ച  പരസ്യം   ശ്രദ്ധിക്കാനിടയാകുന്നു . 'ഡിപാര്‍ച്ചര്‍'  സംബന്ധിച്ചുള്ള  ജോലിയാണെന്ന്  കണ്ടു  ,വല്ല  ട്രാവല്‍  ഏജന്‍സി  ആയിരിക്കുമെന്ന്  കരുതി  ദൈഗോ  ഇന്റര്‍വ്യൂ പങ്കെടുക്കാന്‍  പോകുന്നു .എന്നാല്‍  ശവങ്ങളെ  അണിയിച്ചൊരുക്കുന്ന  ജോലിയാണതെന്നു ദൈഗോ  മനസിലാക്കുന്നു  .  തിരിച്ചു  പോകാന്‍  തയ്യാറായെങ്കിലും  പുതിയ  ബോസ്  വെച്ച്  നീട്ടുന്ന  വലിയ  അഡ്വാന്‍സ്  തുക   ദൈഗോയുടെ  മനസ്  മാറ്റുന്നു .  ഭാര്യയില്‍  നിന്നും  സുഹൃത്തുക്കളില്‍   നിന്നും  മറച്ചു  വെച്ച്  കൊണ്ട്  ദൈഗോ  പുതിയ  ജോലി ആരംഭിക്കുന്നു .തന്റെ  പുതിയ ജോലിയില്‍ അപകര്‍ഷതാബോധം  ആദ്യം  ഒക്കെ  ഉണ്ടായിരുന്നെങ്കിലും   ദൈഗോ  പിന്നീട്  തന്റെ  ജോലി  ഇഷ്ട്ടപ്പെടാന്‍  തുടങ്ങുന്നു .

ചിരിപ്പിച്ചും  കണ്ണ്  നിറയിപ്പിച്ചും  പുരോഗമിക്കുന്ന  ഈ  ചിത്രം  പ്രേക്ഷകന്  നല്‍കുന്നത്  നല്ലൊരു  അനുഭവം  ആണ്  . വെറും  ഒരു  ഫാമിലി  ഇമോഷണല്‍  ചിത്രമായും  ഇതിനെ  കാണാനാകില്ല . ജാപ്പനീസ്  ആചാരങ്ങളെ  ഒക്കെ  വളരെ  മനോഹരമായി  പകര്‍ത്തിയിട്ടുണ്ട്  . ചിത്രത്തിലെ  മുഖ്യ താരങ്ങളുടെ  പ്രകടനം  മികച്ചു  നില്‍ക്കുന്നു . ജാപ്പനീസ്  ആചാരങ്ങളെ കുറിച്ച്  ഒന്നുമറിയാത്തവര്‍ക്ക്  പോലും  അതിശയവും  ആകര്ഷകവുമായി   തോന്നിപ്പിക്കുന്ന തരത്തില്‍ ചിത്രം  ഒരുക്കുന്നതില്‍  സംവിധയകന്‍  വിജയിച്ചിരിക്കുന്നു   . ആ  വര്‍ഷത്തെ  മികച്ച  ഫോറിന്‍  ലാംഗ്വേജ്  ചിത്രത്തിനുള്ള  "അക്കാദമി  അവാര്‍ഡ്‌"  ഡിപാര്‍ചര്‍സ്  സ്വന്തമാക്കി .
ഒരു  നിമിഷം  പോലും  മടുപ്പിക്കുന്നില്ല   ഈ  ഫീല്‍  ഗുഡ്  ചിത്രം  .കാണാന്‍  ശ്രമിക്കുക 
IMDB:8.1/10
RT:81%

No comments:

Post a Comment