Saturday, 26 November 2016

Bring Me the Head of Alfredo Gracia (1974)

 ആല്‍ഫ്രഡോ  ഗ്രാഷ്യയെ  കുറിച്ചുള്ള  പരാമര്‍ശങ്ങളില്‍  നിന്നും  അയാള്‍    സങ്കീര്‍ണ്ണമായ  കഥാപാത്രം  ഒന്നുമല്ലായിരുന്നു  എന്ന്  വേണം മനസിലാക്കാന്‍ .   ജീവിതം  ആസ്വദിക്കാന്‍  തീരുമാനിച്ച  ഒരു  സമ്പന്നനായ  ചെറുപ്പക്കാരന്റെ   എല്ലാ  സ്റ്റീരിയോടൈപ്പ് സ്വഭാവങ്ങളും  എന്റെ  മനസിലുള്ള  ആല്‍ഫ്രഡോ  ഗ്രാഷ്യക്ക്  ഞാന്‍  ചാര്‍ത്തി  കൊടുത്തിട്ടുണ്ട്‌ . മദ്യവും   പെണ്ണും ചൂതാട്ടവുമോക്കെയായി  കടിഞാണില്ലാത്ത അയാളുടെ   ജീവിതത്തിനു ഫുള്‍ സ്റ്റോപ്  വീണത് ഒരു   സ്വാഭാവിക വാഹനപകടത്തിലൂടെയായിരുന്നു    .പക്ഷെ  അല്‍ഫ്രെഡോ  ഗ്രാഷ്യയുടെ  അദ്ധ്യായത്തിനു    തിരശീല  വീഴാന്‍  സമയമായിരുന്നില്ല .
    
                                                            മെക്സിക്കോയിലെ  പവര്‍ഫുള്‍ മാഫിയ  ബോസിന്റെ  മകളുടെ  അവിഹത  ഗര്‍ഭമായിരുന്നു  എല്ലാത്തിന്റെയും  തുടക്കം . ഫാമിലി  നെയിം  കളങ്കപ്പെടുത്തിയ    ഗര്‍ഭത്തിനുത്തരവാദി  അല്‍ഫ്രെഡോ  ഗ്രാഷ്യ  ആണെന്നറിഞ്ഞത്  ബോസിനെ  ഇരട്ടി  കൊപാകുലനാക്കി     .അല്‍ഫ്രെഡോ  ഗ്രാഷ്യയുടെ  തലവെട്ടി  തന്റെ  മുന്‍പില്‍  കാഴ്ച വെക്കുന്നവര്‍ക്ക്‌  ഒരു  മില്ല്യന്‍  ഡോളര്‍  സമ്മാനത്തുക  പ്രഖ്യാപിക്കുന്നു . 
                           ദിവസങ്ങള്‍ക്ക്  ശേഷം  ആല്‍ഫ്രഡോ  ഗ്രാഷ്യയെ  തേടി  രണ്ടു  അപരിചിതര്‍  മെക്സിക്കന്‍  സിറ്റിയിലെ  ലോക്കല്‍  ബാറില്‍  പ്രത്യക്ഷപ്പെട്ടു  . ബാര്‍  മാനേജരും  പിയാനോ  പ്ലേയറുമായ  ബെന്നിയോടു അവര്‍  കയ്യിലെ  ഫോട്ടോയിലുള്ള  ആളെ  തിരക്കുന്നു  . ബെന്നി  അല്‍ഫ്രെഡോ  ഗ്രാഷ്യയെ  ഐഡന്റിഫൈ  ചെയ്തെങ്കിലും  അയാളെ  കുറിചു  കൂടുതല്‍  ഡീറ്റയില്‍സ്  അറിയില്ല എന്ന്  വ്യക്തമാക്കി  .ശേഷം   ബെന്നി   സ്ഥലത്തെ  വേശ്യാലയത്തില്‍  ജോലി  ചെയ്യുന്ന തന്റെ  കാമുകി  എലിറ്റയെ  കാണാന്‍  പുറപ്പെടുന്നു  .എലിറ്റ ക്ക്  ആല്‍ഫ്രഡോ  ഗ്രാഷ്യയുമായി  അഫൈര്‍  ഉണ്ടായിരുന്നതായി  ബെന്നിക്ക്  അറിയാം  .                അല്‍ഫ്രെഡോ  ഗ്രാഷ്യ  കഴിഞ്ഞ ആഴ്ച  മരണപ്പെട്ട  വിവരം  എലിറ്റ ബെന്നിയെ  അറിയിക്കുന്നു .  തനിക്കും  എലിറ്റക്കും  ഇപ്പോഴത്തെ  ദുഷിച്ച  അവസ്ഥയില്‍  നിന്നും  രക്ഷപ്പെടാനുള്ള  അവസരം  ഇതാണെന്ന്  ബെന്നി  മനസില്‍  കരുതി  .      ഗ്രാഷ്യയെ  തേടുന്നവര്‍ക്ക്  മരണ വിവരം  അറിയാത്തതിനാല്‍  താന്‍  അവസരത്തിനൊത്ത്  കളിച്ചാല്‍    പണം  സമ്പാദിക്കാന്‍  ഇതിലും  നല്ലൊരു എളുപ്പ  വഴിയില്ല . ആദ്യമേ   മരിച്ച  ഒരു  വ്യക്തിയെ  കുഴിയില്‍  നിന്നും  പുറത്തെടുക്കേണ്ട  പണിയെ  ഉള്ളൂ  എന്ന്  ബെന്നി  കണക്ക് കൂട്ടി .  നേരത്തെ  ബാറില്‍  വെചു  കണ്ട  അപരിചിതരുമായി  ബെന്നി  10000 ഡോളറിനു ഡീല്‍  ഉറപ്പിക്കുന്നു .  ബെന്നിയും  എലിറ്റയും  ഗ്രാഷ്യയുടെ  കുഴിമാടം  തേടി  മെക്സിക്കന്‍  ഭൂപ്രകൃതിയിലൂടെ  നീണ്ട  യാത്ര  തുടങ്ങുന്നു . ബെന്നി  വിചാരിച്ച  പോലെ  കാര്യങ്ങള്‍  അത്ര  എളുപ്പമല്ല എന്ന്  മനസിലാക്കിയപ്പോഴെക്കും  ഒരുപാടു  വൈകി പോയിരുന്നു .                      

                                                               ഹോളിവുഡിലെ  ലെജണ്ടറി  ഫിലിം മേക്കര്‍  സാം  പെക്കിന്‍പായുടെ  ഏറ്റവും  മികച്ച  ചിത്രങ്ങളിലൊന്നാണ് ബ്രിംഗ്  മി  ദി  ഹെഡ്  ഓഫ്  ആല്‍ഫ്രഡോ  ഗ്രാഷ്യ  .      പെക്കിന്പായുടെ  ഏറ്റവും  പോപ്പുലര്‍  വര്‍ക്ക്‌  ദി  വൈല്‍ഡ്‌  ബഞ്ച്  ആണെങ്കില്‍  ഏറ്റവും  അണ്ടര്‍റേറ്റഡ്  വര്‍ക്ക്‌  ഈ  ചിത്രമായിരിക്കും  . ഇറങ്ങിയ  സമയത്ത്  പ്രേക്ഷകരും  ക്രിട്ടിക്സും  ഒരുപോലെ  തള്ളി  പറഞ്ഞ  ഈ  ചിത്രം  ബോക്സോഫീസില്‍  ഫ്ലോപ്പ്  ആയിരുന്നു . 1978 ഇല്‍  പ്രസിദീകരിച്ച  എക്കാലത്തെയും  മോശം  ചിത്രങ്ങളുടെ  പട്ടികയില്‍  ഈ  ചിത്രം  ഉണ്ടായിരുന്നു  എന്ന വസ്തുത  ഇന്ന്  ഈ ചിത്രം  കാണുന്ന ഏതൊരാളെയും  അത്ഭുതപ്പെടുത്തും . അല്‍ഫ്രെഡോ  ഗ്രാഷ്യ  പെക്കിന്‍പായുടെ  മികച ഒരു സൃഷ്ടി  ആയിരുന്നുവെന്ന്  പലരും  മനസിലാക്കിയത്  ചിത്രം  ഇറങ്ങി  വര്‍ഷങ്ങള്‍  കഴിഞ്ഞാണ്  .ജപ്പനീസ് ഡയറകട്ടര്‍     തകാഷി  കിതാനോയെ  പോലുള്ള  ഫിലിം  മേക്കര്സ്  അടക്കം  പലരുടെയും  ഫാവൊറിറ്റ് ലിസ്സ്റ്റില്‍  ഇടം  പിടിക്കാനും  ചിത്രത്തിനായി .

                                                   ഡയറക്ഷന്‍ ,സ്ക്രീന്പ്ലെ  ,ആക്റ്റിംഗ് , സിനിമാറ്റോഗ്രഫി  തുടങ്ങി  സകല മേകലകളിലും  മികവു  കാണിച്ച  ഒരു  മാസ്റ്റര്‍പീസ്‌  ആണ്  ബ്രിംഗ്  മി  ദി  ഹെഡ്  ഓഫ്  ആല്‍ഫ്രഡോ  ഗ്രാഷ്യ  . ബെന്നിയുടെ  കഥാപാത്രത്തിന്റെ  മാനസിക  സംഘര്‍ഷം   സ്ക്രീനില്‍  പ്രതിഫലിപ്പിക്കുന്നതില്‍   വാരന്‍ ഓട്സ്  പൂര്‍ണമായും  വിജയിച്ചിട്ടുണ്ട്  എന്ന്  തന്നെ  പറയാം  . എലിറ്റയായി  ഇസേല  വേഗയും  എടുത്തു  പറയേണ്ട  പ്രകടനം  തന്നെയായിരുന്നു  .ബെന്നിയുടെയും  എലിറ്റയുടെയും  അണ്‍യൂഷ്വല്‍  റിലേഷന്‍  ഷിപ്പും  സൈക്കോളജിക്കല്‍  എലെമെന്റ്സും   ചിത്രത്തെ  ഒരു  ആക്ഷന്‍ ക്രൈം  ചിത്രം  മാത്രം  അല്ലാതാക്കുന്നു .  സംഭാഷണങ്ങള്‍  ആണ്  ചിത്രത്തെ  മികച്ചതാക്കുന്ന  മറ്റൊരു  ഘടകം . വയലന്‍സും  സ്ലോമോഷനും  പെക്കിന്പാ  ചിത്രങ്ങളില്‍  ഒഴിച്ച് കൂടാന്‍  പറ്റാത്ത  കാര്യങ്ങളാണ്‌  . ബ്രിംഗ്  മി  ദി  ഹെഡ്  ഓഫ്  അല്‍ഫ്രെഡോ  ഗ്രാഷ്യയിലും  കൃത്യമായ  അളവില്‍ ഉപയോഗിച്ചിട്ടുണ്ട് 

                                                 ഗെറ്റ് എവെയിലെ സ്റ്റിവ് മക്വീനെ പോലെ താര പരിവേഷമുള്ള നായക സങ്കല്പം ഒന്നുമല്ല ചിത്രത്തിലെ ബെന്നിയുടേത് . അയാൾ പച്ചയായ ഒരു മനുഷ്യനാണ്. ബെന്നിയിൽ പെക്കിന്പാപായുടെ റിഫ്ലെക്ഷൻ  തന്നെയായിരുന്നു കണ്ടത് എന്ന് പല നിരൂപകരും സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഷൂട്ടിങ് സെറ്റുകളിൽ പോലും മദ്യപിച്ചു വരുന്ന പെക്കിന്‍പായുടെ ദുഷിച്ച മദ്യപാനശീലവും  ബെന്നിയിൽ കാണാൻ പറ്റും. പിന്നീട് ഈ മദ്യപാനം തന്നെയാണ് പെക്കിൻപയുടെ  ജീവൻ എടുത്തതും.
 എന്നിരുന്നാലും അൽഫ്രഡോ ഗ്രേഷ്യയിലെ  ഇന്റൻസിറ്റിയും മാഡ്നേനേസും  പ്രേക്ഷകർക്ക് പകർന്നതിൽ പുള്ളിയുടെ മദ്യപാനവും ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് പ്രശസ്ത നിരൂപകൻ റോജർ എബെർട്ടിന്റെ അഭിപ്രായം.മനുഷ്യ പ്രകൃതത്തെ കുറിച്ചും  റിലേഷന്‍ഷിപ്പിനെ കുറിച്ചും മറ്റും    പെക്കിന്‍പായുടെ കാഴ്ചപ്പാട് ചിത്രത്തില്‍  പ്രകടമാണ് .

                                                    ഇറങ്ങിയ  സമയത്ത്  അര്‍ഹിച്ച  അംഗീകാരം  ലഭിക്കാതെ  പോയ  പിന്നീട്  കള്‍ട്ട്  സ്റ്റാറ്റസ്  നേടാനായ  ഈ  ചിത്രം  ഇനിയും  ഒരുപാടു  ചര്‍ച്ചകള്‍  അര്‍ഹിക്കുന്നുണ്ട്  എന്ന്  വിശ്വസിക്കുന്നു  .





                               


              

Thursday, 18 August 2016

LA CAZA (THE HUNT) (1966)

സ്പാനിഷ്‌  സിവില്‍  വാര്‍  കഴിഞ്ഞു  വര്‍ഷങ്ങള്‍ക്ക്  ശേഷമാണു  സുഹൃത്തുക്കളായ  സോസേയും പാകൊയും ലൂയിസും വീണ്ടും  ഒരുമിച്ചു  കൂടുന്നത് . സോസേയുടെ  അധീനതയിലുള്ള  മരുപ്രദേശത്ത്  മുയല്‍  വേട്ടയും  മദ്യവുമൊക്കെയായി  ഒരു  കൂടിച്ചേരല്‍  പ്ലാന്‍  ചെയ്തത്  സോസേ  തന്നെയായിരുന്നു  .അതിനു പിന്നില്‍   അയാള്‍ക്ക്  ഒരു  ഹിഡന്‍  അജണ്ടയുമുണ്ട് .   പാകൊയുടെ ബന്ധുവായ  എന്രിക്  എന്ന  ചെറുപ്പക്കാരനും  നായാട്ട്  സംഘത്തോടൊപ്പം  ചേരുന്നു .
സോസേയുടെ  ബിസിനസ്  എല്ലാം  ഇപ്പോള്‍  തകര്‍ച്ചയുടെ  വക്കിലാണ് . യുവതിയായ  കാമുകിക്ക്  വേണ്ടി  ഭാര്യയെ  ഡിവൊഴ്സ്  ചെയ്യേണ്ടി  വന്നത് അയാളെ  കടബാധ്യതയിലേക്ക്  എത്തിച്ചു . പാകോ  വളരെ സക്സസ്ഫുള്‍ ആയ  ബിസിനസുകാരന്‍ ആണിപ്പോള്‍  .അബലര്‍ക്ക്കും  വികലാംഗര്‍ക്കും  സമൂഹത്തില്‍  സ്ഥാനമില്ല  എന്ന്  കരുതുന്ന  ഫാസിസ്റ്റ്  മനോഭാവം  വെച്ച്  പുലര്‍ത്തുന്ന  ആളാണ്  പാകോ .ലൂയിസ്  ആണെങ്കില്‍  ആല്‍ക്കൊഹോളിക്  ആയ  സ്റ്റേബിള്‍  അല്ലാത്തൊരു  കഥാപാത്രമാണ്  ..സയന്‍സ്  ഫിക്ഷന്‍  പുസ്തകങ്ങളുടെ  ആരാധകന്‍  ആയ ലൂയിസ്  ഒരു  റൈഫിള്‍  മാര്‍ക്സ് മാന്‍  കൂടിയാണ് .
അങ്ങനെ  മുയല്‍  വേട്ട  തുടങ്ങി   . സഹായത്തിനായി സോസേയുടെ  തൊഴിലാളിയും  സ്ഥലവാസിയുമായ  ജുവാനും   അയാളുടെ  അനന്തിരവളും  ഉണ്ട് . ആദ്യ  വേട്ടയില്‍     ഡസന്‍ കണക്കിന്   മുയലുകളെ  പിടികൂടാന്‍  സംഘത്തിനായി  . 

                                         വിശ്രമ  വേളയില്‍  സോസേ  പാകോ  യോട്  സുഹൃത്ത് ബന്ധത്തിന്റെ  പേരില്‍  കുറച്ച്  പൈസ  കടം ചോദിക്കുന്നു  . എന്നാല്‍  ഇത്  പ്രതീക്ഷിച്ചിരുന്ന  പാകൊ  അപേക്ഷ  നിരസിക്കുകയാണ്  ചെയ്തത്  . രണ്ടാമത്തെ  വേട്ട  ആരംഭിച്ചു  .ഇത്തവണ  മുയലുകളെ  മാളത്തില്‍  നിന്ന്  പുറത്തു  ചാടിക്കാന്‍  തുരപ്പന്‍  കീരികളെ  ഉപയോഗിച്ചാണ്‌  വേട്ട  ..വേട്ട  മുറുകി  കൊണ്ടിരുന്ന  സമയത്ത്  അന്തരീക്ഷ  താപനിലയും  കൂടി  കൊണ്ടിരുന്നു  .മുയലുകളെ  മത്സരിച്ചു  കൊന്നു  കൂട്ടാന്‍  തുടങ്ങി . വിജയ  കരമായ  രണ്ടാം  വേട്ടക്ക്  ശേഷം  മദ്യപാനത്തിന്റെ  അകമ്പടിയോടെ  വിശ്രമം  തുടങ്ങി . ഇതിനിടയില്‍  ലൂയിസ്  അബദ്ധത്തില്‍  കാട്ടു തീ  പടര്‍ത്തിയതില്‍   കോപാകുലനായ  സോസേ  അയാളെ  അടിക്കുന്നു  ..  അന്തരീക്ഷത്തിലെ  ചൂടും  മദ്യത്തിന്റെ  ലഹരിയും  ഒക്കെ  കൂടിയായപ്പോള്‍ സുഹൃത്തുക്കള്‍ക്കിടയില്‍   മാനസികമായി  അകല്‍ച്ച  അനുഭവപ്പെടുകയും  പഴയ  മുറിവുകള്‍  ഓരോന്നായി  പുറത്തു  വരുകയും  ചെയ്യുന്നു  ..ഒരു  തരം  ഉന്മാദം  അവിടെയെല്ലാം  നിഴലിച്ച്  കൊണ്ടിരുന്നു  ..അങ്ങനെ അവസാന  ഘട്ട  മുയല്‍  വേട്ട  ആരംഭിക്കുന്നു .

                                              കാര്‍ലോസ്  സോറ   സംവിധാനം  ചെയ്ത  സ്പാനിഷ്‌  ക്ലാസിക്  എന്ന്  വിശേഷിപ്പിക്കാവുന്ന  സൈക്കോളജിക്കല്‍  ഡ്രാമ  ത്രില്ലെര്‍  ആണ്  La Caza അഥവാ  The Hunt . വളരെ  പതിഞ്ഞ  താളത്തില്‍  തുടങ്ങി  ചടുലമായി  അവസാനിക്കുന്ന   ചിത്രം . ബ്ലാക്ക്  ആന്‍ഡ്‌ വൈറ്റ്  സിനിമാറ്റോ ഗ്രഫിയും  മിതമായി  ഉപയോഗിച്ച  ബാക്ക്ഗ്രൌണ്ട്  മ്യുസിക്കും  ചിത്രത്തിന്റെ  മാറ്റ്  കൂട്ടുന്നുണ്ട് . ചിത്രത്തിലുടനീളം   മികച പ്രകടനമാണ്  എല്ലാവരും  കാഴ്ച  വെച്ചത്  .
ഒരു പാട്  ചിത്രങ്ങളില്‍  മൃഗ  വേട്ട  കണ്ടിട്ടുണ്ടെങ്കില്‍  ഇതിലെ   മുയല്‍  വേട്ട  വല്ലാതെ   ഡിസ്റ്റര്ബിംഗ് ആയി  ഫീല്‍  ചെയ്തു . ഒരു  മൃഗ സ്നേഹിയെ  സംബന്ധിച്ച്   ഈ  ചിത്രം  കണ്ടു  തീര്‍ക്കുക  അത്ര  എളുപ്പമാകില്ല .കീരിയെ  ഉപയോഗിച്ച്  മുയലിനെ  പിടിക്കുന്ന  രംഗം   ഒക്കെ  ഭീകരമായിരുന്നു  .. അതെ സമയം  മാളത്തിന്റെ  ക്രോസ്  സെക്ഷണല്‍  വ്യൂയില്‍  കാണിച്ചത്  പുതിയ  അനുഭവവുമായിരുന്നു  .ചിത്രത്തിന്  വേണ്ടി  യഥാര്‍ത്ഥത്തില്‍  മുയലുകളെ  കൊന്നിട്ടുണ്ട്  എന്നാണ്  അറിയാന്‍  കഴിഞ്ഞത് .

                                             ഒരു  ആന്റി  ഫാസിസ്റ്റ്  ചിത്രം  കൂടിയാണിത്  . ചിത്രം  ഇറങ്ങിയ  സമയത്തുള്ള  സ്പെയിനിലെ  പട്ടാളഭരണത്തെ  ചിത്രം  ഉന്നം  വെക്കുന്നുണ്ട് .

 Luis: A real hunter isn't interested in cowardly, inoffensive rabbits.
Paco:  Neither weak nor crippled have a part in life -- it's the law of Nature.
Enrique: You're not serious.
Jose: He's right as far as hunting goes... rabbits are defenseless. The more defenses the quarry puts up, the better the hunt.
Luis: That's why someone said the best hunt is the manhunt.
Paco: What's that?  The hunt is like life -- the strong take out the weak.
Jose: Sometimes the opposite happens..

മൊത്തത്തില്‍  മികച്ച  ഒരനുഭവമാണ്  ചിത്രം  സമ്മാനിക്കുന്നത് .

Thursday, 16 June 2016

The Last of Sheila (1973)


പ്രശസ്ത  മൂവീ  പ്രോട്യുസര്‍  ക്ലിന്റണ്‍ ഗ്രീന്‍  സുഹൃത്തുക്കളുമായി  തന്റെ
 പ്രൈവറ്റ്  ബോട്ടില്‍  ഒരു  ഉല്ലാസ  യാത്രക്കുള്ള  ഒരുക്കത്തിലാണ് ..സംവിധായകന്‍  ആയ  ഫിലിപ്പ് ,തിരക്കഥാകൃത്  ടോം  ,അയാളുടെ  ഭാര്യ ലീ ,പ്രശസ്ത  നടി ആലീസ് ,ഭര്‍ത്താവ്  ആന്തണി , ഹോളിവുഡ്  എജന്റ്റ്  ക്രിസ്റ്റിന്‍ എന്നിവരാണ്‌  ക്ലിന്റന്റെ  സുഹൃത്തുക്കള്‍ .  ക്ലിന്റന്റെ  ഭാര്യ  ഗോസിപ്പ്  എഴുത്തുകാരിയായിരുന്ന  ഷീല ഗ്രീന്‍  കൊല്ലപ്പെട്ടതിനു  ശേഷം  ഒരു  വര്ഷത്തിനു  കഴിഞ്ഞാണിങ്ങനെയൊരു  കൂടിക്കാഴ്ച.     തങ്ങളുടെ  ഏഴു  ദിവസത്തെ  യാത്ര  രസകരമാക്കാന്‍  ഒരു ഗെയിം  ക്ലിന്റണ്‍ തയ്യാറാക്കിയിട്ടുണ്ട്  . ക്ലിന്റന്‍  ഗെയിമിനിട്ടിരിക്കുന്ന പേര് ...ഷീല  മെമ്മോറിയല്‍  ഗോസിപ്പ്  ഗെയിം .

ഷീല  മെമ്മോറിയല്‍  ഗോസിപ്പ്  ഗെയിം
__________________________________________
 മത്സരത്തില്‍  പങ്കെടുക്കുന്ന  ഓരോരുത്തര്‍ക്കും   ഓരോ  കാര്‍ഡ് വീതം  നല്‍കും  .ഓരോ  കാര്‍ഡിലും  ഓരോ    രഹസ്യങ്ങള്‍ അടങ്ങിയിരിക്കും . കാര്‍ഡുകള്‍  റാന്‍ഡം ആയി  വേണം  നല്കാന്‍  .തങ്ങള്‍ക്ക്  കിട്ടിയ  കാര്‍ഡിലെ രഹസ്യം   മറ്റുള്ളവര്‍  കാണാതെ  സൂക്ഷിക്കുകയും  മറ്റുള്ളവരുടെ   രഹസ്യങ്ങള്‍    സൂചനകളുടെ  അടിസ്ഥാനത്തില്‍  കണ്ടു  പിടിക്കുകയുമാണ്  ഗെയിം .

 ക്ലിന്റണ്‍ പറഞ്ഞ  പോലെ  സങ്കല്‍പ്പിക  രഹസ്യങ്ങളല്ല  ,തങ്ങളോരോരുത്തരും  അതീവ  ശ്രദ്ധയോടെ  ഒളിപ്പിച്ചു  വെച്ച  രഹസ്യങ്ങളാണ്  കാര്‍ഡില്‍  ഉള്ളതെന്ന്‍  സുഹൃത്തുക്കള്‍  അറിയുന്നതോടെ  ഒരു മില്ല്യണയറുടെ  സില്ലി  ഗെയിംആയി  കരുതിയത്   ഡെഡ്ലി  ഗെയിം  ആയി  മാറുകയായിരുന്നു . തങ്ങളുടെ  രഹസ്യങ്ങള്‍  പരസ്യമാകുമെന്നതും   ഷീലയുടെ  കൊലപാതകത്തിനുത്തരവാദി  തങ്ങളില്‍  ഒരാളാണെന്ന്  ക്ലിന്റണ്‍  സംശയിക്കുന്നു  എന്നതും  അവര്‍ക്കിടയില്‍  സമ്മര്‍ദാന്തരീക്ഷം സൃഷ്ട്ടിക്കാന്‍  ഇടയാകുന്നു . അപ്പോഴേക്കും  ക്ലിന്റണ് പോലും  നിയന്ത്രിക്കാനാവാത്ത  വിധം  കളി  കൈവിട്ടു  പോയിരുന്നു . ആരാണ്  ഷീലയുടെ  മരണത്തിനുത്തരവാദി ? കാര്‍ഡിലുള്ള  രഹസ്യങ്ങള്‍  എന്തൊക്കെ ? അത്  ആരുടെയൊക്കെ  രഹസ്യങ്ങളാണ്  ? ഒരു പാട്  തല  പുകക്കുന്ന  ചോദ്യങ്ങള്‍  പ്രേക്ഷകര്‍ക്ക്  മുന്നിലിട്ട്  കൊടുത്ത്  ചിത്രം  പുരോഗമിക്കുന്നു .

                                     ഒരു  പസില്‍  എന്ന  പോലെ  വളരെ  ബ്രില്ല്യന്റ്  ആയൊരു  മര്‍ഡര്‍  മിസ്റ്റരി  ത്രില്ലെര്‍  ആണ്  ദി ലാസ്റ്റ് ഓഫ് ഷീല .ആദ്യ  ഭാഗങ്ങളില്‍  പ്ലോട്ട്  ഹോള്‍  ആയിരിക്കുമെന്നു  കരുതിയ  പല  രംഗങ്ങളും  പ്രേക്ഷകര്‍ക്ക് മുന്നില്‍  ഇട്ടു  തരുന്ന  സൂചനകള്‍  ആയിരുന്നെന്നു  മനസിലാക്കിയത്  പിന്നീടാണ്‌ . മറ്റൊരു  തരത്തില്‍  പറഞ്ഞാല്‍  പ്രേക്ഷകന്റെ  ഉള്ളിലെ  അന്വേഷണ  ത്വരയും  വളരെയധികം  ചിത്രം  ചൂഷണം  ചെയ്യുന്നുണ്ട് . "ഹൂ ഡണ്‍  ഇറ്റ്‌ " ജോനറില്‍  പെടുത്താവുന്ന  മികച്ച  ഒരു  അണ്ടര്‍റേറ്റഡ്  ചിത്രം  എന്ന്  നിസംശയം  പറയാം . പഴുതുകളടച്ച  തിരക്കഥ  തന്നെയാണ്  ചിത്രത്തിന്റെ  ഏറ്റവും  വലിയ  ബലം . ഹോളിവുഡ്  ആക്ഷേപ ഹാസ്യവും  നിഗൂഡ  ത്രില്ലെര്‍  സ്വഭാവവും  അതി മനോഹരമായി  സമന്വയിപ്പിച്ചിട്ടുണ്ട്  ഇവിടെ . ഡയരക്ഷനും  കാസ്റ്റും  ചിത്രത്തോടു നീതി  പുലര്‍ത്തുന്നുണ്ട് .

                              ചിത്രത്തില്‍  ഉടനീളം  ഒരുപാടു  ക്ലുകള്‍  പ്രേക്ഷകര്‍ക്ക്  നല്‍കുന്നുണ്ട് . അതിനാല്‍   ഒരു  കുറ്റാന്വേഷകന്റെ    മനസോടെ  കണ്ടാല്‍  ചിത്രം  കൂടുതല്‍  ആസ്വാദകമാകുമെന്ന്  കരുതുന്നു .  മര്‍ഡര്‍ മിസ്റ്റരി  ,ത്രില്ലെര്‍  ചിത്രങ്ങളുടെ  ആരാധകര്‍ക്ക്  തീര്‍ച്ചയായും  ഇഷ്ട്ടമാകും .

IMDB:7.4
RT     :92%
                         
                                  

Sunday, 29 May 2016

White Heat (1949)

  ചെറുപ്പം  മുതലേ  കോഡി  ജാരെറ്റ്  സ്നേഹിച്ചതും  വിശ്വസിച്ചതും  അയാളുടെ അമ്മയെ  മാത്രമാണ് . അയാളുടെ  ഓരോ  പ്രവര്‍ത്തിയിലും  അമ്മയുടെ  സ്വാധീനവും  സപ്പോര്‍ട്ടും  ഉണ്ടായിരുന്നു . ടോപ്‌  ഓഫ്  ദി  വേള്‍ഡ്  എന്ന അമ്മയുടെ  പ്രോത്സാഹാനം  അയാളെ    ക്രിമിനല്‍  ലോകത്തിലേക്ക്  ആണ്  എത്തിച്ചത് . ക്രൈമിന്റെ  ലോകത്ത്  അയാള്‍  വളര്‍ന്നു  പന്തലിച്ചു  .അതോടൊപ്പം  അയാളുടെ  മദര്‍  കോംപ്ലക്സും  വളരുകയെ  ചെയ്തുള്ളൂ .
                 കോഡിയും  സംഘവും പ്ലാന്‍  ചെയ്ത്   നടത്തുന്ന  ഒരു  ട്രെയിന്‍  റോബറിയിലൂടെയാണ്  ചിത്രം  ആരംഭിക്കുന്നത് . ട്രെയിന്‍  റോബറി  വിജയകരമായെങ്കിലും  ട്രെയിന്‍  ജീവനക്കാരില്‍  നാലു  പേരും  കോഡിയുടെ  സംഘത്തിലെ  ഒരാളും  മരണപ്പെടാന്‍  ഇടയാകുന്നു .കൊള്ള മുതല്‍  പങ്ക്  വെക്കാന്‍  സംഘം  കോഡിയുടെ  വീട്ടില്‍  ഒത്തു  ചേരുന്ന രംഗത്തില്‍  കോഡിക്ക്  സംഘത്തിലെ  ബിഗ്‌  എഡുമായുള്ള  അഭിപ്രായ  വ്യത്യാസവും ഭാര്യ  വെര്‍ണയോടുള്ള  വിശ്വാസകുറവും  അമ്മയ്ക്ക്  കോഡിയിലുള്ള  സ്വാധീനവും പ്രകടമാണ് .  ട്രെയിന്‍  കൊള്ള സംബന്ധിച്ച്    US  ട്രെഷറി  ഇന്‍വെസ്റ്റിഗെറ്റര്‍  ഫിലിപ്പ്   ഇവാന്‍സിന്റെ   അന്വേഷണം  കോഡിയിലേക്ക് എത്തിച്ചേരുന്നു .  കോഡിയുടെ  അമ്മയെ  പിന്തുടര്‍ന്ന്‍  കോഡിയുടെ  സംഘേതം  കണ്ടു  പിടിക്കാന്‍  ഉള്ള  പദ്ധതി  ഒരളവ്  വരെ  വിജയിച്ചെങ്കിലും  ഇവാന്‍സിന്  നേരെ  നിറയൊഴിച്ചു  കോഡി  രക്ഷപ്പെടുന്നു . കോഡി  സമര്‍ത്ഥമായ  ഒരു  പദ്ധതി  തയ്യാറാക്കുന്നു . ട്രെയിന്‍  കൊള്ള  സമയത്ത് മറ്റൊരിടത്ത്  അയാളുടെ   സുഹൃത്ത്  ചെയ്ത  ക്രൈം  ഏറ്റെടുത്തു  കൊണ്ട്  കോഡി  പോലീസില്‍  കീഴടങ്ങുന്നു  ..രണ്ട് മുതല്‍  മൂന്നു വര്ഷം  വരെയുള്ള  കാരാഗ്രഹ  വസമാണ്  കോര്‍ട്ട് കോഡിക്ക്  വിധിച്ചത് .കോഡിയുടെ  കള്ളത്തരം  മറ്റാരെക്കാളും  അറിയാവുന്ന  ഫിലിപ്  ഇവാന്‍സ്  പക്ഷെ  തോറ്റ്  കൊടുക്കാന്‍  തയ്യാറല്ലായിരുന്നു . അണ്ടര്‍കവര്‍  ഓപ്പറേഷനില്‍  സമര്‍ത്ഥനായ  ഓഫീസര്‍  ഹാങ്ക്  ഫെല്ലനെ ,    കോഡിയെ  നിരീക്ഷിക്കാനായി  ജയിലിലേക്ക്  പറഞ്ഞയക്കുന്നു  .. ഹാങ്ക്,  വിക്  പാര്‍ഡോ  എന്ന പേരില്‍  കോഡിയുടെ  വിശ്വാസം  പിടിച്ചു  പറ്റാന്‍  ശ്രമിക്കുന്നു  . കോഡി  ജയില്‍  ചാടാന്‍  പദ്ധതിയിടുന്നതോടെ  ചിത്രം  കൂടുതല്‍  രസകരമാകുന്നു .
                           ഫിലിം നോയര്‍  ജോനറില്‍  നിന്നും  ഗാംഗ്സ്റ്റര്‍ ചിത്രങ്ങളിലേക്കുള്ള  പാലമായാണ്  വൈറ്റ്  ഹീറ്റ്  പൊതുവേ  അറിയപ്പെടുന്നത് .ഹീസ്റ്റ്  രംഗങ്ങളും   പ്രിസണ്‍  ബ്രേക്ക്  രംഗങ്ങളും  കള്ളനും  പോലീസും  കളിയുമോക്കെയായി  കാണികളെ  രസിപ്പിക്കുന്ന   മികച്ച  ഒരു  ചിത്രം  . തഗ് ലൈഫ്  കഥാപാത്രങ്ങളിലൂടെ  പ്രശസ്തന്‍  ആയിരുന്ന  ജെയിംസ്  കാഗ്നിയുടെ   അത്തരം  റോളുകളിലേക്കുള്ള  തിരിച്ചു  വരവായിരുന്നു  ഇതിലെ  കോഡി  ജാരെറ്റ് .  പരാജയത്തിന്റെ  പടുകുഴികളിലേക്ക്  വീണു  കൊണ്ടിരുന്ന  സമയത്താണ്  റൌള്‍  വാല്‍ശുമായി  ഒന്നിക്കാന്‍  കാഗ്നി തീരുമാനിക്കുന്നത്  ..സ്വപ്ന  തുല്യമായ  തിരിച്ചു  വരവ്  ആണ്  കാഗ്നി  വൈറ്റ്  ഹീറ്റിലൂടെ  നടത്തിയത്  .ഹൈ  സിയറയിലൂടെ  ഹംഫ്രെ ബോഗാര്‍ട്ടിന്റെ  സ്ക്രീന്‍  ഇമേജ്  മാറ്റി  കുറിച്ച റൌള്‍  വാല്‍ഷ്  കാഗ്നി ക്കും  പുതുജീവന്‍  നല്‍കി ഈ  ചിത്രത്തിലൂടെ .
                       ബേസിക്കലി  നന്മയും  തിന്മയും  തമ്മിലുള്ള  പോരാട്ടമാണെങ്കിലും  കോഡിയുടെ  കഥാപാത്രത്തിന്റെ  സങ്കീര്‍ണത  കാരണം  ഏത്  ഭാഗത്ത്  നില്‍ക്കണമെന്ന്  ഒരു  നിമിഷം  സംശയിച്ചു  പോകും  . കോഡിയുടെ  മാനസിക നില  പൂര്‍ണമായും  കൈവിട്ടു  പോകാന്‍  അധിക  സമയം  വേണ്ട  എന്ന്  കൂടെ  നില്‍ക്കുന്നവര്‍ക്കും  ഭാര്യക്കും  വരെ  വ്യക്തമാണ്‌ . അമ്മയാണ്  അയാളെ  പിടിച്ചു  നില്ക്കാന്‍  പോരാടാന്‍  പ്രേരിപ്പിക്കുന്ന  ഒരേ  ഒരു  ഘടകം  . ജെയിംസ്‌   കാഗ്നി യുടെ  കരിയറിലെ  മികച്ച  കഥാപാത്രം  ആണ്  കോഡി  ജരെറ്റ്  എന്ന്  നിസംശയം  പറയാന്‍  സാധിക്കും .  കോഡിയെ  കൂടാതെ  ഒരുപാടു  മികച്ച  കഥാപാത്രങ്ങള്‍  ചിത്രത്തിലുണ്ട് .അതിനനുസരിച്ച  ശക്തമായ  പ്രകടനങ്ങളും  ചിത്രത്തെ  മികവുറ്റതാക്കുന്നു .  ചിത്രത്തിന്റെ    ക്ലൈമാക്സ്‌  വളരെ  ബ്രില്ല്യന്റ്  എന്നെ  വിശേഷിപ്പിക്കാന്‍  പറ്റൂ ..

മികച്ച  ഒരു  ഇന്റെലിജന്റ്  ത്രില്ലെര്‍ /ഗാംഗ്സ്റ്റര്‍ ഫ്ലിക് /സൈക്കോ  ഡ്രാമ  കാണാന്‍  ആഗ്രഹിക്കുന്നുണ്ടെങ്കില്‍  നിങ്ങള്‍ക്കുള്ള  ബെസ്റ്റ്  ചോയ്സ്  ആണ്  ഈ  ചിത്രം .
IMDB:8.2/10
RT     :100%
വളരെ  ഫാസ്റ്റ്  പേസ്ട് ആയി  പുരോഗമിക്കുന്ന  ചിത്രത്തില്‍  ഓര്‍മയില്‍  നില്‍ക്കുന്ന   ഒരുപാടു  രംഗങ്ങള്‍  ഉണ്ട് .   പ്രതികളെ  പോലീസ്  ടെയില്‍  ചെയ്യുന്ന മെത്തേഡ്  കാണിച്ചത്  ഒക്കെ  പുതിയ  അനുഭവം  ആയിരുന്നു .

Thursday, 19 May 2016

Aki Kaurismäki’s Proletariat Trilogy


സ്വതസിദ്ധമായ  ശൈലി  കൊണ്ട്  ലോക  സിനിമയില്‍  സ്വന്തമായ  ഒരു  ഐഡന്റിറ്റി   നേടിയെടുത്ത  ഫിന്നിഷ്  ഫിലിംമേക്കര്‍   ആണ്  അകി  കൌറിസ്മാകി .  അദ്ദേഹത്തിന്റെ  ചിത്രങ്ങളിലെ  മിനിമലിസവും  ഡെഡ് പാന്‍  ഹ്യൂമറും  വളരെ  ശ്രദ്ധേയമാണ് . വികാര പ്രകടനങ്ങളും  നാടകീയ മുഹൂര്‍ത്തങ്ങളും  കൌറിസ്മാക്കി  ചിത്രങ്ങളില്‍  പ്രതീക്ഷിക്കണ്ട .

സമൂഹത്തിന്റെ  താഴെക്കിടയില്‍  ഉള്ളവരോ ജീവിതത്തില്‍  തോറ്റ് പോയവരോ   ഏകാന്തപഥികരോ   ഒക്കെ ആയിരിക്കും പുള്ളിയുടെ  ചിത്രങ്ങളിലെ  കഥാപാത്രങ്ങള്‍ .
                          വര്‍ക്കിംഗ്  ക്ലാസ്  സമൂഹത്തെ  കേന്ദ്രീകരിച്ച്  കൌറിസ്മാകി  നിര്‍മിച്ച  ഷാഡോസ് ഇന്‍  പാരഡൈസ് ,ഏരിയല്‍ ,മാച്ച് ഫാക്റ്ററി  ഗേള്‍ എന്നീ  ചിത്രങ്ങളെ  പൊതുവേ  പറയുന്ന  പേരാണ്  Proletariat Trilogy. ഫിന്‍ലാന്‍ഡിലെ  ഫാക്റ്ററി  ജോലിക്കാരുടെ  ജീവിതം  ഡാര്‍ക്ക്‌  ഹ്യുമറിന്റെ അകമ്പടിയോടെ  വരച്ചു  കാട്ടുകയാണ്  ഈ  ട്രിളജിയിലൂടെ .  ഒട്ടും   ആകര്‍ഷകമല്ലാത്ത  കഥാപാത്രങ്ങളെ  വെച്ച്  രസകരമായ  കഥ പറയുന്ന  ചിത്രങ്ങള്‍  ആണ്  ഇവ  മൂന്നും .ഈ  ചിത്രങ്ങളിലെ പ്രധാന  കഥാപാത്രങ്ങളായ  ഗാര്‍ബേജ്  കളക്റ്ററും കോള്‍ മൈന്‍ ജോലിക്കാരനും തീപ്പെട്ടി  കമ്പനിയിലെ  സ്റ്റാഫും  വിരസമായ  ജീവിതം  നയിക്കുന്നവരാണ്‌ .ലോകം  അവരോടു  ക്രൂരത  കാണിക്കുമ്പോഴും  വികാരങ്ങള്‍  പ്രകടിപ്പിക്കാന്‍  പിശുക്കുന്നവരാണ് .എന്നിരുന്നാലും  നിസംഗ  ഭാവത്തോടെ  അവര്‍  നമ്മളെ  വേദനിപ്പിക്കുന്നുണ്ട്  ചിരിപ്പിക്കുന്നുണ്ട് . ബാറില്‍ തൊട്ടടുത്തിരുന്നു  ശ്രിംഗരിക്കുന്ന  അപരിചിതന്  എലിവിഷം  ഒഴിച്ച്  കൊടുക്കുന്ന  നായികയെ  ഓര്‍ത്ത്  ചിരിച്ചിട്ടുണ്ട് പലപ്പോഴും . പിന്നീട്  ആയിരിക്കും  അവരുടെ  ട്രാജഡി  ജീവിതം  ഓര്‍മയില്‍  വരിക.         മിതമായി  ഉപയോഗിച്ചിരിക്കുന്ന  സംഭാഷണങ്ങളും വല്ലപ്പോഴും  മാത്രമുള്ള  പശ്ചാത്തല  സംഗീതവുമാണ്   ഈ ചിത്രങ്ങളുടെ  പൊതുവായ മറ്റൊരു  സവിശേഷത.  ഫിന്‍ലാന്‍ഡിന്റെ  ഭൂപ്രകൃതി  ഈ  ചിത്രങ്ങളുടെ  മൂഡ്‌  സെറ്റ്  ചെയ്യുന്നതില്‍  വലിയൊരു  സ്ഥാനം  വഹിക്കുന്നുണ്ട് . കൌറിസ്മാകി  ചിത്രങ്ങളിലെ  പതിവ്  മുഖങ്ങളായ  കാത്തി ഊട്ടിനെന്‍ ,മാറ്റി  പെലോന്പ എന്നിവര്‍  ട്രിളജിയില്‍  രണ്ടു  വീതം  ചിത്രങ്ങളില്‍  പ്രധാന വേഷങ്ങളില്‍  അഭിനയിച്ചിട്ടുണ്ട് .

1.Shadows in Paradise (1986)

  ഗാര്‍ബേജ്  കളക്റ്റര്‍  ആയ  നികാണ്ടറിന്റെ  ദൈന്യം  ദിന  കാര്യങ്ങളെ കാണിച്ചു  കൊണ്ടാണ്  ചിത്രം  അരംഭിക്കുനത് . അയാളുടെ  യാന്ത്രികമായ  ജീവിതം അയാള്‍  ഒട്ടും  തന്നെ  അസ്വദി ക്കുന്നില്ല എന്നത്  ഈ രംഗങ്ങളില്‍  നിന്നും  വ്യക്തമാണ്‌  . അയാളുടെ  പാര്‍ട്ട്‌നറുടെ  തലയില്‍  ഉദിച്ച  പുതിയ  ബിസിനസിനെ കുറിച്ചുള്ള  ചിന്തയാണ്  അയാളില്‍  ആകെയുള്ള  പ്രതീക്ഷ  . എന്നാല്‍  ഹൃദയാഘാതം  മൂലം  പാര്‍ട്ട്‌നര്‍  മരണപ്പെടുന്നതോടെ   എല്ലാ  പ്രതീക്ഷകളും  നശിച്ചു നികാണ്ടര്‍   തന്റെ  ബോറിംഗ്  ലൈഫിലേക്ക്  മടങ്ങാന്‍  നിര്‍ബന്ധിതന്‍  ആകുന്നു .അങ്ങനെയിരിക്കെ  സൂപ്പര്‍ മാര്‍ക്കറ്റ്  സ്റ്റാഫ്  ആയ  ഇലോന  അവിചാരിതമായി  അയാളുടെ  ജീവിതത്തിലേക്ക്  കടന്നു  വരുന്നു . ഇലോനയുമായുള്ള  അയാളുടെ  റിലേഷന്‍  അത്രത്തോളം  എളുപ്പമുള്ളതായിരുന്നില്ല .     ജോലി  ചെയ്യുന്ന  സ്ഥാപനത്തില്‍  നിന്നും  പിരിച്ചു  വിട്ട  ദേഷ്യത്തിന്  പണപ്പെട്ടി  മോഷ്ട്ടിച്ച ഇലോനയെ  സംരക്ഷിക്കാന്‍  അയാള്‍  മടിയൊന്നും  കാണിക്കുന്നില്ല. പക്ഷെ  അവരുടെ  റിലേഷനില്‍  ജോലി  തന്നെയാണ്  പലപ്പോഴും  വില്ലന്‍  ആകുന്നത് . എങ്കിലും  എത്ര വെട്ടി  മാറ്റിയാലും  വീണ്ടും  വിളക്കി ചേര്‍ക്കുന്ന  എന്തോ  ഒരു   ഘടകം  അവര്‍ക്കിടയില്‍  ഉണ്ടായിരുന്നു .
                              മാറ്റി  പെലോന്പ,  കാത്തി   ഊട്ടിനെന്‍  എന്നിവരാണ്‌  നികാണ്ടറിന്റെയും  ഇലോനയുടെയും  വേഷം  ചെയ്തിരിക്കുന്നത് . അഭിനയ  പാടവം  പുറത്തെടുക്കാതെ  മനോഹരമായി  തങ്ങളുടെ  റോളുകള്‍  ചെയ്തിട്ടുണ്ട്  ഇരുവരും .ചവറുകള്‍ക്കിടയില്‍ നിന്നും   കളഞ്ഞു  കിട്ടിയ  മ്യൂസിക് റെക്കോര്ഡ്   കേള്‍ക്കാനായി മാത്രം  പുതു  പുത്തന്‍  സ്റ്റീരിയോ  വാങ്ങുന്ന രംഗത്തിലൂടെ   നികാണ്ടറിന്റെ   പ്രവചനാതീതമായ  സ്വഭാവം രസകരമായി കാണിക്കുന്നുണ്ട് . ഒരു  വേളയില്‍  മാനസികമായി  തകര്‍ന്നപ്പോഴും   മറ്റൊരു  വേളയില്‍  പരിക്കേറ്റ്  ഹോസ്പിറ്റലില്‍  ആയപ്പോഴും  അതൊന്നുമില്ല  എന്ന മട്ടില്‍  നികാണ്ടര്‍ ജോലിക്ക്  പോകുന്നത്  കാണാം  . ഫിന്‍ലന്‍ഡിലെ  ആ  കാലഘട്ടത്തിലെ   തൊഴിലാളികളുടെ  അവസ്ഥ     ഹ്യുമറില്‍ ചാലിച്ചു അവതരിപ്പിക്കുകയിരിക്കണം കൌറിസ്മാകി അവിടെ .
 പിന്നീട്  കൌറിസ്മകിയുടെ  മുഖമുദ്രയായി  അറിയപ്പെട്ട  ഫിലിം മേക്കിംഗ്  ശൈലിയുടെ  തുടക്കം  ആയി  ചിത്രം  കരുതപ്പെടുന്നു .
IMDB: 7.6/10
RT     :88%

2.Ariel (1988)

വര്‍ക്കേഴ്സ്  ട്രിലജിയിലെ  രണ്ടാമതായി  ഇറങ്ങിയ  ചിത്രമാണ്‌  ഏരിയല്‍. കോള്‍ മൈന്‍  ജോലിക്കാരനായ ടൈസ്റ്റോ  ആണ്  ചിത്രത്തിലെ  കേന്ദ്ര  കഥാപാത്രം . കോള്‍ മൈന്‍  ഫാക്റ്ററി  അടച്ചു  പൂട്ടിയപ്പോള്‍  ജോലി  നഷ്ട്ടപ്പെട്ടവരില്‍  ടൈസ്റ്റോയും  അയാളുടെ  പിതാവും  ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു  നടന്നു  ജീവിതം  നശിപ്പിക്കരുതെന്ന്   ടൈസ്റ്റൊയെ  ഉപദേശിച്ച  ശേഷം  പിതാവ്  സ്വയം  വെടി  വെച്ച്  മരിക്കുന്ന രംഗം  ഒട്ടും  വൈകാരികമല്ലാതെ   ആണ്  സ്ക്രീനില്‍  പകര്‍ത്തിയത്  . കൌറിസ്മാകിയുടെ  ഡ്രൈ  ഹ്യുമര്‍   അവിടം  തൊട്ടു  തുടങ്ങുന്നു . ശേഷം  അച്ഛന്റെ  വൈറ്റ്  കാഡില്ലാകില്‍   തന്റെ ലൈഫ് സേവിങ്ങ്സുമായി   സിറ്റിയിലേക്ക്   തിരിക്കുന്ന  ടൈസ്റ്റോ  വഴിയില്‍  വെച്ച്  കൊള്ളയടിക്കപ്പെടുന്നു . പിന്നീട്  ജോലി  തേടിയും  അന്തിയുറങ്ങാന്‍  ചീപ്  ഹോട്ടലുകള്‍  തേടിയുമുള്ള  യാത്രക്കിടയില്‍  എപ്പോഴോ ആണ്  ടൈസ്റ്റോ  ഇര്മേലിയെ  പരിചയപ്പെടുനത്  .ഭര്‍ത്താവുപെക്ഷിച്ചു  പോയ  ഇര്മേലി    രണ്ടറ്റം  കൂട്ടിമുട്ടിക്കാനായി  പല  ജോലികളും  മാറി മാറി  ചെയ്തു  വരികയാണ്‌ . ടൈസ്റ്റൊ ഇര്മേലിയുമായി  വളരെ  പെട്ടെന്ന്  തന്നെ  അടുക്കുന്നു. തന്റെ  ഭര്‍ത്താവുപേക്ഷിച്ച  പോലെ  ഉപേക്ഷിച്ചു  പോകുമോ എന്ന്  ചോദിക്കുന്ന  ഇര്മേലിയോടു ഇനിയെപ്പോഴും  കൂടെയുണ്ടാകുമെന്നാണ്  ടൈസ്റ്റോ  പറയുന്നത് .  എന്നാല്‍  ടൈസ്റ്റോ  അന്യായമായി  തടവില്‍  ആകുന്നതോടെ   വിധി  വീണ്ടും  അവരോടു  ക്രൂരത  കാണിക്കുന്നു .ജയിലില്‍  വെച്ച്  ടൈസ്റ്റോ  മിക്കൊനേനുമായി  സൌഹൃദത്തില്‍   ആകുന്നു .വൈകാതെ രണ്ടു  പേരും  കൂടെ  ജയില്‍  ചാടാന്‍  പദ്ധതി  യിടുന്നു  .
                 ട്രിളോജിയിലെ താരതമ്യേന  വേഗം  കൂടിയ  ചിത്രമായാണ്  ഏരിയല്‍  എനിക്ക്  അനുഭവപ്പെട്ടത്  . ജയില്‍  ചാട്ട  രംഗങ്ങള്‍  എല്ലാം  ചിത്രത്തിന്റെ  റിയലിസ്റ്റിക്  സ്വഭാവത്തില്‍  നിന്നു  വ്യതിചലിക്കുന്നുണ്ടെങ്കിലും രസകരമായിരുന്നു . ചെയ്യാത്ത  കുറ്റത്തിന്  ജയിലിലായ  ടൈസ്റ്റോ  ജയിലില്‍  നിന്നിറങ്ങിയതിനു  ശേഷം  ക്രൈമിന്റെ  ലോകത്തിലേക്ക്  പോകുന്നത്  നമുക്ക്  കാണാനാകും . എന്നിരുന്നാലും  മറ്റു രണ്ടു ചിത്രങ്ങളെ പോലെ  പ്രതീക്ഷയറ്റ  കഥാപാത്രങ്ങള്‍  അല്ല  ഇവിടെയുള്ളത് .
IMDB:7.6/10
RT     :87%

3.The Match Factory Girl (1990)

Proletariat Trilogyയില്‍  എനിക്കേറ്റവും  ഇഷ്ട്ടപ്പെട്ട  ചിത്രമാണ്‌  മാച്ച്  ഫാക്റ്ററി  ഗേള്‍ . ചിത്രത്തിലെ  നായിക  ഐറിസ്  ഒരു  തീപ്പെട്ടി  കമ്പനിയിലെ  ജോലിക്കാരിയാണ് . അമ്മയുടെയും  രണ്ടാനച്ഛന്റെയും  കൂടെയാണ്  ഐറിസ്  താമസിക്കുന്നത് . പകല്  മുഴുവന്‍  തീപ്പെട്ടികമ്പനിയില്‍  പണിയെടുക്കുന്ന  ഐറിസ്  തന്നെയാണ് ശേഷം  വീട്  വൃത്തിയാക്കലും  പാചകവുമെല്ലാം ചെയ്യുന്നത് . എങ്കിലും  അമ്മയില്‍  നിന്നും  രണ്ടാനച്ഛനില്‍  നിന്നും യാതൊരു  തരത്തിലുള്ള  അനുകമ്പയും  അവള്‍ക്ക്  കിട്ടാറില്ല . സുഹൃത്തുക്കളോ  കാമുകനോ  ഒന്നുമില്ലാത്ത  ഐറിസ്  ഏകാന്ത  ജീവിതം  ആണ്  നയിക്കുന്നത് . അങ്ങനെയിരിക്കെ ഒരു  ദിവസം  പുത്തന്‍   വസ്ത്രം  ധരിച്ചു  സ്ഥലത്തെ  ഡാന്‍സ് ഹാളിലേക്ക്  പോകുന്ന  ഐറിസിനെ  നമുക്ക്  കാണാം . തന്റെ  ജീവിതം  എത്രത്തോളം  വിരസത  നിറഞ്ഞതാണെന്ന്  അവള്‍ക്ക്  മനസിലായത്  കൊണ്ടാകാം  .അല്ലെങ്കില്‍  തന്നെ  മനസിലാക്കുന്ന  ഒരാളുടെ  സാമീപ്യം  അവള്‍  ആഗ്രഹിച്ചിരിക്കാം . എന്നാല്‍  പിന്നീട്  ഡാന്‍സ് ഹാളില്‍  ഒറ്റക്കിരുന്നു  ഓറഞ്ച്  ജ്യുസ്  കുടിക്കുന്ന  ഐറിസിനെയാണ്  സ്ക്രീനില്‍  കാണാന്‍  സാധിക്കുക . വൈറ്റ്  കോളര്‍  ജോലിക്കാരനായ  ആര്‍നെ  ഐറിസിനെ  തന്നോടൊപ്പം  ക്ഷണിച്ചത്  ഒരു  വേശ്യയാണെന്ന്  കരുതിയാണ് .   ആദ്യമായി  പ്രണയം  എന്ന വികാരം അനുഭവിക്കുകയായിരുന്നു ഐറിസ്  അപ്പോഴെല്ലാം . പിറ്റേ  ദിവസം  ഐറിസ്  ഉണരും  മുന്‍പേ സ്ഥലം  കളിയാക്കുന്ന  ആര്‍നെ  കുറച്ചു  നോട്ട്  റൂമില്‍  ഉപേക്ഷിക്കാന്‍  മറന്നില്ല . പ്രണയം  തലക്ക്  പിടിച്ച  ഐറിസ്  ആകട്ടെ  ആർനെയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകുന്നില്ല. വൈകാതെ താൻ ഗർഭിണിയാണെന്ന് ഐറിസ് മനസിലാക്കുന്നു. വിവരം ആർനെയെ അറിയിച്ചപ്പോൾ അബോർഷൻ ചെയ്യാൻ ആയിരുന്നു അയാളുടെ മറുപടി. മാനസികമായി തളർന്ന ഐറിസ് ഒരു ആക്സിഡന്റിൽ പെട്ടു കുഞ്ഞു നഷ്ടമാകുന്നു.  മാതാപിതാക്കൾ ആകട്ടെ തങ്ങൾക്ക് അപമാനം വരുത്തി വെച്ചു എന്ന് പറഞ്ഞു ഐറീസിനെ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ് ചെയ്തത്.
                 തന്നോട് മോശമായി പെരുമാറിയവരോടെല്ലാം  ഐറിസ് പ്രതികാരം ചെയ്യാനൊരുങ്ങുന്നു. എലിവിഷം കലക്കി കൊടുത്തു തനിക്കു ദ്രോഹം ചെറുത്തവരെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രംഗങ്ങൾ ഒരേ സമയം കോമഡി ആയും ട്രാജഡി ആയും ഫീൽ ചെയ്യും.  ട്രാജഡിയേയും കോമഡിയേയും വേർതിരിക്കുന്ന ലൈൻ പലപ്പോഴും നേർത്തു വരുന്നതായി തോന്നിക്കുന്നുണ്ട് ചിത്രത്തിലുടനീളം.കാത്തി ഊട്ടിനെൻ ആണ് ഐറിസ് ആയി വേഷമിട്ടിരിക്കുന്നത്.
IMDB:7.6/10
RT     :86%

വർക്കേഴ്സ് ട്രിലോജി ,അണ്ടർഡോഗ് ട്രിലോജി എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഈ ചിത്രങ്ങൾ കൗറിസ്മാകിയുടെ  മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും കാണും . ആദ്യ ചിത്രമായ ഷാഡോസ് ഇൻ പാരഡൈസ് ഏകാന്തതയെകുറിച്ചും രണ്ടാമത്തെ ചിത്രം എരിയൽ രക്ഷപ്പെടലിനെ കുറിച്ചും മാച്ച് ഫാക്റ്ററി ഗേൾ പ്രതികാരത്തെ കുറിച്ചും ആണ് പറയുന്നത്. കൗറിസ്മാകി ചിത്രങ്ങളുടെ   ശൈലിയെ പറ്റി അറിയുന്ന ഒരാൾക്ക് അത്യാവശ്യം ആസ്വദിച്ച് തന്നെ കാണാവുന്ന ചിത്രങ്ങളാണ് ഇവ. 


Sunday, 15 May 2016

Trumbo (2015 )

TRUMBO(2015)

കോൾഡ് വാർ ആരംഭത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് USA യുടെ സ്ഥിതി പരുങ്ങലിലായി . ഒരു പാട് പേർ തങ്ങളുടെ വിശ്വാസങ്ങളും പ്രമാണങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതരായി. പാർട്ടിയിൽ മെമ്പർ ആയവരേയും കമ്മ്യൂണിസത്തിൽ അനുകമ്പ കാണിക്കുന്നവരെയും രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ തുടങ്ങി. ടീച്ചർമാർ,ഉദ്യോഗസ്ഥർ,കലാകാരൻമാർ തുടങ്ങി പലർക്കും ജോലി ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തുക ഉണ്ടായി. ഹോളിവുഡിലും സ്ഥിതി മറ്റൊന്നായിരുന്നില്ല.
തങ്ങളുടെ രാഷ്ട്രീയ നിലപാട് കാരണം കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട ഹോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് ഡാൽട്ടൻ ട്രംബോയുടെയും സുഹൃത്തുക്കളുടെയും ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പോരാട്ടത്തിന്റെ കഥയാണ് ട്രംബോ. സീരിയസ് ആയ ഒരു സബ്ജെക്റ്റ് ലൈറ്റ് ടോണിൽ പറയുന്ന ഈ ചിത്രം കഴിഞ്ഞ വര്ഷം ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചു നിൽക്കുന്നു.
40കളിൽ ഹോളിവുഡിലെ വിലപിടിച്ച എഴുത്തുകാരിൽ ഒരാളായിരുന്നു ഡാൽട്ടൻ ട്രംബോ . ട്രംബോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് USA യിലെ ഒരു മെമ്പർ കൂടിയാണ്. 40 കളുടെ അവസാനമായപ്പോഴേക്കും ട്രംബോയുടെയും മറ്റു ചില സുഹൃത്തുക്കളുടെയും രാഷ്ട്രീയ നിലപാടുകൾ സഹപ്രവർത്തകർ വരെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. ന്യൂസ് പേപ്പർ കോളമിസ്റ് ഹെഡ്ഡാ ഹോപ്പറും കൗബോയ് ഐക്കൺ ആയിരുന്ന ജോൺ വെയ്നും ഒക്കെ അതിൽ പ്രധാനികൾ ആണ്. The house un-american activities Committee യുടെ മുന്നിൽ ടെസ്റ്റിഫൈ ചെയ്യാൻ വിസമ്മതിച്ചതോടെ ട്രാമ്പോയേയും സുഹൃത്തുക്കളെയും ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നു. സുപ്രീം കോടതിയിൽ ജയിക്കാനാകും എന്ന ട്രംബോയുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവരെ ജയിൽ ശിക്ഷക്ക് വിധിക്കുന്നു. ട്രംബോയുടെ ജയിൽവാസം വൈകാതെ തീർന്നെങ്കിലും ബ്ലാക്ക് ലിസ്റ്റിൽ തന്നെ തുടരേണ്ടി വരുന്നു. സാമ്പത്തിക പ്രയാസം കാരണം ട്രംബോ രഹസ്യമായി കഥ എഴുതാൻ തുടങ്ങി. ലാഭവിഹിതം ഷെയർ ചെയ്യാം എന്ന കണ്ടിഷനിൽ സുഹൃത് ആയ Ian McLellan Hunter ഉമായി ഡീൽ ചെയ്യുന്നു. കഥയുടെ പേര് "റോമൻ ഹോളിഡേ".ആ വർഷത്തെ മികച്ച തിരകഥക്കുള്ള അക്കാദമി അവാർഡ് റോമൻ ഹോളിഡേ ക്ക് ലഭിച്ചത് ചരിത്രം. പിന്നീട് മറ്റു പേരുകളിൽ എഴുതാൻ തുടങ്ങിയ ട്രംബോ, കിംഗ് ബ്രദർസിനു വേണ്ടി ഒരു ലോഡ് ബി ഗ്രേഡ് ചിത്രങ്ങൾക്ക് തിരക്കഥ തയ്യാറാക്കി കൊടുക്കുന്നു. (ഇതിനിടയിൽ Brave One ജന്മം കൊണ്ടതിന്റെ പിന്നിലെ കഥയും കുബ്രിക്കും Kirk Douglasഉം ഒരുമിച്ച സ്പാർട്ടകസിന്റെ പിറവിയും Otto Premingerന്റെ Exodus ഉണ്ടായതും ഒക്കെ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട് ). ട്രംബോയുടെയും സുഹൃത്തുക്കളുടെയും തൂലിക കൊണ്ടുള്ള പോരാട്ടം വിജയം കണ്ടതെങ്ങനെ എന്ന് ചിത്രം കണ്ടു തന്നെ അറിയുക.
ഒരു ബയോഗ്രഫി ചിത്രം ഒട്ടും മുഷിപ്പിക്കാതെ ചെറിയ ചെറിയ നര്മങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. തിരക്കഥ,സംവിധാനം,കാസ്റ്റിംഗ് ഒക്കെയും മികച്ചു നിൽക്കുന്നു. ഡാൽട്ടൻ ട്രംബോ ആയി ബ്രയാൻ ക്രാൻസ്റ്റൻ മികച്ച പെർഫോമൻസ് ആണ്. ഇതിനോടകം ലഭിച്ച ഓസ്കാർ നോമിനേഷൻ പുള്ളിയുടെ പ്രകടനത്തിന്റെ മേന്മ വിളിച്ചോതുന്നു. ബെസ്റ്റ് ആക്ടർ അവാർഡ് പുള്ളി കൊണ്ട് പോയാലും അതിശയിക്കേണ്ടതില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും വളരെ നന്നായി തന്നെ ചെയ്തു. 40കളിലെയും 50കളിലെയും ഹോളിവുഡ് ലോകം പരിചയമുള്ളവർക്ക് ചിത്രം ഇരട്ടി മധുരമായിരിക്കും .
ഐ എം ഡി ബി, റോട്ടൻ ടോമറ്റോസ്പോലെയുള്ള സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിങ് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തെ പൊളിറ്റിക്കൽ വ്യൂ ഇൽ കാണുന്ന പ്രേക്ഷകർക്കു അംഗീകരിക്കാൻ പറ്റാത്തതാകാം ഇതിനുള്ള കാരണം . എന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരുന്നു ട്രംബോ .

IMDB: 7.5/10
RT:70%

The Virgin Spring (1960)


  സ്വീഡനിലെ  ചര്‍ണാ എന്ന പ്രദേശത്ത്  സ്ഥിതി  ചെയ്യുന്ന  ചര്‍ച്  രൂപപ്പെട്ടതെങ്ങനെയെന്നു  ചൊല്ലി  പ്രസിദ്ധമായൊരു   നാടോടി  കഥയുണ്ട്  ."വാങ്ങിലെ ടോറെയുടെ  പെണ്മക്കള്‍"  എന്ന  പേരില്‍  അറിയപ്പെടുന്ന  ഈ  കഥ  പാഗനിസത്തില്‍  നിന്നും  ക്രിസ്റ്റ്യാനിറ്റിയുടെ  മഹത്വം  വിളിച്ചോതുന്നതാണ് .  ബെര്‍ഗ്മാന്റെ  ഫൈത്ത്  ട്രിളോജി യുടെ  തൊട്ടുമുന്‍പായി  ചെയ്ത  വിര്‍ജിന്‍  സ്പ്രിംഗ്  എന്ന ചിത്രം  ഈ  നാടോടി കഥയെ  ബേസ്‌  ചെയ്താണ്  ഒരുക്കിയിരിക്കുന്നത് .  പന്ത്രണ്ടാം  നൂറ്റാണ്ടിലെ  മധ്യകാല സ്വീഡനില്‍ ആണ്  കഥ  നടക്കുന്നത്  (ബെര്‍ഗ്മാന്റെ  തന്നെ  സെവന്‍ത്ത്  സീല്‍  ആധാരമാക്കിയിട്ടുള്ള   കാലഘട്ടം ).ഒറ്റനോട്ടത്തില്‍  ബെര്‍ഗ്മാന്റെ  ലളിതമായ  ചിത്രം  എന്ന്  തോന്നികുമെങ്കിലും  വളരെയധികം സങ്കീര്‍ണമായ  വിഷയങ്ങള്‍  ആണ്  ചിത്രം  കൈകാര്യം  ചെയ്യുന്നത് .   

                    മതവിശ്വാസത്തില്‍  കണിശക്കാരായ  ക്രിസ്തീയ  കുടുംബത്തിലെക്കാണ് ഇത്തവണ  ബെര്‍ഗ്മന്‍  പ്രേക്ഷകരേ   ക്ഷണിക്കുന്നത്  . വലിയൊരു  ഭൂപ്രദേശത്തിന്റെ ഉടമയായ ടോറെ ഭാര്യ മാരെറ്റക്കും  മകള്‍ കാരിനും  വളര്‍ത്തു മകള്‍ ഇന്ഗെരിക്കുമൊപ്പം  പ്രൌഡമായ  ജീവിതം  ആണ്  നയിക്കുന്നത് . സ്വന്തം മകളായ കാരിനെ ഓര്‍ത്ത്  ടോറെയും  മാരെറ്റയും വളരെയധികം അഭിമാനിക്കുന്നുണ്ട് .ചെറുപ്പത്തിന്റെ  ചുറുചുറുക്ക്  നിഷ്കളങ്കത   ദൈവഭക്തി തുടങ്ങിയ  ഗുണങ്ങള്‍  കൊണ്ട്  എല്ലാവരുടെയും  പ്രിയപ്പെട്ടവളാണ്  കാരിന്‍ . ഒരുപാടു  ലാളനയെറ്റ്  വളരുന്ന  ഏതൊരു  കുട്ടിയേയും  പോലെ  സ്വല്പം  പിടിവാശിയുണ്ടെന്നു  മാത്രം   .ദുരൂഹസ്വഭാവമുള്ള  ഇന്ഗെരി  പക്ഷെ  സന്തോഷകരമായ  ജീവിതം  അല്ല  നയിക്കുന്നത്  എന്ന്  മുഖത്  നിന്നും  വ്യക്തമാണ്‌ .ഭര്‍ത്താവില്ലാതെ  അര്‍ദ്ധഗര്‍ഭിണി  ആയ  ഇന്ഗെരിയെ  ഭരിക്കുന്നത്  വെറുപ്പും  അസൂയയും  ആണ് .  സഹോദരിക്ക്  കിട്ടുന്ന അമിതമായ  വാത്സല്യവും  തന്നോട്  കാണിക്കുന്ന  അവഗണനയും  കാരണം  ഇന്ഗെരിക്ക്  കാരിനോടുള്ള    വെറുപ്പ്‌  അനുദിനം  കൂടിവരുന്നേയുള്ളൂ . ഇന്ഗെരി  പാഗന്‍  വിശ്വാസി  ആണ്  എന്ന്  ചിത്രത്തിന്റെ  ആദ്യ  ഷോട്ടില്‍  തന്നെ  കാണിക്കുന്നുണ്ട് . കാരിനു  നാശം  സംഭവിക്കാനായി   പാഗന്‍  ദൈവമായ  ഓഡിനെ വിളിച്ചു  പ്രാര്‍ത്ഥിക്കുന്നതില്‍  നിന്നും  മനസിലാക്കാം   ഇന്ഗെരിയുടെ  വെറുപ്പിന്റെ  അളവ് . 



                    ദൂരെയുള്ള  ദേവാലയത്തിലേക്ക്  മെഴുകുതിരികള്‍   കൊണ്ട്  പോകാന്‍  വീട്ടിലെ ആരെങ്കിലും   അയക്കുന്നത്  ടോറേയുടെ  കുടുംബാചാരങ്ങളില്‍  ഒന്നാണ് . അതിനായി  കാരിനെ ദേവാലയത്തിലേക്ക് പറഞ്ഞയക്കുന്നു  . ഇന്ഗെരിയും  കാരിന്റെ  കൂടെ  കൂട്ട്  പോകുന്നു .വന നിബിഡമായ  പ്രദേശങ്ങളിലൂടെ  വേണം  പോകാന്‍ . എന്നാല്‍  വഴിയില്‍  വെച്ച്  ഇന്ഗെരി തുടര്‍ന്ന്  പോകാന്‍  വിസമ്മതിക്കുകയും  കാരിന്‍  ഒറ്റക്ക് യാത്ര  തുടരുകയും ചെയ്യുന്നു.  വൈകാതെ  കാരിന്‍  ആടിടയന്മാരായ  മൂന്നു  സഹോദരന്മാരെ  വഴിയില്‍  വെച്ച്  കണ്ടു  മുട്ടുന്നു . സഹോദരന്മാരില്‍  ഒരാള്‍  ചെറിയ   ബാലന്‍  ആണ് . അവരുടെ  പുകഴ്ത്തലുകളില്‍  വീഴുന്ന  കാരിന്‍ അവരെ  ഭക്ഷണം  കഴിക്കാന്‍  ക്ഷണിക്കുന്നു . സൌഹൃദപരമായ അന്തരീക്ഷം  മാറിയത്  പെട്ടെന്നായിരുന്നു . മുതിര്‍ന്ന  രണ്ടു  സഹോദരന്മാരും  കാരിനെ  അതി  ക്രൂരമായി  ലൈംഗികമായി  പീഡിപ്പിക്കുന്നു .  അതെ  സമയം  മനസ്  മാറിയ  ഇന്ഗെരി  സ്ഥലത്തെത്തിയെങ്കിലും  മൃഗീയമായ  ഈ  കാഴ്ച  കണ്ടു  തരിത്ത്  നില്‍ക്കുകയാണ്  ചെയ്തത് .പീഡനത്തിനു  ശേഷം കനത്ത  പ്രഹരമേറ്റ്‌  കാരിന്‍  കൊല്ലപ്പെടുന്നു  . അക്രമികള്‍  കാരിന്റെ വിലകൂടിയ  വസ്ത്രങ്ങള്‍  കൈക്കലാക്കി  സ്ഥലം  വിടുന്നു .  
          
                 മകളെ  കാത്തിരിക്കുന്ന  ടോറെയുടെ വീട്ടിലേക്ക് അന്ന്  രാത്രി  മൂന്നു  വഴിയാത്രക്കാര്‍  അഭയം  ചോദിച്ചെത്തി . തന്റെ  മകള്‍  മരിച്ചെന്നോ  മരണത്തിനുത്തരവാദികള്‍  ആണ്  തനിക്കു  മുന്നില്‍  ഉള്ളത്  എന്നോ  അറിയാതെ  ടോറെ  അവര്‍ക്ക്  അവിടെ  കിടക്കാന്‍  സൗകര്യവും  ഭക്ഷണവും  തയ്യാറാക്കി  കൊടുക്കുന്നു .  തന്റെ  സഹോദരന്മാരുടെ  അക്രമത്തിനു  സാക്ഷ്യം  വഹിച്ച  ബാലന്‍ വളരെയധികം  ഭയചകിതനായി  പെരുമാറുന്നു .  സഹോദരന്മാരിലൊരാള്‍  കാരിന്റെ  വസ്ത്രങ്ങള്‍  മാരേറ്റയ്ക്ക്  വില്‍ക്കാന്‍  ശ്രമിക്കുന്നു .  തങ്ങള്‍  അഭയം  കൊടുത്തത്  മകളുടെ  ഘാതകര്‍ക്കാണെന്ന്‍ മാരെറ്റ  മനസിലാക്കുന്നുവെങ്കിലും  സംശയത്തിനിട  കൊടുക്കാതെ  അവിടം  നിന്നും  പോകുന്നു . പുറത്തിറങ്ങി  വാതില്‍  അടച്ച  ശേഷം  വിവരം  ടോറെയെ  അറിയിക്കുന്നു .മകളുടെ  മരണവാര്‍ത്ത‍   ടോറെ യെ  തളര്‍ത്തുന്നു . പ്രതികാര നടപടിക്കൊരുങ്ങുന്ന  ടോറെക്ക്  മുന്‍പിലേക്ക്  ഇന്ഗെരി  എത്തുന്നു . കാരിന്റെ  മരണത്തിനു  കാരണം  താന്‍  ആണ്  താന്‍  പ്രാര്‍ത്ഥിച്ചതിന്റെ  ഫലമാണ്‌  എന്ന്  പറയുന്നു . ടോറെയില്‍  ഭാവവ്യത്യാസം  ഒന്നുമുണ്ടായില്ല ., ഇന്ഗെരിയോട്  കുളിക്കാനുള്ള  ചൂടുവെള്ളം  തയ്യാറാക്കാന്‍   ഏല്പിച്ചിട്ട്  വീടിനു  സമീപമുള്ള  ബിര്ച്  മരത്തിന്റെ  തൈ  പിഴുതെടുക്കുന്ന ടോറെയില്‍  മകളെ  നഷ്ട്ടമായ  വേദനയാണോ  അതോ  പ്രതികാരത്തിന്റെ  വെമ്പല്‍  ആണോയെന്നു തീര്‍ച്ചയില്ല . ഇന്ഗെരി  തയ്യാറാക്കിയ  ചൂട്  വെള്ളത്തില്‍    മരത്തിന്റെ  ഇലകള്‍  ഉപയോഗിച്ച്  ആചാരപ്രകരം നടത്തിയ കുളിക്ക്  ശേഷം  മൂവര്‍ സംഘത്തിന്റെ  അടുത്തേക്ക്  ടോറെ   നടന്നടുക്കുന്നു . കുറച്ചു  നിമിഷത്തെ  പിടി  വലിക്കൊടുവില്‍ മുതിര്‍ന്ന    രണ്ടു  സഹോദരന്മാരെയും  ടോറെ  വക  വരുത്തുന്നു . മാരെറ്റ  കൂട്ടത്തിലെ  ബാലനെ  സംരക്ഷിക്കാന്‍  ശ്രമിച്ചെങ്കിലും   പ്രതികാര  ദാഹിയായ  ടോറെ  ബാലനെ  ചുമരിനു  നേരെ  ശക്തിയായി  എറിഞ്ഞു  കൊല്ലുന്നു . 

                  ഇന്ഗെരിയുടെ  നേതൃത്വത്തില്‍  എല്ലാവരും  കൂടെ  കാരിന്‍  മരിച്ചു  കിടക്കുന്ന  സ്ഥലത്തേക്ക്  പുറപ്പെടുന്നു . സംഭവ  സ്ഥലത്തെത്തിയ ടോറെ  തന്റെ  കൈകള്‍  നീട്ടി  ദൈവത്തോട്  പറയുന്നു . നീ  ഇതെല്ലാം  കണ്ടു .നിഷ്കളങ്കയായ  ഒരു  പെണ്‍കുട്ടിയുടെ  ക്രൂര  മരണവും  എന്റെ  പ്രതികാരവുമെല്ലാം നീ  കണ്ടു .  ഈ  ഹീന  നടപടികള്‍ക്ക് എന്തിനു  നീ  അവസരമൊരുക്കി .  എനിക്ക്  നിന്നെ  മനസിലാകുന്നില്ല  ? എന്നിരുന്നാലും  ഞാന്‍  നിന്നോട്  മോചനത്തെ  തേടുന്നു . എനിക്ക്  അതല്ലാതെ സമാധാനത്തോടെ  ജീവിക്കാന്‍  മറ്റൊരു  മാര്‍ഗമറിയില്ല.ഇതേ  സ്ഥലത്ത്  ഞാന്‍  നിനക്ക്  ഒരു  ദേവാലയം  പണിയാം  എന്ന്  വാക്ക്  പറയുന്നു .ശേഷം  മകളുടെ  ശരീരം  എടുക്കാന്‍  ടോറെ തുനിയുന്നു .ചലനമറ്റ  തന്റെ  മകളുടെ  ശരീരം  മണ്ണില്‍  നിന്നുയര്‍ത്തവേ അവളുടെ  തലയ്ക്കടിയില്‍  നിന്നും  നീരുറവ  പ്രവഹിക്കാന്‍  തുടങ്ങി  . അത്ഭുതം  !  അവരുടെ  കുറ്റബോധവും   വേദനകളും  പതിയെ  അലിയിച്ചില്ലാതാക്കാന്‍   അവര്‍  കാത്തിരുന്ന  ദൈവത്തിന്റെ  മറുപടി .  ഇന്ഗെരി  ആ  വെള്ളത്തില്‍  മുഖം  കഴുകി  തന്റെ  വിശ്വാസം  പുതുക്കുന്നു .

                          ഒറിജിനല്‍  സ്റ്റോറിയില്‍  ടോറേയ്ക്ക്   മൂന്നു  പെണ്‍കുട്ടികള്‍  ആയിരുന്നു  ഉള്ളത് ,മൂന്ന്  പേരും കൊല്ലപ്പെടുന്നു . . .ബെര്‍ഗ്മാന്‍  മൂന്നു  പേരെയും  കൂടി  കാരിനില്‍  ഉള്‍കൊള്ളിക്കുകയാണ്  ചെയ്തത് . അത്  പോലെ   ചിത്രത്തിലെ  പ്രധാന  കഥാപാത്രമായ  ഇന്ഗെരി  യഥാര്‍ത്ഥ  കഥയില്‍  ഇല്ല ..  ഇന്ഗെരിയുടെ  കഥാപാത്രമാണ്  ചിത്രത്തെ  കൂടുതല്‍  മികവുറ്റതാക്കുന്നത്  എന്നതാണ്  വാസ്തവം .  
ചിത്രത്തിലെ  റേപ്  സീന്‍   വളരെയധികം   ഡിസ്റ്റര്‍ബിംഗ്  ആണെന്നെ  കാരണം  കൊണ്ട്  പലയിടത്തും  ചിത്രം  ബാന്‍  ചെയ്തിരുന്നു . വെസ്  ക്രാവെന്റെ  1972  ഇലെ  ഹൊറര്‍  ഫിലിം  ലാസ്റ്റ് ഹൌസ്  ഓണ്‍ ദി ലെഫ്റ്റ്  വിര്‍ജിന്‍  സ്പ്രിംഗ്  അടിസ്ഥാനപ്പെടുത്തി  എടുത്ത  ചിത്രമാണ്‌  . വിര്‍ജിന്‍  സ്പ്രിങ്ങിനു  നേരെ  വന്ന  വിമര്‍ശനങ്ങള്‍ക്ക്  കാരണവും  ഈ  പ്രശസ്തമായ  റേപ്  സീന്‍  തന്നെയായിരുന്നു  . ഒരു സാധാ  റിവഞ്ച്  പടമായി  ചിത്രത്തെ  പലരും  വിമര്‍ശിച്ചു  .എന്നാല്‍  ചിത്രം  വെറുമൊരു  റിവഞ്ച്  ചിത്രമല്ല . ദൈവം ,വിശ്വാസം, പാപം ,പ്രായശ്ചിത്തം ,തുടങ്ങിയ  പല  ഹിഡന്‍  തീമുകളും  ചിത്രത്തില്‍  കാണാം . 

             ഒരു  ക്രിസ്ത്യന്‍  റിലിജിയസ്  സ്റ്റോറി  എടുത്തു  ദൈവത്തിന്റെ  അസ്തിത്വത്തെയും നീതിയെയും      ചോദ്യം  ചെയ്യുകയാണ് ബെര്‍ഗ്മാന്‍ ഇവിടെ .ലോകത്തെ  കുറിചറിയാത്ത  ദൈവത്തെ  സ്തുതിച്ചു ജീവിച്ച  നിഷകളങ്കയായ  പെണ്‍കുട്ടി  അതി  ക്രൂരമായി  കൊല്ലപ്പെട്ടതിനു ശേഷം  അച്ഛനായ  ടോറെ ബിര്ച്  ട്രീ  പിഴുതെടുക്കുമ്പോള്‍  അയാളുടെ   വിശ്വാസം  കൂടിയാണ്  ഇളകിയത് . പിന്നീടുണ്ടായ  പ്രതികാര നടപടിക്കു  ശേഷം    അയാളെ കുറ്റബോധം  പിടികൂടുന്നു . സഹോദരി  കണ്മുന്‍പില്‍  കൊല്ലപ്പെട്ടപ്പോള്‍  പ്രതികരിക്കാതെ  നോക്കി  നിന്ന ഇന്ഗെരി  വിശ്വസിക്കുന്നത്  തന്റെ  പ്രാര്‍ത്ഥന  ആണ്  കാരിന്റെ  ഈ  ഗതിക്ക്  കാരണം  എന്നാണ്. അമ്മയായ  മാരെറ്റ  പറയുന്നത്  ദൈവത്തെക്കാള്‍  കൂടുതല്‍  അവര്‍  കാരിനെ  സ്നേഹിച്ചത്  കൊണ്ടാണ് മകള്‍ക്ക്  ഇങ്ങനൊരു  വിധി  ദൈവം  നല്‍കിയത്  എന്നാണ്  .  ഒരു  നിമിഷം  ടോറെ  ദൈവത്തെ  ചോദ്യം  ചെയ്തെങ്കിലും  തൊട്ടടുത്ത  നിമിഷം  അയാള്‍  തന്റെ  കൈ  കൊണ്ട്  അവിടെ  ഒരു  ദേവാലയം  പണിയും  എന്നാണ്  പറയുന്നത് . തന്റെ  ചെയ്തികളോട്  പൊരുത്തപ്പെടാന്‍  അയാള്‍ക്ക്  മറ്റൊരു  മാര്‍ഗം  അറിയാത്തതിനാല്‍  അയാള്‍ക്ക്  മനസിലാകാത്ത  ഒന്നിനെ  അയാള്‍  വിപിന്തുടരുന്നു .തന്റെ  ഏറ്റവും  പ്രിയപ്പെട്ടത് നഷ്ട്ടപ്പെട്ടപ്പോഴും  മാരെറ്റ ദൈവത്തെ   ന്യായീകരിച്ചു  കൊണ്ട്  ഉത്തരവാദിത്വം  സ്വയം  ഏറ്റെടുക്കുകയാണ്  ചെയ്തത്.ഇന്ഗെരി  ആകട്ടെ തന്റെ  ദൈവം ആണ്  ഈ  വിധി  നടപ്പാക്കിയത്  എന്ന്  വിശ്വസിക്കുന്നെങ്കിലും അവള്‍ക്ക്  പോലും  ഉള്‍കൊള്ളാന്‍  കഴിഞ്ഞിട്ടില്ല  എന്നത്  വ്യക്തമാണ് . അവസാനം  നീരുരവയില്‍  സ്വയം  ശുദ്ധീകരിച്ചു  മറ്റൊരു  വിശ്വാസം  പുല്കുകയാണ്  ചെയ്തത് .അവള്‍ക്ക്  കുറ്റബോധം  തോന്നേണ്ടതില്ല ,പക്ഷെ  അവള്‍ പാഗന്‍  ദൈവത്തിന്റെ  നീതിയെ  സംശയിക്കുന്നു. പുതിയ ദൈവത്തിന്റെ  നീതിയില്‍  സംശയം  തോന്നുന്നത്  വരെ  അവളുടെ  വിശ്വാസത്തിനു  ആയുസുള്ളൂ  എന്ന്  ഞാന്‍  കരുതുന്നു  . കാരിന്റെ  തലക്കടിയില്‍  നിന്നും  പ്രവഹിച്ച  നീരുറവ  അവര്‍  കാത്തിരുന്ന  അത്ഭുതം   ആയിരുന്നു.ദൈവത്തില്‍  നിന്നു  എന്തെങ്കിലുമൊരു  തരത്തിലുള്ള  മറുപടി  അവര്‍ പ്രതീക്ഷിച്ചിരുന്നു.നീരുറവക്ക്  പകരം  ശക്തമായ  ഒരു  കാലാവസ്ഥ  വ്യതിയാനം  ആയിരുന്നെങ്കിലും  ദൈവത്തിന്റെ  മറുപടി  ആയെ  അവര്‍  അതിനെ  കാണുകയുള്ളൂ ..നദി  സമീപത്താണ്  ഈ  പ്രദേശം എന്നത്  ചിത്രത്തില്‍  പ്രകടമാണ് . ആ  നീരുറവ  ഒരു  പക്ഷെ  നാച്ചുറല്‍  ആയ  സംഭവം  ആയിരിക്കാം . ഇനി  ദൈവത്തിന്റെ  അത്ഭുതം  ആണെങ്കില്‍  തന്നെ  ഒന്നുമറിയാത്ത  ഒരു  പെണ്‍കുട്ടിയുടെ  മരണത്തിനു  മുന്നില്‍  ഒരു  നീരുരവയുടെ  പ്രസക്തി  എന്താണ് ,അതും  ആവശ്യത്തിലധികം  വെള്ളമുള്ള  പ്രദേശത്  . ബെര്‍ഗ്മാന്‍  പുള്ളിയുടെ  രീതിയില്‍  ദൈവത്തിന്റെ നീതിയെ  വിമര്‍ശിച്ചതാണ്  ആ  രംഗം  എന്ന്  തീര്‍ച്ചയാണ് .  

                 കുറസോവയുടെ  റാഷോമൊന്‍  ചിത്രം  തന്നെ  വളരെയധികം  സ്വധീനിചെന്നും  വിര്‍ജിന്‍  സ്പ്രിംഗില്‍  അത്  പ്രകടമാണെന്നും  ബെര്‍ഗ്മാന്‍  തന്നെ  ഒരവസരത്തില്‍  പറഞ്ഞിട്ടുണ്ട്  . ബര്‍ഗ്മാന്റെ  സ്ഥിരം  സിനിമാറ്റോഗ്രാഫെര്‍  ആയ Sven Nyqvist ഉമായി  ആദ്യമായി  വര്‍ക്ക്  ചെയ്ത  ചിത്രം  എന്ന പ്രത്യേകതയും  വിര്‍ജിന്‍  സ്പ്രിംഗിനുണ്ട് . ആ  വര്‍ഷത്തെ  മികച്ച  ഫോറിന്‍  ചിത്രത്തിനുള്ള  ഓസ്കാര്‍  പുരസ്കാരവും  ചിത്രം  കരസ്ഥമാക്കിയിട്ടുണ്ട് .

IMDB:8.1/10
RT      :94%

Tuesday, 16 February 2016

Le trou (The Hole)(1960)

 മികച്ച  പ്രിസണ്‍  ബ്രേക്ക്  ചിത്രങ്ങള്‍ ആസ്വദിക്കത്തവരായി   ആരെങ്കിലുമുണ്ടാകുമോ ? എന്റെ  അനുഭവത്തില്‍  ഇത് വരെ  കണ്ട  പ്രിസണ്‍ ബ്രേക്ക്  ചിത്രങ്ങളില്‍  ഭൂരിപക്ഷവും  എന്റെ  ഫാവോറിറ്റ്  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഇടം പിടിച്ചിട്ടുണ്ട്. ശ്വാസമടക്കി  പിടിച്ചു    ലെജണ്ടറി   ഫ്രഞ്ച്  സംവിധായകന്‍  ജാക്ക്വസ് ബെക്കെര്‍  ഒരുക്കിയ  മാസ്റ്റര്‍പീസ്‌  .
കണ്ട  ഒട്ടേറെ  നിമിഷങ്ങള്‍ ഇപ്പോഴും  ഓര്‍മയില്‍  തങ്ങി  നില്‍ക്കുന്നു.   എന്റെ  പ്രിയ  ചിത്രങ്ങളുടെ  കൂട്ടത്തിലേക്ക്  സ്വല്പം  വൈകിയെത്തിയ  ചിത്രമാണ്‌ Le trou അഥവാ  The Hole .    അഞ്ചു  തടവുപുള്ളികള്‍  പാരിസിലെ La Sante പ്രിസണില്‍  നിന്നും രക്ഷപെടാന്‍  ശ്രമിക്കുന്ന  കഥയാണ് ചിത്രം  പറയുന്നത്  .

നാലു  തടവുപുള്ളികള്‍  ജയില്‍  ചാടാന്‍  പ്ലാന്‍  ചെയ്യുന്നതും  അപ്രതീക്ഷിതമായി  പുതിയൊരു  അന്തേവാസി  അവരുടെ  സെല്ലില്‍  എത്തിപ്പെടുന്നതും  ആണ്  ചിത്രത്തിന്റെ  ആദ്യഭാഗം കാണിക്കുന്നത് .   .സ്വാഭാവികമായും  അവര്‍ക്കിടയില്‍  ഒരു  അനിശ്ചിതത്വം  ഉടലെടുക്കുന്നു.   തങ്ങളുടെ  പദ്ധതിയിലേക്ക്  പുതിയ  ആളെ  കൊണ്ട്  വരണോ  ,വിശ്വസിക്കാന്‍  പറ്റുന്ന  ആളാണോ തുടങ്ങിയ  ചോദ്യങ്ങള്‍  അവരെ ആശയകുഴപ്പത്തിലാക്കുന്നു. പുതുതായി  എത്തിയ  ഗസ്പാര്‍ഡ് ആകട്ടെ  പുതിയ  അന്തരീക്ഷത്തോട്  പൊരുത്തപ്പെടാന്‍  ശ്രമിക്കുകയായിരുന്നു. ഭാര്യക്ക്  നേരെയുള്ള  വധശ്രമം  ആണ്  അയാളുടെ  പേരിലുള്ള  ശിക്ഷ. അയാള്‍  മറ്റു നാല് പേരുമായി  പതുക്കെ  അടുക്കുന്നു. വൈകാതെ  ഗസ്പാര്‍ഡ്   ജയില്‍  ചാടാനുള്ള  പദ്ധതിയെ  കുറിച്ചറിയുകയും  കൂട്ടത്തില്‍  ചേരുകയും  ചെയ്യുന്നു.

പദ്ധതിയുടെ  സൂത്രധാരന്‍  റോളണ്ട്  ആണ് . പഴുതുകളില്ലാത്ത  ഒരു  പെര്‍ഫെക്റ്റ്‌  പ്ലാന്‍  അയാള്‍  ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ  ജയിലിലെ  ഇടക്കിടക്കുള്ള  ചെക്കിംഗ് കാരണം  ഏതു  നിമിഷവും  പിടിക്കപ്പെട്ടെക്കാം  എന്നയാള്‍ക്കറിയാം .
വളരെ  സൂക്ഷ്മതയോടെ ശ്രദ്ധയോടെ  അവരുടെ  പദ്ധതി  നടപ്പില്‍  കൊണ്ട്  വരികയായിരുന്നു  പിന്നീടുള്ള  ദിവസങ്ങളില്‍ .. പ്രേക്ഷകന്റെ  ചങ്കിടിപ്പ്  കൂട്ടുന്ന  നിമിഷങ്ങളിലൂടെ  ചിത്രം  പുരോഗമിക്കുന്നു. .

വളരെ  റിയലിസ്റ്റിക്  ആയ  അവതരണം  ആണ്  ചിത്രത്തിലുടനീളം .  ജയിലിലെ  സെക്ക്യൂരിറ്റി  നടപടികളില്‍ എത്രത്തോളം  സൂക്ഷ്മത പുലര്‍ത്തുന്നുണ്ടെന്ന്  ആദ്യ  സീനുകളില്‍  തന്നെ   കാണിക്കുന്നുണ്ട് .ഇവിടെ  ജയില്‍  ഉദ്യോഗസ്ഥരെ  ക്രൂരന്മാരായി  ചിത്രീകരിക്കുന്നില്ല. അവര്‍  അവരുടെ  ജോലി  ചെയ്യുന്നു  എന്ന രീതിയില്‍  കാണിക്കാന്‍  ജാക്ക്വസ് ബെക്കെര്‍  ശ്രദ്ധിച്ചിട്ടുണ്ട് . അവരോടു  സ്നേഹപൂര്‍വ്വം  പെരുമാറുന്ന  ഉദ്യോഗസ്ഥരെയും  ചിത്രത്തില്‍  കാണാം . ആദ്യം  മുതല്‍  അവസാനം  വരെ  ചിത്രത്തില്‍  യാതൊരു  വിധ  ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കും  ഉപയോഗിച്ചിട്ടില്ല  . തുരങ്കമിടുന്ന  രംഗങ്ങളില്‍  ഒക്കെ  ശരിക്കും  അതിനു  എടുക്കുന്ന സമയവും  പ്രയാസവും  സ്ക്രീനില്‍  കാണിക്കാന്‍    ശ്രമിച്ചിട്ടുണ്ട്   .ചെറിയ  ചെറിയ  കാര്യങ്ങളില്‍  പോലും ഉള്ള  അതീവ  സൂക്ഷ്മതയാണ്  എടുത്തു  പറയേണ്ട  മറ്റൊരു  കാര്യം  .ഇതേ  കാരണങ്ങള്‍  കൊണ്ട്  തന്നെ  ജയില്‍പുള്ളികള്‍ക്കൊപ്പം  നമ്മളും  പെട്ട പോലെയുള്ള  അനുഭൂതി  ചിത്രം  തരുന്നുണ്ട്.

1947 ഇല്‍  നടന്ന  യഥാര്‍ത്ഥ  സംഭവത്തെ  അടിസ്ഥാനമാക്കിയാണ്  ചിത്രം  കഥപറയുന്നത് .രസകരമെന്താണെന്ന്  വെച്ചാല്‍  യഥാര്‍ത്ഥ  ജയില്‍ ചാട്ടത്തില്‍  ഉണ്ടായിരുന്ന  Jean Keraudy  തന്നെയാണ്  ഇതില്‍  റോളണ്ട്  ആയി  വേഷമിട്ടത് .പറഞ്ഞു  വരുമ്പോള്‍   ചിത്രത്തില്‍ പ്രധാന  റോളുകളിലുള്ള  ആരും  തന്നെയും    പ്രൊഫെഷണല്‍  നടന്‍മാര്‍  അല്ല   ..  എന്നിരുന്നാലും  മികച്ച  പ്രകടനം  സ്ക്രീനില്‍  കൊണ്ട്  വരാന്‍  അവര്‍ക്ക്  കഴിഞ്ഞിട്ടുണ്ട്.

ജാക്ക്വസ്  ബെക്കെറിന്റെ  അവസാന  ചിത്രമാണ്‌  Le trou . ചിത്രം  പൂര്‍ത്തിയാക്കി  ആഴ്ചകള്‍ക്കകം  അദേഹം  മരണപ്പെടുകയുണ്ടായി. പുള്ളിയുടെ രണ്ട്  ചിത്രമേ  ഇത്  വരെ  കാണാന്‍  സാധിച്ചിട്ടുള്ളൂ .പക്ഷെ  ആ  രണ്ടു  ചിത്രങ്ങള്‍  കൊണ്ട്  തന്നെ  പുള്ളിയുടെ  മഹത്വം  ബോധ്യപ്പെടുന്നു. Touchez Pas au Grisbi  എന്ന എക്കാലത്തെയും  മികച്ച  ഗാംഗ്സ്റ്റര്‍  ചിത്രത്തിന്  ശേഷം  അതെ  പോലെയോ  അതിന്റെ  മുകളിലോ  വരുന്ന  അനുഭവമായിരുന്നു  Le trou  എനിക്ക് സമ്മാനിച്ചത് .

തീര്‍ചയായും  കണ്ടിരിക്കേണ്ട  ഒരു  ചിത്രം .

IMDB:8.5/10
RT:100%