Sunday, 20 December 2015

Aferim(2015)

19ആം നൂറ്റാണ്ടിലെ റൊമാനിയന്‍  രാഷ്ട്രീയ  സാമൂഹിക  ചുറ്റുപാടുകളിലേക്ക്  ഒരു എത്തിനോട്ടം. ലക്ഷണമൊത്ത ഒരു  മോഡേൺ ക്ലാസിക്.

1835ലെ വല്ലാച്ചിയയുടെ മനോഹരമായ ദൃശ്യ ഭംഗി കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്.റൊമാനി ജിപ്സികളെ ഓട്ടോമൻ ജന്മികൾ, അടിമകൾ ആയി ഉപയോഗിച്ചിരുന്ന കാലഘട്ടം . ചെറിയ ഒരു ബ്ലാക്ക് കോമടിയുടെ അകമ്പടിയോടെ ആണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും കാലഘട്ടത്തിന്റെ ഭീകരത ചിത്രത്തിൽ ഉടനീളം നിഴലിച്ചു കാണാം . അങ്ങനെയിരിക്കെയാണ്  കാർഫിൻ എന്നൊരു ജിപ്സി അടിമ, ബോയറുടെ (ലാൻഡ് ലോർഡ്) ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം  ബോയറുടെ ചെവിയിലെത്തുന്നത് . ജന്മിയുടെ അക്രമത്തെ ഭയന്ന് ഓടിയൊളിച്ച കാർഫിനെ കണ്ടു പിടിക്കാൻ 'കോൺസ്റ്റബിൾ കോൺസ്റ്റന്റി'നെ ചുമതലപ്പെടുത്തുന്നു. ഓടിപ്പോയ ജിപ്സിയെ കണ്ടെത്താൻ പുറപ്പെടുന്ന കോൺസ്റ്റന്റിൻ  സഹായത്തിനായി തന്റെ മകൻ ലോണിറ്റയെയും കൂടെ കൂട്ടുന്നു. കാർഫിനെ അന്വേഷിച്ചുള്ള കോൺസ്റ്റണ്ടിന്റെയും  മകന്റെയും യാത്രയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും. ഒറ്റനോട്ടത്തിൽ റോഡ് മൂവിയായി തോന്നുമെങ്കിലും 19 ആം നൂറ്റാണ്ടിലെ റൊമാനിയൻ ചരിത്രം തന്നെയാണ് ആറ്റികുറുക്കിയ രൂപത്തിൽ ഒരുക്കിയിരിക്കുന്നത്. കോണ്‍സ്റ്റന്റിന്‍ ജിപ്സികളോട് ഒട്ടും  മയമില്ലതെയാണ് പെരുമാറുന്നത് എങ്കിലും ഉള്ളിന്റെ  ഉള്ളില്‍  അയാള്‍ക്ക്  വ്യവസ്തതയോട്  അമര്‍ഷമുണ്ട്. പക്ഷെ അയാള്‍  നിസഹായനാണ്. ഈ  സമ്പ്രദായം  ഒരിക്കലും  മാറില്ലെന്ന്  വിശ്വസിക്കുന്ന  അയാള്‍  മനപ്പൂര്‍വം  ക്രൂരതയുടെ  മുഖം  മൂടി അണിയുകയാണ്. തന്റെ  മകനെയും  അങ്ങനെ  ജീവിക്കാന്‍  ആണ്  അയാള്‍  പഠിപ്പിക്കുന്നത് . ചിത്രത്തിന്റെ ക്ലൈമാക്സ്  പ്രേക്ഷനില്‍  ചെറിയ  നടുക്കം സമ്മാനിക്കുന്ന തരത്തില്‍  ആണ്  ചിത്രീകരിച്ചിരിക്കുന്നത്

Radu Jude ന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ ചിത്രം മികച്ച ഒരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത് .സിനിമറ്റോഗ്രാഫി എടുത്തു പറയാതെ വയ്യ. ബ്ലാക്ക് ആൻഡ് വൈറ്റ് ഇൽ ഒരുക്കിയ മനോഹര ഫ്രേമുകൾ  കണ്ണെടുക്കാൻ  തോന്നിക്കാത്ത വിധം മനോഹരമായിരുന്നു. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കോൺസ്റ്റന്റിനെ പോലെയുള്ള സങ്കീർണ കഥാപാത്രങ്ങളും മികച്ച സംഭാഷണങ്ങളും ചിത്രത്തെ  മികവുറ്റതാക്കുന്നു.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കലാസൃഷ്ടി.

Imdb:8.1/10
RT:100%

Saturday, 28 November 2015

The Big Heat (1953)


അനീതിക്കെതിരെ പോരാടുന്ന മുരടനായ എന്നാല്‍ സത്യസന്ധനായ     പോലിസ്  ഉദ്യോഗസ്ഥന്റെ  കഥ   നമ്മള്‍  പലയാവര്‍ത്തി  പല ഭാഷകളില്‍  കണ്ടിട്ടുണ്ട്. ഇങ്ങനെ  ഒരു  സബ് ജോനറിനു  തുടക്കം  കുറിച്ച ചിത്രം  ഏതായിരിക്കും ?   അന്താരാഷ്ട്ര തലത്തില്‍  ലഭിച്ച  പ്രശസ്തി  കാരണമായിരിക്കാം     ഡര്‍ട്ടി  ഹാരിയുടെ  പേരാണ്  പലപ്പോഴും  പരാമര്‍ശിച്ചു  കേള്‍ക്കാറുള്ളത് . എന്നാല്‍  ഹാരി കാലഹാന്‍  അവതരിക്കുന്നതിനും  മുന്‍പേ  ഇവിടെ ഒരു  ഡേവ്  ബാനിയന്‍  ഉണ്ടായിരുന്നു .    

ലെജെന്‍ഡറി  ഡയറക്ട്ടര്‍  ഫ്രിറ്റ്സ് ലാംഗ്  1953 ഇല്‍ ഒരുക്കിയ  ക്രൈം ത്രില്ലെര്‍  ആണ്  ദി  ബിഗ്‌  ഹീറ്റ് . ഒരു  പക്ഷെ  ഫിലിം  നോയര്‍  ഗണത്തിലെ  ഏറ്റവും  സ്റ്റൈലിഷ്  ആയ,  ഫാസ്റ്റ്  പേസ്ഡ് ആയ ചിത്രം  ഇത്  തന്നെയായിരിക്കണം.തന്റെ  ചിത്രത്തിന്റെ  അന്തരീക്ഷം  സെറ്റ്  ചെയ്യുന്നതിന്റെ  കാര്യത്തില്‍  അതീവ  ശ്രദ്ധ  ചെലുത്തുന്ന  ആളാണ്  ഫ്രിറ്റ്സ്  ലാംഗ്  എന്ന്‍  പലപ്പോഴും  തോന്നിയിട്ടുണ്ട് . ക്രൈം  സിണ്ടിക്കേറ്റ്  ഭരിക്കുന്ന  കറപ്റ്റഡ് ആയ സിറ്റിയെ  വളരെ  ഡാര്‍ക്ക്‌  ടോണ്‍ ഇല്‍  അവതരിപ്പിച്ചിരിക്കുന്നു (ഈ  ഒരു  ലെവല്‍  ഡാര്‍ക്ക്‌  ടോണ്‍  അനുഭവപ്പെട്ട  മറ്റൊരു  ചിത്രമാണ്‌  ഫിലിം  നോയര്‍  അവസാന കാലഘട്ടത്തില്‍  ഇറങ്ങിയ  ടച്  ഓഫ്  ഈവിള്‍) . ഗ്ലെന്‍ ഫോര്‍ഡ് ,ഗ്ലോറിയ ഗ്രഹാം  , ലീ  മാര്‍വിന്‍  തുടങ്ങിയ  ശക്തമായ  കാസ്റ്റ്  ഉം ചിത്രത്തെ  മികച്ചതാക്കുന്നു .      
 സഹ പ്രവര്‍ത്തകനായ ടോം  ഡന്കന്റെ  ആത്മഹത്യയെ  കുറിച്ചുള്ള  അന്വേഷണം ഹോമിസൈഡ്  ഡിട്ടക്ട്ടിവ്  ഡേവ്  ബാനിയനെ  പുതിയ  ഒരു  വഴിത്തിരിവില്‍  എത്തിച്ചിരിക്കുന്നു      . ഡന്കന്റെ  രഹസ്യ കാമുകി  ലൂസി  ചാപ്മാനുമായുള്ള കൂടിക്കാഴ്ചയാണ്  ആത്മഹത്യയുലെ  അസ്വഭാവികതകള്‍ ആദ്യമായി  ഡേവിന്റെ  ശ്രദ്ധയില്‍പ്പെടുത്തിയത് . ലൂസി  ചാപ്മാന്റെ  മരണ വാര്‍ത്ത‍ സംശയത്തെ  ഒന്ന്  കൂടി  ദൃഡപ്പെടുത്തി . സംശയം  എത്തി  നിന്നത്  മൈക്ക്  ലഗാനയില്‍  ആണ് . സ്ഥലത്തെ  ക്രൈം  മാഫിയയുടെ  തലവന്‍ . സിറ്റിയുടെ  നിയന്ത്രണം  മൈക്ക്  ലഗാന  എന്ന ക്രിമിനലിന്റെ  കയ്യിലാണെന്നു  പരസ്യമായ  രഹസ്യമാണ് . തന്റെ  മേലധികാരികള്‍  പലരും  ലഗാനയുടെ  കയ്യില്‍  നിന്നും  ശമ്പളം  പറ്റുന്നുണ്ട്  എന്നും  ഡേവിനു  അറിയാം . തന്റെ  വീട്ടിലേക്കു  വന്ന  ഭീഷണി ഫോണ്‍  കോള്‍   അന്വേഷണം  നേരായ  വഴിയില്‍  ആണെന്ന്  ബോധ്യപ്പെടുത്താന്‍  പോന്നതായിരുന്നു.   ലഗാനയെ  നേരിട്ട്  സന്ദര്‍ശിക്കാന്‍  ഡേവ്  തീരുമാനിച്ചു . തന്റെ   വീട്ടില്‍  ഔദ്യോഗിക വേഷത്തില്‍ എത്തിയ   ഡേവിനെ  കണ്ടു  ലഗാന അതിശയിച്ചു . ഡേവിന്റെ ആരോപണങ്ങളെ ലഗാന  പുഞ്ചിരിയോടെ  നേരിട്ടു. മേലുദ്യോഗസ്ഥരുടെ  തടസങ്ങളെ  അവഗണിച്ചു  അന്വേഷണം  തുടരുന്ന ഡേവിനെ  ഇല്ലാതാക്കാന്‍  ലഗാന തീരുമാനിക്കുന്നു .ഡേവിനെ  ലക്‌ഷ്യം  വെച്ച്  കാറില്‍  ഒളിപ്പിച്ച  ബോംബ്‌ പൊട്ടി  ഡേവിന്റെ  ഭാര്യ  കൊല്ലപ്പെടുന്നു .ഭാര്യയുടെ  മരണം  ഡേവിനെ  തളര്‍ത്തുന്നു . തന്റെ  ഭാര്യയുടെ  കൊലപാതകം  ഒതുക്കി തീര്‍ക്കാനുള്ള ഡിപ്പാര്‍ട്ട്മെന്റിന്റെ    ശ്രമത്തില്‍  നിരാശനായ   ഡേവ്  ജോലി  രാജി  വെക്കുന്നു . ലഗാനയോടും  അയാളുടെ വലം  കയ്യായ  വിന്‍സ്  സ്റ്റോണിനോടുമുള്ള  കണക്കുകള്‍  തീര്‍ക്കാന്‍  ഡേവ്  ബാനിയന്‍  ഇറങ്ങി  തിരിക്കുന്നു .കഥ  ഇവിടെ  തുടങ്ങുകയായി

ഫ്രിറ്റ്സ്  ലാംഗിന്റെ  മികച്ച  സംവിധാന സംരംഭങ്ങളില്‍  ഒന്ന്  തന്നെയാണ്  ദി  ബിഗ്‌  ഹീറ്റ്. ഓര്‍മയില്‍  നില്‍ക്കുന്ന  ഒരുപാടു  മികച്ച  സംഭാഷണങ്ങള്‍  ഉണ്ട്  ചിത്രത്തില്‍  .ചിത്രം  ഇറങ്ങിയ്  കാലം  പരിഗണിച്ചാല്‍  സ്വല്പം  വയലന്‍സ്  കൂടുതല്‍  ആണ്  ചിത്രത്തില്‍ .  കാര്‍ ബോംബ്‌  സീന്‍  ഒക്കെ അതി  മനോഹരമായി   ചിത്രീകരിച്ചിരിക്കുന്നു .ഡേവ്  ബാനിയന്‍  ആയി  ഗ്ലെന്‍  ഫോര്‍ഡ്  മികച്ചു  നിന്നപ്പോള്‍ ഡെബി  മാര്‍ഷ്  ആയി  ഗ്ലോറിയ  ഗ്രഹാമും  മികച്ച  പ്രകടനം തന്നെ  കാഴ്ച വെചു.ലീ  മാര്‍വിന്റെ  ശക്തനായ ഒരു  വില്ലന്‍  കഥാപാത്രം  ആയിരുന്നു  ഇതിലെ  വിന്‍സ്  സ്റ്റോണ്‍ . വെറും  ഒരു  പ്രതികാര  കഥയാക്കാതെ  കഥാപാത്രങ്ങളുടെ  വൈകാരിക  തലങ്ങളില്‍  കൂടി  ചിത്രം  സഞ്ചരിക്കുന്നു .

തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ക്രൈം  ത്രില്ലെര്‍

IMDB:8/10
RT:  100% 

Sunday, 13 September 2015

Ealing Comedies


ലണ്ടനിലെ  ഈലിംഗ്  സ്റ്റുഡിയോയില്‍ 1947-57 കാലഘട്ടത്തില്‍   നിര്‍മിച്ച ബ്രിട്ടിഷ്  ബ്ലാക്ക്‌  കൊമെഡി/ക്രൈം കോമഡി   ചിത്രങ്ങളെ  പൊതുവേ  വിളിച്ചിരുന്ന പേരാണ്  ഈലിംഗ്  കോമഡീസ്   .
ഈ  വിഭാഗത്തിലെ  മികച്ച  മൂന്നു  കൊമഡി  ക്ലാസിക്കുകളെ  ഇവിടെ  പരിചയപ്പെടുത്തുന്നു
.
1.Kind Hearts and Coronets (1949)

ലോകസിനിമയിലെ  തന്നെ  മികച്ച  കോമഡി  ക്ലാസിക്  .
ക്രൈം കൊമഡി എന്റെ  പ്രിയപ്പെട്ട  ഒരു  ജോനര്‍ ആണ് . എന്റെ  അനുഭവത്തില്‍  ഡാര്‍ക്ക്‌  കൊമഡി  കൈകാര്യം  ചെയ്യുന്നതില്‍  ബ്രിട്ടീഷ്‌  ചിത്രങ്ങള്‍  ആണ്  മുന്‍പന്തിയില്‍ .   ഈ  ജോനറിലെ  പകരം  വെക്കാനില്ലാത്ത  ഒരു  ചിത്രമാണ്‌ കൈന്‍ഡ്‌ ഹാര്‍ട്ട്‌സ്  ആന്‍ഡ്‌  കൊറോനെറ്റ്സ്. ദി  ബെസ്റ്റ്

ബ്രിട്ടനിലെ  പത്താമത്തെ  ഡ്യൂക്ക്  ആയ  ലൂയിസ്  മസിനി ജയിലില്‍  തൂക്കുകയര്‍  കാത്തിരിക്കുന്ന  അവസരത്തില്‍  എഴുതുന്ന  ഓര്മ ക്കുറിപ്പുകളിലൂടെയാണ്  ചിത്രം  മുന്നോട്ട്  പോകുന്നത്  . ചിത്രത്തിന്റെ  ഒട്ടുമുക്കാല്‍  ഭാഗങ്ങളും  ഫ്ലാഷ്ബാക്ക് ആയാണ്  കാണിക്കുന്നത് .
 ലൂയിസ്  മസിനിയുടെ  ജനനത്തിനു  മുന്‍പേ  കഥ  പുരോഗമിക്കുന്നു . ബ്രിട്ടനിലെ  അരിസ്ടോക്രാറ്റിക് ഫാമിലി ആയ  ഡാസ്കോയ്ന്‍സിലെ ഏഴാമത്തെ  ഡ്യൂക്കിന്റെ  മകള്‍  ആയിരുന്നു  ലൂയിസിന്റെ  അമ്മ .  ലൂയിസിന്റെ  അമ്മ  ഒരു  പാട്ടുകാരനുമായി  ഒളിചോടുന്നതോടെ  ഡാസ്ക്കോയ്ന്‍സ്  ഫാമിലി  അവരെ  കുടുംബത്തില്‍  നിന്നും  പുറത്താക്കുന്നു .സ്വയം  ഇഷ്ട്ടപ്രകാരം വിവാഹം ചെയ്ത്   ലൂയിസിന്റെ  അച്ഛനും  അമ്മയും  സന്തോഷത്തോടെ  തന്നെ  ജീവിച്ചു . എന്നാല്‍  ലൂയിസിന്റെ  ജനനശേഷം  അച്ഛന്‍  മരണപ്പെട്ടത്  കാര്യങ്ങള്‍  തകിടം  മറിച്ചു.എങ്കിലും ലൂയിസിന്  നല്ല  വിദ്യാഭ്യാസം  കൊടുക്കാന്‍  തന്നെ  അവന്റെ  അമ്മ  തീരുമാനിക്കുന്നു .   ലൂയിസ് നല്ല വിദ്യാഭ്യസം ലഭിച്ചു നല്ലൊരു  യുവാവായി വളര്‍ന്നു   .
ലൂയിസിന്  ഒരു  കരിയര്‍  നേടിക്കൊടുക്കുന്നതിനായി   അവന്റെ അമ്മ  സ്വയമഭിമാനം മാറ്റി വെച്ച്  സഹായത്തിനായി  ഡാസ്ക്കൊയിന്‍സിന്   കത്തെഴുതുന്നു  .എന്നാല്‍  അവരുടെ  മറുപടി   പ്രതികൂലമായിരുന്നു . ലൂയിസ്  ഒരു  തുണിക്കടയില്‍  സഹായി  ആയി  ജോലി  ചെയ്യാന്‍  നിര്‍ബന്ധിതന്‍  ആകുന്നു .  വൈകാതെ  ലൂയിസിന്റെ അമ്മ  മരണക്കിടക്കയില്‍  ആയി  .ഫാമിലി  സെമിത്തേരിയില്‍ തന്നെ  കുഴിച്ചുമൂടണം എന്നായിരുന്നു അമ്മയുടെ  ആഗ്രഹം .ലൂയിസ്  ഇതിനായി  ഡാസ്കൊയ്ന്‍സിന്  കത്തെഴുതുന്നു .എന്നാല്‍  ആ  അപേക്ഷയും   അവര്‍  നിരസിക്കുന്നു  .തന്റെ  അമ്മയോട്  ചെയ്ത  നീതികേട്‌  ലൂയിസില്‍  പ്രതികാര  ചിന്തകള്‍  ഉണര്‍ത്തി .  ചാല്‍ഫോണ്ടിലെ  ഡ്യൂക്ക് പദവി നേടിയെടുക്കാനും   ലൂയിസ്  പദ്ധതിയിടുന്നു . അതിനു  തടസമായി  നിക്കുന്ന   എട്ടു  ഡാസ്ക്കൊയിന്‍സിനെ  കൊലപ്പെടുത്താന്‍  ലൂയിസ്  കളമൊരുക്കുന്നു .

ഓര്‍ത്തു  ചിരിക്കവുന്ന  ഒരുപാടു   നര്‍മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍  ഉണ്ട് . വ്യത്യസ്തമായ  കൊലപാതക  രീതികളും  അത്  വര്‍ണിക്കുന്ന  നരേഷന്‍  രീതിയും  ചിരിയുണര്ത്തുന്നു .ലൂയിസ്   ആയി  അഭിനയിച്ച  ഡെന്നിസ്  പ്രൈസ്  തന്റെ  റോള്‍  മികച്ചതക്കിയപ്പോള്‍  അലെക്  ഗിന്നസ് ആയിരുന്നു  ചിത്രത്തിലെ  ഷോ  സ്റ്റീലര്‍ . എട്ടു  വ്യത്യസ്തമായ  ഡാസ്ക്കൊയിന്‍സ്  ആയി  പുള്ളി  ചിത്രത്തിലുടനീളം  രസിപ്പിച്ചു . മികച്ച  ഒരു  ക്ലൈമാക്സിലൂടെയാണ്  ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് .
IMDB:8.2/10
RT:   100%

2.The Lavender Hill Mob(1951)

ആദ്യാവസാനം  രസിപ്പിക്കുന്ന  ഒരു  ക്രൈം  കോമഡി .
അലെക്  ഗിന്നസ് .സ്റ്റാന്‍ലി ഹോളോവെ തുടങ്ങിയ  മികച്ച  പ്രതിഭകള്‍  ഒരുമിച്ച  ഈ ഹീസ്റ്റ് ഫിലിം ഒരേസമയം     ത്രില്ലിംഗ്  അനുഭൂതിയും  നര്‍മമുഹൂര്‍ത്തങ്ങളും   സമ്മാനിക്കുന്നുണ്ട് . .

ബാങ്ക്  ക്ലെര്‍ക്ക്‌ ആയ  ഹെന്രി  ഹോളണ്ട്  ഇരുപത്  വര്‍ഷത്തിലേറെയായി  ഗോള്‍ഡ്‌  ബാര്‍  ഡെലിവറിയുടെ  മേല്‍നോട്ടം  വഹിക്കുന്നു  .   പ്രവര്‍ത്തി  പരിചയം  കൊണ്ടും  ആത്മാര്‍ത്ഥത  കൊണ്ടും  ഹെന്രി  ഹോളണ്ട്  മേലധികാരികള്‍ക്കും സഹ പ്രവര്‍ത്തര്‍ക്കും   വിശ്വസ്തന്‍ ആണ് .എന്നാല്‍ യഥാര്‍ത്ഥത്തില്‍  ഹോളണ്ടിന് റിട്ടയര്‍ഡ് ആവുന്നതിനു  മുന്പായി   ഗോള്‍ഡ്‌  ബാര്‍  മോഷ്ട്ടിക്കാന്‍  ഒരു  പെര്‍ഫെക്റ്റ്‌  പ്ലാന്‍  ഉണ്ടായിരുന്നു    .പക്ഷെ  മോഷണ ശേഷം  ഇത്രയും  സ്വര്‍ണം  ബ്രിട്ടനില്‍  നിന്നും  കടത്താന്‍  മാര്‍ഗമില്ലത്തതിനാല്‍   അയാള്‍  ആ  ഉദ്യമത്തിന്  മുതിരുന്നില്ല എന്ന്  മാത്രം .
അങ്ങനെയിരിക്കെ   പെന്റില്‍ബറി  എന്നൊരു  ശില്പി   ഹോളണ്ടിന്റെ  അയല്‍വാസിയായി വരുന്നു . പെന്റില്‍ബറിക്ക്  സ്വന്തമായി  ഒരു  ലോഹവാര്‍പ്പ് ശാല  ഉണ്ട് . ഹോളണ്ടിന്റെ  മനസ്സില്‍   പുതിയ  ചില ആശയങ്ങള്‍  ഉദിച്ചു  .. തന്റെ  പ്ലാന്‍  പൂര്‍ത്തിയാക്കാന്‍  ഇതിലും  നല്ലൊരു  ചാന്‍സ്  ഇനി  കിട്ടില്ലെന്ന്  അയാള്‍ക്ക്  അറിയാം  .. പെന്റില്‍ബറിയുമായി  ചങ്ങാത്തത്തിലായ ഹോളണ്ട് തന്റെ  പ്ലാന്‍  അയാളെ  പറഞ്ഞു മനസിലാക്കുന്നു . ഗോള്‍ഡ്‌ ബാര്‍  മോഷ്ട്ടിച്ചതിനു  ശേഷം  പെന്റില്‍ബറിയുടെ  ഫൌണ്ട്രിയില്‍  വെച്ച് ഈഫല്‍  ടവര്‍  മോഡലുകളാക്കി ബ്രിട്ടനില്‍ നിന്നും   കടത്താനാണ്   തീരുമാനം   . സഹായത്തിനായി രണ്ടു  ചെറുകിട കള്ളന്മാരെയും  റിക്രൂട്ട്  ചെയ്യുന്നു . ഇനി  തന്റെ  പ്ലാന്‍  പിഴവുകള്‍  കൂടാതെ  നടപ്പിലക്കുകയെ  വേണ്ടൂ  ..1 മില്യണ്‍  പൌണ്ട്  വിലമതിക്കുന്ന  ഗോള്‍ഡ്‌ ബാര്‍  ഒരു സംശയവും  കൂടാതെ  കടത്താന്‍  ഇവര്‍ക്ക്  കഴിയുമോ  എന്ന് കണ്ടറിയുക .

തീര്‍ച്ചയായും കണ്ടിരിക്കേണ്ട  ഒരു  ഹീസ്റ്റ്  കൊമഡി  ത്രില്ലെര്‍ .
IMDB:7.8/10
RT:100%

3.The Ladykillers (1955)

ഒരു  കമ്പ്ലീറ്റ്  എന്റര്‍ടൈനര്‍ . പൊട്ടിച്ചിരിപ്പിക്കുന്ന  മറ്റൊരു  ബ്രിട്ടിഷ്  കൊമഡി  ചിത്രം
വൃദ്ധയായ  ഒരു   സ്ത്രീ കാരണം    ബാങ്ക്  റോബറി  തകിടം  മറിയുന്നത്  ആണ്  ചിത്രത്തിന്റെ  പ്രമേയം  .. ചിത്രത്തിലെ  കഥാപാത്രങ്ങളുടെ  കാര്‍ടൂണിഷ് അവതരണം  ചിത്രത്തെ  കൂടുതല്‍  ആസ്വാദകരം ആക്കുന്നു .

മിസിസ്  വില്‍ബര്‍ഫോര്‍സ്   അസാധാരണ  സ്വഭാവം  പ്രകടിപ്പിക്കുന്ന  ഒരു  വൃദ്ധയാണ്  .. റെയില്‍വേ ടണലിന് സമീപമുള്ള  വലിയ  വീട്ടില്‍  തനിച്ചു  താമസിക്കുന്ന  മിസിസ്  വില്‍ബര്‍ഫോര്‍സ് അയല്‍പക്കത്ത്  അസ്വഭാവികമായി  പലതും  നടക്കുന്നതായി  സങ്കല്‍പ്പിച്ചു  തൊട്ടടുത്ത  പോലിസ്  സ്റ്റേഷനില്‍  റിപ്പോര്‍ട്ട്  ചെയ്യുന്നത്   പതിവായിരുന്നു ..ക്രമേണ  പോലീസുകാര്‍ക്ക്  ഇവര്‍  ഒരു  തലവേദനയാകുന്നു .

അങ്ങനെയിരിക്കെ  ഒരു  സായാഹ്നത്തില്‍  മിസിസ്  വില്‍ബര്‍ഫോര്‍സ്  വീട്ടില്‍  തനിച്ചിരിക്കെ പുറത്ത്  ഡോര്‍ ബെല്‍ മുഴങ്ങുന്നു  . പുറത്ത്  മധ്യവയസ്കന്‍  ആയ  ഒരു  അപരിചിതന്‍  ആയിരുന്നു .തന്റെ  പേര്  പ്രൊഫസര്‍  മാര്‍ക്കസ്  ആണെന്നും   മുറി വാടകക്ക്  കൊടുക്കാന്‍  ഉണ്ടെന്നറിഞ്ഞ്  വന്നതാണെന്നും അയാള്‍  പറയുന്നു .താന്‍  ഒരു  മ്യുസിഷന്‍  സംഘത്തിലെ  അംഗമാണെന്നും തനിക്കും  സുഹൃത്തുക്കള്‍ക്കും  മ്യൂസിക്  പ്രാക്റ്റിസ്‌  ചെയ്യാന്‍  ആണ്  മുറി  എടുക്കുന്നതെന്നും അയല്‍  മിസിസ്  വില്‍ബര്‍ഫോര്സിനെ  ബോധ്യപ്പെടുതുന്നു      .യഥാത്ഥത്തില്‍  അവര്‍  കുപ്രസിദ്ധരായ  ഒരു  ക്രിമിനല്‍  ഗാംഗ്  ആയിരുന്നു .മോഷണത്തിനായുള്ള  ഒരു  ഇടത്താവളം ആയിരുന്നു  മിസിസ്  വില്‍ബര്‍ഫോര്‍സിന്റെ  വീട് . നിഷ്കളങ്കയായ  മിസിസ്  വില്‍ബര്‍ഫോര്‍സ്  അവര്‍  പറഞ്ഞതെല്ലാം  വിശ്വസിക്കുന്നു  . പ്രൊഫസര്‍  മാര്‍ക്കസിന്റെയും  കൂട്ടരുടെയും  പദ്ധതികള്‍  പിഴവില്ലാത്തതായിരുന്നു  .എന്നാല്‍  അവര്‍ക്ക്  പറ്റിയ  ഒരു  വലിയ  മിസ്റ്റെക്  ആയിരുന്നു  മിസിസ്  വില്‍ബര്‍ഫോര്സിനെ  കണ്ടു  മുട്ടിയത് .

 പ്രോഫെസര്‍  മാര്‍ക്കസിന്റെ  വേഷത്തില്‍  അലെക്  ഗിന്നസ്  മികച്ചു  നിന്നപ്പോള്‍  മിസിസ്  വില്‍ബര്‍ഫോര്‍സിനെ  അവതരിപ്പിച്ച കാത്തി  ജോണ്സണും  ഒപ്പത്തിനൊപ്പമുള്ള  പ്രകടനം  കാഴ്ച  വെചു  . ഈ  ചിത്രത്തിന്റെ  റീമേക്ക്  2004 ഇല്‍  ഇറങ്ങിയിരുന്നു  . മികച്ച  നര്‍മമുഹൂര്‍ത്തങ്ങള്‍  ഉള്ള  ഒറിജിനല്‍ ബ്രിട്ടിഷ്  വേര്‍ഷന്‍ തന്നെ  കാണാന്‍  ശ്രമിക്കുക .
IMDB:7.8/10

RT:  100%
__________________________
 . ഈ  ചിത്രങ്ങളെല്ലാം  വ്യക്തമായ  പ്ലാന്‍ പ്രകാരമുള്ള  ക്രൈം ആണ്  മെയിന്‍  പ്ലോട്ട്  . അതിനിടയില്‍  ഉണ്ടാകുന്ന  കോമഡികള്‍  വളരെ   രസകരമായി  അവതരിപ്പിച്ചിരിക്കുന്നു  അലെക്  ഗിന്നസ്  എന്ന  ജീനിയസ്  മൂന്നു  ചിത്രത്തിലും  പ്രധാന  വേഷം  കൈകാര്യം  ചെയ്തിട്ടുണ്ട് .
 മൂന്ന്   ചിത്രങ്ങളും  മസ്റ്റ്‌വാച്ച്  ഗണത്തില്‍  പെടുത്താവുന്നവയാണ്  .

Friday, 4 September 2015

What Ever Happened to Baby Jane? (1962)

ആദ്യാവസാനം  പിരിമുറുക്കം  സമ്മാനിക്കുന്ന  മികച്ച  ഒരു  സൈക്കോളജിക്കല്‍  ത്രില്ലെര്‍ .


ബേബി  ജെയ്ന്‍  ഹഡ്സന്‍, ബ്ലാന്ച്ചേ  ഹഡ്സന്‍   എന്നീ  സഹോദരിമാരുടെ  കഥയാണ്  മൂന്നു  വ്യത്യസ്ത  കാലഘട്ടത്തില്‍  ആയി  ചിത്രം  പറയുന്നത് .
കാലഘട്ടം 1917  , ബേബി  ജെയ്ന്‍  ഹഡ്സന്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ്  ആയി  തിളങ്ങി  നില്‍ക്കുന്ന  കാലം  . ബേബി  ജെയ്നിന്റെ  ആട്ടവും  പാട്ടും  കാണാന്‍ ആളുകള്‍ നാനാ ദിക്കില്‍  നിന്നും  വരുമായിരുന്നു . ബേബി  ജെയ്ന്‍  പാവകളും  സുലഭമായിരുന്നു  അക്കാലത്ത് .   അച്ഛനും  അമ്മയും  സഹോദരിയും  അടങ്ങുന്ന  ബേബി  ജെയ്നിന്റെ  ഫാമിലിക്ക്  ഷോ  കൊണ്ടുള്ള  വരുമാനം  വലിയൊരാശ്വാസമായിരുന്നു . സ്വാഭാവികമായും  ബേബി  ജെയ്നില്‍  അഹങ്കാരം  മുള  പൊങ്ങി  തുടങ്ങി  .ഇതേ  സമയം  ബ്ലാന്‍ചെയെ  പിതാവ്  പോലും  ശ്രദ്ധിക്കാതാകുന്നു . നിശ്ചയദാര്‍ട്യം  നിഴലിക്കുന്ന  മുഖഭാവത്തോടെ  ജെയ്നിനെ  നോക്കുന്ന  ബ്ലാന്ച്ചേയെ  ആണ്  സീന്‍  അവസാനിക്കുമ്പോള്‍  കാണിക്കുന്നത് .

കാലഘട്ടം  1935 ,ഇപ്പോള്‍  സഹോദരിമാര്‍  രണ്ടും പേരും  ഫിലിം  ആക്ട്രെസ്  ആണ് .   അഭിനയിച്ച  ചിത്രങ്ങളുടെ  തുടര്‍ച്ചയായ  പരാജയം    കാരണം  ജെയ്നിനു  ചിത്രങ്ങള്‍  ഇല്ലാതെയാകുന്നു .ബ്ലാന്ച്ചേ  ഇപ്പോള്‍  ഹോളിവൂഡിലെ ഒരു  ലീഡിംഗ് അക്ട്രെസ്  ആണ് .ബ്ലാന്ച്ചേ  പ്രശസ്തിയുടെ  കൊടുമുടിയില്‍  ആയിരുന്നു .   എന്നാല്‍   അവിചാരിതമായ  ആ  ട്രാജഡി  എല്ലാം  മാറ്റി  മറിച്ചു .ഒരു  ദിവസം  രാത്രി  പാര്‍ട്ടി  കഴിഞ്ഞു  മടങ്ങവേ  സംഭവിച്ച  അപകടത്തിന്റെ  ഫലമായി  ബ്ലാന്ച്ചേ  അരക്ക്  കീഴ്പ്പോട്ട്  തളര്‍ന്നു   പോകുന്നു .

കാലഘട്ടം    1962  ഇലേക്ക് ചിത്രം  ഫ്ലാഷ്  ഫോര്‍വേര്‍ഡ്  ചെയ്യുന്നു . ബ്ലാന്ച്ചേ യും  ജെയിനും  വാര്‍ധക്യത്തിലേക്ക്  കടന്നിരിക്കുന്നു . ബ്ലാന്ച്ചേ ഇപ്പോഴും  വീല്‍  ചെയറില്‍  ആണ്  .  മറ്റൊരാളുടെ  സഹായമില്ലാതെ  ഒരു  കാര്യവും  ചെയ്യാന്‍  സാധിക്കില്ല . ജെയിനും  ബ്ലാന്ച്ചേയോടൊപ്പം  തന്നെയാണ്  താമസം  .  പണ്ടത്തെ  അപകടം  ബ്ലാന്ച്ചേയെ  ശാരീരികമായാണ്  ബാധിച്ചതെങ്കില്‍  ജെയ്നിനെ  മാനസികമായി  ആയിരുന്നു  ബാധിച്ചത് . അന്ന്  ഒപ്പമുണ്ടായിരുന്ന  ജെയ്നിനു  നേരെയാണ്  മാധ്യമങ്ങളും  പോലീസും  വിരല്‍  ചൂണ്ടിയത്  ..അമിതമായി  മദ്യപിചത്  മൂലം  അന്ന്  നടന്നതിനെ  കുറിച്ച്  ജെയ്നിനു  ഓര്‍മയുമില്ല  .കുറ്റബോധവും  പോലിസ്  വിചാരണയും കരിയര്‍  തകര്ച്ചയുമെല്ലാം  ജെയ്നിനെ  മദ്യപാനത്തിലെക്കും   കുത്തഴിഞ്ഞ  ജീവിതത്തിലേക്കും   നയിച്ചു . ഒടുക്കം  കാലചക്രം  തിരിഞ്ഞപ്പോള്‍  ജെയിനിനു ബ്ലാന്ച്ചേയെ  തന്നെ  ശരണം  പ്രാപിക്കേണ്ടി  വന്നു . ബെഡ്റൂമില്‍  നിന്നും  പുറത്തിറങ്ങാത്ത  ബ്ലാന്ച്ചേക്ക്  ആകെയുള്ള  ഒരു  സൌഹൃദം  ആഴ്ചയില്‍  വീട്  വൃത്തിയാക്കാന്‍  വരുന്ന  എല്‍വിറ     മാത്രമാണ് . വര്‍ഷങ്ങളിത്ര  കഴിഞ്ഞിട്ടും  ബ്ലാന്ച്ചേ യുടെ  പ്രശസ്തിക്കൊരു  കോട്ടവും  തട്ടിയിട്ടില്ല  എന്നതും  തന്റെ  കരിയര്‍  ഇല്ലാതാക്കിയത്  ബ്ലാന്ച്ചേ  ആണെന്ന  വിശ്വാസവും  ജെയിനില്‍  അസൂയയും വെറുപ്പും  ഓരോ  ദിവസവും  കൂടി  കൊണ്ടിരുന്നു  .      ജെയിനില്‍  മാനസിക  വിഭ്രാന്തിയുടെ  ലക്ഷണങ്ങള്‍  ഉണ്ടെന്നു  സംശയിക്കുന്ന  എല്‍വിറക്ക്  ജെയിനിനെ  അവിടെ  താമസിപ്പിക്കുന്നതില്‍  ഉത്കണ്ഠ  ഉണ്ടായിരുന്നു . ജെയിന്‍ വീണ്ടും  മദ്യപിക്കാന്‍  തുടങ്ങിയതായും  എല്‍വിറ  ബ്ലാന്ചെയെ  അറിയിക്കുന്നു .      പക്ഷെ  ബ്ലാന്ച്ചേ  അതൊന്നും  കാര്യമാക്കുന്നില്ല . ബ്ലാന്ച്ചേ  ക്ക്  ഇപ്പോള്‍  താമസിക്കുന്ന  പഴയ  വീട്  വില്‍ക്കാന്‍  പ്ലാന്‍  ഉണ്ട്  .. എന്നാല്‍  ഇക്കാര്യം  അറിയുന്ന   ജെയിന്‍  ക്ഷുഭിതയാകുന്നു   . വീട്  വില്‍ക്കുന്നതില്‍  നിന്നും തടയാനായി   ബ്ലാന്ചെയുടെ  മുറിയിലെ  ടെലിഫോണ്‍ കണക്ഷന്‍ ജെയിന്‍  എടുത്തു  കളയുന്നു   .എല്‍വിറയുടെ  അങ്ങോട്ടുള്ള   വരവും  നിര്‍ത്തിക്കുന്നു  .    ജെയിനിന്റെ  വയലന്റ്  ആയ  പെരുമാറ്റം  ബ്ലാന്ച്ചേയെ  പേടിപ്പിക്കുന്നു . ഫോണ്‍  ഇല്ലാതായതോടെ   പുറം  ലോകത്തു  നിന്നും  ഒറ്റപ്പെട്ട  അവസ്ഥയായി    .ജെയിന്‍   വിഭ്രാന്തി  ഓരോ  ദിവസവും  വര്‍ധിച്ചു  വരുന്നു  .അതോടൊപ്പം ബ്ലാന്ച്ചേ യെ  മാനസികമായും  ശാരീരികമായും  പീഡിപ്പിക്കാനും  തുനിയുന്നു   . സഹോദരിയുടെ  പിടിയില്‍ നിന്ന്  അരയ്ക്കു  താഴോട്ട്  ചലനശേഷി  ഇല്ലാത്ത  ബ്ലാന്ച്ചേ യ്ക്ക്  രക്ഷപ്പെടാനാകുമോ  ? .

ചിത്രം  ഏതു  ജോനര്‍  ആണെന്ന്  പോലുമറിയാതെ ഒരു  ബെറ്റി  ഡേവിസ്  ചിത്രം  എന്ന  നിലക്കാണ്  ഞാന്‍  ചിത്രം  കാണുന്നത്  .ബെറ്റി  ഡേവിസിന്റെ  പ്രകടനം  മാത്രമല്ല , മികച്ച  ഒരു  ത്രില്ലിംഗ്  അനുഭവം  കൂടിയായിരുന്നു  ചിത്രം  സമ്മാനിച്ചത് . ബ്ലാന്ച്ചേ യുടെ  കൂടെ  പ്രേക്ഷകനും  ആ  ഒറ്റ മുറിയില്‍  കുടുങ്ങിയ  അനുഭൂതി  തരും  ചിത്രം . ക്ലൈമാക്സ്‌  പ്രേക്ഷകരെ  വേട്ടയാടുന്ന  തരത്തില്‍  ആണ്  ഒരുക്കിയത് . സണ്‍സെറ്റ്  ബോളെവാഡ്,മിസറി  എന്നീ  ചിത്രങ്ങളെ  ഓര്‍മിപ്പിക്കുന്നുണ്ട്  ഇടയ്ക്ക് .   ജെയ്ന്‍  ഹഡ്സന്റെ  വേഷം കഥാപാത്രത്തോട് വെറുപ്പ്‌   തോന്നിപ്പിക്കുന്ന തരത്തില്‍  ബെറ്റി  ഡേവിസ്  അനശ്വരമാക്കി . ബ്ലാന്ച്ചേ യുടെ  വേഷം  ചെയ്ത  ജോവാന്‍  ക്രോഫോര്‍ഡും  ഒപ്പത്തിനൊപ്പം  നില്‍ക്കുന്ന  പ്രകടനം  ആയിരുന്നു  .  ഒരു  ത്രില്ലെര്‍ എന്നതിലുമുപരി  ചിത്രത്തെ  മറ്റൊരു  തലത്തിലേക്ക്  കൊണ്ട്  പോകുന്നത്  ഇരുവരുടെയും  പ്രകടനം  തന്നെയാണ്.       ചിത്രത്തിന്റെ  സംവിധാനവും മികച്ചു നില്‍ക്കുന്നു .

ബെറ്റി  ഡേവിസും  ജോവന്‍ ക്രോഫോര്‍ഡും  മത്സരിച്ചഭിനയിച്ച  ഈ  അസാധാരണ  ഡ്രാമ  ത്രില്ലെര്‍  കണ്ടില്ലെങ്കില്‍  അതൊരു   നഷ്ട്ടം  തന്നെയാണ്
IMDB:8.1/10
RT:91%

Thursday, 3 September 2015

Lilies of the Field (1963)

എന്തിനാണ്  നിങ്ങള്‍  വസ്ത്രങ്ങളെ  ചൊല്ലി ഉത്കണ്ഠപ്പെടുന്നത് ? വയലിലെ  പൂക്കളെ  നോക്കൂ  .അവ  എങ്ങനെയാണു  വളരുന്നത്  എന്ന്  നോക്കുക .അവര്‍  അധ്വനിക്കുന്നില്ല . വസ്ത്രങ്ങള്‍  ഉണ്ടാക്കുന്നില്ല     - മത്തായി 6:28

ലില്ലീസ്  ഓഫ്  ദി  ഫീല്‍ഡ് എന്ന പേരിന്റെ  ഉറവിടം  ഈ  വചനമാണ് . ലളിതവും  മനോഹരവുമായ  ഒരു  സിഡ്നി  പോയിറ്റര്‍  ചിത്രം .

നിത്യ  സഞ്ചാരിയും  പലതൊഴിലില്‍  സമര്‍ത്ഥനുമായ  ഹോമര്‍  സ്മിത്ത് അരിസോണയുടെ മരുപ്രദേശങ്ങളിലൂടെ  യാത്രയിലാണ് . കാറിന്റെ  റേഡിയേറ്ററിലേക്ക്  വെള്ളം  ശേഖരിക്കാനായി   സ്മിത്ത് ഒരു  കന്യാസ്ത്രീ  മന്ദിരത്തിനു  മുന്‍പില്‍  കാര്‍  നിര്ത്തുന്നു . ജര്‍മ്മനിയില്‍  നിന്നും  ആസ്ട്രിയയില്‍  നിന്നും  ഹംഗറിയില്‍  നിന്നുമായി  കുടിയേറിയെത്തിയ  കന്യാസ്ത്രീകള്‍ ആയിരുന്നു  അവിടുത്തെ  അന്തേവാസികള്‍ . ഇംഗ്ലീഷ്  ഭാഷ  വശമില്ലത്തവരായിരുന്നു  അവര്‍ .   മദര്‍  സുപ്പീരിയറായ  മരിയ  തനിക്കറിയാവുന്ന  ഇംഗ്ലീഷില്‍  സ്മിത്തിനു  അവരെയെല്ലാം  പരിചയപ്പെടുത്തി . തങ്ങളുടെ  പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി  ദൈവമാണ്  സ്മിത്തിനെ  അവിടെയെത്തിച്ചത്  എന്ന്  മദര്‍  മരിയ  വിശ്വസിക്കുന്നു . സ്മിത്ത്  പോകാന്‍  തുടങ്ങവേ  ഒരു  ദിവസത്തെ  ജോലി  എന്ന  പേരില്‍ മദര്‍   അയാളെ  അവിടെ  താമസിപ്പിക്കുന്നു . എന്നാല്‍  പിറ്റേ ദിവസം  അവിടെ  നിന്നും  പുറപ്പെടാന്‍   തയ്യാറായ സ്മിത്ത്   ശമ്പളം  ചോദിച്ചപ്പോള്‍  മദര്‍  അത്  കണ്ടില്ലെന്നു  നടിച്ചു കൊണ്ട്  അവിടെ  ഒരു  ചാപ്പേല്‍ (കൊച്ചു  പള്ളി)നിര്മിക്കുന്നതിനെ  പറ്റി  സൂചിപ്പിക്കുന്നു . ആദ്യം  വിസമ്മതിചെങ്കിലും  മദര്‍  മരിയയുടെ  അധികാര സ്വരം  അവിടെ  തുടരാന്‍   സ്മിത്തിനെ  പ്രേരിപ്പിക്കുന്നു  . സ്മിത്തും   കന്യാസ്ത്രീകളും  തമ്മില്‍     മാനസികമായി  ഒരു  അടുപ്പം  ഉണ്ടായി  തുടങ്ങുന്നു  .  അവരുടെ   ഇംഗ്ലീഷ്  ടീച്ചറും     സാരഥിയും   എല്ലാം    സ്മിത്ത്  തന്നെ  ആയിരുന്നു . എന്നാല്‍  ചാപ്പേല്‍  പണി  തുടങ്ങാനുള്ള   ഇഷ്ട്ടികകളോ  മറ്റു  സമഗ്രികളോ  എത്താത്തതും    മദര്‍  സുപ്പീരിയരുടെ  വിചിത്രമായ  സ്വഭാവവും  സ്മിത്തിനെ  ആശയക്കുഴപ്പതിലാക്കുന്നുണ്ട്.     പിന്നീട്  ഒരുപാടു  രസകരമായ  മുഹൂര്‍ത്തങ്ങളിലൂടെ  ചിത്രം  മുന്നോട്ട്  പോകുന്നു .

സിഡ്നി  പോയിറ്റര്‍ തന്നെയാണ്  ചിത്രത്തിന്റെ  നട്ടെല്ല് . പതിവ്  പോലെ  തന്റെ  വിസ്മയിപ്പിക്കുന്ന  പ്രകടനം  കാഴ്ച  വെച്ച  സിഡ്നിയെ  ഇത്തവണ  കാത്തിരുന്നത്  മികച്ച  നടനുള്ള  ഓസ്കാര്‍  അവാര്‍ഡ്‌  തന്നെ  ആയിരുന്നു . ആദ്യമായി  മികച്ച  നടനത്തിനുള്ള  ഓസ്കാര്‍  പുരസ്‌കാരം  ഒരു  കറുത്ത വര്‍ഗക്കാരന്‍  സ്വന്തമാക്കിക്കൊണ്ട്  ചരിത്ര ത്തില്‍  ഇടം  നേടി . മദര്‍  സുപ്പീരിയര്‍ മരിയയെ അവതരിപ്പിച്ച  ലിലിയ  സ്കാലയും  ശ്രദ്ധേയമായ  പ്രകടനമായിരുന്നു .  സിമ്പിള്‍  ആയ  ഒരു  സ്റ്റോറി  ഹൃദ്യമായ  രീതിയില്‍  ഒരുക്കിയിട്ടുണ്ട്  സംവിധായകന്‍  റാല്‍ഫ്  നെല്‍സണ്‍ .
ചിത്രത്തിലെ    ആമേന്‍ എന്ന്  തുടങ്ങുന്ന  സോംഗ്     മനസ്സില്‍  തങ്ങി  നില്‍ക്കുന്നു   .തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ഫീല്‍  ഗുഡ്  ചിത്രം .
IMDB:7.7/10
RT:100%

Wednesday, 2 September 2015

The Ox-Bow Incident (1943)

ക്ഷുഭിതരായ  ആള്‍ക്കൂട്ടം  നിയമം  നടപ്പിലാക്കാന്‍  തുനിഞ്ഞാല്‍   എന്ത്
 സംഭവിക്കുമെന്ന്  ചിന്തിച്ചിട്ടുണ്ടോ ?  അമേരിക്കന്‍  ഐക്ക്യനാടുകളില്‍  ഒരു  കാലത്ത്  ഇത്തരം  ഒരു  വ്യവസ്ഥ  നില  നിന്നിരുന്നു .നിയമ വ്യവസ്ഥക്ക്  പുറത്തു  നിന്ന്  കൊണ്ട്  ആള്‍ക്കൂട്ടങ്ങള്‍  നടത്തിയിരുന്ന  ഇത്തരം  കൊലകള്‍  ലിഞ്ചിംഗ്  എന്നാണ്  അറിയപ്പെടുന്നത്  .ചില  പ്രത്യേക  സാഹചര്യത്തില്‍  സ്ഥലത്തെ  ഷെറിഫിന്റെ  നേതൃത്വത്തില്‍  നടത്തുന്ന  ഇതിന്റെ  ഒരു  ലീഗലൈസ്ഡ്  വേര്‍ഷന്‍  ആണ്  'പോസെ' . ലിഞ്ചിംഗ്  പ്രതിപാദിചുള്ളാ  ഒരുപാടു  വെസ്റ്റേണ്‍  ചിത്രങ്ങള്‍  ഉണ്ടായിട്ടുണ്ട്  .എന്നാല്‍  ഓക്സ്ബോ  ഇന്‍സിഡന്റ്  പോലെ  ലിഞ്ചിംഗിന്റെ  ഭീകരത  കാണിക്കുന്ന  മറ്റൊരു  ചിത്രമുണ്ടോ  എന്ന്  സംശയമാണ് . 12  ആന്ഗ്രിമെന്‍ ഇറങ്ങുന്നതിനും  വര്‍ഷങ്ങള്‍ക്ക്  മുന്‍പേ  ഹെന്രി  ഫോണ്ട  അഭിനയിച്ച  സിമിലര്‍  തീമിലുള്ള  ഈ വെസ്റ്റേണ്‍  ക്ലാസ്സിക്‌   അധികമൊന്നും  ചര്‍ച്ച  ചെയ്തു  കണ്ടിട്ടില്ല .

നെവാദയിലെ  ഒരു     കൊച്ചു  നഗരത്തില്‍  ആണ്  സംഭവം  അരങ്ങേറുന്നത്  . സ്ഥലത്ത്  കന്നുകാലി മോഷണം  പതിവായതില്‍  ക്ഷുഭിതരാണ്   സ്ഥലവാസികള്‍ .ഗില്‍  കാര്‍ട്ടറും  (ഹെന്രി  ഫോണ്ട ) ആര്‍ട്ട്‌ ക്രോഫ്ടും (ഹാരി മോര്‍ഗന്‍ ) ഡെര്‍ബിയുടെ  മദ്യ ശാലയില്‍  കയറിയപ്പോള്‍  അവിടെയും  ചര്‍ച്ച  കന്നുകാലി മോഷണം  തന്നെയായിരുന്നു .വല്ലപ്പോഴും  നഗരത്തില്‍  കാണുന്ന  തങ്ങളെ പലരും   സംശയത്തോടെ   വീക്ഷിക്കുന്നതായി  അവര്‍ക്ക്  തോന്നിയിരുന്നു .  അപ്പോഴാണ്  ലാരി കിന്‍കൈട്  എന്ന  കന്നുകാലി വളര്‍ത്തുകാരന്‍  കൊല്ലപ്പെട്ടു  എന്ന  വാര്‍ത്തയുമായി  ഒരാള്‍  അങ്ങോട്ട്‌  വന്നത് . കന്നുകാലി  മോഷ്ട്ടാക്കള്‍  തന്നെയാകും  കൊലയാളികള്‍  എന്ന  അനുമാനത്തില്‍  എത്താന്‍  അധിക  സമയമൊന്നും  വേണ്ടി  വന്നില്ല .രോഷാകുലരായ  ആള്‍ക്കൂട്ടം  തോക്കും  കുറുവടിയും  കയറുമായി  കൊലയാളികളെ അന്വേഷിച്ചു  ഇറങ്ങിപുറപ്പെട്ടു.ഡേവിസ്  എന്നൊരാള്‍  മാത്രം  നിയമം  കയ്യിലെടുക്കുന്നതില്‍  നിന്നും  അവരെ  വിലക്കി . ഷെറീഫിനെ വിവരമറിയിച്ചു  പോസെ  സംഘടിപ്പിക്കാന്‍  അയാള്‍  ചട്ടം കൂട്ടി . ഷെറീഫ്  പക്ഷെ  സ്ഥലത്തില്ലായിരുന്നു .പകരം  വന്ന  ഡെപ്പ്യൂട്ടി  ഓഫീസര്‍  ടെറ്റ്ലെ  ആളുകളെ  ശാന്തനാക്കുന്നതിനു  പകരം  അവര്‍ക്ക്  നേതൃത്വം  നല്‍കുകയാണ്  ഉണ്ടായത് .ഒരു  ഡെപ്പ്യൂട്ടിയുടെ  നേതൃത്വത്തില്‍  ഉള്ള  പോസെ  ഇല്ലീഗല്‍  ആണെന്നിരിക്കെ  അവര്‍  കൊലയാളികളെ  തേടി  പുറപ്പെടുന്നു  .. ഗില്‍  കാര്‍ട്ടറും  ആര്‍ട്ട്‌  ക്രോഫ്ട്ടും  പോസെയുടെ  ഇര  ആകാതിരിക്കാന്‍  സംഘത്തില്‍  ചേരുന്നു .  മൂന്നു  അപരിചിതര്‍  നഗരത്തിലേക്ക്  കടന്നതായി ഡെപ്പ്യൂട്ടിക്ക്  വിവരം  ലഭിച്ചിരുന്നു .

ഒരുപാടു  നേരത്തെ  തിരച്ചിലിനൊടുവില്‍  സംശയാസ്പദമായ  സാഹചര്യത്തില്‍  മൂന്നു  പേരെ  സംഘം  പിടി കൂടുന്നു .കിന്‍കൈടിന്റെ  ഉടമസ്ഥതയില്‍  ഉള്ള  കന്നുകാലികള്‍       അവരുടെ  പക്കല്‍  കണ്ടതോടെ  കൊലയാളികള്‍ അവര്‍  തന്നെയെന്നു  ഉറപ്പാക്കി .  പിടിയിലായവരില്‍ പ്രധാനിയെന്നു തോന്നിച്ച   ഡോണാള്‍ഡ് മാര്‍ട്ടിന്‍ എന്ന ചെറുപ്പക്കാരന്‍  തങ്ങള്‍  നിരപരാധി  ആണെന്ന്  ആണയിട്ടു  പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം  അത്  വിശ്വസിക്കുന്നില്ല .  മാര്‍ട്ടിന്റെ കൂടെയുള്ള  മെക്സിക്കനില്‍  നിന്നും  കിന്‍കൈടിന്റെ തോക്ക്  കൂടി  ലഭിക്കുന്നതോടെ  ഡെപ്പ്യൂട്ടി  അവരെ  സൂര്യോദയത്തോടെ  തൂക്കിലേറ്റാന്‍  തീരുമാനിക്കുന്നു   . എന്നാല്‍   ഗില്‍  കാര്‍ട്ടര്‍ , ആര്‍ട്ട്‌  ക്രോഫ്റ്റ് ,ഡേവീസ്  എന്നിവരടങ്ങിയ  സംഘത്തിലെ  ഏഴുപേര്‍ക്ക്     മാര്‍ട്ടിന്‍  നിരപരാധി  ആണെന്ന്  തോന്നി  തുടങ്ങുന്നു .

വെസ്റ്റേണ്‍  ആക്ഷന്‍  ചിത്രങ്ങള്‍ക്കിടയില്‍  മൂടിക്കിടക്കുന്ന  ഒരു  ഹിഡന്‍  ട്രേഷര്‍  ആണ്  ഈ  ചിത്രം  ..വെറും  75  മിനുട്ട്   മാത്രം  ദൈര്‍ഘ്യം  ഉള്ള  ചിത്രം  പറയാന്‍  ഉദ്ദേശിച്ച  വിഷയം  മനോഹരമായി  അവതരിപ്പിച്ചിട്ടുണ്ട് . ഹെന്രി  ഫോണ്ടയെ  പോലെയുള്ള  ശക്തമായ  താര സാനിധ്യം  ചിത്രത്തില്‍  ഉണ്ടെങ്കിലും  ചിത്രത്തിന്‍റെ  സ്ക്രിപ്റ്റ്  തന്നെയാണ്  താരം  .ചിത്രത്തിന്‍റെ  ക്ലൈമാക്സും  മികച്ചു  നില്‍ക്കുന്നു .  ഒട്ടും  മുഷിപ്പിക്കാതെയുള്ള  കഥ പറച്ചിലും  ഇന്നത്തെ കാലത്തും   പ്രസക്തമായ  തീമും ശക്തമായ കാസ്റ്റും    ചിത്രത്തെ  ഒരു  മസ്റ്റ്‌  വാച്ച്  ആക്കുന്നു   .

IMDB:8.1/10
RT: . 94%

Friday, 28 August 2015

Double Barrel (2015)

പൊരുത്തക്കേടുകള്‍ക്കിടയിലും  മേക്കിംഗ്  മികവ്  കൊണ്ട്   ശ്രദ്ധയാകര്‍ഷിക്കുന്ന  ഇരട്ട  കുഴല്‍ .

ഗാംഗ്സ്റ്റര്‍ സ്പൂഫ്  ഫിലിം  എന്ന  ലേബലിലാണ്   ചിത്രം  ഇറങ്ങിയത് .ഇതേ  ജോനറില്‍  ഉള്ള   സ്നാച്  ,ലോക്ക്  സ്റ്റോക്ക്‌ ആന്‍ഡ്‌  ടൂ  സ്മോക്കിംഗ്  ബാരല്‍ ,പള്‍പ്പ് ഫിക്ഷന്‍   തുടങ്ങിയ  ചിത്രങ്ങളെ  പോലെ  ഒരു  കോമഡി  ഗാംഗ്സ്റ്റര്‍    പടം മലയാളത്തില്‍  എത്രത്തോളം  സ്വീകരിക്കപ്പെടും  എന്നൊരു  സംശയം ആദ്യമേ   ഉണ്ടായിരുന്നു . തന്റെ  ഉദ്യമത്തില്‍  ലിജോ  ഏറെ കുറെ  വിജയിച്ചെങ്കിലും  ചില  ഏച്ചുകെട്ടലുകള്‍  അങ്ങിങ്ങായി  അനുഭവപ്പെട്ടത്  ആസ്വാദനത്തെ  ചെറുതല്ലാത്ത  തരത്തില്‍   ബാധിക്കുന്നുണ്ട്  . ഒരുപാടു  രസികന്‍  കഥാപാത്രങ്ങള്‍  ഉണ്ട്  ചിത്രത്തില്‍  . അതെ  പോലെ  ഒരുപാട്  മികച്ച  രംഗങ്ങളും  .  പക്ഷെ  ഈ  കഥാപാത്രങ്ങളെയും  രംഗങ്ങളെയും  ഒരു  സ്റ്റോറിയിലേക്ക്  കണക്റ്റ്  ചെയ്യുന്നതില്‍  ചിത്രം  പൂര്‍ണമായും  വിജയിച്ചിട്ടില്ല  . അത്  കൊണ്ട്  ചിത്രം  തിയ്യേറ്ററില്‍  സ്വീകരിക്കപ്പെട്ടിലെങ്കിലും  അതിശയമില്ല .പക്ഷെ  വരും  കാലങ്ങളില്‍  ചിത്രത്തിനു ഒരു  കള്‍ട്ട്  സ്റ്റാറ്റസ്  കിട്ടാനുള്ള  സാധ്യത  കൂടുതലാണ് .  എന്ത്  തന്നെയായാലും  എന്നെ  പാടെ  നിരാശപ്പെടുത്തിയില്ല  ഈ  ചിത്രം .

ചിത്രത്തിന്‍റെ  മേക്കിംഗ്  എടുത്തു  പറയാതെ  തരമില്ല  . ചില  രംഗങ്ങള്‍  ഒക്കെ  മലയാള  സിനിമയില്‍  ഒരു  പുത്തന്‍  അനുഭവം  ആയിരുന്നു . പ്രത്യേകിച്ചും  വെടിവെപ്പ്  രംഗങ്ങള്‍ .  ഒരു  രക്ഷയും  ഇല്ല  .  ചിത്രത്തിന്‍റെ  ഓപ്പണിംഗ്  സീനും  നന്നായിരുന്നു .സണ്ണി വെയ്ന്‍  സൈലന്റ്  ആയി  കയ്യടി  മേടിച്ചു  പോയി  . പ്രിത്വി  ,ഇന്ദ്രജിത്ത്,ആര്യ  ,ചെമ്പന്‍ വിനോദ് , സ്വാതി , തുടങ്ങിയവരെല്ലാം  തങ്ങളുടെ  റോള്‍  ഭംഗിയക്കിയിട്ടുണ്ട് . ബ്ലാക്കി  യും  ഗ്യാംഗുമാണ്  ഏറ്റവും  കൂടുതല്‍  ചിരി ഉണര്‍ത്തിയത് .  ഇങ്ങനെ  ആവശ്യത്തിനും  അനവശ്യത്തിനുമുള്ള  അസംഖ്യം   വരുന്ന  കഥാപാത്രങ്ങളെ  എന്ത്  ചെയ്യണമെന്നറിയാതെ പകച്ചു  നിന്ന്  പോയി  ലിജോ യും കൂട്ടരും .

 രണ്ടര മണിക്കൂര്‍  ദൈര്‍ഘ്യമുള്ള  ചിത്രത്തില്‍  നിന്നും  ചില  അനാവശ്യ  സീനുകള്‍  എഡിറ്റ്‌  ചെയ്ത്  മാറ്റി  ദൈര്‍ഖ്യം കുറച്ചു   എടുത്തിരുന്നെങ്കില്‍  ചിത്രം  വേറെ  ലെവല്‍  ആകുമായിരുന്നു .
മലയാളത്തിലേക്ക്  പുതിയ  ഒരു  ജോണര്‍  പരിചയപ്പെടുത്തിയതിനു  ലിജോ  ജോസ്  പെള്ളിശേരിക്ക്  എന്റെ  വക  ഒരു  കുതിര പവന്‍ . ലിജോ യുടെ  അടുത്ത  പടത്തിനായി  കാത്തിരിക്കുന്നു 

Tuesday, 25 August 2015

Bunny Lake Is Missing (1965)

ഒരു  അണ്ടര്‍ റേറ്റഡ്  ത്രില്ലെര്‍
ന്യൂ യോര്‍ക്കില്‍  നിന്നും  ലണ്ടന്‍ നഗരത്തിലേക്ക്  താമസം  മാറി  വന്നതാണ്‌  ആന്‍  ലേക്കും നാല്  വയസുകാരി   മകള്‍  ബണ്ണി  ലേക്കും .ആനിന്റെ  സഹോദരന്‍  സ്റ്റീവന്‍ ലണ്ടനിലുണ്ട് . ബണ്ണിയെ സ്ഥലത്തെ  സ്കൂളില്‍  ചേര്‍ക്കുകയാണ്  ആന്‍  ആദ്യം  ചെയ്തത്  . ആദ്യ  ദിനത്തെ  തിരക്കുകള്‍ തീര്‍ത്തതിനു  ശേഷം സ്കൂളിലെത്തിയ  ആനിന്  ബണ്ണിയെ  അവിടെയെങ്ങും  കണ്ടെത്താന്‍  കഴിയുന്നില്ല .ബണ്ണി  മിസ്സിംഗ്‌  ആണ്  എന്ന  കാര്യം  ആന്‍  പതിയെ  മനസിലാക്കുന്നു . വിവരമറിഞ്ഞതും   സ്റ്റീവന്‍ അവിടേക്ക്  എത്തുന്നു .   സ്കൂള്‍   അധികൃതര്‍  ബണ്ണിയുടെ  മിസ്സിംഗിന്  വലിയ  താല്പര്യം  കാണിക്കാതിരിക്കുന്നത്    ആനിനെയും   സ്റ്റീഫനെയും  അലോസരപ്പെടുത്തുന്നു .  സ്കൂള്‍  ഹെഡ്മിസ്ട്രെസിന്റെ  തടസം  വക  വെക്കാതെ  അവര്‍ പോലിസിനെ   വിവരമറിയിക്കുന്നു

സുപ്രണ്ട്  ന്യൂ ഹൌസിന്റെ  നേതൃതത്വത്തില്‍ പോലിസ്  സ്കൂള്‍  അകെ  അരിച്ചു  പെറുക്കുന്നു . ബണ്ണിയെ  കുറിച്ച്  ഒരറിവും  ലഭിക്കുന്നില്ല  . സുപ്രണ്ട്  ന്യൂ ഹൌസിന്  ചില  സംശയങ്ങള്‍  തോന്നി  തുടങ്ങി   .ബണ്ണി  ലേക്കിനെ  സ്കൂളില്‍  കണ്ടതായി  ആരും  ഓര്‍ക്കുന്നില്ല  .സ്കൂളില്‍  ചേര്‍ത്തതിന്റെ  രേഖകളും  ഇല്ല .മാത്രമല്ല  ലണ്ടനില്‍  വന്ന  ശേഷം  ബണ്ണി  ലേക്കിനെ  ആരും  കണ്ടിട്ടില്ല  .ബണ്ണി  ലേക്ക്  എന്നൊരു  കുട്ടി  യഥാര്‍ത്ഥത്തില്‍  ഉണ്ടോ  എന്നൊരു  ചോദ്യം  സൂപ്രണ്ടിനെ  അലട്ടുന്നു . ചെറുപ്പത്തില്‍  ആനിന്  ബണ്ണി  എന്ന്  പേരിലുള്ള  ഒരു  ഇമെജിനറി ഫ്രണ്ട്  ഉണ്ടായിരുന്നെന്നും  ആ  ഓര്‍മയിലാണ്‌    കുട്ടിക്ക്   ബണ്ണി  എന്ന  നിക്ക്  നെയിം  കൊടുത്തതെന്നും  കൂടി  അറിഞ്ഞപ്പോള്‍  പോലീസിന്റെ  സംശയം  ബലപ്പെടുന്നു . ആന്‍  മാനസിക  സ്ഥിരത  ഇല്ലാത്ത  ഒരു  യുവതിയായിരിക്കും  എന്ന  അനുമാനത്തിലേക്ക്   പോലിസ്  എത്തി  ചേരുന്നു .
യഥാര്‍ത്ഥത്തില്‍  ബണ്ണി  ലേക്ക്  ആനിന്റെ  ഒരു  ഇമെജിനേഷന്‍  ആയിരുന്നോ ? അതോ   ആന്‍  പറയുന്നതാണോ  സത്യം  ? അങ്ങനാണെങ്കില്‍  ബണ്ണി  ലേക്ക്  എവിടെ ?
 
ലോറ  ,അനാറ്റമി  ഓഫ് എ  മര്‍ഡര്‍  തുടങ്ങിയ  ചിത്രങ്ങള്‍  സംവിധാനം  ചെയ്ത ഓട്ടോ പ്രെമിന്ഗര്‍  ആണ്  1965  ഇല്‍  ഇറങ്ങിയ  ഈ  സൈക്കോലോജിക്കല്‍  ത്രില്ലെര്‍ ഒരുക്കിയത് .  ഇറങ്ങിയ  സമയത്ത്  വേണ്ടത്ര  സ്വീകരണം  ചിത്രത്തിന്  ലഭിച്ചില്ല  എന്നാണ്  അറിയാന്‍  സാധിച്ചത് . എന്ത്  തന്നെ  ആയാലും  ഇപ്പോള്‍  തിരിഞ്ഞു  നോക്കുമ്പോള്‍  ഇത്   ഒരു  മികച്ച  ത്രില്ലെര്‍  ആണെന്ന  കാര്യത്തില്‍  സംശയമില്ല  ..ബ്ലാക്ക്‌  ആന്‍ഡ്‌  വൈറ്റ്  ചിത്രങ്ങളിലെ  സിനിമാറ്റോഗ്രഫി മികവ്  ഈ ചിത്രത്തില്‍  കാണാം . ചിത്രത്തിലെ  ഡോള്‍  മ്യൂസിയം  രംഗം  ഒക്കെ  ഓര്‍മയില്‍  നില്‍ക്കുന്ന  ഫ്രെയിമുകള്‍  ആണ്  .   തുടക്കം  മുതല്‍  വലിച്ചു  നീട്ടാതെ  രസകരമായി  കഥ  അവതരിപ്പിച്ചിട്ടുണ്ട്  ചിത്രത്തില്‍ . ഒരു  ഹിച്കൊക്ക്  ത്രില്ലെര്‍  കാണുന്ന  പ്രതീതി  ചിത്രത്തിനുണ്ടായിരുന്നു .  ക്ലൈമാക്സ്‌   രംഗങ്ങള്‍  പ്രേക്ഷകരില്‍  ആകാംഷ  ഉണര്‍ത്തും .

IMDB:7.3/10
RT:82%








           

Wednesday, 12 August 2015

TOP 10 SILENT FILMS

ഒരൊറ്റ  സൈലന്റ് ചിത്രമെങ്കിലും  കാണാത്ത  സിനിമ പ്രേമികള്‍ കുറവായിരിക്കും .ചാപ്ലിന്‍ , കീറ്റണ്‍ ചിത്രങ്ങള്‍ക്ക്  സ്തുതി . എന്നാല്‍  സൈലന്റ്  ചിത്രങ്ങളെന്നാല്‍  ഇവരുടെത്  മാത്രമാണോ ?

സിനിമ ചരിത്രത്തില്‍ സ്വര്‍ണ ലിപി കൊണ്ടെഴുതിയ  ഒരു പിടി  മികച്ച  ചിത്രങ്ങള്‍ സൈലന്റ്  കാലഘട്ടത്തില്‍  നിങ്ങള്ക്ക്  കാണാനാകും . അധികമൊന്നും  ചര്‍ച്ചകള്‍  ഉണ്ടാകാത്തതിനാലാകാം   ചില  മികച്ച  കലാസ്രിഷ്ട്ടികളുടെ  പേരുകള്‍  പോലും  പലര്‍ക്കും  അപരിചിതമാകുന്നത് .ഒരു  വര്ഷം  മുന്‍പ്  എനിക്കും  സൈലന്റ്  ചിത്രമെന്നാല്‍  ചാപ്ലിനും  കീറ്റണും മാത്രമായിരുന്നു . IMDB 250  തീര്‍ക്കുന്നതിന്റെ  ഭാഗമായി  വലിയ താല്‍പര്യമില്ലാതെ  കണ്ടു  തുടങ്ങിയ  മെട്രോപോളിസ്  ആണ്  സൈലന്റ്  ചിത്രങ്ങളോടുള്ള  എന്റെ  സമീപനം  മാറ്റി മറിച്ചത്  .ശരിക്കും  അന്നത്തെ  കാലത്ത്  അത്  പോലൊരു  സയന്‍സ്  ഫിക്ഷന്‍  ചിത്രം  വിപ്ലവം  തന്നെ  ആയിരുന്നിരിക്കണം . പിന്നീട്  പല  ലിസ്റ്റുകളുടെ  സഹായത്തോടെ  വേറെയും  ഒരു  പിടി  മികച്ച  ചിത്രങ്ങള്‍  കാണാന്‍  സാധിച്ചു . 

സീരിയസ് ആയി  സിനിമയെ  കാണുന്നവരെ  ഉദേശിച്ചു  ചെയ്ത  ഒരു  ലിസ്റ്റ്  ആണ്  താഴെ  കൊടുത്തത് . "എന്റെ  ടോപ്‌  10  സൈലന്റ്  ചിത്രങ്ങള്‍" .ടോപ്‌ 10   എന്നത്  സമയത്തിനനുസരിച്ച്  മാറി  കൊണ്ടേയിരിക്കും  ..ഒരു  വര്ഷം  കൂടി  കഴിയുമ്പോള്‍  ഈ  ടോപ്‌  10  ഇത്  പോലെ  തന്നെ  ആകണമെന്നില്ല   ..എന്ത്   തന്നെ  ആയാലും  സിനിമ  വെറും എന്റര്‍ടൈന്‍മെന്റിനും  ഉപരി  ഒരു  കലാ സൃഷ്ട്ടി കൂടിയാണെന്ന് വിശ്വസിക്കുന്നവര്‍   തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ചിത്രങ്ങളാണ്‌  ഇവയെല്ലാം  .തീര്‍ച്ചയായും  ഈ  ചിത്രങ്ങളെല്ലാം  ഒരു തരത്തിലല്ലെങ്കില്‍  മറ്റൊരു  തരത്തില്‍  എന്റര്‍ടൈന്‍  ചെയ്യിക്കുന്നുണ്ട് . 

[ഇതില്‍  ചാപ്ലിന്റെയും  കീറ്റണിന്റെം ചിത്രങ്ങള്‍  മനപ്പൂര്‍വം  ഉള്‍പ്പെടുത്താതിരുന്നതാണ് .സിറ്റി ലൈറ്റ്സ് ,ജനറല്‍ തുടങ്ങിയ ഒരുപാടു   ക്ലാസിക്കുകള്‍ ഇതില്‍   ഉള്‍പ്പെടുത്തിയാല്‍  ലിസ്റ്റ് കൊണ്ടുള്ള  ഉദ്ദേശം  നടക്കാതെ  പോകും .അവരുടെത് ഒഴിച്ച്  നിര്‍ത്തിയുള്ള  ടോപ്‌  10  എന്നും  പറയാം ]   

  1.METROPOLIS (1927)

 മെട്രോപോളിസ്  ഒരു  അത്ഭുതമാണ് . സൈലന്റ്  ഫിലിം  കാലഘട്ടത്തിലെ  മഹത്തായ  സൃഷ്ട്ടി . എക്കാലത്തെയും  മികച്ച  സയന്‍സ്  ഫിക്ഷന്‍  ചിത്രങ്ങളുടെ  കണക്കെടുത്താല്‍  മുന്‍പന്തിയില്‍  ഉണ്ടാകും  മെട്രോപോളിസ് .  ചിത്രത്തില്‍  ഉപയോഗിച്ച  ഭീമന്‍  സെറ്റുകളും  സ്പെഷ്യല്‍  എഫെക്റ്റുകളും  അതിശയിപ്പിക്കുന്നതാണ് .ലോകസിനിമ ചരിത്രത്തിലെ  ആദ്യത്തെ  റോബോട്ട്  കഥാപാത്രം   ഫ്രിറ്റ്സ്  ലാംഗ്  സംവിധാനം ചെയ്ത  ഈ  ചിത്രത്തിലാണുള്ളത്.

2026 ഇല്‍  ആണ്  ചിത്രം  നടക്കുന്നത് . സമൂഹത്തെ  രണ്ടു  തട്ടുകളായി  തിരിച്ചിരിക്കുന്നു .സമ്പന്നരായ  ഇന്ടസ്ട്രിയലിസ്റ്റുകള്‍  ആണ്  സിറ്റി  ഭരിക്കുന്നത് . ലോവര്‍  ക്ലാസ്  ജനങ്ങള്‍  അവര്‍ക്ക്  വേണ്ടി  അടിമകളെ  പോലെ  വലിയ  മെഷീനുകളില്‍  രാപകല്‍  ജോലി  ചെയ്യുന്നു .മെട്രോപോളിസ്  സിറ്റിയുടെ  തലവന്‍  ജോണ്‍ ഫ്രെഡര്‍സണ്‍ ആണ് . ഫ്രെഡര്‍സന്റെ  മകന്‍  ഫ്രെടര്‍ മറ്റു  കാര്യങ്ങളില്‍ ഒന്നും  ശ്രദ്ധിക്കാതെ  സുഖലോലുപ  ജീവിതമാണ്‌  നയിക്കുന്നത് . ഒരു  ദിവസം  ഫ്രെടര്‍ തന്റെ  ഗാര്‍ഡനില്‍  മറ്റു  സമ്പന്നരുടെ  മക്കളോടോപ്പം സമയം  ചിലവഴിക്കേ  മരിയ  എന്ന  പെണ്‍കുട്ടി  ഒരു  കൂട്ടം  തൊഴിലാളികളുടെ  കുട്ടികളെയും  കൂട്ടി  അവിടേക്ക്  കടന്നു  വരുന്നു .  സമ്പന്നരുടെ  മക്കള്‍  ജീവിക്കുന്നതെങ്ങനെയാണെന്ന് കാണിച്ചുകൊടുത്തു  മരിയ യും  കൂട്ടരും  തിരിച്ചു  പോകുന്നു .ഫ്രെടര്‍ എന്നാല്‍  മരിയയെ  കുറിച്ച്  കൂടുതല്‍  അറിയാന്‍  കൌതുകം  പ്രകടിപ്പിക്കുന്നു .മരിയയെ  കുറിച്ചുള്ള  അന്വേഷണം  ഫ്രെടറിനെ തൊഴിലാളികളുടെ  ജീവിതത്തെ  കുറിച്ചും  സ്വന്തം  പിതാവടക്കമുള്ള മുതലാളി വര്‍ഗം  ചെയ്യുന്ന  ക്രൂരതകളെ കുറിച്ച്  ബോധവാനാക്കുന്നു . മരിയയും  മരിയയുടെ  പ്രവചനങ്ങളും  തൊഴിലാളികളുടെ മേല്‍  ശക്തമായ സ്വാധീനം  ചെലുത്തിയിരുന്നു .അണ്ടര്‍ ഗ്രൗണ്ടില്‍  മരിയയുടെ  നേതൃത്വത്തില്‍  നടക്കുന്ന  സീക്രട്ട്  മീറ്റിങ്ങിനെ  കുറിച്ച്  ഫ്രെഡര്‍സന്  വിവരം ലഭിക്കുന്നു .അതെ  സമയം  ഫ്രെഡര്‍സന്റെ  കൂട്ടാളി  റോട്ട്വാംഗ് മഹത്വയ  ഒരു  കണ്ടു  പിടുത്തത്തിന്റെ  അവസാന  ഘട്ടത്തിലായിരുന്നു,മനുഷ്യനെ  പോലെ  പെരുമാറുന്ന ഒരു  മെഷീന്‍-ഹ്യുമാന്‍ . റോബോട്ടിനെ  തൊഴിലാളികളെ  നിയന്ത്രിക്കാന്‍  ഉപയോഗിക്കുന്നതിനായി  ഫ്രെഡര്‍സണ്‍  പ്ലാന്‍  ചെയ്യുന്നു .റോബോട്ടിന്  മരിയയുടെ  മുഖം  നല്‍കി തൊഴിലാളികളുടെ  പോരാട്ട വീര്യം  ഇല്ലാതാക്കാനുള്ള  കരുക്കള്‍  നീങ്ങുന്നു .

90  കൊല്ലം  മുന്‍പുള്ള  ഈ  ചിത്രം ഇപ്പോഴും   ഫ്യൂച്ചര്‍  സ്റ്റോറി  എന്ന്  തോന്നിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ്  ചിത്രത്തെ  ഗ്രേറ്റ്  ആക്കുന്നത്  .ചിത്രത്തിന്റെ  കാല്‍  ഭാഗത്തോളം  നഷ്ട്ടപ്പെട്ടിരുന്നെങ്കിലും 2010 ഓടെ മിസ്സിംഗ്‌  പോര്‍ഷന്റെ   ഏറിയ  പങ്കും  തിരിച്ചു  പിടിക്കാനായി  .

IMDB:8.3/10  RT:99%

2.SUNRISE (1927)

ലെജന്‍ഡറി  ഡയറക്ടര്‍ FW മുര്‍നൌ ഒരുക്കിയ  മികച്ച  ഒരു  ലവ് സ്റ്റോറി  ആണ്  സണ്‍റൈസ് .ജര്‍മന്‍  ഫിലിംമേക്കര്‍ അയ  മുര്‍നൌ ഉടെ  പ്രശസ്തി  ലോകമെമ്പാടും  അറിയപ്പെട്ടപ്പോള്‍  പുള്ളിയെ  കൊണ്ട്  ഒരു  അമേരിക്കന്‍  ചിത്രം  ചെയ്യിക്കുകയായിരുന്നു .ഒരു  കവിത  പോലെ  മനോഹരമാണീ  ചിത്രം .ചിത്രത്തിലെ  കഥപാത്രങ്ങളുടെ  പേരുകള്‍  പരാമര്‍ശിക്കുന്നില്ല .ഭര്‍ത്താവ് ,ഭാര്യ ,സിറ്റിയിലെ  പെണ്ണ് എനിങ്ങനെ ഒരു  പൊതുവല്‍ക്കരണം  നടത്താന്‍  ഫിലിം  മേക്കര്‍സ്   ശ്രദ്ധിച്ചിരുന്നു .

ഭാര്യയും  കുട്ടിയും അടങ്ങുന്ന  ഒരു  ചെറിയ  സന്തോഷ  കുടുംബമായിരുന്നു അയാളുടേത് .ഗ്രാമവാസികളായ  അവര്‍ക്ക്  കൃഷിയില്‍  നിന്നും  കിട്ടിയിരുന്ന  തുച്ഛമായ വരുമാനത്തിലും സമധാനപരമായ  ജീവിതം  നയിക്കാന്‍  കഴിഞ്ഞിരുന്നു .ഇപ്പൊ  അതെല്ലാം  പഴം  കഥയാണ്   .പട്ടണത്തില്‍  നിന്നും  വന്ന ആ  സ്ത്രീ  അവരുടെ  ജീവിതം  തകിടം  മറിച്ചിരിക്കുന്നു. സിറ്റിയിലെ പെണ്ണില്‍   ഭര്‍ത്താവ്  അകൃഷ്ട്ടനയിരിക്കുന്നു  . അവരുടെ  രാത്രി  സന്ദര്‍ശനങ്ങള്‍  പതിവായി . അയാളുടെ  വീടും  പാടവും  വിറ്റ്  പട്ടണത്തിലേക്ക് വരാന്‍ അവള്‍  നിര്‍ബന്ധിച്ചു .ഭാര്യയെ  എന്ത് ചെയ്യും  എന്ന്  ചോദിച്ചപ്പോള്‍   സിറ്റിയിലെ  പെണ്ണ്  പറഞ്ഞ  മറുപടി  അയാളെ  ഞെട്ടിച്ചു . 'ഒരു  അപകട മരണം ' .അയാളുടെ  എതിര്‍പ്പ്  ചുംബനം  കൊണ്ട്  അവള്‍  ഇല്ലാതാക്കി .ഒരു  ബോട്ട്  യാത്രക്കിടെ  ഭാര്യയെ  ഇല്ലാതാക്കാന്‍  ആയാള്‍  തീരുമാനിക്കുന്നു .  ഔട്ടിംഗ്  പോകുന്നതിനെ  കുറിച്ചറിഞ്ഞപ്പോള്‍  ഭാര്യ  സന്തോഷത്തോടെ  തുള്ളി  ചാടുന്നു .വരാന്‍  പോകുന്നതിനെ  കുറിച്ച്  ഒരു  സൂചനയും  ഇല്ലാതെ  തങ്ങളുടെ  പഴയ  ജീവിതം  തിരിച്ചു  വന്നെന്നു  അവള്‍  ആശ്വസിച്ചു . കഥ   തുടങ്ങുന്നത് ഇവിടെയാണ് .

IMDB:8.4/10 RT:98%

 3.THE CABINET OF DR. CALIGARI (1920)

ജര്‍മ്മന്‍  എക്സ്പ്രേഷനിസ്റ്റ് ചിത്രങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക്  വഹിച്ചിരുന്ന  ചിത്രമാണ്‌  ദി  കാബിനെറ്റ്‌  ഓഫ്  DR.കാലിഗരി .കാലത്തിനും  മുന്‍പ്  സഞ്ചരിച്ച ചിത്രം  .ചിത്രം  സമ്മാനിക്കുന്ന  നിഗൂടതയും ത്രില്ലും ഇന്നും  പകരം  വെക്കനില്ലാത്തതാണ് .ഒരു  വിറയോട്  കൂടിയല്ലാതെ  ഈ  ചിത്രത്തെ  കുറിച്ചോര്‍ക്കാന്‍  എനിക്ക്  കഴിയില്ല .

 ഫ്രാന്‍സിസും  അലനും  ആത്മ  സുഹൃത്തുക്കളാണ് .അവരുടെ  ഗ്രാമത്തിലെ ജെയിന്‍  എന്ന  പെണ്‍കുട്ടിയെ  സ്വന്തമാക്കാന്‍  ഇരുവരും  തമ്മില്‍  ഒരു  സൌഹൃദ  മത്സരവും  ഉണ്ട് . ആയിടക്കാണ്‌  ഗ്രാമത്തിലേക്ക്  ഒരു  നിഗൂടനായ  മനുഷ്യന്‍  എത്തിച്ചേരുന്നു ,ഡോക്റ്റര്‍  കാലിഗരി .ഹിപ്നോട്ടിസ്റ്റ്  ആയ  അയാളുടെ  കൈവശം സീസര്‍  എന്നൊരു  സോമ്നാമ്പുലിസ്റ്റ് ഉണ്ട് . സോമ്നാമ്ബുലിസ്റ്റിനെ ഒരു  പ്രദര്‍ശന  വസ്തു ആക്കാനായി  പെര്‍മിറ്റ്‌  വാങ്ങാന്‍  അയാള്‍  അതോറിറ്റിയെ  സമീപിക്കുന്നു ..അവിടത്തെ  ക്ലെര്‍ക്ക്‌  അയാളോട്  ബഹുമാനമില്ലാതെ  സംസാരിക്കുന്നു . പിറ്റേന്നു  ക്ലെര്‍ക്കിന്റെ  മരണവാര്‍ത്തയുമായാണ്  ഗ്രാമം  ഉണര്‍ന്നത് . കാലിഗരി  സീസറെ  വെച്ച്  ജനക്കൂട്ടത്തിന്റെ  ശ്രദ്ധ  പിടിച്ചു  പറ്റുന്നു . ഫ്രാന്‍സിസും  അലനും  ഒരു  കൌതുകത്തിനു  അവിടേക്ക്  ചെല്ലുന്നു .ജനക്കൂട്ടത്തിനു  മുന്‍പില്‍  സീസറെ  പ്രദര്‍ശിപ്പിക്കുന്ന  കാലിഗരി സീസര്‍  ഭാവി  പ്രവചിക്കും  എന്ന് പ്രസ്താവിക്കുന്നു .   ഒരു  ആവേശത്തിന് അലന്‍   തന്റെ  ആയുസ്       എത്ര  ഉണ്ടെന്നു  ചോദിക്കുന്നു . പിറ്റേന്ന്  ഉദയം  വരെ  എന്ന  സീസറിന്റെ  മറുപടി അലനെ  ഒരു നിമിഷം  ഞെട്ടിചെങ്കിലും  കാര്യമായെടുക്കുന്നില്ല .എന്നാല്‍  രാത്രിയുടെ  അന്ത്യയാമങ്ങളില്‍  ഒരു  നിഴല്‍  രൂപം  അലന്റെ  വസതിക്ക്  മുന്നില്‍  പ്രത്യക്ഷപ്പെടുന്നു . ഉറങ്ങി  കിടക്കുന്ന  അലന്റെ  നേര്‍ക്ക്‌   ആ  രൂപം  കത്തി  ഉയര്‍ത്തുന്നു .അലന്റെ  മരണ  വാര്‍ത്ത‍  ഫ്രാന്സിസിനേം  ജെയിനിനേം  തളര്‍ത്തി .  സോമ്നാമ്പുലിസ്റ്റിന്റെ  പ്രവചനത്തെ  കുറിച്ച്  ഫ്രാന്‍സിസ്  ഓര്‍ത്തു . അലന്റെ  മരണത്തിനു  കാരണം  തേടി  അയാള്‍  ഇറങ്ങുന്നു .

ഒരു  മികച്ച  ഹൊറര്‍  ത്രില്ലെര്‍  ആണ്  ഈ  ചിത്രം . ഷോക്കിംഗ് ആയ  ട്വിസ്റ്റൊട്   കൂടിയ  ഒരു  മാസ്റ്റര്‍പീസ്‌ 
IMDB :8.1/10   RT:100%

4.THE WIND (1928)

പ്രശസ്ത  സംവിധായകനും  നടനുമായ  വിക്റ്റര്‍  ജോസ്റ്റോം  ഒരുക്കിയ  വെസ്റ്റേണ്‍  റൊമാന്റിക്  ക്ലാസിക്  ആണ്  ദി വിന്‍ഡ്  . പ്രകൃതി  ശക്തികള്‍ക്ക്   മനുഷ്യ  വികാരങ്ങളില്‍  ഇമ്പാക്റ്റ്     ഉണ്ടാക്കാന്‍  കഴിയും  എന്ന്  ചിത്രം  പറയാതെ  പറയുന്നുണ്ട് . സൈലന്റ് ,ബ്ലാക്ക്‌  ആന്‍ഡ്‌  വൈറ്റ്  പരിതികള്‍ക്കുള്ളില്‍  നിന്ന്  കൊണ്ട്  തന്നെ  ദ്രിശ്യ വിരുന്നോരുക്കിയിട്ടുണ്ട്  ചിത്രത്തില്‍ . 

സ്വീറ്റ്  വാട്ടര്‍ , സധാ സമയം  ശക്തമായ  കാറ്റ്  വീശുന്ന  ഒരു  വെസ്റ്റേണ്‍  പ്രദേശം . ഒറ്റപ്പെട്ടു   കിടക്കുന്ന വീടുകളാണ്  ഇവിടം  ഉള്ളത് .     സ്വീറ്റ്  വാട്ടറിലുള്ള  കസിന്റെ  വീട്ടിലേക്ക്  പുറപ്പെടുകയാണ്  ലെറ്റി  എന്ന  പെണ്‍കുട്ടി . ട്രെയിനില്‍  പരിചയപ്പെട്ട  അപരിചിതന്റെ  വാക്കുകളില്‍  നിന്നും  സ്വീറ്റ് വാട്ടെരിലെ  കാറ്റിനെ  കുറിച്ചും  അവിടത്തെ  ജീവിതരീതികളെ  കുറിച്ചുമെല്ലാം  ലെറ്റി  മനസിലാക്കുന്നു .സ്ഥലത്തെത്തിയ  ലെറ്റിയെ  സ്വീകരിക്കാനെത്തിയത് കസിന്റെ അയല്‍വാസികള്‍ ആയ   രണ്ടു  കൌബോയ്‌  സുഹൃത്തുക്കള്‍  ആണ് .വീട്ടിലെത്തിയ  ലെറ്റിയെ  കസിന്‍  ഊഷ്മളമായി  സ്വീകരിച്ചെങ്കിലും അയാളുടെ   ഭാര്യ കോറ  തണുത്ത  പ്രതികരണമാണ്  കാണിച്ചത് . ദിവസങ്ങള്‍  കഴിഞ്ഞു  . ലെറ്റിയുടെ  സൗന്ദര്യവും  ഭര്‍ത്താവുമായുള്ള  ലെറ്റിയുടെ  അടുപ്പവും  കോറയില്‍  അസഹിഷ്ണുത  ഉണ്ടാക്കി . തങ്ങള്‍  സഹോദരങ്ങളെ  പോലെ  ആണ്  വളര്‍ന്നത്  എന്ന്  ലെറ്റി  പറഞ്ഞെങ്കിലും  കോറയുടെ  സംശയമനസ്   അത്  വിശ്വസിക്കുന്നില്ല ..ലെറ്റിയെ  അവിടെ  നിന്നും  പറഞ്ഞു  വിടാന്‍  കോറ  ശ്രമിക്കുന്നു . അവിടുത്തെ കൊടും  കാറ്റിനെ  വെറുത്തിരുന്ന  ലെറ്റിയും  അവിടുന്ന്  പോകാന്‍  തയ്യാറാണ്  ..പക്ഷെ  വേറൊരിടമില്ല  പോകാന്‍ ..ട്രെയിനില്‍  നിന്നും  പരിചയപ്പെട്ട  ആള്‍  അവിടേക്ക്  എത്തുന്നതോടെ  അയാളുടെ  കൂടെ  ജീവിക്കാന്‍  ലെറ്റി  തയ്യാറാകുന്നു .എന്നാല്‍  അയാള്‍ക്ക്  വേറെ  ഭാര്യയും  കുട്ടിയും  ഉണ്ടെന്നറിയുന്നതോടെ ആ  പ്രതീക്ഷയും  ഇല്ലാതാകുന്നു .അയല്‍ വാസികളായ കൌബോയ്‌  സുഹൃത്തുക്കള്‍ക്ക്  തന്നോട്  ഇഷ്ട്ടമുണ്ടെന്നു  ലെറ്റിക്ക്  അറിയാം  ..ആ പ്രദേശത്തോടുള്ള  വെറുപ്പ്‌  സ്ഥലവാസികളിലെക്കും  പോയതിനാല്‍  അവരുടെ  ഇഷ്ട്ടതെ കളിയാക്കി  വിട്ടതായിരുന്നു  ലെറ്റി ഒരിക്കല്‍ .    .കോറയുടെ  ആവശ്യപ്രകാരം   അവരിലൊരാളെ  സ്വീകരിക്കാന്‍  ലെറ്റി  നിര്‍ബന്ധിതയാകുന്നു .  ലിഗെ എന്ന  ചെറുപ്പക്കാരനെ  ലെറ്റി  വിവാഹം  കഴിച്ചെങ്കിലും  ആദ്യ  ദിവസ്സങ്ങള്‍  കൊണ്ട്  തന്നെ  ലെറ്റിക്ക്  തന്നോടിഷ്ട്ടമില്ലെന്നു  അയാള്‍  മനസിലാക്കുന്നു .ലെറ്റിക്ക്   അവിടെ  നിന്നും പോകാനുള്ള  പണം  താന്‍  എങ്ങനെയെങ്കിലും  തയ്യാറാക്കാമെന്നു  അയാള്‍  വാക്ക്  കൊടുക്കുന്നു .

മികച്ച  പ്രകടനങ്ങള്‍  ഉള്ള  ചിത്രം  തീര്‍ച്ചയായും  കാണേണ്ടതു  തന്നെയാണ്  
IMDB:8.3/10  RT :100%     

5.BATTLESHIP POTEMKIN (1925)

ഏറ്റവുമധികം  സ്വാധീനം  ചെലുത്തിയ  'റെവല്യൂഷനറി പ്രോപ്പഗണ്ട  ഫിലിം'  എന്നാണ് ചിത്രത്തെ  പലരും  വിശേഷിപ്പിച്ചത് . 1925 ഇല്‍ ഐസന്‍സ്റ്റൈന്‍  ഒരുക്കിയ  ഈ  റഷ്യന്‍ ചിത്രം  വര്‍ഷങ്ങള്‍ക്കിപ്പുറവും  ചര്‍ച്ചവിഷയമാണ്‌ . 1905 ഇല്‍ പോട്ടെമ്കിന്‍  ഷിപ്പിലെ  ജോലിക്കാര്‍ സാറിസ്റ്റ്  വിഭാഗത്തിലെ  ഒഫിസര്സിനു എതിരായി  വിപ്ലവം തുടങ്ങുന്നതാണ്  ചിത്രത്തിനെ  പ്ലോട്ട് . പുഴുവരിച്ച  മാംസകഷണങ്ങള്‍  തിന്നാന്‍ വിസമ്മതിച്ചവരെ  മാസ്  മര്‍ഡര്‍ ചെയാനുള്ള  ഒഫീസര്സിന്റെ  തീരുമാനമായിരുന്നു  വിപ്ലവത്തിന്റെ  തുടക്കം  ..വളരെ  മനോഹരമായാണ് ചിത്രത്തിലെ   ഓരോ  രംഗവും    പകര്‍ത്തിയിരിക്കുന്നത് ..ചിത്രത്തിലെ  എഡിറ്റിംഗ് വളരെയധികം  പ്രശംസ പിടിച്ചു  പറ്റിയതാണ് .   ഒഡീസ  സ്റ്റെപ്സ്  എന്ന  പേരിലറിയപ്പെടുന്ന   ഒരു  രംഗമാണ്   ചിത്രത്തിന്റെ  പ്രധാന  ആകര്‍ഷണം . വളരെ  വയലന്റായ ആ  രംഗം  ഇന്നും  ചര്‍ച്ച ചെയ്യപ്പെടുന്നു . .      

IMDB:8/10 RT:100% 

6.SAFETY LAST (1923)

ഹാരോള്‍ഡ്‌  ലോയ്ഡ്  മുഖ്യ കഥാപാത്രമായ റൊമാന്റിക്  കോമടി  ത്രില്ലെര്‍  ആണ്  സേഫ്റ്റി  ലാസ്റ്റ് . 

ഒരു  വലിയ  ജോലി  സ്വപ്നം  കണ്ടാണ്‌ ലോയ്ഡ്  പട്ടണത്തില്‍  എത്തിയത്  . നല്ലൊരു ജോലി  കിട്ടിയിട്ടു  ഉടന്‍  തന്നെ  വിവാഹം   എന്ന്  ഗേള്‍ഫ്രണ്ടിനു  വാക്ക്  കൊടുത്താണ്  ലോയ്ഡ്   നഗരത്തിലേക്ക്  പുറപ്പെട്ടത് .അയാള്‍  ഇപ്പോള്‍  ഒരു വലിയ ടെക്സ്റ്റയില്സിലെ  സെയില്‍സ്മാന്‍ ആണ് . കണ്‍സ്ട്രക്ഷന്‍  വര്‍ക്കര്‍  ആയ  ബില്‍  എന്ന  സുഹൃത്തിനോടൊപ്പം  ആണ്  അയാളുടെ താമസം  .എത്ര  വലിയ  കെട്ടിടത്തിനു  മുകളിലും  ബില്‍  കയറും  വെറും  കയ്യോടെ .  ലോയ്ഡ്  തന്റെ  ചെറിയ  വരുമാനം  കൊണ്ട്  വിലപിടിപ്പുള്ള  സമ്മാനങ്ങള്‍  ഗേള്‍ ഫ്രണ്ടിനു  അയച്ചു  കൊടുക്കുക  പതിവാക്കുന്നു .ഇത്  മൂലം  ലോയ്ഡ്  വലിയ ഒരു  പൊസിഷനില്‍  എത്തി  എന്ന്  തെറ്റിദ്ധരിക്കുന്ന ഗേള്‍  ഫ്രണ്ട്  ലോയ്ടിനെ  കാണാന്‍ എത്തുന്നു .കമ്പനിയിലെ  ജനറല്‍  മാനേജര്‍  ആണ്  താനെന്നു  ലോയ്ഡ്  അവളെ   ധരിപ്പിക്കുന്നു .  അങ്ങനെയിരിക്കെ  സ്റ്റോറിലേക്ക്  ആളുകളെ  അകര്ഷിക്കുന്നതൈനായൊരു   പബ്ലിസിറ്റി  സ്റ്റണ്ട്  നടത്തുന്നതിനെ  കുറിച്ച്  ലോയ്ഡ്  കേള്‍ക്കനിടയകുന്നു ..നല്ല  ഐഡിയ  കൊണ്ട്  വരുന്നവന്  ആയിരം  ഡോളര്‍  തുക  സമ്മാനം  ഉണ്ട് .തന്റെ  സുഹൃത്ത്  ബിലിന്റെ  പ്രത്യേക  സ്കില്ലിനെ  ഓര്‍ത്തു  കൊണ്ട്  ലോയ്ഡ്  പരിപാടി  ഏറ്റെടുക്കുന്നു .12  നില  കെട്ടിടത്തിനു  മുകളില്‍ വെറും  കയ്യോടെ  കയറണം . പത്രങ്ങളില്ലാം  വാര്‍ത്ത‍ കണ്ടു  അന്നേ  ദിവസം  ആളുകള്‍  തടിച്ചു  കൂടി .എന്നാല്‍  ചില  പ്രത്യേക  കാരണങ്ങള്‍   കൊണ്ട്  ബില്ലിന്  വരാന്‍  പറ്റുന്നില്ല . അവസാനം  രണ്ടും  കല്‍പ്പിച്ചു  കെട്ടിടത്തിനു  മുകളില്‍  കയറാന്‍  ലോയ്ഡ്  നിര്‍ബന്ധിതനാകുന്നു .

വളരെ  ത്രില്ലിംഗ്  ആയ  നിമിഷങ്ങളാണ്  പ്രേക്ഷകന്  ലഭിക്കുന്നത് .ഈ  അടുത്തിടെ  ഇറങ്ങിയ  മാന്‍  ഓണ്‍  ദി  ലെട്ജില്‍  പോലും  ഞാന്‍  ഇത്ര  ത്രില്ലടിച്ചിട്ടില്ല .ഒരു  മികച്ച  എന്റര്‍ടൈനര്‍ 
IMDB:8.3/10 RT:96% 

7.NOSFERATU (1922)

ആദ്യത്തെ  വാമ്പയര്‍ ചലച്ചിത്രാവിഷ്കാരം .ബ്രാം സ്റ്റോക്കറുടെ  ഡ്രാക്കുളയില്‍  നിന്നും  ഇന്‍സ്പയര്‍  ചെയ്തോരുക്കിയ  ഹൊറര്‍  ചിത്രം . ഡ്രാക്കുളയില്‍  നിന്നും  ചെറിയ  മാറ്റങ്ങള്‍  വരുത്തിയിട്ടുണ്ട്  ചിത്രത്തില്‍ . ഡ്രാക്കുളക്ക്  പകരം  കൌണ്ട്  ഓര്‍ലോക്ക് ആണ്  ചിത്രത്തില്‍  ഭയത്തിന്റെ  ആള്‍രൂപമാകുന്നത് .

തോമസ്‌ ഹട്ടര്‍ ട്രാന്സില്‍വെനിയയിലേക്ക്  യാത്ര തിരിക്കുകയാണ് .തന്റെ  മുതലാളി ആയ  റിയല്‍ എസ്റ്റേറ്റ്  കച്ചവടക്കാരന്‍ നോക്കിന്റെ നിര്‍ദേശ പ്രകാരം  കൌണ്ട്  ഓര്‍ലോക്കിനെ  വിസ്ബോര്‍ഗിലേക്ക്  ക്ഷണിക്കാന്‍  ആണ്  യാത്ര .യാത്രയില്‍  വളരെ  വിചിത്ര  അനുഭവങ്ങള്‍  ഹട്ടറിനുണ്ടാവുന്നു  കൌണ്ട്  ഓര്‍ലോക്കിന്റെ  പേര്  സ്ഥലവാസികളില്‍  ഭയമുണര്ത്തുന്നതായി  അയാള്‍ക്ക്  അനുഭവപ്പെട്ടു .വരാനിരിക്കുന്ന  വിപത്തിനെ  കുറിച്ച് ബോധ്യമില്ലാതെ ഹട്ടര്‍ , കൌണ്ട്  ഓര്‍ലോക്കിന്റെ  വസതിയില്‍  എത്തി  ചേരുന്നു . ഇതേ  സമയം വിസ്ബോര്‍ഗില്‍  ഹട്ടറിന്റെ  ഭാര്യ എലെനില്‍  ചില  മാറ്റങ്ങള്‍  കണ്ടു  തുടങ്ങിയിരുന്നു .

FW മുര്‍നൌ ടെ  പ്രശസ്തമായ  ഈ  ചിത്രം  ഇറങ്ങിയ  സമയത്ത്  ഡ്രാക്കുളയുടെ  അണ്‍ഒഫീഷ്യല്‍  വേര്‍ഷന്‍ എന്നത്  കൊണ്ട്  കേസുകളില്‍  പെട്ടിരുന്നു . പക്ഷെ  സിനിമ  ചരിത്രത്തില്‍  ചിത്രത്തിന്  അതിന്റെതായൊരു  സ്ഥാനമുണ്ട് .  ഡ്രാക്കുളയില്‍  നിന്നും  ചില  മാറ്റങ്ങള്‍  ചിത്രത്തില്‍  കാണാം .ഡ്രാക്കുളയ്ക്ക്  സൂര്യപ്രകാശത്തില്‍  സ്ട്രെങ്ങ്ത്  കുറയുക  മാത്രമാണെങ്കില്‍  കൌണ്ട്  ഓര്‍ലോക്കിനു സൂര്യപ്രകാശത്തില്‍  നിലനില്പ്പില്ല . ഡ്രാക്കുള മറ്റുള്ള വാമ്പയര്‍സിനെ  സൃഷ്ട്ടിക്കുന്നുന്ടെങ്കില്‍  ഓര്‍ലോക്ക്  ഇരയെ  കൊല്ലുക  മാത്രമാണ്  ചെയ്യുന്നത് .

IMDB:8/10 RT:97%            

8.THE LAST LAUGH (1924)

FW മുര്‍നൌ -എമിള്‍ ജാനിംഗ്സ്  കൂട്ടുകെട്ടിലെ  മികച്ച  ചിത്രത്തില്‍  ഒന്നാണ്  ലാസ്റ്റ്  ലാഫ് .എമിള്‍  ജാനിംഗ്സിന്റെ  മികച്ച  പ്രകടനമാണ്   ചിത്രത്തിന്റെ  പ്രധാന ആകര്‍ഷകം .

ജാനിംഗ്സ് അവതരിപ്പിക്കുന്ന  കഥാപാത്രം  ഒരു  ഫേമസ്  ഹോട്ടലിലെ  ഡോര്‍മാന്‍  ആണ്  ..അയാള്‍  തന്റെ  ജോലിയില്‍  വളരെയധികം  അഭിമാനിച്ചിരുന്നു .സുഹൃതുകളുടെയും  അയല്‍വാസികളുടെം  മുന്നിലൂടെ  നെഞ്ചു  വിരിച്ചേ  അയാള്‍  നടന്നിട്ടുള്ളൂ   . എന്നാല്‍  പ്രായമായതോടെ  ഒരു  ദിവസം  അയാളെ  ജോലിയില്‍  നിന്നും  പറഞ്ഞു  വിടുന്നു .വൃദ്ധരായജോലിക്കാര്ക്കുള്ള  വാഷ്‌ റൂം  അറ്റെന്‍ഡണ്ട് ജോലി  അയാളെ  ഏല്‍പ്പിക്കുന്നു .പെട്ടെന്നുണ്ടായ മാറ്റം അയാള്‍ക്ക്  ഉള്‍കൊള്ളാന്‍  കഴിഞ്ഞില്ല .  മാനസികമായും  ശാരീരികമായും   അയാള്‍  തളര്‍ന്നു .തന്റെ  പുതിയ ജോലിയിലുള്ള  നാണക്കേട്  കാരണം എല്ലാവരില്‍  നിന്നും  അയാള്‍  അത്  മറച്ചു  വെക്കുന്നു .എന്നാല്‍  വൈകാതെ  അത്  പുറത്താകുന്നു . ഇത്  വരെ  അയാള്‍  ഈ  ജോലി  ആയിരുന്നു  ചെയ്തത്  എന്ന  സംസാരം  അയല്‍പക്കത്തെല്ലാം  പരന്നു .അപഹസ്യരായ  ഫാമിലി യും  അയാളെ  ഉപേക്ഷിക്കുന്നു . അയാളോട്  സ്വല്പ്പമെങ്കിലും  കാരുണ്യം  കാണിച്ചത്  ഹോട്ടലിലെ  നൈറ്റ്  വാച്ച്മാന്‍  ആണ് .

[ഈ  അവസരത്തില്‍  ചിത്രത്തില്‍  ഒരു  ടൈറ്റില്‍  കാര്‍ഡ്  കാണിക്കുന്നു .ശരിക്കും  ഈ  സ്റ്റോറിയുടെ  എന്ടിംഗ്  ഇങ്ങനെയായിരുന്നു .മുന്‍പോട്ടു  ജീവിക്കാന്‍  പ്രതീക്ഷകളോന്നുമില്ലാതെ  മരണത്തെ  കാത്തു  ജീവിക്കുന്ന  ഒരു  കഥാപാത്രം .എന്നാല്‍  എഴുത്തുകാരന്  കഥാപത്രത്തോട്  തോന്നിയ  സഹതാപം  ഒരു  ഹാപ്പി  എന്ടിംഗ്  എഴുതാന്‍  അയാളെ  പ്രേരിപ്പിച്ചു   ]   
ചിത്രത്തിനു  അപ്രതീക്ഷിതമായ  ഒരു  ട്വിസ്റ്റ്‌  കടന്നു  വരുന്നു 
IMDB :8.1/10  RT: 100% 

9.GREED (1924)

യൂറ്റ്യൂബിലെ  സൌണ്ട്  നിലവാരം  തീരെയില്ലാത്ത ,ഫോറിന്‍  സബ്ടൈറ്റില്‍  ഉള്ള  ഒരു  മോശം  പ്രിന്റ്‌  ആണ്  കണ്ടത് .എന്നിട്ടും  ചിത്രം  മികച്ച  ഒരു  അനുഭവം  ആയിരുന്നു  തന്നത് .പ്രധാനമായും  3 പേരുടെ  കഥയാണ്  ചിത്രം  പറയുന്നത് .

ജോണ്‍ മക്ടീഗ്   ഡെന്റല്‍  അസിസ്റ്റന്റ്റ്  ആയി  പട്ടണത്തിലേക്ക്  പോകുന്നിടതാണ്  ചിത്രം  തുടങ്ങുന്നത് . വൈകാതെ തന്നെ   മക്ടീഗ്  ഒരു   ഡെന്ടിസ്റ്റ്  ആയി  മാറുന്നു . അങ്ങനെയിരിക്കെ  മക്ടീഗിന്റെ  സുഹൃത്ത്  മാര്‍ക്കസ് കസിന്‍  ആയ   ട്രിനയെ  ക്ലിനിക്കിലേക്ക്  കൊണ്ട്  വരുന്നു . ആദ്യ  കാഴ്ച്ചയില്‍  ട്രിനയില്‍  അക്രിഷ്ട്ടനായ  മക്ടീഗ്  ട്രിനയെ  ഇമ്പ്രെസ്സ്  ചെയ്യാനായി  ശ്രമിക്കുന്നു .ട്രിനയോടുള്ള ഇഷ്ട്ടം   മാര്‍ക്കസിനോട് മക്ടീഗ്  തുറന്നു  പറയുന്നു .മാര്‍ക്കസിനും  ട്രിനയെ  ഇഷ്ട്ടമായിരുന്നു . എന്നാല്‍  സുഹൃത്തിനു  വേണ്ടി  മാര്‍ക്കസ് ഒഴിഞ്ഞു  കൊടുക്കുന്നു ..അങ്ങനെ  അവര്‍  തമ്മിലുള്ള  വിവാഹ  ദിനം  വന്നെത്തി . അന്നേ  ദിവസം  മറ്റൊരു  സന്തോഷ വാര്‍ത്തയും  അവരെ  തേടിഎത്തി . ട്രിന  എടുത്ത  ലോട്ടറിക്കാണ്  ഫസ്റ്റ്  പ്രൈസ് ,5000 ഡോളര്‍ . മര്‍ക്കസില്‍  അസൂയയും  നിരാശയും  ഒരുമിച്ചുണ്ടായി  .താനും  കൂടി  അനുഭവിക്കേണ്ട  സമ്പത്ത്  വിട്ടു  കൊടുത്തല്ലോ  .ട്രിന തന്റെ  പണം  ചിലവാക്കാതെ  സൂക്ഷിച്ചു  വെച്ചു.അവരുടെ  ചെറിയ  അപ്പാര്‍ട്ട്മെന്റില്‍ താമസം  തുടര്‍ന്നു .അങ്ങനെയിരിക്കെ  മാര്‍ക്കസ്  മദ്യപിച്ചു   മക്ടീഗുമായി  വഴക്കുണ്ടാക്കുന്നു ..  മാര്‍ക്കസിന്റെ  റിപ്പോര്‍ട്ട്‌  പ്രകാരം മക്ടീഗിന്റെ  ജോലി  നഷ്ട്ടപ്പെടുന്നു . മാര്‍ക്കസ്  അപ്പോഴേക്കും  നാട്  വിട്ടിരുന്നു .പണമില്ലാതെ കഷ്ട്ടപ്പെടുമ്പോഴും  ട്രിന  അയ്യായിരം  ഡോളര്‍ ചിലവഴിക്കാന്‍    കൂട്ടാക്കുന്നില്ല ..പണം  അവളെ  നിയന്ത്രിക്കാന്‍  തുടങ്ങിയിരുന്നു . മക്ടീഗും ഭാര്യയും  തമ്മില്‍  മാനസികമായി  ഒരുപാടു  അകന്നിരുന്നു  അപ്പോഴേക്കും . 

IMDB :7.9/10 RT:100%

10.FAUST (1926)

FW മുര്‍നൌ യുടെ  അവസാന  ജര്‍മന്‍  ചിത്രമായിരുന്നു  ഫാസ്റ്റ് . ജര്‍മ്മനിയിലെ  പ്രശസ്ത  നാടകമായ   ഫാസ്റ്റ് അടിസ്ഥാനമാക്കിയാണ്  ചിത്രം  ഒരുക്കിയിരിക്കുന്നത് . മെഫിസ്റ്റോ  എന്ന  സാത്താനും  ദൈവവും  തമ്മില്‍  ഒരു  നല്ല  മനുഷ്യനെ  ഒരിക്കലും  ചീത്തയാക്കാന്‍  കഴിയില്ല  എന്ന  വിഷയത്തില്‍  പന്തയം  വെക്കുന്നു .അതിനായി ഫാസ്റ്റ്  എന്ന പണ്ഡിതനെ  അവര്‍  തിരഞ്ഞെടുക്കുന്നു .പ്ലേഗ്  ശക്തമായിരിക്കുന്ന  സമയം .ദിനം പ്രതി  ആളുകള്‍  മരിച്ചു  കൊണ്ടിരിക്കുന്നു ..ഒരുപാടു  അറിവുണ്ടായിട്ടും  ഒന്നും  ചെയ്യാനാകാതെ  ഫാസ്റ്റ് വിഷമിചിരിക്കുകയാണ് . അറിവ്  സമ്പാദിക്കുന്നതിനിടയില്‍  അയാള്‍  ജീവിക്കാനും  മറന്നു  പോയിരുന്നു .മെഫിസ്റ്റോ  ഫാസ്റ്റിനു  മുന്നില്‍  പ്രത്യക്ഷപ്പെടുന്നു .    തന്നെ  അന്ഗീകരിച്ചാല്‍  ഏതാഗ്രഹവും  സാധിച്ചു  കൊടുക്കാം  എന്ന്  പറയുന്നു . ഫാസ്റ്റ്  വഴങ്ങുന്നില്ല  ആദ്യമൊന്നും .എന്നാല്‍  പ്ലേഗ്  കാരണം  കഷ്ട്ടപ്പെടുന്നവരെ  സഹായിക്കാന്‍  ഇത്  കൊണ്ടാകുമെങ്കില്‍  അയാള്‍  ആരെ  കൂട്ട് പിടിക്കാനും  തയ്യാറാണ്  .സാത്താനും  ഫാസ്റ്റും  ഒരു  ദിവസത്തെ  കരാര്‍  ഏര്‍പ്പെടുന്നു . മെഫിസ്റ്റോ യുടെ നാമത്തില്‍   അയാള്‍   പ്ലേഗ്  ബാധിതരെ  സഹായിക്കുന്നു .എന്നാല്‍  ഒരു  രോഗിയുടെ  കയ്യിലുള്ള  കുരിശ്  ഫാസ്റ്റിനെ  അസ്വസ്ഥന്‍  ആക്കുന്നു .ഇത്  ശ്രദ്ധയില്‍  പെട്ട  ആളുകള്‍  സാത്താനെ  കൂട്ട് പിടിച്ചതിന്റെ  പേരില്‍  ഫാസ്റ്റിനെ  കല്ലെറിഞ്ഞു  ഓടിക്കുന്നു . പിന്നീട്  മേഫിസ്റ്റോ  യൌവനം  കാണിച്ചു  ഫാസ്റ്റിനെ പ്രലോഭിപ്പിക്കുന്നു . വശ്യമായ  സൌന്ദര്യമുള്ള  ഒരു  യുവതിയെ  കാണിച്ചു  മെഫിസ്റ്റോ  ഫാസ്റ്റില്‍  കാമത്തിന്റെ വിത്തുകള്‍  പാകുന്നു . ഫാസ്റ്റ്  യൌവനത്തിന്  ആവശ്യപ്പെടുന്നു .മെഫിസ്റ്റോ  ഒരു  നിഗൂഡ  ചിരിയോടെ  ആഗ്രഹം  സാധ്യമാക്കി  കൊടുക്കുന്നു . 

മെഫിസ്റ്റോ  ആയി  അഭിനയിച്ച  എമിള്‍  ജാനിംഗ്സ്  മികച്ച  പ്രകടനം  കാഴ്ച  വെച്ചിട്ടുണ്ട് .     
IMDB:8.1/10  RT :94%


Tuesday, 28 July 2015

Ikiru (1952)


 കുറസോവയുടെ  മികച്ച  ചിത്രം  ഏതെന്നു  ചോദിച്ചാല്‍  പലര്‍ക്കും  പല
 ഉത്തരങ്ങളായിരിക്കും .കുറച്ചു ദിവസം മുന്‍പ്   വരെ  സെവന്‍  സമുറായ്  ആയിരുന്നു  എന്റെ  പ്രിയ  കുറസോവ  ചിത്രം .ഇപ്പോള്‍  ഇകിറു  കണ്ടതിനു  ശേഷം  എനിക്കൊരെണ്ണം  മാത്രം  പറയാന്‍  സാധിക്കുമെന്ന്  തോന്നുന്നില്ല . എന്നെ  അത്രയും  സ്വാധീനിച്ചു  ഈ  ചിത്രം .

വാര്ധക്യത്തിലേക്ക്  കാലെടുത്തു  വെക്കുന്ന സര്‍ക്കാര്‍  ഉദ്യോഗസ്ഥനായ  കാന്‍ജി വാതെനാബെ  ആണ് ആണ്  നമ്മുടെ  കഥാനായകന്‍ . മുപ്പതു  വര്‍ഷമായി  സര്‍ക്കാര്‍  ഓഫിസില്‍  അയാള്‍  ഒരേ  ജോലി  യന്ത്രം  കണക്കെ  ചെയ്തു  വരുന്നു ..ഇന്നേ  വരെ  ഒരു  ദിവസം  പോലും   ലീവെടുത്തിട്ടില്ലാത്ത  അയാളെ സഹപ്രവര്‍ത്തകര്‍  കൌതുകത്തോടെ യാണ്  വീക്ഷിച്ചിരുന്നത് .അധികം സംസാരിക്കാത്ത വിഷാദഭാവം കൂടപ്പിറപ്പായ  അയാള്‍ക്ക്‌   സുഹൃത്തുക്കള്‍  ആരും  തന്നെയില്ല .സ്വന്തം  മകന്‍  പോലും അയാളില്‍ നിന്നും   മാനസികമായി   അകന്നിരുന്നു . ജീവച്ഛവം  എന്ന  വിശേഷണം  വാതെനാബെ ക്ക്  ചേരുമായിരുന്നു .

അയാള്‍  ജീവിതത്തെ  കുറിച്ച്  മാറി  ചിന്തിക്കുന്നത്  തനിക്കു  ആമാശയ  ക്യാന്‍സര്‍  ബാധിച്ചു  എന്ന്  മനസ്സിലാക്കിയപ്പോള്‍ മുതലാണ്‌  .  വാതെനാബെ  മകനോട്  അസുഖത്തെ  പറ്റി  പറയാന്‍  ഒരുങ്ങിയെങ്കിലും ,മകന്‍  തന്നെ  ശ്രദ്ധിക്കുന്നില്ല  എന്ന്  കണ്ടു  അതിനു  ശ്രമിക്കുന്നില്ല .വിഷാദനായി  ഇരിക്കുന്ന  അയാളെ  ഒരു  നോവലിസ്റ്റ്  ശ്രദ്ധിക്കുന്നു .  അസുഖത്തെ  കുറിച്ച്  അറിഞ്ഞതിനു  ശേഷം  ഇനിയങ്ങോട്ടുള്ള  ജീവിതം  അടിച്ചു പൊളിക്കാന്‍  ഉപദേശിക്കുന്നു .നോവലിസ്റ്റ്  വാതെനാബെയെ ബാറുകളിലും  നൈറ്റ്‌  ക്ലബ്ബുകളിലും  കൊണ്ട്  പോകുന്നു  .എന്നാല്‍  വാതെനാബെ ക്ക്  അതില്‍  നിന്നും  സന്തോഷം ലഭിക്കുന്നില്ല .

അടുത്ത  ദിവസം  വാതെനബെ  സഹപ്രവര്‍ത്തക  ആയ  ടൊയോ  യെ  കണ്ടു മുട്ടാനിടയാകുന്നു   .ടൊയോ  തന്റെ  രാജി കത്തില്‍  ഒരു   ഒപ്പിന് വേണ്ടി  വാതെനബെ യെ  അന്വേഷിച്ചു  നടക്കുകയായിരുന്നു .    ആദ്യമായി   ടൊയോയെ നിരീക്ഷിക്കുന്ന  വാതെനാബെ,  അവളുടെ  സന്തോഷകരമായ  ജീവിതത്തില്‍  ആകൃഷ്ട്ടനാകുന്നു . ടൊയോയുടെ  കീറിയ സോക്സ്‌  മാറ്റി  പുതിയൊരെണ്ണം  അയാള്‍  വാങ്ങി   കൊടുക്കുന്നു . ഈയൊരു പ്രവര്‍ത്തിയില്‍  നിന്നും  എന്തെന്നില്ലാത്ത  ഒരാനന്ദം  അയാള്‍ക്കനുഭവപ്പെട്ടു .അയാള്‍  ടൊയോയുടെ  കൂടെ  കൂടുതല്‍  സമയം  ചിലവഴിക്കുകയും  സമ്മാനങ്ങള്‍  വാങ്ങി  കൊടുക്കുകയും  ചെയ്യുന്നു  .എന്നാല്‍  ടൊയോ  വൈകാതെ  വാതെനാബെ യുടെ  പ്രവര്‍ത്തികള്‍ സംശയിക്കുകയും  അയാളില്‍  നിന്നും  ഒഴിഞ്ഞു  മാറി  നടക്കുകയും  ചെയ്യുന്നു .. ഒരവസാന തവണ  ആയി വാതെനബെയുമായി  സംസാരിക്കാന്‍  അവള്‍  കൂട്ടാക്കുന്നു .     അവളുടെ  സന്തോഷത്തിന്റെ  രഹസ്യം  എന്താണെന്നു  വാതെനാബെ  അവിടെ  നിന്നും  തുറന്നു  ചോദിക്കുന്നു . തനിക്കറിയില്ലെന്നും എന്നാല്‍  താന്‍  ഇപ്പോള്‍  ചെയ്യുന്ന  കളിപ്പാട്ടം  നിര്‍മിക്കുന്ന  ജോലി    മുന്‍പ്  ചെയ്ത്  ശമ്പളം  കൂടിയ  ജോലിയേക്കാള്‍  സന്തോഷം  നല്‍കുന്നുണ്ടെന്നുമാണ്   അവള്‍  പറഞ്ഞത്  .   ജപ്പാനിലെ  ഓരോ  കുട്ടികളോടൊപ്പം  കളിക്കുന്നതായി  അവള്‍ക്കു  അനുഭവപ്പെടുന്നുണ്ടത്രെ .വാതെനബെ  അന്വേഷിച്ചു  നടന്നതിന്റെ  ഉത്തരം  അയാള്‍ക്ക്  കിട്ടി .താന്‍  ഒട്ടും  വൈകിയിട്ടില്ല  എന്നയാള്‍  തിരിച്ചറിയുന്നു

വാതെനബെ യുടെ  ലീവിനെ  പറ്റി  ഇതിനോടകം  പല  വാര്‍ത്തകളും  പ്രചരിച്ചിരുന്നു . വാതെനാബെയുടെ  അപ്രതീക്ഷിതമായ തിരിച്ചു  വരവ്  എല്ലാവരിലും  അമ്പരപ്പുണ്ടാക്കി  .   തൊട്ടടുത്ത  കോളനിയിലെ  കൊതുകുകള്‍  മുട്ടയിട്ടു  പെരുകിയ സ്ഥലത്ത്  ഒരു  പാര്‍ക്ക്‌  ഉണ്ടാക്കാന്‍ വാതെനാബെ തീരുമാനിക്കുന്നു    .  മാലിന്യം  നിറഞ്ഞു  നില്‍ക്കുന്ന  ആ  പ്രദേശത്തിന്റെ  കാര്യത്തില്‍ കോളനി  വാസികള്‍  കാലങ്ങളായി ഓഫീസുകള്‍  കയറി  ഇറങ്ങുകയായിരുന്നു  .സര്‍ക്കാര്‍  ഓഫീസുകളിലെ  പല  സെക്ഷനുകളിലും  കയറിയിറങ്ങി   വാതെനാബി  രാപകല്‍  ഇതിനായി  പ്രയത്നിക്കുന്നു .

പിന്നീട് സ്റ്റോറി    ഫാസ്റ്റ്  ഫോര്‍വേര്‍ഡ് ചെയ്ത്  ചിത്രത്തിന്‍റെ  അവസാന ഭാഗം  ആണ്  കാണിക്കുന്നത്   .വാതെനബെ യുടെ  മരണാനന്തര ചടങ്ങുകള്‍ ക്കിടയില്‍  സഹപ്രവര്‍ത്തകരും  ഫാമിലിയും  അയാളില്‍  പെട്ടെന്നുണ്ടായ  മാറ്റങ്ങളെ  കുറിച്ചും  പാര്‍ക്കിന്റെ  ക്രെഡിറ്റ്‌  വാതെനാബെക്ക്  മാത്രം  അവകാശപ്പെട്ടതാണോ എന്നും  വിശകലനം  ചെയ്യുന്നു .  പലപ്പോഴും  12  ആന്ഗ്രിമേന്‍  തന്നതിന്  സമാനമായ  ഒരു  അനുഭവമാണ്‌  ഇവിടെ
 ലഭിക്കുന്നത് .ചിത്രത്തിലെ  ഏറ്റവും  രസകരമായ ഭാഗം ഇത്  തന്നെ .

കുറസോവ എന്ന  അസാധ്യ  ഫിലിം  മേക്കറുടെ  മഹത്വം  ചിത്രത്തില്‍  നിഴലിച്ചു  നില്‍ക്കുന്നുണ്ട് .ആദ്യമൊക്കെ  സ്ലോ  ആയി  സഞ്ചരിക്കുന്ന  ചിത്രം  അവസാനമാകുമ്പോഴേക്കും  വളരെ  ഇന്റെറസ്റ്റിംഗ്  ആകുന്നുണ്ട് . പതിവ്  സമുറായ്  ക്ലാസ്സിക്കുകളില്‍  നിന്നും  മാറി  കുറസോവ  ഒരുക്കിയ   ഈ  ചിത്രം  വളരെ യധികം  ചിന്തിപ്പിക്കുന്നുണ്ട്‌ .

'വര്‍ഷം' എന്ന  മലയാള  ചിത്രം   'ഇകിറു' വില്‍ നിന്നും കുറച്ചെങ്കിലും   ഇന്‍സ്പയര്‍  ചെയ്തിട്ടുണ്ട്     എന്ന്  തോന്നുന്നു .   രണ്ടു  ചിത്രത്തിലും  മരണം  മുന്‍പില്‍  കാണുമ്പോള്‍  ജീവിക്കാന്‍ തുടങ്ങുന്ന  നായകന്മാരെ  നമുക്ക്  കാണാം .

എല്ലാ  സിനിമ സ്നേഹികളും  കണ്ടിരിക്കേണ്ട  ചിത്രം
IMDB :8.3/10
RT :100%

Monday, 27 July 2015

Underground (1995)

യുഗോസ്ലാവിയന്‍  രാഷ്ട്രീയ പശ്ചാത്തലത്തില്‍  രണ്ടു  സുഹൃത്തുക്കളുടെ  കഥ  പറയുന്ന  ചിത്രമാണ്‌  അണ്ടര്‍ഗ്രൌണ്ട് .മൂന്നു വ്യത്യസ്ത  കാലഘട്ടത്തിലൂടെ  മുന്നേറുന്ന  ചിത്രം   രാഷ്ട്രീയവും ,പ്രണയവും ,സൌഹൃദവും ,ചതിയും എല്ലാം  വിഷയമാക്കുന്നുണ്ട്‌ . വളരെ  സീരിയസ്  ആയി  അവതരിപ്പിക്കാമായിരുന്ന  വിഷയം  നര്‍മത്തില്‍  ചാലിച്ച്  ഒരുക്കിയതിലൂടെ  വേറിട്ട  ഒരനുഭവമാണ് പ്രേക്ഷകന്  ലഭിക്കുന്നത് .

ചിത്രം  തുടങ്ങുന്നത്  വേള്‍ഡ്  വാര്‍  സെക്കണ്ട്  കാലഘട്ടത്തില്‍  ആണ് . കമ്മ്യൂണിസ്റ്റ് പോരാളികള്‍  ആയ   ബ്ലാക്കിയും മാര്‍ക്കോയും  ഉറ്റ  സുഹൃത്തുക്കളാണ് . ജെര്‍മന്‍സില്‍  നിന്നും  ആയുധം  മോഷ്ട്ടിക്കലാണ് ഇരുവരുടെയും  പ്രധാന  ദൌത്യം .ബ്ലാക്കിയുടെ കുടുംബ  ജീവിതം  അത്ര  രസത്തിലല്ല . നാടക  നടിയായ  നതാലിയയുമായുള്ള  ബന്ധത്തെ  കുറിച്ച്   ബ്ലാക്കിയുടെ  ഗര്‍ഭിണിയായ  ഭാര്യയില്‍  സംശയമുണര്‍ത്തിയിരിക്കുന്നു . നതാലിയയെ  ബ്ലാക്കി  ഇടയ്ക്കു  സന്ദര്‍ശിക്കാറുണ്ട് .ബ്ലാക്കിയുടെ  കൂടെയുള്ള  ജീവിതം  തന്റെ  ജീവിതത്തെയും  കരിയറിനെയും  ബാധിക്കും  എന്നറിയാമായിരുന്ന നതാലിയ ജര്‍മ്മന്‍  ഒഫിസറുടെ  കൂടെ  പോകുന്നു .
ഇതേ  സമയം  മാര്‍ക്കോ   തന്റെ  ഗ്രാന്‍ഡ്‌ഫാദറുടെ  വീട്ടിലെ  അണ്ടര്‍ഗ്രൌണ്ട്  അറ  ഒളിത്താവളമായി  ഉപയോഗിക്കാന്‍  പ്ലാന്‍  ചെയ്യുന്നു . ബ്ലാക്കിയുടെയും  മാര്‍ക്കോയുടെയും  സംഘത്തില്‍  ഉള്ളവരെയും  വേണ്ടപ്പെട്ടവരെയും  അവിടേക്ക്  മാറ്റുന്നു . അവിടെ  വെച്ച്  ബ്ലാക്കിയുടെ  ഭാര്യ  ഒരു  കുഞ്ഞിനു  ജന്മം  നല്‍കുകയും  അവസരത്തില്‍  മരണപ്പെടുകയും ചെയ്യുന്നു .

3 വര്‍ഷത്തിനു  ശേഷം  തന്റെ  മകന്‍ ജോവാന്റെ  ബര്‍ത്ത് ഡേ  ആഘോഷിക്കുന്നത്തിനിടയില്‍  നതാലിയയെ  തിരിച്ചു  കൊണ്ട്  വരാന്‍  ബ്ലാക്കി   തീരുമാനിക്കുന്നു . മാര്‍ക്കൊയോടൊപ്പം  ജര്‍മന്‍  നാടക ശാലയില്‍   നിന്നും  നതാലിയയെ സമര്‍ത്ഥമായി  കടത്തി  കൊണ്ട്  പോരുന്നു .  നതാലിയയുടെ  എതിര്‍പ്പ്  വകവെക്കാതെ ബ്ലാക്കി  കല്യാണത്തിനുള്ള  ഒരുക്കങ്ങള്‍  തയ്യാറാക്കുന്നു .പക്ഷെ    നാസി   ഉദ്യോഗസ്ഥര്‍ സ്ഥലത്ത്    എത്തുകയും  ബ്ലാക്കിയെ  പിടികൂടുകയും  ചെയ്യുന്നു .ഈ  അവസരത്തില്‍  മാര്‍ക്കോ  രക്ഷപ്പെടുന്നു . ജര്‍മന്‍  സങ്കേതത്തില്‍  ബ്ലാക്കി  കൂടിയ  മര്‍ദന മുറകള്‍ നേരിടേണ്ടി  വരുന്നു .ഡോക്ടറുടെ വേഷത്തില്‍ അവിടെ  കടന്നു  കൂടുന്ന  മാര്‍ക്കോ ബ്ലാക്കിയെ   രക്ഷപ്പെടുത്തുന്നു . നതാലിയക്ക്  വേറെ വഴിയില്ലാതെ  ഇവരുടെ കൂടെ  വരേണ്ടി  വരുന്നു . എന്നാല്‍  രക്ഷ്പ്പെടുന്നതിനിടയില്‍ അബദ്ധവശാല്‍   കയ്യിലിരുന്ന   ബോംബ്‌  പൊട്ടി  ബ്ലാക്കി ക്ക്   ഗുരുതരമായ  പരിക്കേല്‍ക്കുന്നു .ബ്ലാക്കിയെ  മാര്‍ക്കോ  അണ്ടര്‍ഗ്രൌണ്ട്  ഒളിത്താവളത്തിലേക്ക്  മാറ്റുന്നു  .

 ഗോള്‍ഡന്‍  ചതിയുടെ  കഥ  തുടങ്ങുന്നത്  ഇവിടെ  നിന്നാണ് .
1944 ഇല്‍  ഒക്ടോബറോടെ  ബെല്‍ഗ്രേഡില്‍  നിന്നും  നാസി  ആര്‍മി  പിന്‍വാങ്ങുന്നു . ഒളിവില്‍  കഴിയുന്നവരെ  ഇതൊന്നും അറിയിക്കാതെ  മാര്‍ക്കോ  യുദ്ധം  തുടരുന്നതായും   ബ്ലാക്കിയെയും  സംഘത്തെയും നാസി  ആര്‍മി  തേടുകയാണെന്നും  വിശ്വസിപ്പിക്കുന്നു .  ഒളിവില്‍ താമസിക്കുന്നതിനിടയില്‍    ആയുധ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതിലൂടെ  രാജ്യത്തിന്‌  വേണ്ടി  പോരാടാമെന്നും  മാര്‍ക്കോ  അവരെ  ധരിപ്പിച്ചു  .പുറം  ലോകവുമായി  അവരുടെ  ആകെയുള്ള   ബന്ധം മാര്‍ക്കോ  മാത്രമായിരുന്നു .അങ്ങനെ  അവര്‍  ഒളിവില്‍  കാലങ്ങള്‍  കഴിച്ചു  കൂട്ടുന്നു  .ഒന്നും  രണ്ടുമല്ല  20  വര്‍ഷങ്ങള്‍ .  മാര്‍ക്കോ  സമയത്തിന്റെ കാര്യത്തിലും   അവരെ  കബളിപ്പിക്കുന്നു .അണ്ടര്‍ ഗ്രൌണ്ട് ഇലെ ക്ലോക്കില്‍  തിരിമറികള്‍  കാണിച്ചു  കൊണ്ട്  അഞ്ചു  വര്ഷം  അവരില്‍ നിന്നും  കുറച്ചു  കാണിക്കുന്നു .അതായത്  20  വര്‍ഷമായെങ്കിലും  അവരുടെ കണക്കില്‍  അത്  15  വര്‍ഷമായെ ഉള്ളൂ . ആയുധകച്ചവടത്തിലൂടെ   മാര്‍ക്കോ  വളരുന്നു .അധികാരത്തിലേറിയ  റെവല്യൂഷണറി പാര്‍ട്ടിയിലെ  പ്രധാനിയാണ്  അയാള്‍  ഇപ്പോള്‍ . നതാലിയ ഇതിനോടകം  മാര്‍ക്കോ  യുടെ  ഭാര്യ  ആയി  മാറിയിരുന്നു .

പാര്‍ട്ട്‌ 2  ശീതയുദ്ധ കാലഘട്ടത്തിലും  പാര്‍ട്ട്‌ 3 യുഗോസ്ലാവിയ യുദ്ധ കാലഘട്ടതിലുമാണ് അരങ്ങേറുന്നത്     . പാര്‍ട്ട്‌  2  യാഥാര്‍ത്ഥ്യങ്ങളിലെക്കുള്ള  യാത്രയാണെങ്കില്‍  പാര്‍ട്ട്‌  3 പരിണിതഫലങ്ങളാണ്  കാണിക്കുന്നത്   .അതെല്ലാം കണ്ടു  തന്നെ  അറിയുക .

മറ്റൊരു  ചിത്രത്തിനും  നല്കാന്‍  കഴിയാത്ത  ഒരു  വേറിട്ട അനുഭവമാണ്‌  'അണ്ടര്‍ഗ്രൌണ്ട്' തരുന്നത്  . സഹതാപം  തോന്നേണ്ട  രംഗങ്ങളില്‍  പോലും  ചിരി  സമ്മാനിക്കുന്ന  ഒരപൂര്‍വ അനുഭവം . അഞ്ചു  മണിക്കൂറില്‍  ഉണ്ടായിരുന്ന  ചിത്രം   വെട്ടി കുറച്ചു മൂന്നു  മണിക്കൂറില്‍ താഴെ   എത്തിച്ചപ്പോള്‍  ഒട്ടും  ബോറടിയില്ലാതെ  കാണാവുന്ന   ഒരു  മാസ്റ്റര്‍പീസ്  ആയി മാറി  .
കാസ്റ്റിംഗ്  പെര്‍ഫെക്റ്റ്‌  ആണെന്ന്  പറയാതെ  വയ്യ . ബ്ലാക്കിയും  മാര്‍ക്കൊയും  നതാലിയയും  തുടങ്ങി  എല്ലാ  കഥാപാത്രങ്ങളെയും  അനശ്വരമാക്കുന്ന  പ്രകടനങ്ങളാണ്  അതാത്  നടന്‍മാര്‍  നടത്തിയത് . മികച്ച  ബാക്ക്ഗ്രൌണ്ട് മ്യൂസിക്  ചിത്രത്തിന്റെ  ആസ്വാദനം  കൂട്ടുന്നുണ്ട് .  സറിയല്‍ എലെമെന്റ്സ്  ചിത്രത്തില്‍  ഉടനീളം  ഉണ്ട് .    . ഡയരക്ഷനും  സിനിമാറ്റൊഗ്രഫിയും  മികച്ചു  നില്‍ക്കുന്നു .ഒട്ടേറെ  ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ക്കൊടുവിലും  ഒരു  ചെറു  ചിരി സമ്മാനിക്കുന്ന    ക്ലൈമാക്സിലൂടെ  ചിത്രത്തിന്  തിരശീല  വീഴുന്നു .

എല്ലാ  മേഖലയിലും  മികച്ചു  നില്‍ ക്കുന്ന  ചിത്രം  ..മസ്റ്റ്‌ വാച്ച്
IMDB:8.3/10


RT:80%