Thursday, 18 December 2014

Ran (1985)


വിസ്മയിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കുറസോവ ചിത്രം .
കുറസോവ ചിത്രങ്ങള്‍ തുടങ്ങുന്നത് വളരെ മന്ദഗതിയില്‍ ആയിരിക്കും .. പതിയെ പതിയെ അതിന്റെ താളം മുറുകും .. ഒരു പോയിന്റ് എത്തുമ്പോള്‍ പ്രേക്ഷകന് സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാതെ ആകും .. സെവന്‍ സമുറായ് ,Rashomon ഒക്കെ അതിന്റെ ഉദാഹരണങ്ങള്‍ ആണ് .. Ran എന്ന ചിത്രവും ഇതേ പാറ്റേണ്‍ തന്നെയാണ് പിന്തുടരുന്നത് .. 
Hidetora Ichimonji വളരെ ശക്തനായ ഭരണാധികാരി ആണ് . അദ്ദേഹത്തിനു മൂന്നു മക്കള്‍ ,ടാറോ ,ജീറോ ,സബുറോ .വര്ധക്യതിലെത്തിയ Hidetora തന്റെ സാമ്രാജ്യം മക്കളെ ഏല്പ്പിക്കാന്‍ തീരുമാനിക്കുന്നു . മൂത്തമകന്‍ ടാറോ അധികാരം ഏറ്റെടുക്കണമെന്നും മറ്റു രണ്ടു പേര്‍ ടാറോ യെ സഹായിക്കണമെന്നും നിര്‍ദേശിക്കുന്നു . ഒരു അമ്പ് ഒടിക്കാന്‍ എളുപ്പമാണെന്നും അതെ സമയം മൂന്നു അമ്പുകള്‍ ഓടിക്കാന്‍ സാദിക്കില്ല എന്നും Hidetora ഉദാഹരണം കാണിക്കുന്നു .. എന്നാല്‍ ഇളയ മകന്‍ സബുറോ കാല്‍മുട്ട് ഉപയോഗിച്ച് അമ്പുകള്‍ ഓടിച്ച് കൊണ്ട് പിതാവിന്റെ വാദം അര്‍ത്ഥ ശൂന്യമാണെന്നും പറയുന്നു .. സബുറോയുടെ പെരുമാറ്റം ഒട്ടും ഇഷ്ട്ടപെടാത്ത Hidetora സബുറോ യെ പുറത്താക്കുന്നു . 
ദിവസങ്ങള്‍ കഴിഞ്ഞു. ടാറോ ഇപ്പോള്‍ അധികാരി ആണ് .പക്ഷെ താന്‍ ഒരു ഡമ്മി മാത്രമാണെന്നുള്ള തോന്നല്‍ ടാറോയില്‍ ഉടലെടുക്കുന്നു ..ഭാര്യ Kaedeന്റെ വാക്കുകള്‍ ടാറോയെ അന്ധനാക്കുന്നു ..തന്റെ മാതാ പിതാക്കളെ കൊന്ന Hidetora യോട് പ്രതികാരം വീട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ലേഡി Kaede, ഭര്‍ത്താവിനെ അച്ഛനെതിരെ പട നയിക്കാന്‍ പ്രേരിപ്പിക്കുന്നു . തെരുവിലെക്കിറക്കപ്പെട്ട Hidetora തന്റെ തീരുമാനങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ഭോദ്യപ്പെടുന്നു . സബുറോയുടെ അടുത്ത് ശരണം പ്രാപിക്കാന്‍ അയാളുടെ അഭിമാനം സമ്മതിക്കുന്നുമില്ല .. ഇതേ സമയം ജീറോ ചില പദ്ധതികള്‍ മെനയുന്നുണ്ടായിരുന്നു . 
കുറസോവ ഷേക്സ്പിയറിന്റെ King Lear എന്ന നാടകത്തില്‍ നിന്നും ഇന്‍സ്പയര്‍ ചെയ്ത് നിര്‍മിച്ചതാണ് Ran എന്ന ഈ സമുറായ് ക്ലാസ്സിക്‌ . യാതൊരു സ്പെഷ്യല്‍ എഫക്റ്റ്സും ഇല്ലാതെ ഇത്ര മനോഹരമായി യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാന്‍ കുറസോവയെ കഴിഞ്ഞേ ഉള്ളൂ ആരും .. ഓരോ ഷോട്ടും പെയിന്റ് ചെയ്തു തൃപ്തി വരുത്തിയതിനു ശേഷം മാത്രമാണ് ചിത്രീകരിക്കാന്‍ അദ്ദേഹം മുതിര്‍ന്നത് ..ഇതിനു വേണ്ടി മാത്രം പുള്ളി ചിലവഴിച്ചത് പത്തു വര്ഷം .കുറസോവ യുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രവും ഇത് തന്നെ.
ചിത്രം മുന്നോട്ടു വെക്കുന്ന പ്രമേയങ്ങള്‍ എല്ലാ കാലത്തും പ്രസക്തമായവ തന്നെയാണ് . Hidetora Ichimonji യുടെ വേഷം ചെയ്ത ആളുടെ പ്രകടനം എടുത്തു പറയാതെ വയ്യ .
കാണുക ഈ ഇതിഹാസ കാവ്യം .
IMDB :8.3/10

Tuesday, 16 December 2014

Calvary(2014)


ക്രിസ്തീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന മനോഹരമായ ഒരു ഐറിഷ് ചിത്രം .. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ആണ്ക ഈ ചിത്രം കണ്ടത് .. ഈ ചിത്രത്തെ കുറിച്ച് എവിടെയും പരാമര്‍ശിച്ചു കാണാത്തത് കൊണ്ട് രണ്ടു വാക്ക് പറയാമെന്നു കരുതി .
വിശ്വാസികള്‍ കുറഞ്ഞു വരുന്ന മോഡേണ്‍ അയര്‍ലന്‍ഡിലെ ഒരു ചെറിയ പ്രദേശത്തെ ചുറ്റിപറ്റിയാണ് കഥ പറയുന്നത് . ഫാദര്‍ ജെയിംസ്‌ നന്മ നിറഞ്ഞ ഒരു പുരോഹിതന്‍ആണ് .. ഒരിക്കല്‍ കുമ്പസാരത്തിനിടെ ഒരാള്‍ തനിക്കു ഏഴു വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു പുരോഹിതനിതനില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡാനത്തെ കുറിച്ച് ഫാദരിനോട് പങ്കു വെക്കുന്നു .പക്ഷെ റിവഞ്ചു ചെയ്യാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ ആ പുരോഹിതന്‍ മരിച്ചു പോയെന്നും അയാള്‍ക്ക് പകരം,ആയി ഫാദര്‍ ജെയിംസ്‌ നെ വരുന്ന ഞായറാഴ്ച കൊല്ലുമെന്നും പറയുന്നു . മറ്റൊരാള്‍ ചെയ്ത പാപത്തിനു തന്നെ എന്തിനു ശിക്ഷിക്കണം എന്ന് ചോദിച്ച ഫാദരിനോട് അയാള്‍ പറഞ്ഞത് ഇങ്ങനെയാണ് "ഫാദര്‍ നിങ്ങള്‍ ഒരു നല്ല പുരോഹിതന്‍ ആണെന്ന് എനിക്കറിയാം .എന്നാല്‍ മോശം ഒരു പുരോഹിതനെ ശിക്ഷിക്കുന്നതിലും കൂടുതല്‍ ഇമ്പാക്റ്റ് ഒരു നല്ല പുരോഹിതനെ ശിക്ഷിക്കുമ്പോള്‍ ആണ് ഉണ്ടാവുക .ലോകത്തിന്റെ പലയിടത്തായി പുരോഹിതന്മാരല്‍ ഉണ്ടാകുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഇല്ലാതാവാന്‍ ഫാദരിന്റെ ജീവന്‍ ത്യഗിച്ചേ മതിയാകൂ ".
പിന്നീടുള്ള ഏഴു ദിവസം ആണ് ചിത്രം . ഫാദരിലൂടെ ചര്ച്ച് പരിസരത്തെ ആളുകളെയും നമ്മള്‍ പ്രേക്ഷകര്‍ സംശയത്തോടെ വീക്ഷിക്കും .. ഭാര്യയെ സ്ഥിരമായി തല്ലുന്ന ഒരു കശാപ്പുകാരന്‍ , രോഗികളുടെ കഷ്ടതകളെ തമാശയായി കാണുന്ന ഒരു ഡോക്ടര്‍ , മദ്യപാനിയായ ഒരു ധനികന്‍ , ആക്രമവാസനയുള്ള ഒരു ബാര്‍ ഉടമസ്ഥന്‍ , സ്വവര്‍ഗ രതിയില്‍ താല്പര്യമുള്ള ഒരു പോലീസുകാരന്‍ ഇവരിലാരായിക്കും ഫാദര്‍ ജെയിംസ്‌ നെ കൊല്ലാന്‍ പോകുനത് .
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ആണ് ഇതെന്ന് സംഗ്രഹം വായിച്ചപ്പോള്‍ തോന്നിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി ..ആ ഒരു കാര്യത്തില്‍ ചിത്രം പ്രേക്ഷകനെ ചീറ്റ് ചെയ്തു എന്ന് വേണമെങ്കില്‍ പറയാം .. ആദ്യ രംഗം മുതലേ ആരാണ് തനിക്കു വധ ഭീഷണി തന്നത് എന്ന് ഫാദറിന് മനസ്സിലാകുന്നുണ്ട് . ആരാണ് അതെന്നു ഫാദര്‍ ആരോടും പറയുന്നില്ല എന്ന് മാത്രം . മറ്റുള്ളവരുടെ പാപത്തിനു ശിക്ഷ വാങ്ങാന്‍ ഫാദര്‍ തയ്യാറായിരുന്നു . 
വളരെ ഡാര്‍ക്ക്‌ ആയിട്ടുള്ള കോമഡികള്‍ ചിത്രത്തില്‍ ഉടനീളം ഉണ്ട് .. അയര്‍ലണ്ട് ന്റെ മനോഹാരിതയില്‍ നിര്‍മിച്ച ഒരു ലോ ബജറ്റ് ചിത്രം ആണ് Calvary .പണം വാരിഎറിഞ്ഞു നിര്‍മിക്കുന്ന ഹോളിവൂഡ്‌ വിസ്മയങ്ങള്‍ പ്രേക്ഷക മനസ്സില്‍ നിന്ന് മങ്ങി തുടങ്ങുമ്പോഴും ഇത് പോലെ ഉള്ള ചിത്രങ്ങള്‍ എന്നും ഓര്‍മയില്‍ നില നില്‍ക്കും . 
Brendan Gleeson ഫാദര്‍ ജെയിംസ്‌ ആയി ജീവിച്ചു എന്ന് പറയാം .. വേറെ ആരെങ്കിലും ഇത്ര മനോഹരമായി ആ റോള്‍ ചെയ്യുമോ എന്ന് സംശയമാണ് . കൂടെ അഭിനയിച്ചവരും നന്നായിരുന്നു .
ഇത് ഒരു ഡിറ്റക്ടിവ് ത്രില്ലെര്‍ അല്ല ,തല തല്ലി ചിരിക്കാന്‍ വകയുള്ള കോമഡി ചിത്രവും അല്ല .എന്നാല്‍ വളരെ സീരിയസ് ആയിട്ടുള്ള, ഡാര്‍ക്ക്‌ കോമെടികള്‍ കൊണ്ട് സമ്പന്നമായ, ഒരു ഡ്രാമ ആണ് Calvary . 
IMDB :7.5/10

Monday, 15 December 2014

LA FEMME NIKITA(1990)


കപ്പ TV യിലെ 'FILM LOUNGE ' എന്ന പ്രോഗ്രാം ആണ് എന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചത് . മനോഹരമായ ഒരു ഫ്രെഞ്ച് ആക്ഷന്‍ ത്രില്ലെര്‍ ആണ് LA FEMME NIKITA . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ നികിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം .
ഡ്രഗ് അടിക്റ്റ് ആയ ടീനേജ് ഗേള്‍ ആണ് നികിത .നികിതയും ഒന്ന് രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഫാര്‍മസി അതിക്രമിച്ചു കയറുന്നിടത്ത് ആണ് ചിത്രം ആരംഭിക്കുന്നത് . എന്നാല്‍ സ്ഥലത്ത് പോലീസ് എത്തിച്ചേരുന്നതോടെ രംഗം വഷളാകുന്നു . നികിത ഒരു പോലീസുകാരനെ ഷൂട്ട്‌ ചെയ്യുന്നു . കോടതി നികിതയെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധേയമാക്കുന്നു . ഭാഗ്യമോ നിര്‍ഭാഗ്യമോ ഗവണ്മെന്റ് ഏജന്‍സി ക്ക് നികിതയെ വെച്ച് പ്ലാനുകള്‍ ഉണ്ടായിരുന്നു . അവര്‍ നികിത ജയിലില്‍ വെച്ച് മരിച്ചതായി വരുത്തി തീര്‍ക്കുന്നു . നികിതക്ക് മുന്നിലേക്ക്‌ ഏജന്‍സി വെച്ച് നീട്ടുന്നത് രണ്ടു ഓപ്ഷന്‍ ആണ് .. ഒന്നുകില്‍ ഏജന്‍സി ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്ന ഒരു കില്ലെര്‍ ആകാം അല്ലെങ്കില്‍ മരിക്കാം . 
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് നികിതയായി അഭിനയിച്ച Anne Parillaud ആണ് .. ഒരു ജങ്കി PSYCHOPATH കഥാപാത്രത്തില്‍ നിന്നും ഒരു പ്രൊഫെഷണല്‍ കില്ലെര്‍ ഇലെക്കുള്ള മാറ്റം ഒക്കെ മനോഹരമായി ചെയ്തിട്ടുണ്ട് .. ആക്ഷന്‍ ,ത്രില്ലെര്‍ ,ഡ്രാമ ,റൊമാന്‍സ് genre കളിലൂടെയാണ്‌ ചിത്രം സഞ്ചരിക്കുന്നത് .Jean Reno ഒരു അതിഥി വേഷം അവതരിപ്പിക്കുണ്ട് (VICTOR "THE CLEANER") . 
93ഇല്‍ Point of No Return എന്ന പേരില്‍ ഈ ചിത്രം ഹോളിവുഡില്‍ remake ചെയ്തിട്ടുണ്ട് . നോണ്‍ സ്റ്റോപ്പ്‌ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തും ഈ ചിത്രം . 
IMDB :7.4/10

Thursday, 13 November 2014

THE BLUES BROTHERS(1980)


മ്യൂസികല്‍ ഫിലിംസ് എനിക്ക് ഒട്ടും താല്പര്യമില്ലാത്തതാണ് . എനിക്കേറ്റവും ഇഷ്ട്ടപെട്ട Les Miserables സിനിമയാക്കിയപ്പോള്‍ പോലും മ്യൂസികല്‍ ആയ കാരണം എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല . എന്നാല്‍ ഇതേ മ്യൂസികല്‍ genre ഇലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രമുണ്ട് .അതാണ്‌ ബ്ലൂസ് ബ്രദര്‍സ് . 
ബ്ലൂസ് ബ്രദര്‍സ് ഒരു മ്യൂസികല്‍ കോമഡി ആക്ഷന്‍ ചിത്രമാണ്‌ .ആദ്യം മുതല്‍ അവസാനം വരെ ഒരു ചെറു ചിരിയോടെ കാണാവുന്ന ചിത്രം . 
ജാക്ക് ,എല്‍ വുഡ് എന്ന രണ്ടു സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് . നീണ്ട ജയില്‍വാസത്തിനു ശേഷം പരോളിലിറങ്ങുന്ന ജാക്ക് ,സഹോദരന്‍ എല്‍ വുഡ് നോടൊപ്പം തങ്ങള്‍ വളര്‍ന്ന കത്തോലിക് അനാഥാലയതിലേക്കു പുറപ്പെടുന്നു .. എന്നാല്‍ നികുതി അടക്കാത്തത് കാരണം അനാഥാലയം അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ വാര്‍ത്ത‍ ആയിരുന്നു അവരെ കാത്തിരുന്നത് . ഇതിനു ഒരു പരിഹാരമായി അവരുടെ പഴയ ബ്ലൂസ് ബാന്‍ഡ് തിരികെ കൊണ്ട് വരാന്‍ തീരുമാനിക്കുന്നു .അതിന് വേണ്ടി ബ്രദര്‍സ് നടത്തുന്ന ശ്രമങ്ങളാണ് ബാക്കി ചിത്രം .ഇതിനായി അവര്‍ക്ക് ഒരുപാട് തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട് . പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാടു നര്‍മ മുഹൂര്‍ത്തങ്ങള്‍ ഉണ്ട് ചിത്രത്തില്‍ . ഇതിലെ ഗാനങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല .. എല്ലാം ഒന്നിനൊന്നു മനോഹരം . വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ഗാനങ്ങള്‍ .സിനിമ ചരിത്രത്തിലെ മികച്ച കാര്‍ ചെയ്സുകളില്‍ ഒന്ന് ഈ ചിത്രത്തില്‍ ആണെന്ന് പറയപ്പെടുന്നു .
മികച്ച ഒരു എന്റര്‍ടൈനര്‍ ആണ് ബ്ലുസ് ബ്രദര്‍സ് . ആരും മിസ്സാക്കരുത് ഈ കോമഡി ക്ലാസ്സിക്‌ 
ഈ ചിത്രത്തിന് ഒരു സീക്വല്‍ ഉണ്ട് .. അബദ്ധവശാല്‍ പോലും ആ ഭാഗത്തേക്ക്‌ പോകാതിരിക്കുക 
IMDB :8/10

Monday, 22 September 2014

Friends 20th Anniversary

ഫ്രണ്ട്സ് ടെലിവിഷന്‍ ഷോയുടെ ആദ്യ എപിസോഡ് സംപ്രേഷണം ചെയ്തിട്ട് ഇന്നേക്ക് 20 വര്ഷം തികയുന്നു .

1994 സെപ്റ്റംബര്‍ 22 നു തുടങ്ങി 2004 മെയ്‌ 6 അവസാനിച്ച ഷോ വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും സംസാര വിഷയം ആണ് . 
ന്യൂയോര്‍ക്ക്‌ നഗരത്തിലെ 6 സുഹൃത്തുക്കളുടെ കഥയാണ് ഫ്രണ്ട്സ് . അവരുടെ കളിയും ചിരിയും പ്രണയവും ജീവിതവും കോര്‍ത്തിണക്കിയ 10 വര്‍ഷങ്ങള്‍ . ഇതിനിടയില്‍ ഒരുപാടു ചിരിപ്പിച്ചു ..ചിലപ്പോഴൊക്കെ കണ്ണ് നിറയിച്ചു  . Chandler നെയും Joey യെയും പോലെയുള്ള ഫ്രണ്ട്സ് എല്ലാവരുടെയും ആഗ്രഹം ആയിരിക്കും .
.ഞാന്‍ ഫ്രണ്ട്സ് കാണാന്‍ തുടങ്ങിയത് ഏതാണ്ട് ഒരു വര്ഷം മുന്‍പാണ് . രണ്ടു ദിവസം മുന്‍പാണ് കണ്ടു തീര്‍ത്തത് . ഫ്രണ്ട്സ് തീര്‍ന്നപ്പോള്‍ മുതല്‍ ഒരു ശൂന്യത ആണ് അനുഭവപ്പെട്ടത് .ഫ്രണ്ട്സ് തന്ന അനുഭവത്തെ പകരം വെക്കാന്‍ മറ്റൊന്നിനും കഴിയില്ല എന്ന് ബോധ്യവുമുണ്ട് . 2004 ഇല്‍ ഷോ അവസാനിച്ചപ്പോള്‍ ആരാധകര്‍ കണ്ണീരോടെയാണ് വിട പറഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. 10 വര്‍ഷത്തെ കണക്ക് ഒന്നും പറയാനില്ലെങ്കിലും ഫ്രണ്ട്സ് പരമ്പര ഞാന്‍ ഇപ്പോള്‍ ഒരുപാടു മിസ്സ്‌ ചെയ്യുന്നുണ്ട് . .
ഹൌ ഐ മെറ്റ് യുവര്‍ മദര്‍ സീരീസ്‌ ഫ്രണ്ട്സ് inspire ചെയ്തു നിര്‍മിച്ചതാണ് . ഫ്രണ്ട്സിനെക്കാള്‍ മികച്ച ഒരു സിറ്റ്കോം ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോണില്ല .
ഫ്രണ്ട്സ് കാസ്റ്റ് എല്ലാം പ്രയമായത് കാണുമ്പോള്‍ ഒരു വിഷമം (പ്രയമാവുക എന്നതിനെ അന്ഗീകരിക്കാതെ തരമില്ലല്ലോ ).
ആദ്യം മുതല്‍ ഒരു തവണ കൂടി ഫ്രണ്ട്സ് കാണണം എന്ന് ആഗ്രഹമുണ്ട് . ഫ്രണ്ട്സ് റീയുണിയന്‍ ഉണ്ടാവില്ല എന്നത് കൊണ്ട് ഇനി അതെ തരമുള്ളൂ .

Thursday, 18 September 2014

Amelie (2001)

മനം  മയക്കുന്ന  അമെലീ .
ഫ്രഞ്ച്  ചിത്രങ്ങളെ  അറിയാനുള്ള  ശ്രമത്തിലെ എന്റെ  ആദ്യ ചുവടു  വെപ്പ്  ആയിരുന്നു  അമെലീ . ഫീല്‍  ഗുഡ്  ചിത്രങ്ങളില്‍  ഉയര്‍ന്ന  ഒരു  സ്ഥാനം  തന്നെ  ഈ ചിത്രം  അര്‍ഹിക്കുന്നു .
ചെറുപ്രായത്തില്‍  തന്നെ    മറ്റു സമപ്രയക്കാരില്‍  നിന്നും വിഭിന്നമായ  പെരുമാറ്റമായിരുന്നു  അമേലിയുടേത്  .അമേലിക്ക്  എന്തോ  കുഴപ്പമുണ്ടെന്നു  വിശസിച്ച  അവളുടെ  പരെന്റ്സ്‌  മറ്റു  കുട്ടികളില്‍  നിന്നും  അകലം  പാലിച്ചു  വീട്ടില്‍  നിന്നു തന്നെ   വിദ്യ  അഭ്യസിപ്പിച്ചാണ്  അമെലിയെ  വളര്‍ത്തിയത് .  തന്റെ  ഏകാന്ത  ജീവിതത്തിന്നിടയില്‍ ഇമെജിനെഷന്‍ വികസിപ്പിച്ചെടുക്കാനും  ചെറിയ  കാര്യങ്ങളില്‍  സന്തോഷം  കണ്ടെത്താനും  അമേലിക്ക്  കഴിഞ്ഞിരുന്നു.വലുതായപ്പോഴും  തന്റെ  നിഷ്ക്കളങ്കതക്ക്  കോട്ടം  തട്ടാത്ത  അമേലി  തന്റെ  ചുറ്റുമുള്ളവരെ സഹായിക്കാന്‍  തീരുമാനിക്കുന്നു .തന്നാല്‍  കഴിയുന്ന ചെറിയ സഹായങ്ങളിലൂടെ  മറ്റുള്ളവരുടെ  ജീവിതത്തില്‍  പ്രകാശം  പരത്താന്‍  അമേലി  നടത്തുന്ന  ശ്രമങ്ങളാണ്  ചിത്രം  .ഇതിനിടയില്‍  അമേലിക്കുണ്ടാകുന്ന ഒരു  പ്രണയം ചിത്രത്തെ  കൂടുതല്‍  രസകരമാക്കുന്നു.
ഡാവിഞ്ചി കോഡില്‍  അഭിനയിച്ച Audrey Tautou ആണ് അമേലിയെ അവതരിപ്പിച്ചത് .തന്റെതായ  ഫേഷ്യല്‍ എക്സ്പ്രെഷന്‍സ് കൊണ്ടും നിഷ്കളങ്കമായ  ചിരി  കൊണ്ടും അമെലിയെ പ്രേക്ഷകര്‍ക്ക്  പ്രിയങ്കരിയാക്കാന്‍  ഈ  നടിക്ക്  സാധിച്ചിട്ടുണ്ട് .ബാക്കിയുള്ള  കാസ്റ്റും  തങ്ങളുടെ  റോള്‍ മനോഹരമാക്കി . ചിത്രത്തിന്  അഞ്ചു  അക്കാദമി  അവാര്‍ഡ്‌  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കിലും  നിര്ഭാഗ്യവശാല്‍ വിന്‍  ചെയ്തില്ല
.
ചില  ചിത്രങ്ങള്‍  നമ്മെ  കതപാത്രത്തോടൊപ്പം  സഞ്ചരിക്കാന്‍  പ്രേരിപ്പിക്കാറുണ്ട് .അമേലി  അത്തരത്തില്‍ ഒരൂ ചിത്രമാണ്‌ . പ്രേക്ഷകരിലേക്ക്  ഒരു  പോസിറ്റിവ്  ചിന്താഗതി  എത്തിക്കാനും  ചിത്രത്തിന്  സാധിച്ചു .
ഒട്ടേറെ ട്വിസ്ടുകളും ,സംഘടനങ്ങളും  ഒന്നും  ഇല്ലാത്ത ഒരു  മികച്ച  ഫീല്‍  ഗുഡ്  ചിത്രം
IMDB: 8.4/10
RT : 89 %

The Man From Earth (2007)



ഇങ്ങനെ ഒരു പേര് കേട്ടാല്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ആദ്യം ഓടി വരുന്നത് ഒരു scince fiction movie ആയിരിക്കും .... സ്പേസ് ship , aliens ഒക്കെ ഉള്ള ഒരു sci -fi movie .ഏകദേശം രണ്ടു രണ്ടര മാസം മുന്‍പ് ഞാന്‍ ഈ ചിത്രം കാണാനിരുന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് ഇങ്ങനെ ഒരു ചിത്രം ആയിരുന്നു.ഫിലിം എന്റെ പ്രതീക്ഷ തെറ്റിച്ചു . പക്ഷെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രം . 
ഒരു sci - fi മൂവി ആണെങ്കിലും ഇതില്‍ visual effects ഓ സ്പേസ് ഷിപ്‌ ഓ കാണാന്‍ കഴിയില്ല.ഒരു നല്ല ചിത്രത്തിന് അതിന്റെ ഒന്നും ആവശ്യം ഇല്ല എന്നതിന്റെ തെളിവാണ് ഈ ഫിലിം . 
john oldman എന്ന character തന്റെ സഹപ്രവര്‍ത്തകര്‍ക്ക് good bye പാര്‍ട്ടി നല്‍കുന്നതിനിടെ തന്‍ 14000 കൊല്ലം പ്രായം ഉള്ള ഒരു caveman ആണെന്ന് വെളിപ്പെടുത്തുന്നു ..തുടര്‍ന്നുള്ള രസകരമായ സന്ദര്‍ഭങ്ങളാണ് ചിത്രം... 
പടത്തിന്റെ 99 % ഉം ഒരു റൂമില്‍ ഇരുന്നുള്ള സംഭാഷണങ്ങളാണ് . എന്ന് കരുതി ഇത് ഒരു ബോറന്‍ movie ആണെന്ന് ആരും കരുതണ്ട . വളരെ രസകരമായ അതിലേറെ ചിന്തിപ്പിക്കുന്ന ഒന്നര മണിക്കൂറാണ് ചിത്രം .. 
ഈ ഫിലിം എല്ലാവര്ക്കും ഇഷ്ടപെടുമോ എന്നെനിക്കറിയില്ല. 12 angry men ഒക്കെ ആസ്വദിച്ച് കണ്ടവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കിഷ്ടമാകും ഈ sci -fi ഡ്രാമ .... നല്ല ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം ആണ് THE MAN FROM EARTH .
IMDB :8 /10

Munnariyippu (2014)


CK രാഘവന്‍ , മമ്മൂട്ടി യുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ശക്തമായ കഥാപാത്രം 


രണ്ടു പേരെ അതും സ്ത്രീകളെ ,കൊന്നു എന്നതാണ് രാഘവന്റെ പേരിലുള്ള കേസ് . പക്ഷെ അയാള്‍ അത് അന്നും ഇന്നും അംഗീകരിച്ചു കൊടുത്തിട്ടില്ല .ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയില്‍ വാസം തുടരുന്ന രാഘവന്‍ ഇതിനിടയില്‍ എപ്പോഴോ എഴുത്ത് ശീലമാക്കി .മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യതസ്തമാണ് രാഘവന്റെ ചിന്തകള്‍ .തന്റെ സ്വകാര്യതക്ക് പ്രാധാന്യം കല്പിക്കുന്ന അയാള്‍ ജയില്‍ ജീവിതം ഇഷ്ട്ടപെട്ടിരുന്നു . 

ജയില്‍ സൂപ്രണ്ടിന്റെ ആത്മകഥ തയ്യാറാക്കുന്നതിനിടയില്‍ ആണ് അഞ്ജലി ആദ്യമായി രാഘവനെ കാണുന്നത് . രാഘവന്റെ പ്രകൃതവും സംസാരവും പത്രപ്രവര്‍ത്തകയായ അഞ്ജലിയില്‍ കൌതുകവും ജിജ്ഞാസയും ഉണര്‍ത്തി . ഇതുവരെ പറയാത്ത രാഘവന്‍ മൂടി വെച്ച സത്യങ്ങള്‍ ,അത്മകഥാ രൂപത്തില്‍ രാഘവനെ കൊണ്ട് എഴുതിപ്പിക്കുക എന്നതാണ് അഞ്ജലിയുടെ ഇപ്പോഴത്തെ ലക്‌ഷ്യം. അഞ്ജലിക്ക് ഇത് തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ്.. 
16 വര്‍ഷത്തിനു ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോള്‍ ഒരു മാസ്റ്റര്‍പീസ് തന്നെ ഒരുക്കാന്‍ വേണുവിനു സാധിച്ചു .സംവിധായകന്റെ റോളിലും ക്യാമറമാന്റെ റോളിലും വേണു മികച്ചു നിന്നു .ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയ ഉണ്ണി R പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . മനോഹരമായ ഡയലോഗുകള്‍ . BGM കൊള്ളാമായിരുന്നു 
മമ്മൂക്ക CK രാഘവന്‍ ആയിട്ട് ജീവിച്ചു എന്ന് തന്നെ പറയാം .ഒരുപാട് അഭിനയിച്ചു പൊലിപ്പിക്കേണ്ട റോള്‍ ഒന്നും അല്ലെങ്കിലും ആ സംസാര ശൈലി യും ആ നോട്ടവും ചിരിയും എല്ലാം മമ്മുക്കയുടെ കയ്യില്‍ ഭദ്രമായിരുന്നു ...CLIMAX രംഗങ്ങളില്‍ ഒക്കെ ഇക്ക തകര്‍ത്തു . മമ്മുക്കയുടെ മികച്ച കഥാപാത്രങ്ങളില്‍ ഇനി മുതല്‍ CK രാഘവനും ഉണ്ടാകും..മറ്റുള്ള കഥാപത്രങ്ങളില്‍ മികച്ചു നിന്നത് അപര്‍ണ ,ജോയ് മാത്യൂ ,രണ്‍ജി പണിക്കര്‍ ഒക്കെയാണ് .പ്രിത്വി യുടെ ഗസ്റ്റ് റോള്‍ ആവശ്യമില്ലാത്ത ഒന്നായി തോന്നി .. 
കൊമേര്‍സ്യല്‍ ചേരുവകള്‍ ഒന്നും തന്നെ ചേര്‍ക്കാതെയാണ് മുന്നറിയിപ്പ് ഒരുക്കിയിരിക്കുന്നത് . ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗം ഇതിന്റെ ക്ലൈമാക്സ്‌ തന്നെ. ഏതൊരു പ്രേക്ഷകനെയും ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ .. ക്ലൈമാക്സ്‌ ദഹിക്കാത്തവര്‍ക്ക് ഈ ചിത്രവും ദഹിക്കാന്‍ പ്രയാസമായിരിക്കും . 
പതിയെ സഞ്ചരിക്കുന്ന ഈ ചിത്രം മസാല ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ് .. നമ്മടെ കേരളത്തിലാണെങ്കില്‍ ഇത് പോലുള്ള പടങ്ങളൊന്നും ബോക്സ്‌ഓഫീസ്‌ ഹിറ്റ്‌ ആയ ചരിത്രവും ഇല്ല .. വരും ആഴ്ചകളില്‍ ഇറങ്ങാനിരിക്കുന്ന 'മാസ്സ്' സിനിമകള്‍ക്ക് മുന്‍പില്‍ 'മുന്നറിയിപ്പ് ' പിടിച്ചു നില്ക്കാന്‍ സാധ്യത കുറവാണ് . തിയ്യേറ്ററില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം പക്ഷെ എന്നും ഓര്‍മയില്‍ ഉണ്ടാകും ഈ ചിത്രം പിന്നെ CK രാഘവനും ..
സിനിമയെ ഒരു കലാരൂപം ആയി കാണുന്നവര്‍ ഈ ഫിലിം കാണുക . അല്ലാത്തവര്‍ ഇത് വഴി ആനകളെയും തെളിച്ചു കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത് .

Double Indemnity (1944)


വാള്‍ട്ടര്‍ നെഫ് വളരെ സക്സസ് ഫുള്‍ ആയിട്ടുള്ള ഒരു ഇന്ഷുറന്സ് സെയില്‍സ്മാന്‍ ആണ് . ഒരു വാഹന ഇന്ഷുറന്‍സിനെ കുറിച്ച് സംസാരിക്കാന്‍ പോയപ്പോഴാണ് തന്റെ കസ്റ്റമര്‍ ആയ Dietrichsonന്റെ ഭാര്യ ഫില്ലിസിനെ വാള്‍ട്ടര്‍ ആദ്യമായി കാണുന്നത്. ഫില്ലിസിന്റെ സൌന്ദര്യം വാള്‍ട്ടറിനെ വല്ലാതെ ആകര്‍ഷിക്കുന്നു .ഫില്ലിസ് പെട്ടെന്ന് തന്നെ വാള്‍ട്ടറുമായി അടുക്കുന്നു . എന്നാല്‍ ഫില്ലിസ് തന്നോട് കാണിച്ച അടുപ്പത്തിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്ന് വാള്‍ട്ടറിന് മനസ്സിലാകാന്‍ അധിക സമയം വേണ്ടി വന്നില്ല .തന്റെ ഭര്‍ത്താവറിയാതെ അയാളുടെ പേരില്‍ ഒരു ഇന്ഷുറന്സ് പോളിസി എടുക്കാമോ എന്ന ചോദ്യത്തില്‍ ഒളിച്ചിരിക്കുന്ന അപകടം വാള്‍ട്ടര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു . സ്വന്തം ഭര്‍ത്താവിനെ കൊന്ന്‌ അത് അപകട മരണമായി ചിത്രീകരിച്ചു ഇന്ഷുറന്സ് പണം തട്ടനാണ് തന്റെ മുന്നിലിരിക്കുന്ന ഈ സുന്ദരിയായ സ്ത്രീയുടെ ഉള്ളിലിരിപ്പ് എന്ന് വാള്‍ട്ടറിന് ബോധ്യപ്പെട്ടു .വാള്‍ട്ടര്‍ അവിടെ നിന്നു പെട്ടെന്ന് സ്ഥലം കാലിയാക്കുന്നു .പക്ഷെ ഫില്ലിസ് വാള്‍ട്ടറിന്റെ ഫ്ലാറ്റില്‍ വന്നു സഹായം അഭ്യര്‍ത്ഥിക്കുന്നു .ഫില്ലിസിന്റെ സൌന്ദര്യമോ ,കിട്ടാന്‍ പോകുന്ന പണമോ എന്തോ ഒന്ന് വാള്‍ട്ടറിനെ പ്രലോഭിപ്പിച്ചു . ഇന്ഷുറന്സ് മേഖലയിലെ എല്ലാ തന്ത്രങ്ങളും അറിയാവുന്ന വാള്‍ട്ടര്‍ ഫില്ലിസിനെ ഈ ക്രൈമില്‍ സഹായിക്കാന്‍ തന്നെ തീരുമാനിക്കുന്നു . Double Indemnity ഉപയോഗിച്ച് പരമാവധി പണം അടിച്ചെടുക്കാന്‍ വാള്‍ട്ടര്‍ പ്ലാന്‍ ചെയ്യുന്നു .Double Indemnity എന്ന് വെച്ചാല്‍ ഒരു പ്രത്യേക തരം ഇന്ഷുറന്സ് പോളിസി ആണ് .ഈ പോളിസി പ്രകാരം പോളിസി ഹോള്‍ഡറിന് അപകട മരണം സംഭവിച്ചാല്‍ പോളിസി തുക ഇരട്ടിയായി ലഭിക്കും .എന്നാല്‍ തന്റെ സുഹൃത്തും കമ്പനിയിലെ Claim Adjusterഉമായ Barton Keyes ഉള്ളിടത്തോളം കാലം കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്ന് വാള്‍ട്ടറിന് അറിയാമായിരുന്നു . വാള്‍ട്ടറും ഫില്ലിസും കൂടി ഒരു പെര്‍ഫെക്റ്റ്‌ ക്രൈം തന്നെ പ്ലാന്‍ ചെയ്യുന്നു . 

Billy Wilder സംവിധാനം ചെയ്ത ഈ ചിത്രത്തിന് 7 അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അവാര്‍ഡ്‌ കിട്ടിയില്ല .ഹോളിവുഡിലെ ഗ്രേറ്റ്‌ ഡയറക്റ്റര്‍ വൂഡി അലെന്‍ ഒരിക്കല്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത് ഏറ്റവും മികച്ച അമേരിക്കന്‍ ചിത്രം എന്നായിരുന്നു. ആദ്യം തന്നെ ക്ലൈമാക്സ്‌ കാണിച്ചു പിന്നെ ആദ്യമേ തൊട്ട് കഥ പറയുന്ന രീതി ആദ്യമായി കൊണ്ട് വന്ന ചിത്രം ഇതാണെന്ന് തോന്നുന്നു .അഭിനയിച്ചവര്‍ എല്ലാവരും അവരവരുടെ വേഷം മനോഹരമാക്കി പ്രത്യേകിച്ച് ഫില്ലിസിന്റെ വേഷം ചെയ്ത Barbra Stanwyck. 
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ കാണാത്തവര്‍ക്ക് ഒരുപാടു മികച്ച ചിത്രങ്ങള്‍ നഷ്ട്ടമാവുകയാണ്‌ .അതില്‍ ഒരു ചിത്രം തന്നെയായിരിക്കും Double Indemnity . ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മികച്ച ക്രൈം ഡ്രാമ ആണ് ഈ ചിത്രം . പെര്‍ഫെക്റ്റ്‌ ക്രൈം പ്ലാന്‍ ചെയ്യുന്ന രംഗങ്ങള്‍ ഒക്കെ അതീവ രസകരം ആണ് . ക്ലാസ്സിക്‌ ചിത്രങ്ങളുടെ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം .
Imdb : 8.4 /10

Analyze This (1999)


ഗാംഗ്സ്റ്റര്‍ ഫിലിംസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യമെത്തുന്ന മുഖം , Al Pacino അല്ലെങ്കില്‍ Robert De Niro ആയിരിക്കും .
Analyze This എന്ന ഈ ചിത്രത്തില്‍ De Niro ചെയ്യുന്ന Paul Vitti എന്ന കഥപാത്രവും ഒരു gangster തന്നെ . Paul Vitti ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ഏറ്റവും പവര്‍ഫുള്‍ ആയ മോബ്സ്റ്റര്‍ ആണ് . പക്ഷെ കുറച്ചു നാളായി Paul Vitti ക്ക് പഴയ പോലെ വയലന്‍സ് ഒന്നും വഴങ്ങുന്നില്ല . അനാവശ്യമായ ഉത്കണ്ഠ , വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ Paul Vitti യെ അലട്ടുന്നു . ബെന്‍ സോബെല്‍ എന്ന മനശാസ്ത്രജ്ഞനെ കാണാന്‍ പോള്‍ തീരുമാനിക്കുന്നു .അതോടെ വളരെ സമാധാന പൂര്‍വ്വം ജീവിക്കുന്ന ബെന്‍ സോബെലിന്റെ സമാധാനം പാടെ ഇല്ലാതാകുന്നു . 
ഈ കഥ പലര്‍ക്കും പരിചിതമായിരിക്കും .അതെ ഈ ചിത്രം മലയാളീകരിച്ചിട്ടുണ്ട് . ഭാര്‍ഘവ ചരിതം മൂന്നാം ഖണ്ഡം എന്ന പേരില്‍ ഈ കഥയെ പരമാവധി നശിപ്പിച്ചിട്ടുണ്ട് ജോമോനും കൂട്ടരും . ഒരു കഥ രണ്ടു ഭാഷയില്‍ കണ്ടു .ആദ്യത്തെ ഭാഷയില്‍ കണ്ടപ്പോള്‍ ആ സ്റ്റോറി വെറുക്കുകയും രണ്ടാമത്തെ ഭാഷയില്‍ കണ്ടപ്പോള്‍ അത് ഇഷ്ട്ടപെടുകയും ചെയ്തു . ഭാര്‍ഗവ ചരിതം ഞാന്‍ കണ്ടു വെറുത്തു പോയ ഞാന്‍ ,അതിന്റെ ഒറിജിനല്‍ ഇന്നലെ കണ്ടപ്പോള്‍ നന്നായി ആസ്വദിച്ചു . 
സീരിയസ് ഗാംഗ്സ്റ്റര്‍ വേഷത്തില്‍ മാത്രം കണ്ടു പരിചയമുള്ള De Niro , Paul Vitti എന്ന കോമഡി ചുവയുള്ള കഥാപാത്രം അവതരിപ്പിച്ചത് കണ്ണിനു കാഴ്ച തന്നെയായിരുന്നു . പലപ്പോഴും ആ കഥാപാത്രത്തിന്റെ അവതരണം ഒരുപാടു ചിരിപ്പിച്ചു . ബെന്‍ സോബെലിന്റെ കഥാപാത്രം ചെയ്ത Billy Crystal പെര്‍ഫെക്റ്റ്‌ ആയിരുന്നു ആ റോളില്‍ . പോളും ബെന്‍ സോബെലും തമ്മിലുള്ള ഒരു സംഭാഷണങ്ങള്‍ എല്ലാം വളരെ രസകരമായി .. 
ബ്ലാക്ക്‌ കോമഡി ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം തന്നെയാണ് Analyze This . ഭാര്‍ഗവ ചരിതം നിങ്ങളെ വെറുപ്പിച്ച പോലെ ഈ ചിത്രം നിങ്ങളെ വെറുപ്പിക്കില്ല എന്ന് ഉറപ്പ് .
2002 ഇല്‍ ഇറങ്ങിയ Analyze That എന്ന ചിത്രം ഇതിന്റ സീക്വല്‍ ആണ് . അത് ഇനിയും കാണാനിരിക്കുന്നു .
IMDB RATING :6.7/10

A Time To Kill (1996)


കോര്‍ട്ട് റൂം ഡ്രാമ ഫിലിംസിനോട് എന്തോ ഒരിഷ്ട്ടകൂടുതല്‍ എനിക്കുണ്ടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും . പണ്ട് മുതലേ തന്നെ മലയാളം സിനിമയിലെ മിക്ക കോടതി രംഗങ്ങളും ശ്വാസമടക്കി പിടിച്ചാണ് കണ്ടിരുന്നത് . പിന്നീട് അന്യഭാഷാ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ഒരു പിടി ചിത്രങ്ങള്‍ കാണാന്‍ അവസരം ലഭിച്ചു .12 Angry Men ,Primal Fear,To Kill A Mockingbird,A Few Good Men , My Cousin Vinny തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ലഭിച്ചത് മികച്ച ഒരു അനുഭവമായിരുന്നു . A Time To Kill ന്റെ കാര്യമെടുത്താല്‍ , സത്യത്തില്‍ എനിക്കറിയില്ലായിരുന്നു ഇത് ഒരു കോര്‍ട്ട് റൂം ഡ്രാമ മൂവി ആയിരുന്നു എന്ന് . അറിഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി നേരത്തെ കാണുമായിരുന്നു ഈ ചിത്രം . 
A Time To Kill വര്‍ണവിവേചനത്തിന്റെ ഭീകരത വരച്ചു കാട്ടിയ ഒരു ചിത്രമാണ് . റാസിസം കൊടികുത്തി വാണിരുന്ന കാലത്തെക്കാണ് ചിത്രം നമ്മെ കൊണ്ട് പോകുന്നത് . 
10 വയസ്സ് പ്രായമുള്ള Tonya Hailey എന്ന പെണ്‍കുട്ടി വര്‍ണ വെറി മൂത്ത രണ്ടു ചെറുപ്പക്കാരാല്‍ ക്രൂരമായ ബലാല്‍സംഗതിനു ഇരയാകുന്നു . പ്രതികള്‍ വൈകാതെ പിടിയിലാകുന്നു . എന്നാല്‍ Tonya യുടെ പിതാവ് Carl Lee Hailey രണ്ടു പേരെയും പരസ്യമായി വെടി വെച്ച് കൊല്ലുന്നു . ഈ സംഭവം കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മില്‍ ഉള്ള പോരിനു ആക്കം കൂട്ടി . കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന KKK അഥവാ The Clan എന്ന സംഘടന രംഗതെത്തിയതോടെ പ്രശ്നം കൂടുതല്‍ വഷളാവുന്നു .Carl Lee യുടെ കേസ് വാദിക്കാന്‍ മുന്നോട്ടു വരുന്നത് Jake Brigance എന്ന വെളുത്ത വര്‍ഗക്കാരന്‍ ആണ് .പക്ഷെ വെളുത്ത വര്‍ഗക്കാര്‍ മാത്രം അടങ്ങിയ ജൂറി യില്‍ നിയമം ഏതു ഭാഗത്ത്‌ നില്‍ക്കും .പോരാത്തതിനു പ്രോസിക്യൂട്ടര്‍ Rufus Buckley നിസാരനല്ല താനും . ഇത് വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത Jake Brigance നു ഈ കേസ് ഒരു വെല്ലു വിളി തന്നെയായിരുന്നു .
ചിത്രത്തിന്റെ ആദ്യ രംഗം പ്രേക്ഷകന് അത്ര സുഖമുള്ള കാഴ്ചാനുഭവം അല്ല സമ്മാനിക്കുന്നത് . ആ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒരുപാടു നടന്നിട്ടുള്ളതായി വായിച്ചറിവുണ്ട് . എത്ര തന്നെ ഇല്ലാതാക്കി എന്ന് പറഞ്ഞാലും ഈ വിവേചനം ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം .ചിലയിടത്ത് നിറത്തിന്റെ പേരില്‍ ചിലയിടത്ത് മതം ,ജാതി അങ്ങനെ പോകുന്നു . 
A Time To Kill ഇതേ പേരിലുള്ള ബുക്കിന്റെ ചലച്ചിത്രവിഷ്ക്കാരം ആണ് . ചിത്രത്തിന്റെ ഏറ്റവുംവലിയ സവിശേഷത ഇതിലെ കാസ്റ്റ് ആണ് . Jake Brigance നെ അവതരിപ്പിച്ചത് നിലവിലെ ഓസ്കാര്‍ ജേതാവ് Matthew McConaughey ആണ് . ക്ലൈമാക്സ്‌ കോര്‍ട്ട് സീനില്‍ ഒക്കെ മാത്യു മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് . പക്ഷെ ചിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം Samuel L. Jackson തന്നെ ആയിരുന്നു .Carl Lee Hailey യുടെ റോളില്‍ ഒരച്ഛന്റെ രോധനം വളരെ മനോഹരമാക്കിയിട്ടുണ്ട് പുള്ളി . പ്രോസിക്യൂട്ടറുടെ വേഷം ചെയ്ത Kevin Spacey , Jake ന്റെ അസിസ്റ്റന്റ്‌ Ellen Roark ന്റെ വേഷം ചെയ്ത Sandra Bullock തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട് . 
ഡ്രാമ ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണുക . 
IMDB rating :7.4/10

Dr. Babasaheb Ambedkar (2000)


"They were segregated, humiliated, condemned.... Until he changed the rules of the game... the untold truth, Dr. Babasaheb Ambedkar."
2000 ത്തില്‍ ചിത്രം റിലീസ് ചെയ്യനിരുന്നപ്പോള്‍ promotion ഭാഗമായി മിക്ക മാധ്യമങ്ങളിലും പോസ്റ്ററുകളിലും കൊടുത്തിരുന്നത് ഇങ്ങനെയായിരുന്നു ... മറ്റൊരു വാചകം ഇങ്ങനെയായിരുന്നു 
"Great men created History, One man changed it- Dr. B. R. Ambedkar"................ ഈ വാചകങ്ങള്‍ പൊതു ജനത്തിന് ആകാംഷ ഉണ്ടാക്കിയെങ്കിലും മറ്റൊരു വിഭാഗത്തിന് അലോസരം ഉണ്ടാക്കി ......
National Film Development Corporation of India (NFDC) യുടെ ബന്നെരില്‍ ആയിരുന്നു ചിത്രം നിര്‍മിച്ചത് .. കൂടാതെ മഹാരാഷ്ട്ര govt. ഇന്‍റെ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു ....
പക്ഷെ ചില രാഷ്ട്രീയ ഇടപെടലുകള്‍ കാരണം പടം റിലീസ് ചെയ്തില്ല ... ഈ ചിത്രം പൊതു ജനത്തില്‍ എത്തരുത് എന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധം ഉണ്ടായിരുന്നു ... 
ചിത്രതിന്‍റെ സംവിധായകന്‍ ജബ്ബാര്‍ പട്ടേലിനും അംബേദ്‌കര്‍ ആയഉള്ള മികച്ച പ്രകടനത്തിന് മമ്മൂട്ടിക്കും ഒട്ടേറെ പ്രശംസ ലഭിച്ചെങ്കിലും പെട്ടിയിലിരിക്കാനായിരുന്നു ചിത്രത്തിന്റെ വിധി .....
അംബേദ്‌കറിന്റെ 50 ആം death anniversary ഉടെ ഭാഗമായി ഫിലിം 2006 ഇല്‍ റീ- റിലീസ് ചെയ്തു ....
ഇന്ത്യന്‍ film industyഇല്‍ biopic ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നതെ ഉള്ളൂ ... dr. babasaheb ambedkar അതില്‍ മുന്‍ നിരയില്‍ പറയാവുന്ന ചിത്രം ആണ് ... അംബേദ്‌കറുടെ പൊളിറ്റിക്കല്‍ ലൈഫ് ഉം ഫാമിലി ലൈഫ് ഉം ചിത്രത്തില്‍ വരച്ചു കാട്ടുന്നുണ്ട് ... അംബേദ്‌കര്‍ ആയുള്ള മമ്മൂട്ടി യുടെ പ്രകടനത്തിന് ദേശിയ അവാര്‍ഡ്‌ കിട്ടിയതില്‍ അത്ഭുതപെടാനില്ല . 
ഒരു historic ചിത്രം ചെയ്യുമ്പോള്‍ നന്നായി റിസര്‍ച്ച് ചെയ്യേണ്ടതുണ്ട് ... അംബേദ്‌ കറുടെ ജീവിത കഥ പറയുന്നതില്‍ ജബ്ബാര്‍ പട്ടേല്‍ 100 % നീതി പുലര്‍ത്തിയിട്ടുണ്ട് .... 
A must watch movie for any cine lover, and look out for the towering presence of Mammooty as Dr BR Ambedkar!

What's Eating Gilbert Grape(1993)


ഹൃദയസ്പര്‍ശിയായ ഒരു മനോഹര ചിത്രം .ഈ ചിത്രത്തെ കുറിച്ചും ഇതിലെ ഡികാപ്രിയോ യുടെ പെര്‍ഫോര്‍മന്‍സ് നെ കുറിച്ചും മുന്‍പ് കേട്ടിട്ടുണ്ടായിരുന്നെങ്കിലും കാണാന്‍ ഇത്തിരി വൈകി . ഡാര്‍ക്ക്‌ ത്രില്ലെര്സ് ഉം ഹൊറര്‍ മൂവീസും കണ്ടു തരിശു ഭുമി പോലെയായ മനസ്സിലേക്ക് പെയ്ത ഒരു കുളിര്‍ മഴ ആയിരുന്നു ഈ ചിത്രം . ഒരു സിമ്പിള്‍ ഫീല്‍ ഗുഡ് മൂവി .
എണ്ടോറ എന്ന ചെറിയ ഒരു പ്രദേശത്തില്‍ ആണ് ഗില്‍ബെര്‍ട്ട് ഗ്രേപ് (ജോണി ഡെപ്പ് )തന്റെ ഫാമിലി യോടൊപ്പം ജീവിക്കുന്നത് . ബുദ്ധി വൈകല്യം ഉള്ള അനിയന്‍ Arnie , ഭര്‍ത്താവിന്റെ മരണ ശേഷം പുറത്തിറങ്ങാതെ അമിതമായി വണ്ണം വെച്ച തന്റെ അമ്മ Bonnie , പിന്നെ രണ്ടു സഹോദരികള്‍ ,ഇവരൊക്കെയാണ് ഗില്‍ബെര്‍ട്ടിന്റെ ലോകം . Bonnie ക്ക് എഴുന്നേറ്റു നടക്കാന്‍ പറ്റാത്തതിനാല്‍ വീട്ടുകാര്യങ്ങളെല്ലാം മക്കളെ ആണ് ഏല്പിച്ചിരിക്കുന്നത് . Arnie യെ നോക്കാനും വീട് റിപ്പയര്‍ ചെയ്യാനുമുള്ള ചുമതല ഗില്ബെര്‍ട്ടിനാണ് . ബാക്കി വീട്ടു കാര്യങ്ങള്‍ സഹോദരിമാരുടെ ചുമതലയിലാണ് . തന്റെ കൊച്ചനിയനെ പരിപാലിക്കുന്ന കാര്യത്തില്‍ ഗില്‍ബെര്ട്ടിനു മടിയൊന്നുമില്ലെങ്കിലും , ടൌണിലെ വാട്ടര്‍ ടവറിന്റെ മുകളില്‍ കയറുന്ന arnie യുടെ ശീലം ഗില്‍ബെര്ട്ടിനു ചെറിയ തലവേദന ആണ് . ഇതിനിടയില്‍ ഗില്‍ബെര്ട്ടിനു Mrs.Carver എന്നാ സ്ത്രീയുമായി ഒരു അവിഹിത ബന്ധവും ഉണ്ട് . അങ്ങനെയിരിക്കെ എണ്ടോറ യിലേക്ക് സഞ്ചാരികളായി എത്തിയ Becky എന്ന പെണ്‍കുട്ടി യുമായി ഗില്‍ബെര്‍ട്ട് ഇഷ്ട്ടതിലാകുന്നു . Beckyയുടെ character ഗില്‍ബെര്‍ട്ട് ഇനെ വല്ലാതെ സ്വാധീനിക്കുന്നു . ഫാമിലിയുടെ കെട്ടുപാടുകളില്‍ പെട്ട് യൗവനം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗില്‍ബെര്ട്ടിനു Becky യുടെ സ്വതന്ത്രമായ ജീവിതം ഒരു കൌതുകം ആയിരുന്നു . തന്റെ ജീവിതത്തെ കുറിച്ച് ഗില്‍ബെര്‍ട്ട് ചിന്തിക്കാന്‍ തുടങ്ങുന്നു . ഗില്‍ബെര്‍ട്ട് ഫാമിലി യെ CHOOSE ചെയ്യുമോ അതോ സ്വന്തം ജീവിതമോ ?
ജോണി ഡെപ്പ് ഗില്‍ബെര്‍ട്ട് ഇനെ മനോഹരമാക്കിയെങ്കിലും Arnie യുടെ വേഷം അവതരിപ്പിച്ച ഡികാപ്രിയോ ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് . മാനസിക വൈകല്യം ഉള്ള 18 കാരനായിട്ടുള്ള പുള്ളിയുടെ പ്രകടനം എടുത്തു പറയാതിരിക്കാന്‍ വയ്യ .. പിന്നെ ഗില്ബെര്ട്ടിന്റെ അമ്മ വേഷം ചെയ്ത Darlene Cates തന്റെ റോള്‍ മികച്ചതാക്കി . Bonnieയുടെ നിസ്സഹായാവസ്ഥയും മക്കളോടുള്ള വാത്സല്യവും ഒക്കെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് Darlene Cates.പിന്നെ എടുത്ത് പറയേണ്ടത് Becky യെ അവതരിപ്പിച്ച Juliette Lewis നെ ആണ് .
മൊത്തത്തില്‍ വളരെ നല്ല ഒരു ഫാമിലി ഡ്രാമ ആണ് What's Eating Gilbert Grape . ഡികാപ്രിയോ ആരാധകര്‍ ഒരു കാരണത്താലും മിസ്സ്‌ ആക്കരുത് ഈ ചിത്രം . 
IMDB :7.8/10

The Butterfly Effect(2004 )


ചെറുപ്പത്തില്‍ നമ്മള്‍ എടുത്ത തീരുമാനം അല്ലെങ്കില്‍ നമ്മുടെ മേല്‍ മറ്റാരെങ്കിലും എടുത്ത തീരുമാനത്തിന്റെ റിസള്‍ട്ട്‌ ആണ് നമ്മുടെ ഇപ്പോഴത്തെ ജീവിതം . കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ ? സെക്കന്റ്‌ ചാന്‍സിനെ കുറിച്ച് ചിന്തിക്കാത്തവര്‍ ആരാണുള്ളത് അല്ലെ .. ബട്ടര്‍ഫ്ലൈ എഫക്റ്റ് എന്ന ചിത്രം പറയുന്നത് അത്തരമൊരു കഥയാണ്. . 
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം Ivanന്റെ 3 കാലഘട്ടത്തിലൂടെ ആണ് കഥ പറയുന്നത് (7 വയസ്സ് , 13 വയസ്സ് ,20 വയസ്സ് ). ഒരു ദിവസം ഇവാന്റെ ടീച്ചര്‍ അവന്റെ അമ്മയോട് സ്കൂളില്‍ വെച്ച് ഇവാന്‍ വരച്ച ഒരു ചിത്രത്തെ കുറിച്ച് പരാതി പറയുന്നു . എന്നാല്‍ ഇവാന് അതിനെ പറ്റി ഒന്നും ഓര്‍മ്മ കിട്ടുനില്ല . പിന്നീടും ഇവാന് ഇതുപോലെ പലപ്പോഴായി ബ്ലാക്ക്‌ ഔട്ട്‌ സംഭവിക്കുന്നു . കേയ് ലി , കേയ് ലി യുടെ സഹോദരന്‍ ടോമ്മി , ലെന്നി എന്നിവരാണ്‌ ഇവാന്റെ സുഹൃത്തുക്കള്‍ . ഇവാന് 13 വയസ്സായപ്പോള്‍ സംഘത്തില്‍ വഴക്കുണ്ടാകുകയും ഇവാന്‍ അമ്മയോടൊപ്പം വീട് മാറി പോവുകയും ചെയ്യുന്നു . ഇപ്പോള്‍ ഇവാന്‍ 20 വയസ്സുള്ള സ്മാര്‍ട്ട്‌ ആയ കോളജ് വിദ്യാര്‍ഥി ആണ് . 7 വര്‍ഷമായി ഇവാന് ബ്ലാക്ക്‌ ഔട്ട്‌ സംഭവിച്ചിട്ടില്ല . അങ്ങനെയിരിക്കെ ഇവാന്‍ പഴയ ഡയറി മറിച്ചു നോക്കുന്നതിനിടയില്‍ പഴയ ഫ്രണ്ട്സ് നെ ഓര്‍മ്മ വരുകയും അവരെ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. .കേയ് ലീ യെ ഒരു ഹോട്ടലില്‍ ജോലിക്കാരി യും ലെന്നിയെ മാനസ്സിക നില തെറ്റിയ അവസ്ഥയിലും ആണ് ഇവാന് കാണാന്‍ കഴിയുന്നത് . പണ്ട് ബ്ലാക്ക്‌ ഔട്ട്‌ സംഭവിച്ചപ്പോള്‍ എന്താണ് നടന്നത് അല്ലെങ്കില്‍ എന്താണ് നടക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ തനിക്കു സാധിക്കും എന്ന് ഇവാന് പതിയെ മനസിലാകുന്നു . കേയ് ലീ യുടെയും ടോമ്മി യുടെയും ലെന്നിയുടെയും ഇപ്പോഴത്തെ അവസ്ഥ മാറ്റാന്‍ വേണ്ടി ഇവാന്‍ തന്‍റെ past change ചെയ്യുന്നു . തന്റെ പാസ്റ്റ് മാറ്റുമ്പോഴെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത പരിണിത ഫലമാണ്‌ നേരിടേണ്ടി വന്നത് . 
ടൈം ട്രാവലിംഗ് മൂവീസ് എനിക്ക് പണ്ടേ ഇഷ്ട്ടമാണ് . ടൈം ട്രവലിംഗ് മൂവി എന്ന് കരുതിയാണ് ഈ ചിത്രം ഞാന്‍ ആദ്യമായി കണ്ടത് . പക്ഷെ ഈ ചിത്രത്തിനെ ടൈം ട്രാവേലിംഗ് മൂവി genre ഇല്‍ പെടുത്താന്‍ പൂര്‍ണമായും പറ്റില്ല . എന്തെന്നാല്‍ ഇത് പരിണിത ഫലത്തെ കുറിച്ചാണ് പറയുന്നത് . വളരെ നല്ല ഒരു psychological ത്രില്ലെര്‍ തന്നെയാണ് butterfly effect . 
അന്തരീ‍ക്ഷത്തില്‍ തീരെ ചെറിയ വ്യതിയാനങ്ങള്‍, എന്തിനു ഒരു പൂമ്പാറ്റയുടെ ചിറകടി ഉണ്ടാക്കുന്ന ചലനം പോലും മറ്റൊരു സ്ഥലത്ത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാം. അതിനെയാണ് ബട്ടര്‍ഫ്ലൈ എഫക്റ്റ് എന്ന് chaos തിയറിയില്‍ പറയുന്നത്. ഇവിടെ ഇവാന്‍ ഓരോ തവണ പാസ്റ്റ് change ചെയ്യുമ്പോഴും അതിന്റെ പരിണിത ഫലം വളരെ വലുതാണ് . വളരെ സങ്കീര്‍ണമായിട്ടുള്ള ഒരു തീം ആണ് ഈ ചിത്രത്തിന്‍റെത് . 
ഇവാന്‍റെ റോള്‍ ചെയ്തിരിക്കുന്നത് Ashton Kutcher . എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത ഒരു നടന്‍ ആണ് ഇങ്ങേരു . പക്ഷെ ഉള്ളത് പറയാലോ ഇതില്‍ ഇവാന്റെ റോള്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട് . Amy Smart കേയ് ലീ യുടെ വേഷം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് . ഇവാന്‍ പാസ്റ്റ് change ചെയ്യുമ്പോള്‍ ഉള്ള വിവിധ വേഷങ്ങളില്‍ ആയി Amy തകര്‍ത്താടി . പിന്നെ ചെറുപ്പ കാലം അഭിനയിച്ച പിള്ളേര് കലക്കി . 
ചിത്രത്തിന്റെ സൌണ്ട് ട്രാക്ക് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് . Butterfly effect 2 ഉം 3 ഉം പാര്‍ട്സ് ഇറങ്ങിയെങ്കിലും ബിഗ്‌ ഫ്ലോപ്പ് ആയിരുന്നു . 
എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്‌ butter fly effect
IMDB :7.7/10 

THE SHOP AROUND THE CORNER (1940)


ഫിലിമിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ BUDAPEST ഇല്‍ ഉള്ള ഒരു ഷോപ്പ് നെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് .. MR.MATUSCHEK ന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിലെ ടോപ്‌ SALESMAN ആണ് നമ്മടെ ഹീറോ ALFRED KRALIK .KRALIK നു ഒരു പ്രണയം ഉണ്ട് ..ഈ പ്രണയത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ കത്തുകളിലൂടെ ഏറെ അടുത്ത ഇവര്‍ ഇത് വരെ പരസ്പരം കണ്ടിട്ടില്ല .. അങ്ങനെയിരിക്കുമ്പോള്‍ ഷോപ്പില്‍ ക്ലാര നൊവാക് എന്ന പെണ്‍കുട്ടി COWORKER ആയി എത്തുന്നു . ക്ലാരയും KRALIK ഉം പരസ്പരം യോജിച്ചു പോകാത്ത പ്രകൃതക്കാരാണ് .. അതിനാല്‍ രണ്ടു പേര്‍ക്കും കണ്ണെടുത്താല്‍ കണ്ട് കൂടാ .. അങ്ങനെയിരിക്കെ ഒരു ദിവസം KRALIK തന്റെ അഞാത കാമുകിയെ കാണാന്‍ പോകുന്നു .. അവിടെ വെച്ചു ആ അഞാത സുന്ദരി ക്ലാര ആണെന്നുള്ള സത്യം KRALIK മനസിലാക്കുന്നു. പക്ഷെ ക്ലാരയുടെ മുന്നില്‍ പെട്ടെന്നൊരു കാമുകനായി ചെല്ലാന്‍ KRALIK വിസമ്മതിക്കുന്നു ..പിന്നീട് ഒരുപാടു രസകരമായ മുഹൂര്‍ത്തത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത് .

ഈ കഥ വേറെ എവിടെയോ കേട്ടതായി ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? അതെ ..ഈ ചിത്രം 1998 ഇല്‍ റീമേക്ക് ചെയ്തിട്ടുണ്ട് . TOM HANKS ഉം MEG RYAN ഉം കേന്ദ്ര കഥാപാത്രങ്ങളായി വന്ന YOU'VE GOT A MAIL ഈ ചിത്രത്തിന്റെ പുനരാവിഷ്കരമാണ് .പക്ഷെ YOU'VE GOT A MAIL നേക്കാള്‍ എത്രയോ ഉയരത്തിലാണ് ഒറിജിനല്‍ ആയ THE SHOP AROUND THE CORNER എന്ന് നിസ്സംശയം പറയാം .
KRALIK ആയി JAMES STEWART വേഷമിട്ടപ്പോള്‍ ക്ലാരയുടെ വേഷം അഭിനയിച്ചത് MARGARET SULLAVAN ആണ് .. പക്ഷെ ഈ ചിത്രത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് MR.MATUSCHEK ന്‍റെ കഥാപാത്രം ആണ് . FRANK MORGAN ആണ് MATUSCHEK ന്‍റെ റോള്‍ ചെയ്തത് ..MATUSCHEK ചിത്രത്തില്‍ പലയിടത്തും ചിരിപ്പിച്ചു . തുടക്കത്തില്‍ സ്വല്പം സെല്‍ഫിഷ് ആയിട്ടുള്ള കടയുടമയായും അവസാനമെത്തിയപ്പോള്‍ ഉദാരമതിയായ കഥാപാത്രമായും MATUSCHEK ന്‍റെ റോള്‍ അനശ്വരമാക്കിയിട്ടുണ്ട് FRANK MORGAN . 
HUNGARIAN നാടകമായ PARFUMERIE യുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് THE SHOP AROUND THE CORNER. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ആണെങ്കിലും വളരെ ENJOYABLE ആയിട്ടുള്ള ഒരു ചിത്രമാണ്‌ ഇത് . ഒന്നര മണിക്കൂര്‍ നിങ്ങളെ ENTERTAIN ചെയ്യാന്‍ ഈ ചിത്രത്തിന് കഴിയും . 
YOU'VE GOT MAIL കണ്ടിട്ടുള്ളവര്‍ ഒന്ന് ഈ ചിത്രം കണ്ടു നോക്ക് . നിങ്ങള്ക്ക് ബോധ്യമാവും ആവശ്യമില്ലാത്ത ഒരു remake ആയിരുന്നു YOU'VE GOT MAIL എന്ന് . പല സീനുകളും ,ചില DIALOUGE കളും അതെ പടി ഉപയോഗിച്ചിട്ടുണ്ട് റീമേകില്‍ ..
രണ്ടു ചിത്രങ്ങളും കാണാത്തവര്‍ ഉണ്ടെങ്കില്‍ ആദ്യം THE SHOP AROUND THE CORNER തന്നെ കാണുക .. 
IMDB RATING :8.1/10

Wednesday, 17 September 2014

The World's Fastest Indian (2005)

*Biography*Drama*Sport
ഏതാണ്ട് 3 വര്‍ഷത്തോളമായി ഈ ഫിലിം എന്‍റെ കയ്യില്‍ കിടപ്പുണ്ട് .. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്ന് പറഞ്ഞത് പോലെ ഇപ്പോഴാണ്‌ ഈ ചിത്രം കാണാന്‍ തോന്നിയത്. 
BURT MUNROE എന്ന മോട്ടോര്‍ സൈക്കിള്‍ റേസര്‍ ഉടെ ജീവിത കഥയാണ് ഈ ചിത്രം. വാര്‍ധക്യസഹജമായ അസുഖങ്ങളോട് പോരാടുമ്പോഴും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും Burt തന്‍റെ എല്ലാമെല്ലാമായ 1920 ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിലും അതിന്റെ വേഗത കൂടാനുള്ള പരിശ്രമാതിലും ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു.Burt ന്‍റെ ഒരേ ഒരു ലക്‌ഷ്യം Bonneville ഇലെ സാള്‍ട്ട് ഫ്ലാറ്റ്സ് ഇല്‍ എത്തുക എന്നതാണ് .. അവിടെ വെച്ച് തന്റെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ കൊണ്ട് വേള്‍ഡ് റെക്കോര്‍ഡ്‌ തകര്‍ക്കുക എന്നാ ലക്ഷ്യത്തോടെ Burt new zealandഇല്‍ നിന്നും Bonneville യിലേക്ക് യാത്ര പുറപ്പെടുന്നു . Burt ഉം 47 വര്ഷം പഴക്കമുള്ള ഇന്ത്യനും ലക്‌ഷ്യം കണ്ടെത്തുമോ ഇല്ലയോ എന്നുള്ളതാണ് ബാക്കി ചിത്രം ...
Anthony Hopkins ആണ് Burt നെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് .. ഈ റോളില്‍ വേറെ ആരെയെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല ... ഗ്രേറ്റ്‌ ആക്ടര്‍ 
ക്ലൈമാക്സ്‌ രംഗങ്ങളൊക്കെ ശ്വാസമടക്കിപ്പിടിച്ച് ആണ് കണ്ടത് .. ചില രംഗങ്ങളൊക്കെ വളരെ ടചിംഗ് ആയിരുന്നു ..
1967 ഇല്‍ Burt ന്‍റെ പേരിലുള്ള റെക്കോര്‍ഡ്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടത്രേ ....
drama /സ്പോര്‍ട്ട് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്‌ The World's Fastest Indian.
IMDB rating : 7.8/10

Cape Fear(1991)




90കളിലെ മികച്ച ഡാര്‍ക്ക്‌ ത്രില്ലെറുകളിലൊന്നാണ് Cape Fear . 1962 ഇലെ ഇതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് . 
Martin Scorsese ,Robert De Niroയുമായി ഒന്നിച്ചപ്പോഴെല്ലാം ഒരുപിടി നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഈ കൂട്ടുകെട്ടില്‍ പിറന്ന 8 ചിത്രങ്ങളില്‍ ഏഴാമത്തെ ചിത്രമാണ്‌ Cape Fear .Taxi Driver ,Goodfellas തുടങ്ങിയ ചിത്രങ്ങളോളം ഉയര്‍ന്നില്ലെങ്കിലും Marty ഉടെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Cape Fear എന്നാ കാര്യത്തില്‍ ഒരു സംശയവുമില്ല .
16 വയസ്സുള്ള പെണ്‍ക്കുട്ടിയെ പീഡിപ്പിചെന്ന കേസില്‍ 14 വര്ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന Max Cady യുടെ വേഷമാണ് Robert De Niro അവതരിപ്പിക്കുന്നത് . ജയിലില്‍ വെച്ച് എഴുത്തും വായനയും പഠിക്കുന്ന Max Cady,തന്റെ വക്കീല്‍ ആയിരുന്ന Sam Bowden തന്നെ രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്നാ സത്യം മനസിലാക്കുന്നു . 14 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനാകുന്ന max ന്റെ ലക്‌ഷ്യം Sam Bowden നോടുള്ള പ്രതികാരമാണ് . തുടര്‍ന്ന് Max സാമിന്റെയും ഫാമിലിയുടെയും പേടിസ്വപ്നം ആയിമാറുന്നു . ഭാര്യയെയും 16 വയസ്സുള്ള മകള്‍ Danielle യും രക്ഷിക്കാന്‍ Sam ഒരു വശത്തും 14 വര്‍ഷത്തെ പ്രതികാരം നിറവേറ്റാന്‍ Max Cady മറുവശത്തും .അവസാനം എന്ത് സംഭവിച്ചു എന്നറിയുന്നത് Cape Fear നദിക്കു മാത്രം .
Max Cady ,Robert De Niroയുടെ ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളിലോന്നാണ് .ചുണ്ടില്‍ സിഗാറും ദേഹത്ത്‌ മുഴുവന്‍ ടാറ്റൂവും ആയിട്ടുള്ള Max Cadyയെ ഭയത്തിന്റെ പ്രതീകമായി Robert De Niro അവതരിപ്പിച്ചിട്ടുണ്ട് . Marty ഉടെ Directionഎടുത്തു പറയാന്‍ ഞാന്‍ ആളല്ല . വ്യത്യസ്തമായ പല ക്യാമറ വര്‍ക്കുകള്‍ ഈ ചിത്രത്തില്‍ കാണാനാകും . ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ഒരു രക്ഷയും ഇല്ല ,മാരകം. പല വികാരങ്ങളും ചിത്രം പ്രാധാന്യം ചെയ്യുന്നുണ്ടെങ്കിലും ഭയം തന്നെയാണ് കൂടുതലും .. 
ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കാണുക . 
IMDB :7.3/10

Changeling(2008)





വികാരങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും  പ്രത്യേകത . ചാഞ്ചെലിംഗിന്റെ കാര്യത്തിലും അത് ശരി വെക്കുന്നു .ലോസ് ഏഞ്ചലസില്‍  നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ്‌ ചാഞ്ചെലിംഗ്  . പലപ്പോഴും ഇങ്ങനെയൊക്കെ ശരിക്കും നടക്കുമോ എന്ന് വരെ പ്രേക്ഷകര്‍ക്ക് തോന്നാം . 

1920'കളിലാണ് ചിത്രം കഥ പറയുന്നത് . അഴിമതിയില്‍ മുങ്ങിയ  ലോസ് ഏഞ്ചല്‍സ്  പോലീസ്‌ ഡിപാര്‍ട്ട്‌മെന്ടുമായി   ഒരു അമ്മ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ചിത്രം 
ടെലിഫോണ്‍ ഓപ്പറേറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്ന ക്രിസ്റ്റിന്‍ കോളിന്‍സിനു 8 വയസ്സ് പ്രായമുള്ള മകന്‍ വാള്‍ട്ടര്‍  മാത്രമേ സ്വന്തമായുള്ളൂ . ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന ക്രിസ്റ്റിന്‍  തന്റെ മകന്‍ കാണാതായി എന്ന സത്യം മനസിലാക്കുന്നു . ലോസ് ഏഞ്ചലസ് പോലിസ് ഡിപാര്‍ട്ട്‌മെന്റ്  ക്യാപ്റ്റന്‍ J.J. ജോണ്‍സിന്നു  ക്രിസ്റ്റിന്‍  പരാതി നല്‍കുന്നു .പരാതി  നല്‍കിയിട്ട്  ദിവസങ്ങള്‍  കഴിഞ്ഞിട്ടും  പോലീസിന്റെ  ഭാഗത്ത്‌  നിന്നും  ഒരു  സഹകരണവും  കാണാതായപ്പോള്‍  ക്രിസ്റ്റിന്‍,  റെവറണ്ട് ഗുസ്റ്റാവ് ബ്രീഗ്ലെബിന്റെ  സഹായം  തേടുന്നു .ലോസ് ഏഞ്ചലസ് പോലിസ്  ഡിപ്പാര്‍ട്ട്മെന്റിനെതിരെ  റെവറണ്ട് ശക്തമായി വിമര്‍ശനം തൊടുത്തു  വിടുന്നതോടെ JJ ജോണ്‍സിന്  നിക്ക പൊറുതിയില്ലാതാകുന്നു .  കുറച്ച് മാസങ്ങള്‍ക്ക് ശേഷം വാള്‍ട്ടറിനെ കണ്ടെത്തി  എന്ന വാര്‍ത്ത‍  ക്രിസ്റ്റിനെ  തേടിയെത്തുന്നു .മകനെ കാണാന്‍ റെയില്‍ വേ സ്റെഷനിലേക്ക്  ഓടിയെത്തിയ  അമ്മയുടെ  സന്തോഷത്തിനു  അധികം  ആയുസുണ്ടായിരുന്നില്ല .തന്റെ  മകന്‍  ആണെന്ന്  പറഞ്ഞു  ജോണ്‍സ് കൊണ്ട്  വന്ന  കുട്ടി  വാള്‍ട്ടര്‍  അല്ലെന്നു  മനസിലാക്കാന്‍  ക്രിസ്റ്റിന് അധിക സമയമൊന്നും വേണ്ടി  വന്നില്ല.ചുറ്റും  കൂടി  നില്‍ക്കുന്ന  പത്രക്കാരുടെ മുന്നില്‍ വെച്ച്  അമ്മയെന്ന് വിളിച്ചു വരുന്ന ആ  കുട്ടി  തന്റെ  മകന്‍  അല്ലെന്ന് ക്രിസ്റ്റിന്‍ ആണയിട്ടു  പറയുന്നു  .   മകനെ  കാണാതായപ്പോള്‍ ക്രിസ്റ്റിന്  മനോനില  തെറ്റിയത്  ആണെന്നും  അത്  കൊണ്ടാണ്  സ്വന്തം  മകനെ  തിരിച്ചു  കിട്ടിയിട്ടും  മനസിലാകാത്തത് എന്നും  ജോണ്‍സും  കൂടെയുള്ള  പോലീസുകാരും  പറയുന്നു  .  തുടര്‍ന്ന് ഒരു മനസികശുപത്രിയില്‍ ക്രിസ്റ്റിനെ അഡ്മിറ്റ്‌ ചെയ്യുന്നു .വൈകാതെ  തന്നെ  ഹോസ്പിറ്റല്‍  അധികൃതര്‍ക്കും  ഈ ഗൂഡാലോചനയില്‍  പങ്കുണ്ടെന്ന്  ക്രിസ്റ്റിന്  മനസിലാകുന്നു . ആ കുട്ടി  മകന്‍  ആണെന്ന്  സമ്മതിച്ചാല്‍  ഹോസ്പിറ്റലില്‍ നിന്ന് റിലീസ് ചെയ്യാം എന്ന് അവിടുള്ള ഡോക്ട്ടര്‍  ക്രിസ്റ്റിനോട് പറയുന്നു .റെവറണ്ട്  ഗുസ്റ്റാവ് ക്രിസ്റ്റിന്റെ  സഹായത്തിനെത്തുന്നു .ഹോസ്പിറ്റലില്‍  നിന്നിറങ്ങിയതിനെ  തുടര്‍ന്ന് ക്രിസ്റ്റിന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ബാക്കി  ചിത്രം .

ക്രിസ്റ്റിന്റെ വേഷത്തിനായി പലരെയും തീരുമാനിച്ചെങ്കിലും അവസാനം നറുക്ക് വീണത് അഞ്ചലിന ജോളിക്ക്  ആണ് .വളരെ മനോഹരമായാണ് ക്രിസ്റ്റിന്‍ കോളിന്‍സിന്റെ  വേഷം അഞ്ചലിന ജോളി  കൈകാര്യം ചെയ്തത് .ജോളിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ക്രിസ്റ്റിന്‍ കോളിന്‍സ് എന്ന്   സംശയലേശമന്യേ പറയാം  .അഞ്ചലീന  ജോളിക്ക് മികച്ച  നടിക്കുള്ള  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കില്‍  വിന്‍  ചെയ്യുകയുണ്ടയില്ല .റെവറണ്ട്   ഗുസ്റ്റാവ്  ആയി  വേഷമിട്ടത്  ജോണ്‍  മാല്‍കൊവിച് ആയിരുന്നു . 
1928 ഇല്‍ നടന്ന 'വൈന്‍വില്ലെ ചിക്കെന്‍ കൂപ്പ്' കിട്നാപ്പിംഗ് ആന്‍ഡ്‌ മര്‍ഡര്‍ കേസ് ആണ് ചിത്രത്തിനാധാരം . ക്ലിന്റ്  ഈസ്റ്റ്‌വുഡ് ഒരേ  സമയം ടച്ചിംഗ് ആയും ത്രില്ലിംഗ് ആയും  ചിത്രത്തെ  അവതരിപ്പിച്ചിരിക്കുന്നു . ആദ്യ  പതിനഞ്ച്  മിനുട്ട്  കഴിയുന്നതോടെ  തന്നെ  സിനിമ  പ്രേക്ഷകന്റെ  മേല്‍  കുരുക്കിട്ടു  കഴിഞ്ഞിരിക്കും .പിന്നീട്  ചിത്രം  മുഴുവന്‍  കണ്ടിട്ടേ  ആ  കുരുക്കു  അഴിയുകയുള്ളൂ . 

എല്ലാതരം  പ്രേക്ഷകനെയും  ഈ ചിത്രം  തൃപ്തി പെടുത്തും ..തീര്‍ച്ചയായും  കണ്ടിരിക്കെണ്ട  ഒരു ഡ്രാമ  ത്രില്ലെര്‍ 
IMDB : 7.8/10

One By Two (2014)



When the Mind sings, You face the Music
അങ്ങനെ ഒരുപാടു കാത്തിരുന്ന വണ്‍ ബൈ ടു കണ്ടു . മികച്ച ഒരു psychological ത്രില്ലെര്‍ . അരുണ്‍കുമാര്‍ അരവിന്ദില്‍ നിന്ന് വീണ്ടും ഒരു ക്വാളിറ്റി മൂവി . 
വളരെ സങ്കീര്‍ണമായ പ്ലോട്ട് ആണ് ചിത്രം കൈകാര്യം ചെയ്യുന്നത് . ചില പ്രേക്ഷകര്‍ക്കെങ്കിലും ചിത്രം ദഹിക്കാതെ പോയതും കഥ പറച്ചിലിലെ ഈ സങ്കീര്‍ണത കൊണ്ട് തന്നെ .പോസ്റ്റിലെ മീശ വെച്ച ഫഹദിന്‍റെ ഹീറോയിസം കാണാന്‍ വേണ്ടി പോയവര്‍ നിരാശരാവേണ്ടി വരും .മുരളി ഗോപി ആണ്‌ ആദ്യം മുതല്‍ അവസാനം വരെ ചിത്രം നയിക്കുന്നത് .മുരളി ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്ലസ്‌ പോയിന്റ്‌ . അവിഹിതം തന്റെ കുത്തകയാണെന്ന് ഹണീ റോസ് ഒരിക്കല്‍ കൂടി തെളിയിച്ചു . മനശാസ്ത്ര ഡോക്ടറിന്റെ വേഷത്തില്‍ ശ്യാമപ്രസാദ് കൊള്ളാമായിരുന്നു . ഗോപി സുന്ദറിന്റെ BGM എടുത്തു പറയാതെ വയ്യ . 
എല്ലാവര്‍ക്കും ഈ ചിത്രം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തിയ്യേടറിലെ കൂവല്‍ കേട്ടപോള്‍ മനസ്സിലായി . ഇത് അംഗീകരിക്കാന്‍ അറ്റ്ലീസ്റ്റ് DVD ഇറങ്ങുന്ന സമയമെങ്കിലും വേണ്ടി വരും . മാറ്റം വേണമെന്ന് മലയാളിയുടെ ബോധമനസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉപബോധ മനസ്സ് ഈ മാറ്റത്തിനെ ഉള്‍കൊള്ളാന്‍ തയ്യാറായിട്ടില്ല . നായകന് തല്ലുകൊണ്ടാലോ ക്ലൈമാക്സ്‌ ശുഭപര്യവസായി ആയിട്ടില്ലെങ്കിലോ മലയാളി അറിയാതെ കൂവി പോകും . എന്തായാലും പടം തിയ്യേറ്ററില്‍ അധിക കാലമുണ്ടാകില്ലെന്നു മനസ്സിലായി . 
പടം സ്ലോ ആണ് , ഫഹദിനു റോളില്ല . ക്ലൈമാക്സ്‌ കൊള്ളില്ല, അന്യ ഭാഷകള്‍ ഒരുപാടു ഉപയോഗിച്ച് തുടങ്ങിയവയാണ് fb റിവ്യൂസ് ഇല്‍ കണ്ട നെഗറ്റീവ് പൊയന്റ്സ് . ശരിയാണ് പടം കുറച്ചു സ്ലോ ആണ് .അത് ബോധപൂര്‍വം ചെയ്തതാവണം .ഇതിലും വലിയ സ്ലോ പടങ്ങള്‍ കണ്ടിട്ടുള്ളത് കൊണ്ടാവണം എനിക്ക് അത്ര സ്ലോ ആയിട്ടു അനുഭവപ്പെട്ടില്ല . അന്യഭാഷകള്‍ ഉപയോഗിക്കുന്നതിനെ പറ്റി ഫില്മ്ന്റെ തുടക്കം തന്നെ എഴുതി കാണിച്ചിട്ടുണ്ട് "കേരളത്തിന്റെ പുറത്ത് നടക്കുന്ന കഥ ആയത് കൊണ്ട് മലയാളം മാത്രമല്ല സംസാര ഭാഷ "എന്ന് . പിന്നെ ക്ലൈമാക്സ്‌ , എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് തോന്നുന്നത് ഈ ചിത്രത്തിന് ഈ ക്ലൈമാക്സ്‌ തന്നെയാണ് നല്ലതെന്ന് .
ഒരു കാര്യത്തില്‍ ചിത്രം എന്നെ നിരാശനാക്കി . ടീസെറില്‍ ഉള്ള ആ ക്ലിന്റ് ഈസ്റ്റ്‌വുഡ് scene പടത്തിലില്ല . ഈ ഫില്മിന് വേണ്ടി കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ടീസറിലെ ആ രംഗങ്ങള്‍ ആയിരുന്നു . കൊടും ചതിയായി പോയി .
ഒരു ആഘോഷ ചിത്രം പ്രതീക്ഷിച്ചു ആരും ഈ പടത്തിന് പോകരുത് . അരുണ്‍കുമാര്‍ അരവിന്ദിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു .

M (1931)

എൽസി ബെക്ക്മാൻ സ്കൂള്‍ കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയില്‍ ആണ് .. വഴിയില്‍ ഒരു ചൈല്‍ഡ്‌ മര്‍ഡററെ പറ്റിയുള്ള ഒരു വാണ്ടെഡ്‌ പോസ്റ്റര്‍ എല്‍സി യെ ആകര്‍ഷിച്ചു . അത് വായിച്ചു കൊണ്ടിരിക്കെ ചൂളം വിളിച്ചു കൊണ്ട് ആരോ തന്നെ സമീപിക്കുന്നത് എല്‍സി അറിഞ്ഞു . ചൂളം വിളിയുടെ ഉടമ തന്നോട് എന്തോ ചോദിയ്ക്കാന്‍ തുടങ്ങുകയാണ് . എല്‍സി അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുത്തു . ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് തന്നെ എല്‍സി ആ അപരിചിതനുമായി അടുത്തു . അയാള്‍ എല്‍സി ക്ക് മനോഹരമായ ഒരു ബലൂണ്‍ വാങ്ങി കൊടുക്കുകയും കൂടെ വന്നാല്‍ വേറെയും സമ്മാനങ്ങള്‍ തരാമെന്നും പറയുന്നു .എല്‍സി അയാളോട് കൂടെ പോകുന്നു ..ഇതേ സമയം എല്‍സി യുടെ അമ്മ മകളെ കാണാതെ വിഷമിചിരിക്കുകയാണ് .. ഇടക്ക് അവര്‍ പുറത്തേക്ക നോക്കുന്നുണ്ട് .. ഇല്ല എല്‍സി ഇത് വരെ വന്നിട്ടില്ല .. അപ്പോള്‍ മറ്റൊരിടത് ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ ഇല്‍ ഒരു ബലൂണ്‍ പാറി കളിക്കുന്നുണ്ടായിരുന്നു . 

ബെര്‍ലിന്‍ നഗരത്തിലെ തെരുവുകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ ഇപ്പൊ പതിവാണ് . തന്റെ മക്കളുടെ സുരക്ഷിതത്വത്തെ കുറിച്ചാലോചിച്ചു ഓരോ മാതാപിതാക്കളും ഭീതിയിലാണ് . ചൈല്‍ഡ്‌ മര്‍ഡററെ കുറിച്ചുള്ള ഒരു വിവരവും പോലീസ് നു കിട്ടിയിട്ടില്ല. പോലീസുകാര്‍ രാവും പകലും ഭേദമില്ലാതെ കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചിലിലാണ് . അകെ ഉള്ള ഒരു തെളിവ് കുറ്റവാളി പ്രെസ്സ് ഇലേക്ക് അയച്ച ഒരു കത്ത് ആണ് .ലേറ്റസ്റ്റ് ടെക്നോളജി ആയ ഫിംഗെര്‍പ്രിന്റിംഗ് , ഹാന്‍ഡ്‌റൈറ്റിംഗ് അനാലിസിസ് ഉപയോഗിച്ച് ഹാൻസ് ബേക്കർട് എന്ന ആളാണ് ഈ കുറ്റവാളി എന്ന് പോലീസ് ചീഫ് കണ്ടെത്തുന്നു . ഇതേ സമയം മറ്റൊരു താവളത്തില്‍ സേഫ്ക്രാക്കർ എന്ന് അറിയപ്പെടുന്ന മാഫിയ തലവന്‍ സംഘത്തിലെ പ്രധാനികളുമൊത്ത് ചര്‍ച്ചയിലാണ് . ഈ കുറ്റവാളി കാരണം രാത്രി പകല്‍ ഭേദമില്ലാതെ എങ്ങോട്ട് തിരിഞ്ഞാലും പോലീസ് ആണ് .അതിനാല്‍ അവരുടെ ബിസിനസ്‌ ഒന്നും നടക്കുന്നില്ല . ഈ അവസ്ഥക്ക് ഒരു അവസാനം കാണാന്‍ വേണ്ടി കൊലയാളിയെ തങ്ങള്‍ കണ്ടെത്തണം എന്ന തീരുമാനതിലെതുന്നു . എല്ലാ മുക്കിലും മൂലയിലും കുട്ടികളെ നിരീക്ഷിക്കാനായി യാചകരെ ചുമതലപ്പെടുത്തുന്നു . ഒരു അന്ധ യാചകന്‍ കൊലയാളിയുടെ ചൂളമടി ശബ്ദം തിരിച്ചറിയുന്നു .. ഒരു ചെറുപ്പക്കാരനോട്‌ വിവരം പറയുന്നു . ചെറുപ്പക്കാരന്‍ വൃദ്ധന്‍ പറഞ്ഞ ആളെ പിന്തുടരുന്നു . ആളെ തിരിച്ചറിയുന്നതിനു വേണ്ടി കയ്യില്‍" M" എന്നെഴുതി അയാളുടെ കോട്ടില്‍ അയാളറിയാതെ പതിക്കുന്നു . മുഴുവന്‍ കഥ പറഞ്ഞു രസം കളയുന്നില്ല .. 
ലോക സിനിമയിലെ മികച്ച ഡ്രാമ-ത്രില്ലെറുകളില്‍ ഒന്നാണ് Fritz Lang സംവിധാനം ചെയ്ത ഈ ജര്‍മന്‍ ചിത്രം ." M" ഫ്രിറ്റ്സ് ലാംഗിന്റെ ആദ്യ ശബ്ദ ചിത്രം കൂടി ആണ്. ചിത്രത്തിലെ കൊലയാളിയുടെ വേഷം Peter Lorre വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് . ലോകത്തിലെ മികച്ച 10 ത്രില്ലെര്‍ ചിത്രങ്ങള്‍ എടുത്താല്‍ അതിലൊരു സ്ഥാനം ഈ ചിത്രത്തിന് അര്‍ഹതപ്പെട്ടതാണ് .
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണ് എന്ന കാരണം കൊണ്ട് മാത്രം കാണാതെ പോകരുത് ഈ ചിത്രം .. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന് 
imdb :8.5/10

Childrens Of Heaven (1997)


Majid Majidi ഒരു magician ആണെന്ന് കേട്ടിടുണ്ട് . തന്‍റെ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന മാജിക്കുകാരന്‍ . ഇറാനിയന്‍ മൂവീസിനെ ലോക സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഈ കലാകാരന്‍റെ ചിത്രങ്ങള്‍ കാണണമെന്ന് കുറെ നാളായി കരുതുന്നു . അതിന്‍റെ ഒന്നാം ഘട്ടമായാണ് ഇന്നലെ രാത്രി ഈ ചിത്രം കണ്ടത്. 
ചിത്രം തുടങ്ങിയപ്പോള്‍ ബോറടിപ്പിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു . സംശയത്തിനു ആദ്യത്തെ 15 മിനുട്ടിന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ . ആ കുട്ടികളുടെ ലോകത്തായി പോയി ഞാന്‍ . ഗ്രേറ്റ്‌ ഫിലിം 
Ali യുടെയും അവന്റെ അനുജത്തി Zahra യുടെയും കഥയാണ് ഈ ചിത്രം . അനുജത്തിയുടെ ഷൂ നന്നാക്കാന്‍ പോകുന്നതിനിടയില്‍ ali യുടെ കയ്യില്‍ നിന്നും ഷൂ നഷ്ടമാകുന്നു . വീട്ടിലറിയിക്കാതെ അവര് തന്നെ ഒരു താല്‍ക്കാലിക പരിഹാരം കണ്ടെത്തുന്നു . അലിയുടെ ഷൂ രാവിലെ സ്കൂളില്‍ പോകുന്ന Zahraക്ക് കൊടുക്കും . Zahra യുടെ സ്കൂളിനു ശേഷമാണു അലിക്ക് ക്ലാസ്സില്‍ പോകേണ്ടത് .അവന്‍ അവളെ വഴിയില്‍ ഷൂവിനു വേണ്ടി കാത്ത് നില്‍ക്കണം . ഇവിടെ നിന്നാണ് സിനിമ തുടങ്ങുന്നത് . കുട്ടികളുടെ adventure ഉം .........
നിങ്ങള് കരുതുന്നുണ്ടാവും ഇതിലിപ്പമെന്താ ഇത്ര വലിയ കൌതുകം . ഒരു ഷൂ അല്ലെ എന്ന് .... എന്നാല്‍ മറ്റെന്തിനെക്കാളും വിലമതിക്കുന്നതാണ് ഒരു ജോഡി കീറിയ ഷൂ എന്ന് Childrens Of Heaven കാണുന്ന ഏതൊരാള്‍ക്കും തോന്നും . അവിടെയാണ് സിനിമയുടെ വിജയം . 
അവസാനം വരെ ചിത്രം Interesting ആണ് . ചില സമയത്ത് ശ്വാസമടക്കിപ്പിടിചാണ് പടം കണ്ടത് . യാതൊരു വിധ സ്പെഷ്യല്‍ എഫെക്ട്സും ഇല്ല ചിത്രത്തില്‍ .ഒരു സിമ്പിള്‍ മൂവി . പടം ത്രില്ലിംഗ് ആവണമെങ്കില്‍ കാര്‍ ചേസിങ്ങും , Fight ഉം ഒന്നും ആവശ്യമില്ല എന്ന് ഈ ചിത്രം കണ്ടാല്‍ മനസ്സിലാകും .
Majid Majidi യുടെ Direction തന്നെയാണ് ഈ ചിത്രം ഇത്രക്കും സുന്ദരമാകാന്‍ കാരണം . പിന്നെ ഇതില്‍ അഭിനയിച്ചിരിക്കുന്ന കുട്ടികളും ... വളരെ നാച്ചുറല്‍ അയ അഭിനയമാണ് . ക്ലൈമാക്സ്‌ ശ്വാസമടക്കി പിടിച്ചാണ് ഞാന്‍ കണ്ടത്. 
ഇറ്റാലിയന്‍ ക്ലാസ്സിക്‌ Bicycle Thieves ഉമായി എവിടെയോ ഇത്തിരി സാമ്യം തോന്നിയെങ്കിലും 2 ചിത്രങ്ങളും ഒരുപാടു വ്യത്യസപെട്ടിരിക്കുന്നു . നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടപ്പെടും ഈ ചിത്രം . 
ആ വര്‍ഷത്തെ മികച്ച Forign Movie ക്കുള്ള അകാദമി അവാര്‍ഡ്‌ ലഭിച്ച പടമാണ്‌ Childrens Of Heaven .
ഈ ചിത്രം കണ്ടതിനു ശേഷം Majid Majidi യുടെ എല്ലാ ചിത്രങ്ങളും കാണണമെന്ന് ഒരു അഗ്രഹം തോന്നുന്നുണ്ട് . 
ഈ ചിത്രം ആരും miss ചെയ്യരുത് . A Must Watch Movie 
ഭാഷ പ്രശ്നമായത് കൊണ്ട് ചിത്രം കാണാതിരിക്കണ്ട . താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന്റെ മലയാളം സബ് ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം