Saturday, 30 May 2015

Gran Torino (2008)

2008 ഇല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്  സംവിധാനം  ചെയ്ത്  അഭിനയിച്ച  ചിത്രമാണ്‌ ഗ്രാന്‍ ടൊറിനോ . .പരുക്കന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഈ 78ആം  വയസിലും തന്നെ  കഴിഞ്ഞേ  ഉള്ളൂ  വേറാരും   എന്ന്  ക്ലിന്റ്  ഈസ്റ്റ്‌വുഡ് കാണിച്ചു  തന്നു  ഈ  ചിത്രത്തിലൂടെ .  ആരോടും  മയമില്ലാത്ത പരുക്കനായ സ്വല്‍പ്പം  റാസിസ്റ്റ്  മനോഭാവമുള്ള  ഒരു  അമേരിക്കന്‍  കൊക്കേഷ്യന്‍  ആണ്  ചിത്രത്തിലെ ഈസ്റ്റ്‌വുഡ് കഥാപാത്രം 'വാള്‍ട്ട് കൊവാള്‍സ്കി'  .  കൊവാള്‍സ്കി തന്റെ ഉള്ളിലെ  നന്മയെ  കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ  ഇതിവൃത്തം .

   തന്റെ  ഭാര്യയുടെ  ശവസംസ്കാര ചടങ്ങില്‍   മുഴുവന്‍  ഫാമിലിയോടൊപ്പം ഇരിക്കുന്ന വാള്‍ട്ട് കൊവാള്‍സ്കിയെ ആണ് ചിത്രം തുടങ്ങുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.മക്കളോടും മരുമക്കളോടും പേരകുട്ടികളോടുമെല്ലാം കര്‍ക്കശമായി പെരുമാറുന്ന വാള്‍ട്ടിനോട് ഫാമിലിയില്‍ ആര്‍ക്കും  ആഭിമുഖ്യമില്ല എന്നും നമുക്ക് ആദ്യ രംഗങ്ങളിലൂടെ മനസ്സിലാകും .
ഡെട്രോയ്റ്റിലെ മിഷിഗന്‍ അയല്പക്കത്തില്‍  തനിച്ചാണ്  കൊവാള്‍സ്കി യുടെ  താമസം.ഏഷ്യന്‍ ഇമിഗ്രന്റ്സ് കൂടുതലാണിവിടം.അങ്ങനെയിരിക്കെ കൊവാള്‍സ്കിയുടെ അയല്‍ക്കാരായി  ഒരു ഹമോംഗ്  ഫാമിലി  എത്തുന്നു .   കൊറിയന്‍ വാര്‍ വെറ്ററന്‍ ആയ കൊവാള്‍സ്കിക്ക് പുതിയ അയല്‍ക്കാരില്‍  അസംതൃപ്തി ഉണ്ട് . അങ്ങന്നെയിരിക്കെ തന്റെ 72 മോഡല്‍ ഫോര്‍ഡ് ഗ്രാന്‍ ടൊറിനോ  മോഷ്ട്ടിക്കാന്‍  ശ്രമിച്ച  ചെറുപ്പക്കാരനെ  കൊവാള്‍സ്കി  കയ്യോടെ  പിടികൂടുന്നു . താഒ എന്നായിരുന്നു  ആ  ചെറുപ്പക്കാരന്റെ  പേര് . താഒ യുടെ  കസിന്റെ ഗാംഗില്‍ അംഗമാകുന്നതിനായി കഴിവ്  തെളിയിക്കാന്‍  വേണ്ടിയായിരുന്നു  ഈ  മോഷണ ശ്രമം .കൊവാള്‍സ്കിയുടെ  റൈഫിള്‍  കണ്ടു  പേടിക്കുന്ന  താഒ  കാര്യങ്ങളെല്ലാം  വിശദീകരിക്കുന്നു .   
 താഒയുടെ  പരാജയത്തില്‍  നിരാശരായ  ഗാംഗ്  താഒയുടെ വീട്ടില്‍  ആക്രമിച്ചു  കടന്നു  ബഹളമുണ്ടാക്കുന്നു . കൊവാള്‍സ്കി  തന്റെ  റൈഫിള്‍  കാണിച്ചു  അവരെ  വിരട്ടിയോടിക്കുന്നതിലൂടെ ഫാമിലിയുടെ  ആദരവു  സമ്പാദിക്കുന്നു . മറ്റൊരവസരത്തില്‍  താഒയുടെ  സഹോദരി  സ്യൂ വിനെ  കയ്യേറ്റം  ചെയ്യാന്‍  ശ്രമിച്ച വരില്‍  നിന്നും  സംരക്ഷിച്ചതും  കൊവാള്‍സ്കിയായിരുന്നു . പ്രത്യുപകാരമായി  താഒയുടെ  അമ്മ ,   കൊവാള്‍സ്കിക്ക് സഹായത്തിനായി  മകനെ  പറഞ്ഞയക്കുന്നു .  ആദ്യം  നിരസിച്ചെങ്കിലും  പിന്നീട്  താഒ യെ  തന്റെ  വീട്ടില്‍  സഹായിയായി  ജോലിക്ക്  നിര്ത്തുന്നു  . സ്യൂ  ,കൊവാള്‍സ്കിയെ  ഹമോംഗ്  കള്‍ച്ചര്‍  പരിചയപ്പെടുത്തുന്നു . വൈകാതെ തന്റെ  ശരിക്കുള്ള ഫാമിലിയോട്  തോന്നാത്ത  ഒരു  ബന്ധം  ഇവരുമായി  ഉടലെടുക്കുന്നതായി  കൊവാള്‍സ്കിക്ക്  അനുഭവപ്പെടുന്നു . 

ഡര്‍ട്ടി ഹാരിക്ക്  പ്രായമായാല്‍  എങ്ങനെയുണ്ടാകുമോ  അത് പോലൊരു  കഥാപാത്രമായിരുന്നു  ഇതില്‍  ക്ലിന്റ്  അവതരിപ്പിച്ച  വാള്‍ട്ട്  കൊവാള്‍സ്കി .ഒരുപാട്  മൂര്‍ച്ചയേറിയ  സംഭാഷണങ്ങളും  നര്‍മം  നിറഞ്ഞ  സംഭാഷണങ്ങളും  ഉണ്ട്  ചിത്രത്തില്‍ . വളരെ  മനോഹരമായ  ഒരു  ഫീല്‍  ഗുഡ്  ചിത്രമാണ്  ഗ്രാന്‍ ടൊറിനോ . ക്ലൈമാക്സ്‌  ചെറുതായി  കണ്ണ് നിറയിക്കും   .

81  ആം  അക്കാദമി  അവാര്‍ഡ്‌  ചിത്രത്തെ  പൂര്‍ണമായും  തഴഞ്ഞത്  ആ സമയത്ത്  ഒരുപാട്  സംസാര  വിഷയമായിരുന്നു . അതെ സമയം  ഈസ്റ്റ്‌വുഡ്  തന്നെ  സംവിധാനം  ചെയ്ത  ചാഞ്ചെലിംഗ്  അതെ  വര്ഷം    ഓസ്കാര്‍  വേദിയില്‍  പുരസ്കാരങ്ങള്‍  നേടിയിരുന്നു.
ആവശ്യം  വന്നാല്‍  തന്റെ  M1 ഗ്രനേഡ് റൈഫിള്‍  എടുക്കാന്‍  ഒരു  മടിയുമില്ലാത്ത  കഥാപാത്രമാണ്  ചിത്രത്തിലെങ്കിലും  കൌബോയ്‌  ചിത്രങ്ങളില്‍  നിന്നും  വേറിട്ടൊരു  ക്ലിന്റ്  ഈസ്റ്റ്‌വുഡിനെയാണ് നമുക്ക്  കാണാന്‍  സാധിക്കുക .മികവുറ്റ  സംവിധാനത്തിലൂടെ  അണിയിച്ചൊരുക്കിയ  ഈ  ചിത്രം  ഒരു  റിഫ്രെഷിംഗ് ഫീല്‍  ആണ്  തരുന്നത് .
തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം .

IMDB: 8.2/10
RT: 79%

Thursday, 28 May 2015

Invictus(2009)


ദക്ഷിണാഫ്രിക്കയുടെ  നായകന്‍  നെല്‍സണ്‍ മണ്ടേല പ്രസിടന്റായി  സ്ഥാനമേറ്റെടുത്ത  തൊണ്ണൂറുകളില്‍ നടന്ന  ഒരു  സംഭവത്തെ ആസ്പദമാക്കിയാണ്  ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ ചിത്രം   ഒരുക്കിയത് .  തൊട്ടടുത്ത  കാലത്ത്  നടന്ന  സംഭവത്തെ  സിനിമയാക്കുക  എന്ന  വെല്ലുവിളി ഏറ്റെടുത്തു  കൊണ്ട് സൂക്ഷ്മതയോടെ  തയ്യാറാക്കിയ ഒരു  മികച്ച  ഒരു  ചിത്രം  തന്നെയായിരുന്നു  ഇന്‍വിക്റ്റസ് . ഈ  ചിത്രത്തിന്  ശേഷമാണെന്ന്  തോന്നുന്നു  പലര്‍ക്കും  മണ്ടെലയെയും  മോര്‍ഗന്‍  ഫ്രീമാനെയും  മാറിപോകാന്‍  തുടങ്ങിയത് .   


27 വര്‍ഷത്തെ കാരഗ്രഹവാസത്തിനോടുവില്‍ 1990 നവംബര്‍  11 നു  ദക്ഷിണാഫ്രിക്കന്‍  സ്വാതന്ത്ര്യ  സമര നായകന്‍  നെല്‍സന്‍  മണ്ടേല  ജയില്‍ മോചിതനായി .അത് വരെ  വര്‍ണവിവേചനം    കോടി കുത്തി  വാണിരുന്ന  ദക്ഷിണാഫ്രിക്കയില്‍    കറുപ്പും  വെളുപ്പും  ആളുകള്‍  വെവ്വേറെ  വിഭാഗങ്ങളായിട്ടായിരുന്നു    ജീവിച്ചു  പോന്നത് . ജയില്‍  മോചിതനായി  4 വര്‍ഷങ്ങള്‍ക്കു  ശേഷം  വര്ണ വിവേചന  ഭരണത്തിന്  അന്ത്യം  കുറിച്ച്  കൊണ്ട്  ദക്ഷിണാഫ്രിക്കയിലെ  ആദ്യ  കറുത്ത വര്‍ഗക്കാരന്‍  പ്രസിടന്റായി  അദ്ദേഹം .പക്ഷെ  പൊതു  സമൂഹത്തിന്റെ  ഇടയില്‍  അപ്പോഴും  വര്ണ  വെറി  നില നിന്നിരുന്നു  . ഭരണമാറ്റത്തില്‍  കറുത്ത  വര്‍ഗക്കാര്‍ സന്തോഷം  കൊള്ളുകയും  വെളുത്ത  വര്‍ഗക്കാരില്‍  ആശങ്ക  ജനിപ്പിക്കുകയും  ചെയ്തു .  വെളുത്ത വര്‍ഗക്കാരില്‍  പലരും  പുച്ചത്തോടെയാണ് ഭരണ മാറ്റത്തെ  നോക്കി  കണ്ടത് .മണ്ടേല  ഭരണമേറ്റെടുത്തതോടെ  പല  മാധ്യമങ്ങളും ഈയൊരു  സാഹചര്യത്തില്‍  മണ്ടേലക്ക്  രാജ്യം  ഭരിക്കാനകുമോ എന്ന്  ആശങ്ക  പ്രകടിപ്പിക്കുകയും  ചെയ്തു . അധികാരമേറ്റെടുക്കാന്‍  എത്തിയ  ആദ്യ  ദിവസം  തന്നെ രാഷ്‌ട്രപതി  ഓഫീസിലെ  വെളുത്ത വര്‍ഗക്കാരായ  ഒഫിസര്‍സ്  എല്ലാം  പോകാന്‍  ആയി  തയ്യാറെടുത്ത്  നില്‍ക്കുകയായിരുന്നു .എന്നാല്‍  മണ്ടേല  അവരോടു  പോകരുത്  എന്ന്  അവശ്യപ്പെട്ടു .വെളുത്ത  വര്‍ഗക്കാരും  കറുത്ത  വര്‍ഗക്കാരും  ഒരുമിച്ചു  നിന്നാല്‍  മാത്രമേ  രാജ്യത്തിന്‌  പുരോഹതി  ഉണ്ടാവുകയുള്ളൂ  എന്നും  അദ്ദേഹ  അവരെ  പറഞ്ഞു  ബോധ്യപ്പെടുത്തുന്നു .
അങ്ങനെ  ദിവസങ്ങള്‍  കടന്നു  പോകവേ  ഒരു  ദിവസം   ദക്ഷിണാഫ്രിക്കന്‍ ഒഫീഷ്യല്‍ റഗ്ബി  ടീം  സ്പ്രിംഗ് ബോക്സും  ഇംഗ്ലണ്ട്  ടീമും  തമ്മിലുള്ള  റഗ്ബി മാച്ച് മണ്ടേല  കാണാന്‍  ഇടയാകുന്നു . സ്പ്രിംഗ്ബോക്സ് ടീം  വെളുത്ത വര്‍ഗക്കാരുടെ  ഒരു  പ്രതീകമായാണ്  പലരും കണ്ടിരുന്നത്  ..അത്  കൊണ്ട്  തന്നെ കറുത്ത  വര്‍ഗക്കാരെല്ലാം  ഇംഗ്ലണ്ടിനു  വേണ്ടി  ആര്‍പ്പു  വിളിക്കുന്ന  കാഴ്ചയാണ്  മണ്ടേല  കണ്ടത് .അടുത്ത  വര്ഷം  അതായത്  1995 ഇല്‍  റഗ്ബി  വേള്‍ഡ്  കപ്പിന്  വേദിയോരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു  ദക്ഷിണാഫ്രിക്ക  .തന്റെ  രാജ്യത്തെ  വര്ണ  വെറി  ഇല്ലാതാക്കാന്‍ ഇത് നല്ലൊരു  അവസരമാണെന്ന്  മനസിലാക്കുന്ന  മണ്ടേല  ദക്ഷിണാഫ്രിക്കന്‍  സ്പോര്‍ട്സ് കമ്മിറ്റിയോട്  സ്പ്രിംഗ് ബോക്സിനു  സപ്പോര്‍ട്ട്  നല്കാന്‍  ആവശ്യപ്പെടുന്നു . 
സ്പ്രിംഗ് ബോക്സ് ക്യാപ്റ്റന്‍  ഫ്രാന്കോയ്സ് പീനാറിനെ  മണ്ടേല  ഒരു  കൂടിക്കാഴ്ചക്കായി  ക്ഷണിക്കുന്നു . വെളുത്ത  വര്‍ഗക്കാരനായ  ഒരു  വര്ണ വെറിയന്റെ  മകനായിരുന്ന  പീനാര്‍  ആശങ്കകളോടെയാണ്  മണ്ടേലയുടെ  ചായ  സല്‍ക്കാരം  സ്വീകരിക്കാനെത്തിയത് . എന്നാല്‍  മണ്ടേലയുടെ  സംസാരത്തിലെ  ശുഭാപ്തിവിശ്വാസം പീനാറിനെ  അമ്പരിപ്പിച്ചു  കളഞ്ഞു . സ്പ്രിംഗ്  ബോക്സ്  ടീം  ജയിചാല്‍     രാജ്യത്തിന്‍റെ   ഐക്ക്യം ഉണ്ടാക്കിയെടുക്കുന്നതില്‍  സഹായകമാകും  എന്ന്     അദേഹം  പറഞ്ഞു  .സ്പ്രിംഗ്  ബോക്സ്  ടീമിന്  മണ്ടേല  പ്രോത്സാഹനം  നല്‍കി കൊണ്ടിരുന്നു .ഒരവസരത്തില്‍  കളിക്കളത്തില്‍  അപ്രതീക്ഷിത വിസിറ്റ്  നല്‍കി  ടീമംഗങ്ങളെ  ഞെട്ടിക്കുകയും  ചെയ്തു   . ഫൈനല്‍  വരെ  തടസങ്ങളൊന്നുമില്ലാതെ  സ്പ്രിങ്ങ്ബോക്സ്  മുന്നേറി .ഫൈനലില്‍  അതി  ശക്തരായ ന്യൂസിലാന്‍ഡ്‌  ആണ്  എതിരാളികള്‍ . 

ഇന്‍വിക്റ്റസ്  മണ്ടേലയുടെ  ഇഷ്ട്ട  കവിതയുടെ  പേരാണ് . പരാജയപ്പെടാത്തവന്‍ എന്നാണ്  ആ  വാക്കിന്റെ  അര്‍ഥം . റോബന്‍  ഐലാന്റില്‍  മൂന്ന്  പതിറ്റാണ്ടോളം  ജയിലിലെ   കുടുസ്സുമുറിയില്‍  കഴിഞ്ഞു  കൂടിയപ്പോള്‍   പ്രതീക്ഷയുടെ  വെള്ളിവെളിച്ചം  നല്‍കിയത്  ഈ  കവിതയായിരുന്നു  എന്ന്  മണ്ടേല  പീനാരിനോട്  പറയുന്നുണ്ട്  ചിത്രത്തില്‍ . 

ക്ലിന്റ്  ഈസ്റ്റ്‌വുഡ് എന്ന ഡയരക്ട്ടര്‍  ഹോളിവൂഡിലെ  മികച്ച  സംവിധായകരില്‍  മുന്‍നിരയില്‍  തന്നെ  കാണും  എന്ന്  ഒരിക്കല്‍  കൂടി ഓര്‍മിപ്പിച്ചു  ഈ ചിത്രം .,മോര്‍ഗന്‍  ഫ്രീമാന്‍ മണ്ടെലയായി അഭിനയിക്കുകയല്ല  ജീവിക്കുകയാണെന്ന്  തോന്നി പോകും .യഥാര്ഥ മണ്ടേലയെ  സ്ക്രീനില്‍  കാണുന്ന  പോലെ  ഒരു  ഫീല്‍  പ്രേക്ഷകന്  ലഭിക്കുന്നുണ്ട് .മികച്ച  നടനുള്ള  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നു  ഫ്രീമാന് .     റഗ്ബി ടീം  ക്യാപ്റ്റന്റെ  റോള്‍ മനോഹരമായി  അവതരിപ്പിച്ചിട്ടുണ്ട്  മാറ്റ്‌ ഡേമണ്‍. മികച്ച  സപ്പോര്‍ട്ടിംഗ്  ആക്ടര്‍ അക്കാദമി  അവാര്‍ഡ്‌  പുള്ളിക്ക്  ഉണ്ടായിരുന്നു .
മികച്ച  ഒരു  ബയോഗ്രഫി  സ്പോര്‍ട്ട്  ഡ്രാമ  ചിത്രം .

IMDB: 7.4/10
RT: 76%

Letters from Iwo Jima (2006)


വേള്‍ഡ് വാര്‍ സെക്കണ്ടില്‍  അമേരിക്കയും  ജപ്പാനും  തമ്മില്‍  നടന്ന  യുദ്ധ പരമ്പരയിലെ  ഏറ്റവും  രക്ത ചൊരിച്ചില്‍   ഉണ്ടാക്കിയ  യുദ്ധമാണ്  ഇവോ  ജിമ  പോരാട്ടം . ഈ  പോരാട്ടത്തെ  അടിസ്ഥാനമാക്കി  ക്ലിന്റ് ഈസ്റ്റ്‌വുഡ്  ഒരേ  സമയം  ഒരുക്കിയ  രണ്ടു  ചിത്രങ്ങളാണ്  ലെറ്റര്‍സ് ഫ്രം ഇവോ ജിമ യും  ഫ്ലാഗ്സ് ഓഫ്  ഔര്‍ ഫാദര്‍സും . ഫ്ലാഗ്സ്  ഓഫ്  ഔര്‍ ഫാദര്‍സ്  അമേരിക്കന്‍  പോയിന്റ്  ഓഫ്  വ്യൂ യിലും   ലെറ്റെര്‍സ്  ഫ്രം ഇവോ  ജിമ  ജപ്പാനീസ്  വ്യൂ പോയിന്റിലും  ആയിരുന്നു  കാണിച്ചത് . പതിവ്  പോലെ  അമേരിക്കന്‍  വീരചരിതം  ആവര്‍ത്തിച്ച  ഒരു  ചിത്രമായിരുന്നു ഫ്ലാഗ്സ്  ഓഫ്  ഔര്‍ ഫാദര്‍സ് . സുരിബാച്ചി  കുന്നില്‍  പതാക  ഉയര്‍ത്തുന്നതില്‍  ആണ്  ചിത്രം  ശ്രദ്ധ  കേന്ദ്രീകരിച്ചത്  .എന്നാല്‍  ലെറ്റര്‍സ്  ഫ്രം  ഇവോ  ജിമ അതി മനോഹരമായ  ഒരു  യുദ്ധ കാവ്യമാണ് .  യുദ്ധത്തിന്റെ  ഭീകരതയും   ജീവിതവും സ്വപ്നങ്ങളും വേര്‍പാടും  എല്ലാം   ചിത്രത്തില്‍  പകര്‍ത്തിയിട്ടുണ്ട്  . ജാപ്പനീസ്  ഭാഷയില്‍  ആണ്  ചിത്രം  നിര്‍മിച്ചിരിക്കുന്നത് .


അമേരിക്കന്‍  ജപ്പാന്‍  പസഫിക്  യുദ്ധ പരമ്പരയില്‍   ജപ്പാന്റെ  കീഴിലുള്ള  ഒട്ടു  മുക്കാല്‍  ദ്വീപുകളും  അമേരിക്ക  കീഴടക്കി . ജപ്പാനില്‍  ആക്രമണം  നടത്തുന്നതിന്റെ  മുന്നോടിയായി  ജപ്പനിന്റെ  ശക്ത  കേന്ദ്രങ്ങളില്‍  ഒന്നായ  ഇവോ  ജിമാ  ദ്വീപ്‌  ഒരു  ഇടത്താവളമാക്കാന്‍  അമേരിക്ക  തീരുമാനിക്കുന്നു . എഴുപതിനായിരം  സൈനികരും  നാന്നൂറോളം  യുദ്ധകപ്പലും  ഉള്‍പ്പെടെ എല്ലാ വിധ  യുദ്ധ  സന്നാഹവുമായി  അമേരിക്ക ഇവോ  ജിമ  യിലേക്ക്  പുറപ്പെടുന്നു .
ചിത്രം  തുടങ്ങുന്നത്  2005 ഇല്‍  ജപ്പാനീസ്  ആര്‍ക്കിയോലജിസ്റ്റുകള്‍  ഇവോ  ജിമ  പരിശോധനക്കിടെ  ഒരു  കൂട്ടം  കത്തുകള്‍  കിട്ടുന്നതോടെയാണ് . ജനറല്‍  തൊഡോമിച്ചി  കുരിബയാഷിയുടെ  ആ  കത്തുകളെ അടിസ്ഥാനമാക്കിയാണ്  ചിത്രം  ഒരുക്കിയിരിക്കുന്നത് . 

ചിത്രം  പിന്നീട്  1944 ഇലേക്ക്  ഫ്ലാഷ് ചെയ്യുന്നു .സൈഗോ  എന്ന ജപ്പാനീസ്  ഭടനെയും  സുഹൃത്തിനെയും  ദേശ സ്നേഹമില്ലാത്ത  വാക്കുകള്‍  ഉപയോഗിച്ചെന്ന  പേരില്‍  കമാണ്ടിംഗ്  ഓഫിസര്‍  ശിക്ഷിക്കുകയാണ് .ഇവോ  ജിമ  പോരാട്ടത്തിന്റെ  നേതൃത്വം  ഏറ്റെടുക്കാനെത്തിയ  കുരിബയാഷി ഇത്  കാണുകയും  കമാണ്ടിംഗ്  ഓഫിസര്‍  ടനിഡയെ  തടയുകയും  ചെയ്യുന്നു . കുരിബയാഷി നേതൃത്വം  ഏറ്റെടുക്കുന്നതില്‍  മറ്റു  ചില  ഓഫീസര്‍സിന്  അസംതൃപ്തി  ഉണ്ട് .   കുരിബയാഷിയുടെ  വ്യത്യസ്തമായ  രീതികള്‍    ആയിരുന്നു  കാരണം . ദീര്‍ഘ ദര്‍ശിയായ  കുരിബയാഷിക്ക്  അറിയാം  ഈ  യുദ്ധത്തില്‍  ജയിക്കാനാകില്ലെന്നു . അതിനാല്‍  പതിവ്  പ്രതിരോധ  നടപടികളില്‍  നിന്നും  മാറി ശത്രുവിന്  പരമാവധി  നാശം  വരുത്തുന്ന  തരത്തിലുള്ള  പ്രതിരോധം  ആണ്  കുരിബയാഷി  ഒരുക്കിയത് .അതിനായി  ദ്വീപില്‍  കിലോമീറ്ററുകളോളം  നീളത്തില്‍  ടണലുകള്‍   സൃഷ്ട്ടിച്ചു .അതിനു  മുകളില്‍  ബങ്കറുകള്‍  പണിതു . 1932  ഇലെ  ലോസ് ഏഞ്ചലസ്  ഒളിമ്പിക്സില്‍  കുതിരയോട്ടതിനു  സ്വര്‍ണ മെഡല്‍  നേടിയ  ജെനെറല്‍ നിഷിക്കായിരുന്നു  ടാങ്ക് പ്ലാറ്റൂണുകളുടെ  നേതൃത്വം  .ശേഷം  അമേരിക്ക സൈന്യത്തിന്റെ  വരവിനായി  കാത്തിരുന്നു .
സുരിബാച്ചി  കുന്ന്‍  കീഴടക്കുക എന്നതായിരിക്കും  അമേരിക്കന്‍  സൈന്യത്തിന്റെ  പ്രഥമ  ലക്‌ഷ്യം  എന്നറിയാവുന്നത്  കൊണ്ട്  അവിടെ  പ്രതിരോധം  ശക്തമാക്കുന്നു . സൈഗോ യും  ഈ  സംഘത്തില്‍  ആണ് .
അങ്ങനെ  അമേരിക്കന്‍  സേന  എത്തുന്നു .ജാപ്പനീസ്  പ്രതിരോധം  തകര്ക്കുന്നതിനായി കനത്ത  ഷെല്ലിംഗ്  തുടരുകയാണ്  അമേരിക്കന്‍  സേന  ആദ്യം  ചെയ്തത്  .എന്നാല്‍  ജപ്പാനീസ്  ആര്‍മിക്ക്  ഇത്  വലിയ നാശ നഷ്ടങ്ങള്‍  ഒന്നും  ഉണ്ടാക്കിയില്ല . പിന്നീട് ജാപ്പനീസ്  സേനയുടെ  തിരിച്ചുള്ള  ആക്രമണങ്ങള്‍  ഒന്നും  കാണാത്തത്  കൊണ്ട്  ശത്രു  സേനയുടെ  ശക്തി  ശയിച്ചു  കാണുമെന്നു  കണക്കു  കൂട്ടിയ  അമേരിക്കന്‍  പട കരമാര്‍ഗം  ആദ്യ  ട്രൂപ്പിനെ  അയക്കുന്നു .എന്നാല്‍  അപ്രതീക്ഷിതമായി  അക്രമം  അഴിച്ചു  വിടുന്ന ജപ്പാനീസ് സൈന്യം  അമേരിക്കന്‍  സേനയെ  തറ പറ്റിച്ചു .പക്ഷെ  പിന്നീട്  അമേരിക്കന്‍  സേന  ആഞ്ഞടിച്ചു  .സുരിബാച്ചി  കീഴടക്കുമെന്നു  ഉറപ്പായപ്പോള്‍  സുരിബാചിയിലെ ജാപ്പനീസ്  സൈന്യം  ഓരോരുത്തരായി  സ്യൂയിസൈഡ് ചെയ്യുന്നു  .എന്നാല്‍  സൈഗോയും  ഷിമിസു എന്ന സൈനികനും  കൂടി അവിടുന്ന്  രക്ഷപ്പെടുന്നു . വെറുമൊരു  ബേക്കര്‍  ആയിരുന്ന  സൈഗോ  തന്റെ  ഭാര്യയോട്‌ കൊടുത്ത  വാക്ക്  പാലിക്കാനായി  മരണത്തിനു  കീഴാന്‍  ഒരുക്കമല്ലായിരുന്നു .സൈഗോയുടെ  അഡ്വഞ്ചറും ചിത്രം  പറയുന്നുണ്ട് . 
ചില ജാപ്പനീസ്  ക്ലാസിക്  അനിമേഷന്‍  ചിത്രങ്ങളില്‍ ആണ്  അമേരിക്കന്‍  ഷെല്ലിംഗിന്റെ  ഭീകരത  കണ്ടത്  .എന്നാല്‍  ഈ ഈസ്റ്റ്‌വുഡ്  ചിത്രത്തിലൂടെ  അതിന്റെ  നേര്‍ കാഴ്ച കാണാന്‍  സാധിച്ചു . 
അഞ്ചു  ദിവസം  കൊണ്ട്  ഇവോ ജിമ  പിടിച്ചെടുക്കാമെന്ന  പ്രതീക്ഷയില്‍  എത്തിയ  അമേരിക്കന്‍  സൈന്യത്തിന്  36  ദിവസത്തെ  നീണ്ട  പോരാട്ടം  സമ്മാനിച്ചാണ്  ഇവോ  ജിമ  വിട്ടു  കൊടുത്തത് . കുരിബയഷിയുടെ  സാമര്‍ത്ഥ്യത്തെയും  പ്ലാനിംഗിനെയും  ശത്രുക്കള്‍  വരെ  പുകഴ്ത്തിയിട്ടുണ്ട്  .കുരിബയാഷി യുദ്ധത്തില്‍  മരിച്ചെന്നു  പറയുന്നുണ്ടെങ്കിലും  മൃതദേഹം  ഇത്  വരെ  കണ്ടെത്താന്‍  സാധിച്ചിട്ടില്ല .
ജപ്പാനീസ്  ആക്ടര്‍സ്  എല്ലാം  നല്ല  പ്രകടനം  കാഴ്ച  വെച്ചിട്ടുണ്ട്  .ഫ്ലാഷ്ബാക്ക്  സീനുകളെല്ലാം  ഹൃദയസ്പര്‍ശിയായിരുന്നു . ക്ലിന്റ്  ഈസ്റ്റ്‌വൂഡിന്റെ  മികച്ച  ഡയരക്ഷന്‍  കൂടിയായപ്പോള്‍  മികച്ച  ഒരു  വാര്‍  ചിത്രമാണ്  പ്രേക്ഷകന്  ലഭിക്കുന്നത് .ക്ലിന്റ്  ഈസ്റ്റ്‌വുഡിനൊപ്പം  സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്  കൂടി  ചിത്രത്തിന്റെ   നിര്‍മാണത്തില്‍  പങ്കു  വഹിച്ചിട്ടുണ്ട്‌ . മികച്ച  ചിത്രത്തിനുള്ള  ഓസ്കാര്‍  നോമിനേഷനും   ലഭിച്ചിരുന്നു . 

വാര്‍  ,ഹിസ്റ്ററി  ചിത്രങ്ങള്‍  ഇഷ്ട്ടപ്പെടുന്നവര്‍  ഒരു കാരണവശാലും  മിസ്സാക്കരുത്  ഈ  ചിത്രം .

IMDB: 8/10
RT: 91%
                     

Million Dollar Baby (2004)

ക്ലിന്റ് ഈസ്റ്റ്വുഡിന്റെ മികച്ച ഡയറക്റ്റോറിയൽ  വർക്കുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് മില്യൻ ഡോളർ ബേബി. ഒരു ഫീമേല്‍  വേര്‍ഷന്‍  റോക്കി ആണ്  ഈ  ചിത്രത്തില്‍ നിന്നും  നിങ്ങള്‍   പ്രതീക്ഷിക്കുന്നതെങ്കില്‍  നിങ്ങള്‍ക്ക്  തെറ്റി .ഒരു  സ്പോര്‍ട്ട്  മൂവീ  എന്നതിലും  ഉപരി  കയ്പ്പും  മധുരവും  നിറഞ്ഞ  ജീവിതത്തെയാണ്  ചിത്രം  പ്രതിനിധാനം  ചെയ്യുന്നത് . ജീവിതത്തെ  പൊരുതി  ജയിക്കാന്‍  പ്രചോദനം  നല്‍കുന്നതോടൊപ്പം  വിധിയുടെ  ക്രൂരതയില്‍ പലപ്പോഴും  നിസഹനായി  നില്‍ക്കേണ്ടി  വരുന്ന  മനുഷ്യ  ജീവിതങ്ങളെയും ചിത്രം   വരച്ചു  കാണിക്കുന്നു .  പവര്‍ ഫുള്‍  ഫിലിം  മേക്കിംഗിന്റെ  ഏറ്റവും  മികച്ച  ഉദാഹരണമാണ്  മില്യണ്‍ ഡോളര്‍  ബേബി . ശക്തമായ  ഇമോഷണല്‍  രംഗങ്ങളില്‍  നിന്നും  ഒളിച്ചോടാന്‍  ആഗ്രഹിക്കുന്ന  പ്രേക്ഷകനാണ്  നിങ്ങളെങ്കില്‍  ഈ  ഫിലിം  നിങ്ങള്‍ക്കുള്ളതല്ല .മറിച്ചു  ജീവിത ഗന്ധിയായ  ചിത്രങ്ങളെ  ഇരുകയ്യും നീട്ടി  സ്വീകരിക്കുന്ന  പ്രേക്ഷകന്  മറക്കാനാകാത്ത  ഒരു  അനുഭവമായിരിക്കും  ഈ  ചിത്രം  സമ്മാനിക്കുന്നത്  .

നിശ്ചയ ധാര്‍ഡ്യം മാത്രം  കൈമുതലായുള്ള  മാഗി  എന്ന  31 കാരിയുടെ  കഥയാണ്  ചിത്രം  പറയുന്നത് .മിസൂറിയിലെ  ഒരു  ഹോട്ടലില്‍  വെയിട്രസ്  ആയി  ജോലി ചെയ്യുന്ന  മാഗിയുടെ  ചിരകാല അഭിലാഷം , അറിയപ്പെടുന്ന  ഒരു  ഫൈറ്റര്‍  ആയി  തീരുക  എന്നാണ് .     സ്വാര്തരായ  അമ്മയുടെയും  സഹോദരിമാരുടെയും  ഇടയില്‍  കഷ്ട്ടതകള്‍  നിറഞ്ഞ  ചുറ്റുപാടില്‍  വളര്‍ന്ന  മാഗി യെ   പലപ്പോഴും  ഒരു  ഫെയരി ടെയില്‍  കഥാപാത്രത്തെ  പോലെ  തോന്നിക്കാറുണ്ട് .
തന്റെ  ബോക്സിംഗ് പ്രാക്ടീസ്  മെച്ചപ്പെടുത്തുന്നതിനായി  മാഗി  ,ബോക്സിംഗ് ട്രെയിനര്‍  ആയ  ഫ്രാങ്കി നടത്തികൊണ്ട്പോകുന്ന ജിമ്മില്‍ പോകാന്‍  തുടങ്ങുന്നു . തന്നെ  ട്രെയിന്‍  ചെയ്യാന്‍  അവശ്യപ്പെടുന്ന  മാഗിയെ  ഫ്രാങ്കി  നിരുല്‍സാഹപ്പെടുത്തുകയാണ്  ചെയ്തത് . 31 ആം  വയസില്‍  ബോക്സിംഗ്  കരിയര്‍ തുടങ്ങുന്നതില്‍  പ്രത്യേകിച്ച്  ഭാവിയൊന്നും  ഇല്ലെന്നു  പറഞ്ഞു  മടക്കിയയച്ചിട്ടും   തന്റെ  ആഗ്രഹം  ഉപേക്ഷിക്കാന്‍  മാഗി  തയ്യാറല്ലായിരുന്നു.   ജിമ്മിലെ  പ്രാക്ടീസ് ദിവസവും  മുടക്കം കൂടാതെ  ചെയ്യുന്ന മാഗിയെ  പ്രോത്സാഹിപ്പിക്കാന്‍    ഫ്രാങ്കിയുടെ  ഒരേയൊരു  സുഹൃത്തും  പഴയ കാല ബോക്സറുമായ  എഡി  മാത്രമേ  ഉണ്ടായിരുന്നുള്ളൂ .അങ്ങനെയിരിക്കെ  ഫ്രാങ്കിയുടെ  പ്രതീക്ഷയായിരുന്ന  ബിഗ്‌ വില്ലി  ലിറ്റില്‍  അപ്രതീക്ഷിതമായി  മറ്റൊരു  മാനേജരുടെയൊപ്പം സൈന്‍ ചെയ്തത്  ഫ്രാങ്കിയെ  തളര്‍ത്തുന്നു . വൈകാതെ എഡിയുടെ  നിര്‍ബന്ധം  കാരണം   മാഗിയുടെ     ട്രെയിന്‍  ചെയ്യാന്‍  ഫ്രാങ്കി സമ്മതിക്കുന്നു  .  ബേസിക്സ്  മാത്രമേ  പഠിപ്പിക്കുകയുള്ളൂ  എന്നും  അതിനു  ശേഷം  മറ്റൊരു  മാനേജരെ  കണ്ടെത്തണമെന്നുമുള്ള  നിബന്ധനയുടെ  പുറത്താണ്  ഫ്രാങ്കി  ട്രെയിനിംഗ്  തുടങ്ങിയത് .

അങ്ങനെ  മാഗിയുടെ  ആദ്യഫൈറ്റിനായി  ഫ്രാങ്കി  ഒരു  മാനേജരെ  കണ്ടെത്തി കൊടുക്കുന്നു .എന്നാല്‍  അയാളുടെ  ബെസ്റ്റ്  ഫൈറ്ററിന്റെ  യൊപ്പം  തോല്‍ക്കാന്‍ വേണ്ടിയാണു  പരിശീലിപ്പിക്കുന്നത്  എന്നറിയുന്നതോടെ   ഫ്രാങ്കി  തന്നെ  മാഗിയുടെ  മാനേജര്‍  ആയി  പരിശീലനം  പുനരാരംഭിക്കുന്നു . ലൈറ്റ്  വെയ്റ്റ്  ചാമ്പ്യന്‍ഷിപ്പില്‍  വിജയിച്ചു മുന്നേറിയ  മാഗിയെ അടുത്ത പടിയെന്നോളം  വെല്‍റ്റര്‍ വെയിറ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക്   പങ്കെടുപ്പികുന്ന   റിസ്ക്‌  ഫ്രാങ്കി  ഏറ്റെടുക്കുന്നു .ഇതിനോടകം  ഫ്രാങ്കിയും  മാഗിയും  തമ്മില്‍  ഒരു  അച്ഛന്‍  മകള്‍  റിലേഷന്‍  ഉടലെടുത്തിരുന്നു  .തന്നെ  ഉപേക്ഷിച്ചു  പോയ  മകളുടെ  സ്ഥാനത്  ആണ്  ഫ്രാങ്കി  മാഗിയെ  കണ്ടത് . എല്ലാം  നല്ല  രീതിയില്‍  പോകവെയാണ് അപ്രതീക്ഷിതമായി  കഥയുടെ  ഗതി  തന്നെ  തിരിച്ചു  വിട്ട  സംഭവം  അരങ്ങേറിയത് .

തൊട്ടു മുന്‍പത്തെ  വര്ഷം  ഇറങ്ങിയ  മിസ്റ്റിക്  റിവര്‍  എന്ന നിരൂപക പ്രീതി  നേടിയ  ചിത്രത്തെ  കവച്ചു  വെക്കുന്ന  തരത്തില്‍  ചിത്രത്തെ  ഒരുക്കാന്‍  ക്ലിന്റ്  ഈസ്റ്റ്‌വുഡിന്  കഴിഞ്ഞിട്ടുണ്ട് .ആ വര്‍ഷത്തെ  ബെസ്റ്റ്  പിക്ചര്‍ ഓസ്കാര്‍  അവാര്‍ഡ്‌  ചിത്രം  കരസ്ഥമാക്കി  .ബെസ്റ്റ് ഡയറക്ട്ടറിനുള്ള രണ്ടാമത്തെ  ഓസ്കാര്‍  അവാര്‍ഡ്‌  ഈസ്റ്റ്‌വുഡ് ഈ  ചിത്രത്തിലൂടെ  സ്വന്തമാക്കി . ഫ്രാങ്കി  എന്ന  ബോക്സിംഗ്  ട്രെയിനരുടെ  വേഷവും  ഈസ്റ്റ്‌വുഡ്  അതി മനോഹരമായി  അവതരിപ്പിച്ചു .ബെസ്റ്റ്  ആക്ടര്‍  നോമിനേഷന്‍  ലഭിച്ചെങ്കിലും വിന്‍  ചെയ്തില്ല . മോര്‍ഗന്‍  ഫ്രീമാന്‍  അവതരിപ്പിച്ച  എഡി എന്ന എക്സ് ബോക്സരുടെ  വേഷം  എപ്പോഴത്തെയും  പോലെ  മികച്ചതാക്കാന്‍  പുള്ളിക്ക്  സാധിച്ചു  ..ബെസ്റ്റ്  സപ്പോര്‍ട്ടിംഗ്  ആക്ടര്‍  ഓസ്കാര്‍  നേടാനും  സാധിച്ചു .
ഇനി  ചിത്രത്തിലെ  സ്റ്റാര്‍  പെര്‍ഫോമര്‍  ഹിലരി സ്വാങ്കിലെക്ക്  വരികയാണെങ്കില്‍  ,എക്സ്ട്രാ  ഓര്‍ഡിനറി  എന്നെ  വിശേഷിപ്പിക്കാന്‍  പറ്റൂ  .ബോഡി  ലാംഗ്വേജ്  കൊണ്ടും  അഭിനയ മികവു കൊണ്ടും  ആ റോള്‍  അനശ്വരമാക്കാന്‍  സ്വാങ്കിനു സാധിച്ചിട്ടുണ്ട് . ബെസ്റ്റ്  ആക്ട്രെസ്  അവാര്‍ഡ്‌  കിട്ടിയതില്‍  ഒട്ടും ആശ്ചര്യം  ഇല്ല . ചിത്രം  കണ്ടിറങ്ങുന്ന  പ്രേക്ഷകന്റെ  ഉള്ളില്‍ ഹൃദയം  നുറുങ്ങുന്ന  വേദനയായി  മാഗി  അവശേഷിക്കും .

ഒട്ടനേകം  സ്പോര്‍ട്സ്  ചിത്രങ്ങള്‍   നിങ്ങള്‍  കണ്ടിരിക്കാം  എന്നാല്‍  മില്യണ്‍  ഡോളര്‍  ബേബി  പോലൊരെണ്ണം  അപൂര്‍വമായി  സംഭവിക്കുന്നതാണ്  .
അനുഭവിച്ചറിയുക  ഈ  ഹോണ്ടിംഗ്  മാസ്റ്റര്‍പീസ്‌ .   

IMDB:8.1/10
RT: 91%

Wednesday, 27 May 2015

Two Mules for Sister Sara (1970)

മികച്ച  ഒരു  ടൈം പാസ്  എന്റര്‍ടൈനര്‍ . 
ക്ലിന്റ്  ഈസ്റ്റ്‌വുഡിന്റെ  മറ്റു  വെസ്റ്റേണ്‍  ചിത്രങ്ങളില്‍  നിന്നും  വിഭിന്നമായി  ഒരു  ലൈറ്റ്  സബ്ജെക്റ്റ്  ആണ്  ചിത്രം  കൈകാര്യം  ചെയ്യുന്നത് . അക്കാദമി  അവാര്‍ഡ്‌ ജേതാവ്   ഷര്ളി മക്ലെയ്ന്‍  ആണ്  ചിത്രത്തിലെ  പ്രധാന  കഥാപാത്രം  സിസ്റ്റര്‍  സാറയെ  അവതരിപ്പിച്ചത് .ഡോണ്‍  സീഗള്‍  ഈസ്റ്റ്‌വുഡ്  കൂട്ടുകെട്ടിലെ  രണ്ടാമത്തെ  ചിത്രം  വെസ്റ്റേണ്‍  ചിത്രങ്ങളുടെ  ആരാധകരെ  ത്രിപ്തിപെടുത്തും .

മെക്സിക്കോയില്‍  ഫ്രഞ്ച്  അധിനിവേശം  തുടരുന്ന  കാലഘട്ടത്തില്‍  ആണ്  ചിത്രം  പുരോഗമിക്കുന്നത് . ഗണ്‍  ഫൈറ്റര്‍  ഹോഗന്‍  ഒരു  മിഷന്‍ സംബന്ധിച്ച്  മെക്സിക്കന്‍  അതിര്‍ത്തി  കടക്കാന്‍  തീരുമാനിച്ചത് . യാത്രാ മദ്ധ്യേ  സാറ  എന്ന യുവതിയെ , പീഡിപ്പിക്കാന്‍  ശ്രമിച്ച  അക്രമികളില്‍  നിന്നും,  ഹോഗന്‍  രക്ഷപ്പെടുത്തുന്നു .  സാറ  ഒരു  കന്യാസ്ത്രീ  ആണെന്നും  ഫ്രെഞ്ച്  പടയോട്  പൊരുതുന്ന  മെക്സിക്കന്‍  വിപ്ലവകാരികളെ  സഹായിക്കാന്‍  വേണ്ടിയാണ്  ഈ  യാത്ര  എന്നും  ഹോഗന്‍  മനസിലാക്കുന്നു . വൈകാതെ  സാറക്ക്  എസ്കോര്‍ട്ട്  ആയി  ഹോഗനും  പുറപ്പെടുന്നു  . അവരുടെ  സാഹസികമായ  യാത്രക്കിടയില്‍  സാറയെ  സംബന്ധിച്ച്  എന്തൊക്കെയോ  നിഗൂഡതകല്‍  ഉണ്ടെന്നു  ഹോഗനു  തോന്നി തുടങ്ങുന്നു .

  ട്രബ്ലിള്‍ വിത്ത്‌  ഹാരി,  അപ്പാര്‍ട്ട്മെന്റ്  തുടങ്ങിയ  ചുരുങ്ങിയ  ചിത്രങ്ങള്‍  കൊണ്ട്  തന്നെ  എന്റെ  ഫാവോറൈറ്റ് കളില്‍  ഇടം  പിടിച്ച  നടിയാണ്  ഷര്‍ളി മക്ലെയ്ന്‍.ഈ  ചിത്രത്തിലെ  സാറയെന്ന കഥാപാത്രവും  മനോഹരമാക്കി  ചെയ്തിരിക്കുന്നു . ആല്‍കഹോളിക് ആയ  ഗണ്‍  ഫൈറ്റര്‍ ഹോഗന്‍  ആയി   ഈസ്റ്റ്‌വുഡ് തിളങ്ങിയെങ്കിലും  ഷര്ളി  ആണ്  ചിത്രത്തിന്റെ  കേന്ദ്ര ബിന്ദു  .ഇതേ  കാരണം  കൊണ്ട്  തന്നെ  പല ഈസ്റ്റ് വുഡ് ആരാധകരും  തഴഞ്ഞ  ഒരു  ചിത്രം  കൂടിയാണിത് . 
ഒരു  പെര്‍ഫെക്റ്റ്‌  ഫിലിം  അല്ല  ടൂ  മ്യൂള്‍  ഫോര്‍  സിസ്റ്റര്‍  സാറ . ഒരുപാട്  ഡൈനാമിറ്റ്  ചിത്രത്തില്‍  ഉപയോഗിക്ക്കുന്നുണ്ട്  .എന്നാല്‍ ഡൈനാമിറ്റ്  കണ്ടു പിടിച്ചത്  1867 ഇലും   ചിത്രം  നടക്കുന്ന  കാലഘട്ടം  1861- 1866 ആണെന്നതും  ഒരുപാട്  വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് .   
ക്രിടിക്സിന്റെ  ഇടയില്‍  ഭിന്നഭിപ്രയമുള്ള  ഈ  ചിത്രം  ഒരു  നല്ല  എന്റര്‍ടൈനര്‍  തന്നെയാണ്  .

IMDB: 7/10
RT: 78%

Tuesday, 26 May 2015

Dirty Harry Series


സ്പഗെട്ടി വെസ്റ്റേണ്‍  ചിത്രങ്ങളിലൂടെ ലോകമെമ്പാടും  ആരാധകരെ  സൃഷ്ട്ടിക്കാന്‍  കഴിഞ്ഞെങ്കിലും   ക്ലിന്റ് ഈസ്റ്റ്‌വുഡിന്  ഹോളിവുഡില്‍ ഒരു  സൂപ്പര്‍  സ്റ്റാര്‍  ഇമേജ്  ഉണ്ടാക്കി  കൊടുത്തത്    ഡര്‍ട്ടി  ഹാരി  സീരീസ് ആണ്  .   സാന്‍ഫ്രാന്‍സിസ്കോ  പോലിസ്  ഡിപാര്‍ട്ട്‌മെന്റിലെ  'ഡര്‍ട്ടി  ഹാരി'  എന്നറിയപ്പെടുന്ന ഹാരി  കാല്ലഹാന്‍   എന്ന  പോലീസ്  ഓഫിസറെ  കേന്ദ്ര കഥാപാത്രമാക്കി 1971  ഇല്‍  ഇറങ്ങിയ  ആദ്യ  ചിത്രം  പോലീസ് ചിത്രങ്ങള്‍ക്ക്  ഒരു  വഴിത്തിരിവായിരുന്നു . ആരെയും  കൂസലില്ലാത്ത  മേലധികാരികളോട് തട്ടിക്കയറുന്ന  നീതിമാനായ  പോലീസുകാരന്റെ  കഥ  പിന്നീട്  ഒരു  വിജയ  ഫോര്‍മുല  തന്നെയായി  മാറി  .. എന്തിനധികം  നമ്മുടെ  മലയാളത്തിലും  ഡര്‍ട്ടി  ഹാരി ടച്  ഉള്ള  ചിത്രങ്ങള്‍  നിരവധിയാണ്  .ഭരത്  ചന്ദ്രനും  ബല്‍റാമും  എല്ലാം  അതില്‍  പെടും .  

 ഒറിജിനല്‍  ഡര്‍ട്ടി ഹാരി  പുതിയ  ഒരു  തുടക്കമായിരുന്നു . നിരൂപക  പ്രശംസ  നേടിയ  ചിത്രം  ബോക്സ്‌ഓഫീസിലും  വന്‍  വിജയമായിരുന്നു . ചിത്രത്തിന്റെ  പാത  പിന്തുടര്‍ന്ന്  നാലു  സീക്വലുകള്‍  റിലീസ്  ആയി  . 

1. Dirty Harry (1971)

 ഹാരി കാല്ലഹാന്‍  , തന്റെ  കണ്ണിലൂടെ   നീതി,നിയമം   നടപ്പിലാക്കാന്‍  ഏതറ്റം  വരെ  പോകാനും   മടിയില്ലാത്ത  ഒരു  പോലിസുദ്യോഗസ്ഥന്‍  .   ഹീറോ എന്ന വിശേഷണത്തെക്കാള്‍  ചേരുന്നത്  ആന്റിഹീറോ  എന്ന്  പറയുന്നതാണ്.  .44  മാഗ്നം ഗണ്ണിനോടും    കൂളിംഗ്‌  ഗ്ലാസിനോടും  ഉള്ള  ഹാരിയുടെ  പ്രിയം  ചിത്രത്തില്‍  പ്രകടമാണ് . 
സ്കോര്‍പിയോ  എന്നു  സ്വയം  വിശേഷിപ്പിക്കുന്ന  ഒരു  സീരിയല്‍  കില്ലറിനെ  പിടി കൂടുകയാണ്  ഹാരിയുടെ  ഇപ്പോഴത്തെ  മിഷന്‍ . സ്കോര്‍പിയോ  യുടെ  ആദ്യ  ഇര  ഒരു  യുവതി  ആയിരുന്നു.   ആവശ്യപ്പെടുന്ന  തുക  കൈമാറിയില്ലെങ്കില്‍  ഓരോ  ദിവസവും  ഓരോ  ആളുകളെ  കൊല്ലും  എന്നാണ്   സ്കോര്‍പിയോ യുടെ  ഭീഷണി . ഒരു  കറുത്ത  വര്‍ഗക്കാരനെയും  പുരോഹിതനെയും  കൊല്ലാനാണ്  തന്റെ  പദ്ധതി  എന്ന  സൂചനയും  നല്‍കുന്നു . ഹാരിയെ  മിഷന്‍  ഏല്‍പ്പിക്കുമ്പോള്‍  മേയര്‍ക്കു  ഒട്ടും  തന്നെ  താല്പര്യമില്ലായിരുന്നു  ..കാരണം  ഹാരിയുടെ  വയലന്റ്  പെരുമാറ്റം  തന്നെ  .പറഞ്ഞ  പോലെ  കറുത്ത  വര്‍ഗക്കാരന്‍  കൊല്ലപ്പെടുന്നതോടെ  അടുത്ത  ഇര  പുരോഹിതന്‍  ആണെന്ന്  കണക്കു  കൂട്ടുന്ന  ഹാരി  കത്തോലിക്  ചര്‍ച്ചിന്  മുന്നില്‍  സ്കോര്‍പിയോക്ക്  വേണ്ടി  വല  വിരിക്കുന്നു . എന്നാല്‍ തലനാരിഴക്ക്  രക്ഷപ്പെടുന്ന  സ്കോര്‍പ്പിയോ  മറ്റൊരു  പെണ്‍കുട്ടിയെ  തട്ടിക്കൊണ്ടു  പോകുന്നു. ഇപ്രാവശ്യം  തുക  ഇരട്ടിയാണ്  ആവശ്യപ്പെടുന്നത് . 
സ്റ്റോറി  ലൈന്‍  പരിശോധിച്ചാല്‍  വളരെ  സിമ്പിള്‍  ആണ്  .പക്ഷെ  ചിത്രത്തെ  ഇന്റെരെസ്റിംഗ്  ആകുന്നത്  ക്ലിന്റ്  ഈസ്റ്റ്‌വൂഡിന്റെ സ്റ്റൈലിഷ്  പോലീസ്  റോളും  മൂര്‍ച്ചയുള്ള  സംഭാഷണങ്ങളും  ഒക്കെയാണ്  .ടെക്നിക്കല്‍  സൈഡില്‍ നിന്ന്  നോക്കിയാലും  ആ  കാലഘട്ടത്തിലെ  നൂതന  സാങ്കേതിക വിദ്യകള്‍  മേക്കിങ്ങില്‍  കാണാം  . 
ഡോണ്‍  സീഗള്‍  ആണ്  ചിത്രത്തിന്റെ  സംവിധായകന്‍. ഹാരിയുടെ  വേഷം  ചെയ്യാന്‍  ക്ലിന്റ്  ഈസ്റ്റ്‌വൂഡിന്  മുന്‍പ്  സ്റ്റീവ്  മക്ക്വീന്‍  ,റോബര്‍ട്ട്‌  മിച്ചം  തുടങ്ങിയവരെ  പരിഗണിച്ചിരുന്നു .  
.റിയല്‍ ലൈഫ്  സീരിയല്‍  കില്ലര്‍  ആയ  സോഡിയാക്  കില്ലരില്‍  നിന്നും  പ്രചോദനം  കൊണ്ടാണ്  വില്ലന്‍  കഥാപാത്രത്തെ  സൃഷ്ട്ടിച്ചത് . ചിത്രത്തില്‍  നിന്നും  പ്രചോദനം  കൊണ്ട്  നടന്ന  ചില  ക്രൈമുകളും  വാര്‍ത്തയായിരുന്നു  .

I know what you're thinking: "Did he fire six shots or only five?" Well, to tell you the truth, in all this excitement, I've kinda lost track myself. But being this is a .44 Magnum, the most powerful handgun in the world, and would blow your head clean off, you've got to ask yourself one question: 'Do I feel lucky?' Well, do ya, punk?
       
IMDB:7.8/10
RT;95% 

2.Magnum Force(1973)

ആദ്യ ഭാഗത്തോളം  വരില്ലെങ്കിലും  കൊള്ളാവുന്ന   ഒരു  സീക്ക്വല്‍ . 
ഇത്തവണ  ഹാരിക്ക്  നേരിടേണ്ടത്  ഒരു  സംഘം  ചെറുപ്പക്കാരായ പൊലീസുകാരെയാണ് . നിയമത്തില്‍  നിന്നും  രക്ഷപ്പെടുന്ന  ക്രിമിനലുകളെ  തിരഞ്ഞു  പിടിച്ചു  കൊല്ലുന്നത്  ആണ്  അവരുടെ  രീതി  . നിയമത്തോടും  നീതി വ്യവസ്തയോടും   ഹാരിക്ക്  അമര്‍ഷം ഉണ്ടെങ്കിലും  ഇങ്ങനെയുള്ള   എക്സ്ട്രീം  കാഴ്ചപ്പാടിനോട്  താല്പര്യമില്ലെന്ന്  ചിത്രത്തിലൂടെ  മനസിലാക്കാം .  
പരമ്പരയിലെ  രണ്ടാമത്തെ  ചിത്രം  സംവിധാനം  ചെയ്തത്  ടെഡ്  പോസ്റ്റ്‌  ആണ് . ഫസ്റ്റ്  പാര്‍ട്ടിനെ അപേക്ഷിച്ച്  കുറച്ചു  കൂടി  ഫാസ്റ്റ്  പേസ്ഡ് ആണ്  ചിത്രം . സീരീസിലെ  ഏറ്റവും  ദൈര്‍ഘ്യം  കൂടിയ  ചിത്രവും  ഇത്  തന്നെ . 
ഒരു  സ്റ്റൈലിഷ്  ആക്ഷന്‍  ഇന്‍വെസ്റ്റിഗേഷന്‍  ത്രില്ലെര്‍ . 
Man's got to know his limitations

IMDB:7.2
RT:80%

3.Enforcer(1976)

ഒഴിവാക്കാവുന്ന  ചിത്രം . 
പ്യൂപിള്‍സ്  റെവലൂഷ്യണറി  സ്ട്രൈക്ക്  ഫോര്‍സ്  എന്നൊരു  ടെററിസ്റ്റ്  സംഘടന  നഗരത്തില്‍  സജീവമാകുന്നു  .ഹാരിയുടെ  പാര്‍ട്ണര്‍  അവരെ  പിടികൂടാന്‍  ശ്രമിക്കുന്നതിനിടയില്‍  കൊല്ലപ്പെടുന്നു .  ഹാരി പുതിയ  ഫീമെയില്‍  പാര്‍ട്ട്‌നറിനൊപ്പം  പ്രതികളെ കണ്ടെത്താന്‍  ശ്രമിക്കുന്നു .
ഒറിജിനലിന്റെ  വില  കളയാന്‍  പടച്ചു  വിടുന്ന  സീക്വലുകള്‍ക്ക്  ഉദാഹരണമായി  പറയാം  ഇതിനെ .

IMDB:6.8/10
RT:78%

4.Sudden Impact (1983)

ക്ലിന്റ്  ഈസ്റ്റ്‌വുഡ്  തന്നെ  സംവിധാനം  ചെയ്ത  ഡര്‍ട്ടി  ഹാരി  ഫിലിം . Go ahead ,make my day എന്ന പ്രശസ്ത  ഡയലോഗ് ഈ  ചിത്രത്തിലാണ് . ഒരു  സാധാ  ആക്ഷന്‍  ചിത്രം  എന്നതിലും  ഉപരി  ഒന്നുമില്ല  ചിത്രത്തില്‍ . സാന്‍ഡ്ര ലോക്ക്  ആണ്  ചിത്രത്തിലെ  നായിക. 
കൂട്ട  ബലാത്സംഗത്തിനു  ഇരയായ  ജെന്നിഫര്‍  സ്പെന്‍സര്‍  വര്‍ഷങ്ങള്‍ക്കു  ശേഷം  നടത്തുന്ന  പ്രതികാര  നടപടികളിലൂടെ  ചിത്രം  മുന്നോട്ടു  പോകുന്നു .ഈ  കൊലപാതകങ്ങളുടെ  അന്വേഷണ  ചുമതല  ഹാരിക്ക്  ആണ് .   ഹാരിയുടെ  ഹീറോയിസം  കാണിക്കാനായി  എടുത്ത  ഒരു  ചിത്രം  ..അതിനു  മുകളില്‍  ഒന്നുമില്ല .

IMDB:6.6/10

5.The Dead Pool(1988)

അവസാനമായി  ഇറങ്ങിയ  ഡര്‍ട്ടി  ഹാരി  ഫിലിം  .പരമ്പരയിലെ  മറ്റു  ചിത്രങ്ങളില്‍  നിന്നും  മാറി  സഞ്ചരിക്കാന്‍  ശ്രമിച്ചിരിക്കുന്നു  സംവിധായകന്‍ .ഒരു  ടൈം പാസ്  ചിത്രം  

പീറ്റര്‍  സ്വാന്‍  എന്ന ഫിലിം  ഡയറക്ടര്‍  ക്രിയേറ്റ്  ചെയ്ത  ഒരു  നിരുപദ്രവ  ഗെയിം  ആണ്  ഡെഡ്  പൂള്‍ . ലിസ്റ്റില്‍  പരാമര്‍ശിച്ച  സെലിബ്രിറ്റികളെ  സ്വാനിന്റെ  ആരാധകന്‍  ആയ  ഒരു  സൈക്കോപാത്ത്  സീരിയല്‍  കില്ലര്‍  കൊലപ്പെടുത്തുന്നു . ഹാരിയുടെ  പേരും  ലിസ്റ്റില്‍  ഉണ്ട് .
ലിയാം  നീസണ്‍ ,ജിം  കാരി  തുടങ്ങിയവരും  ചിത്രത്തില്‍ മുഖം  കാണിച്ചിട്ടുണ്ട് . 

IMDB :6.3/10
__________________________________________________________

പരമ്പരയിലെ  മറ്റു  ചിത്രങ്ങള്‍  ഒന്നും  കണ്ടില്ലെങ്കിലും  ഡര്‍ട്ടി  ഹാരി  ഒറിജിനല്‍  ഫിലിം  മിസ്സ്‌  ആക്കരുത്  .. മാഗ് നം  ഫോര്‍സ്   കൊള്ളാവുന്ന ഒരു   സീക്ക്വല്‍  ആണ് .ബാക്കിയെല്ലാം  നിങ്ങളുടെ  സ്വന്തം  ഗ്യാരണ്ടിയില്‍  കാണുക 

Saturday, 23 May 2015

Dollars Trilogy


സെര്‍ജിയോ  ലിയോണിന്റെ  ലോക പ്രശസ്ത സ്പാഗെട്ടി  വെസ്റ്റേണ്‍  ചിത്രങ്ങളായ എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളര്‍ ,ഫോര്‍  എ  ഫ്യൂ ഡോളര്‍ മോര്‍ ,ഗുഡ്  ബാഡ് ആന്‍ഡ്‌  അഗ്ലി  എന്നീ  ചിത്രങ്ങളെയാണ്  ഡോളര്‍  ട്രിളോജി / മാന്‍  വിത്ത്‌ നോ നെയിം ട്രിളോജി എന്ന്  വിശേഷിപ്പിക്കുന്നത് .ട്രിളോജി  എന്ന്  വിളിക്കുന്നുണ്ടെങ്കിലും  കഥയില്‍  കാര്യമായ  സാമ്യങ്ങള്‍  ഒന്നും  കാണാന്‍  കഴിയില്ല . 3  ചിത്രത്തിലും  ക്ലിന്റ്  ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച    ഒരേ  സ്വഭാവമുള്ള    നായക കഥാപാത്രം  ആണ് ഇത്  മൂന്നിനെയും ബന്ധിപ്പിക്കുന്ന   ഒരു  കോമണ്‍  ഫാക്ടര്‍ . പേര് വെളിപ്പെടുത്താത്ത  കഥാപാത്രമാണെങ്കിലും മൂന്നു  ചിത്രത്തിലും   യഥാക്രമം ജോ ,മാന്‍കൊ ,ബ്ലോണ്ടി എന്നീ വിളിപേരുകള്‍  പരാമര്‍ശിക്കുന്നുണ്ട് . ഡോളര്‍ ട്രിളോജിയുടെ വിജയത്തിന് ഇതിലെ  ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ വഹിച്ച  സ്ഥാനം  ചെറുതല്ല .

 . 

A Fistful of Dollars (1964)
_____________________

അകിറ  കുറസോവയുടെ  'യോജിമ്പോ 'എന്ന  സമുറായ്  ക്ലാസിക്കിന്റെ  റീമേക്ക്  ആയിരുന്നു  എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളര്‍ .യോജിമ്പോയെ  വളരെ    സ്റ്റൈലിഷ്  ആയ  ഒരു  വെസ്റ്റേണ്‍  ചിത്രമാക്കി  ഒരുക്കാന്‍    ലിയോണിനു  സാധിച്ചു . ക്ലിന്റ്  ഈസ്റ്റ്‌വൂഡ്  എന്ന നടനെ  അന്താരാഷ്ട്ര  തലത്തില്‍  ശ്രദ്ധിക്കാന്‍  തുടങ്ങിയത്  ഈ  ചിത്രം  മുതല്‍  ആയിരുന്നു . ചിത്രത്തിലെ  മികച്ച  ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കിന്റെ  അകമ്പടിയോടെയുള്ള  പല  രംഗങ്ങളും  വീണ്ടും  വീണ്ടും  കാണാന്‍  താല്പര്യം  ജനിപ്പിക്കുന്നവയാണ് .

മെക്സിക്കന്‍  അതിര്‍ത്തിക്കടുത്തുള്ള  സാന്‍  മിഗ്വല്‍ എന്ന  പട്ടണത്തിലേക്ക്  ഒരു  അപരിചിതന്‍  (ക്ലിന്റ്  ഈസ്റ്റ്‌വുഡ് ) എത്തുന്നു .   4 പേരെ  കൊല്ലുന്നതോടെ  അയാളുടെ  വേഗതയും  കൃത്യതയും  അവിടെ  സംസാര വിഷയമാകുന്നു .   ടൌണിന്റെ  നിയന്ത്രണം ഏറ്റെടുക്കുവാനായി   അവിടെയുള്ള  രണ്ടു  ഫാമിലികള്‍  തമ്മിലുള്ള  പോരാട്ടങ്ങളെ  പറ്റി സത്ര നടത്തിപ്പുകാരനില്‍ നിന്നും  അയാള്‍  അറിയുന്നു . ഡോണ്‍  മിഗ്വല്‍ ,എസ്റ്റബാന്‍ ,രാമോണ്‍ എന്നീ     റോജോ  സഹോദരന്മാര്‍  ഒരു  ഭാഗത്തും ജോണ്‍  ബാക്സ്റ്ററിന്റെ ഷെരിഫ്  ഫാമിലി  മറുഭാഗത്തും .രണ്ടു  കൂട്ടരും തന്നെ  അവരുടെയൊപ്പം  ചേര്‍ക്കാന്‍  ശ്രമിക്കുമെന്നറിയാവുന്ന  അയാള്‍  രണ്ടു  ഭാഗത്തും  നിന്ന്  കളിക്കാന്‍ തുടങ്ങുന്നു . അങ്ങനെയിരിക്കെ  മെക്സിക്കന്‍  പട്ടാളക്കാര്‍  ഗോള്‍ഡ്‌  ട്രാന്‍സ്പോര്‍ട്ട്  ചെയ്യുന്നുണ്ടെന്നരിയുന്ന  രാമോണ്‍  പട്ടാളക്കാരെ  പതുങ്ങിയിരുന്നു  കൂട്ട  കുരുതി  നടത്തുന്നു . എന്നാല്‍ ഇതെല്ലാം  കണ്ടു  കൊണ്ടിരുന്ന  അപരിചിതന്‍ ഗോള്‍ഡ്‌  സ്വന്തമാക്കാനുള്ള  പദ്ധതികള്‍  തയ്യാറാക്കുന്നു . ഇതിനോടൊപ്പം  തന്നെ  രാമോണ്‍  തടവില്‍  പാര്‍പ്പിച്ച  ഒരു  സ്ത്രീയെ  അവളുടെ  ഭര്‍ത്താവിന്റെയും കുട്ടിയുടെയും  പക്കലേക്ക്  എത്തിക്കാനും  അയാള്‍  ശ്രമിക്കുന്നു .

ക്ലിന്റ്  ഈസ്റ്റ്‌വുഡ്  എന്ന നടനെ  ഏറ്റവും  സ്റ്റൈലിഷ്  ആയി  കണ്ടത്  ഈ  ചിത്രത്തില്‍  ആണ് . ഒരുപാടു  മികച്ച  സംഭാഷണങ്ങളും  കോരിത്തരിപ്പിക്കുന്ന  രംഗങ്ങളുമുണ്ട്  ചിത്രത്തില്‍ . രാമോണ്‍  ആയി  അഭിനയിച്ച     Gian Maria Volonte യും  നന്നായിരുന്നു .യോജിമ്പോ  കണ്ട  പ്രേക്ഷകരാണ്  നിങ്ങള്‍  എങ്കില്‍  കൂടിയും  ഈ  ചിത്രം  നിങ്ങള്‍ക്കിഷ്ട്ടപ്പെടും .

കുറഞ്ഞ  ബജറ്റില്‍  ഒരുക്കിയ  ചിത്രം പക്ഷെ  വലിയ  വിജയമായിരുന്നു  ബോക്സ്‌ഓഫിസില്‍ . ഒരു  നിമിഷം  പോലും  ബോറടിപ്പിക്കാത്ത  ഒരു  മികച്ച  എന്റര്‍ടൈനര്‍ .

IMDB: 8.1/10
RT: 98%

For a Few Dollars More(1965)
________________________

എ ഫിസ്റ്റ്ഫുള്‍  ഓഫ് ഡോളര്‍ ഇറങ്ങി ഇറ്റലിയില്‍  വിജയമായി കൊണ്ടിരിക്കുമ്പോള്‍  തന്നെ  അടുത്ത  പ്രോജെക്റ്റിനു  ലിയോണ്‍  പദ്ധതികള്‍  ആരംഭിച്ചിരുന്നു .ഈ ചിത്രത്തിലും  ഈസ്റ്റ്‌വുഡിനെ അഭിനയിപ്പിക്കാന്‍  സമ്മതിപ്പിക്കണം . ലിയോണിനൊപ്പം  അഭിനയിച്ച കഴിഞ്ഞ  ചിത്രം  കാണാതെ  മറ്റൊരു  ചിത്രത്തില്‍  അഭിനയിക്കാന്‍  ഈസ്റ്റ്‌വുഡ്  തയ്യാറായിരുന്നില്ല . അമേരിക്കന്‍  വേര്‍ഷന്‍  ഇറങ്ങിയിട്ട്  പോലുമില്ലായിരുന്നു  അന്ന് . അണിയറ  പ്രവര്‍ത്തകര്‍  ഒരു  ഇറ്റാലിയന്‍  ഭാഷാ പ്രിന്റ്‌  ഈസ്റ്റ്‌വുഡിന്  എത്തിച്ചു  കൊടുക്കുകയുണ്ടായി . തന്റെ  സുഹൃത്തുകള്‍ക്കൊപ്പം  ചിത്രം  കണ്ട  ഈസ്റ്റ്‌വുഡിന്  ഭാഷ ഒന്നും  മനസിലായെങ്കിലും  ചിത്രം  വളരെ  ഇഷ്ട്ടപ്പെട്ടു . വൈകാതെ  തന്നെ  നെക്സ്റ്റ്  പ്രോജക്റ്റില്‍  അഭിനയിക്കാന്‍  സമ്മതം മൂളുകയും  ചെയ്തു .
ആദ്യ  ഭാഗതിനെക്കാള്‍  വലിയ  വിജയമായിരുന്നു  ഈ  ചിത്രം  കൈവരിച്ചത് . കഴിഞ്ഞ  ചിത്രം  പോലെ  തന്നെ  മികച്ച ബാക്ഗ്രൌണ്ട്  സ്കോറും  സംഭാഷണങ്ങളുമെല്ലാം  ഇതിലും  ഉണ്ടായിരുന്നു . ആദ്യ  പാര്‍ട്ടില്‍  ഒരു  ഗണ്‍ ഫൈറ്റര്‍  മാത്രമായിരുന്നു  ഈസ്റ്റ്‌വുഡ്  അവതരിപ്പിച്ച  കഥാപാത്രം  എങ്കില്‍  ഇതവണ  ഒരു  ബൌണ്ടി  ഹണ്ടര്‍  കൂടിയാണ്  . ക്ലിന്റ്  ഈസ്റ്റ്‌വൂഡിനൊപ്പം  ഇത്തവണ  ലീ വാന്‍ ക്ലീഫും  സ്ക്രീന്‍  പങ്കിടുന്നുണ്ട്‌ .മാന്‍കൊ എന്നാണ്  ഈസ്റ്റ്‌വുഡിന്റെ  കഥാപാത്രത്തെ  ചിത്രത്തില്‍  അഭിസംബോധന  ചെയ്യുന്നത് .

എല്‍ ഇന്‍ഡിയോ  എന്ന  കുപ്രസിദ്ധനായ  കൊള്ളത്തലവനെ പിടികൂടാനായി   മാന്‍കൊ ,   കേണല്‍  ഡഗ്ലസ് ബാള്‍ട്ടിമോര്‍    എന്നീ  ബൌണ്ടി  ഹണ്ടര്‍സ് ഒരുമിക്കുന്നു .  മുന്‍പ്  മറ്റൊരു  ബൌണ്ടി  ഹണ്ടിംഗിനിടയില്‍  ആയിരുന്നു   ഇരുവരും കണ്ടു  മുട്ടിയത് . കേണല്‍  ഡഗ്ലസ്  പിന്തുടര്‍ന്ന  ടാര്‍ഗെറ്റിനെ  ലക്ഷ്യമാക്കി  മാന്‍കൊ  എത്തുന്നതോടെ  ഇരുവരും  ആദ്യമൊന്നു  കോര്‍ത്തെങ്കിലും  പിന്നീട്  എല്‍  ഇന്‍ഡിയോ  എന്ന ശക്തനായ കൊള്ളക്കാരനെ  നേരിടുന്നതിനായി  ഒരുമിച്ചു  പ്രവര്‍ത്തിക്കാന്‍  തീരുമാനിക്കുകയായിരുന്നു . മാന്‍കൊ  സംഘത്തില്‍  ഒരാളായി  ഇന്‍ഡിയോയുടെ  വിശ്വാസം  പിടിച്ചു  പറ്റുന്നു . ഇന്‍ഡിയോ  വളരെ  അപകടകാരിയാണെന്ന്  മാന്‍കൊ  കുറഞ്ഞ  നാളുകള്‍  കൊണ്ട് തന്നെ  മനസിലാക്കുന്നു . അങ്ങനെയിരിക്കെ  എല്‍ പാസോയിലെ ബാങ്ക്  കൊള്ളയടിക്കാന്‍  ഇന്‍ഡിയോ  പദ്ധതിയിടുന്നു . കൊള്ളയടിച്ച  സേഫ്  തുറക്കാന്‍  കഷ്ട്ടപ്പെടുന്ന  ഇന്‍ഡിയോയെ  സഹായിച്ചു  കൊണ്ട്  കേണല്‍  ഡഗ്ലസും സംഘത്തില്‍  കയറി  പറ്റുന്നു . മാന്‍കോയും  ഡഗ്ലസും  ബാങ്ക്  മണി കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ  പിടിയിലാകുന്നു . ഒരുപാട്  മര്‍ദനമേറ്റ്  അവശരായ അവരെ  മോചിപ്പിക്കാന്‍ വന്ന  ആളെ  കണ്ടു  അവര്‍  അത്ഭുതപ്പെടുന്നു  .  എല്‍  ഇന്‍ഡിയോയുടെ വലം  കൈയ്യായ  നിനോ . എല്‍  ഇന്‍ഡിയോ യുടെ  പദ്ധതി എന്താണെന്നു  ഒരു  പിടിയുമില്ലാതെ  ഇരുവരും  അവിടെ നിന്ന്  രക്ഷപ്പെടുന്നു . പിന്നീട്  രസകരമായ  മുഹൂര്‍ത്തങ്ങളിലൂടെ  കഥ  സഞ്ചരിക്കുന്നു .

മുന്‍ചിത്രത്തെ   പോലെ  തന്നെ ഒരു  ഈസ്റ്റ്‌വുഡ് ഷോ  ആയിരുന്നു ഈ  ചിത്രവും . ലീ വാന്‍  ക്ലീഫ്  കേണല്‍  ഡഗ്ലസായി  മികച്ചു  നിന്നപ്പോള്‍  ഇത്തവണയും  വില്ലന്‍  വേഷം  മനോഹരമാക്കാന്‍  Gian Maria Volonte ക്ക് സാധിച്ചു .
എ ഫിസ്റ്റ് ഫുള്‍  ഓഫ്  ഡോളറും  ,ഫോര്‍  എ ഫ്യൂ  മോര്‍  ഡോളറും  ഇറ്റലിയില്‍  വന്‍  ഹിറ്റ്  ആയിരുന്നെങ്കിലും  1967 ഇല്‍ ഗുഡ് ബാഡ് ആന്‍ഡ്‌  അഗ്ലി യുടെ  US റിലീസിന്  ശേഷമാണു  വേള്‍ഡ്  വൈഡ്  ശ്രദ്ധിക്കപ്പെട്ടത് .ബാക്കിയെല്ലാം  ചരിത്രം .

IMDB:8.3/10
RT:94%


The Good ,the Bad and the Ugly (1966)
_______________________________

ദി ഗുഡ് ദി ബാഡ് ആന്‍ഡ്‌ ദി അഗ്ലി യെ  കുറിച്ച്  കേട്ടിട്ടില്ലാത്തവര്‍   വിരളമായിരിക്കും .1966 ഇല്‍ ഇറങ്ങിയ ഈ   സ്പഗെട്ടി  വെസ്റ്റേണ്‍  ഇതിഹാസം  ,ട്രിളോജിയിലെ ഏറ്റവും  മികച്ചതായി  അറിയപ്പെടുന്നു . ചിത്രത്തിന്റെ  പോപുലാരിറ്റിക്ക് ഇതിലെ  ബാക്ഗ്രൌണ്ട് മ്യൂസിക്‌  വഹിച്ച  പങ്ക്  ചെറുതല്ല.  മറ്റു  രണ്ടു  ചിത്രങ്ങളുടെ  പ്രീക്വല്‍  ആണ്  ഇതെന്നൊരു  വാദമുണ്ട് .     ഇപ്പോഴും  imdb ടോപ്‌ 250 യില്‍  എട്ടാം  സ്ഥാനം  അലങ്കരിക്കുന്നു  ഈ ചിത്രം . ക്ലിന്റ്  ഈസ്റ്റ്‌വുഡ് ,ലീവാന്‍  ക്ലീഫ് .എലി വാല്ലച്  എന്നിവരാണ്‌  ടൈറ്റില്‍ സൂചിപ്പിക്കുന്ന ഗുഡ് , ബാഡ് ,അഗ്ലി  എന്നീ റോളുകളില്‍ സ്ക്രീനില്‍  പ്രത്യക്ഷപ്പെടുന്നത് .

അമേരികന്‍  അഭ്യന്തരയുദ്ധകാലഘട്ടത്തില്‍  ബ്ലോണ്ടി (ഗുഡ് ),ടുകോ (അഗ്ലി ) ഏഞ്ചല്‍ ഐസ് (ബാഡ് ) എന്നീ  ഗണ്‍ ഫൈറ്റര്‍സ് കാണാതായ  നിധി  തേടി  പോകുന്നതാണ്  ചിത്രത്തിന്റെ  ഇതിവൃത്തം .  ടുകോ യും  ബ്ലോണ്ടിയും  ഒരുമിച്ചാണ്  യാത്രയെങ്കിലും  രണ്ടു  പേര്‍ക്കും  പരസ്പരവിശ്വാസം ഇല്ല .ഇവര്‍  തമ്മിലുള്ള  ക്യാറ്റ്  ആന്‍ഡ്‌  മൗസ്  ഗെയിം  ആണ്  ചിത്രത്തെ  രസകരമാക്കുന്നത് .ഏഞ്ചല്‍ ഐസ്  ഇടക്കൊക്കെ  ഇവരുടെ  കുറുകെ  വരുന്നുണ്ട് . നിധി  തേടിയുള്ള  മൂവരുടെയും  അഡ്വഞ്ചറുകള്‍ക്കിടയില്‍  ഒട്ടനേകം  ഓര്‍മയില്‍  തങ്ങി നില്‍ക്കുന്ന   രംഗങ്ങള്‍  ചിത്രം  സമ്മാനിക്കുന്നുണ്ട് .ചിത്രത്തിന്റെ  കഥയിലേക്ക്  അധികം  കടക്കുന്നില്ല  .എന്തെന്നാല്‍  ഇത്  പറഞ്ഞരിയേണ്ട  ഒന്നല്ല ..അനുഭവിച്ചറിയേണ്ട  ചിത്രമാണ്‌ .

ക്ലിന്റ്  ഈസ്റ്റ്‌വുഡ് പതിവ്  പോലെ  തനതായ മാനറിസങ്ങളിലൂടെ  തന്റെ  റോള്‍  അനശ്വരമാക്കിയപ്പോള്‍  ലീവാന്‍  ക്ലീഫും ഏഞ്ചല്‍ ഐസ്  ആയി  മികച്ചു  നിന്നു . എന്നാല്‍ ചിത്രത്തില്‍ ഏറ്റവും  മികച്ചു  നിന്നത്  അഗ്ലി  ആയി  അല്ലെങ്കില്‍  ടുകോ  ആയി  അഭിനയിച്ച  എലി  വാല്ലച്  ആണ് .പുള്ളിയുടെ  ചിരിയും  സംഭാഷണങ്ങളും  ഭാവങ്ങളും  ഒക്കെയും  ആ  കഥാപാത്രത്തിന്റെ  മാറ്റ്  കൂട്ടി . 

ചിത്രം  കണ്ട  ഒരാള്‍ക്കും  ഇതിന്റെ  ക്ലൈമാക്സ്‌  ജന്മത്  മറക്കാന്‍  കഴിയില്ല . 50  വര്‍ഷങ്ങള്‍ക്കിപ്പുറവും  ആ  ക്ലൈമാക്സ്‌  ഒരു  അത്ഭുതമായി നില  കൊള്ളുന്നു . ആക്ടിംഗ് ,സംവിധാനം ,ബാക്ഗ്രൌണ്ട് സ്കോര്‍ , ക്ലൈമാക്സ്‌  തുടങ്ങി  എല്ലാം  കൊണ്ടും  മികച്ചു  നില്‍ക്കുന്ന  ഒരപൂര്‍വ  വെസ്റ്റേണ്‍  ക്ലാസിക് .

ഞാന്‍  വീണ്ടും  വീണ്ടും  കാണുന്ന  ചിത്രങ്ങളില്‍  ഒന്നാണ്  ദി ഗുഡ് ദി  ബാഡ്  ആന്‍ഡ്‌  ദി അഗ്ലി . ഇതിനു  ഒരു  കൊറിയന്‍  റീമേക്ക്  ഉണ്ട്  .ഒറിജിനലിന്റെ  ഏഴയലത്ത്  വരില്ലെങ്കിലും  കൊള്ളാവുന്ന  ചിത്രം  തന്നെയാണ്  അതും . 

ഒരു കാരണവശാലും  മിസ്‌  ആക്കരുത്  ഈ  ചിത്രം . 

IMDB: 8.9/10 
RT: 97% 
______________________________________________________________________
ഡോളര്‍  ട്രിളോജി  യിലെ  മൂന്നു  ചിത്രവും  കണ്ടിരിക്കെണ്ടത്  തന്നെയാണ് . ട്രിളോജി എന്ന്  കേട്ട് ഒന്ന്  മറ്റൊന്നിന്റെ  തുടര്‍ച്ചയാണെന്ന്  തെറ്റിദ്ധരിക്കണ്ട .  മൂന്നും തമ്മില്‍  കഥാപരമായി ഒരു  ബന്ധവുമില്ല . 

Mystic River (2003)

2003  ഇല്‍  ക്ലിന്റ്  ഈസ്റ്റ്‌വുഡ്  ഒരുക്കിയ  ട്രാജിക്  ഫിലിം  ആണ്  മിസ്റ്റിക്  റിവര്‍ . ഞെട്ടിക്കുന്ന  യാഥാര്‍ഥ്യങ്ങളിലേക്ക്  നിഗൂഡമായ  വഴികളിലൂടെ  പ്രേക്ഷകനെ  കൈ പിടിച്ചു  കൊണ്ട്  പോവുകയാണ്  ഈസ്റ്റ്‌വുഡ്  ചിത്രത്തിലൂടെ . ഇതേ  പേരിലുള്ള  ബെസ്റ്റ് സെല്ലര്‍  നോവലിന്റെ  ചലച്ചിത്രവിഷ്ക്കാരം  ഒട്ടും   തീവ്രത  കുറയാതെ  അവതരിപ്പിക്കുന്നതില്‍  സംവിധായകന്‍   വിജയിച്ചിട്ടുണ്ട്.പ്രേക്ഷക  മനസിനെ പിടിച്ചുലക്കുന്ന  തരത്തിലാണ്  ഈ  മര്‍ഡര്‍ മിസ്റ്ററി  ചിത്രം  ഒരുക്കിയിരിക്കുന്നത്   .

1975 ബോസ്റ്റണ്‍  നഗരം , മിസ്റ്റിക്  നദിക്കു  സമീപമുള്ള  അയല്പക്കത്തില്‍  സ്ട്രീറ്റ്  ഹോക്കി  കളിച്ചു  കൊണ്ടിരിക്കുകയാണ്  കുട്ടികളായ  ഡേവ് ,ജിമ്മി ,ഷോണ്‍ . കളിക്കിടെ   ഓവുചാലില്‍  ബോള്‍ മിസ്സ്‌  ആകുന്നതോടെ  കുട്ടികളുടെ  ശ്രദ്ധ തൊട്ടടുത്ത്  പുതുതായി  നിര്‍മിച്ച  ഫുട്പാത്തിലെ  സിമന്റില്‍  പേര്  എഴുതി  കളിക്കുന്നതിലേക്ക്  തിരിയുന്നു  .    അവരുടെ അരികില്‍   ഒരു  കറുത്ത  കാര്‍  ബ്രേക്കിട്ടു  നിന്നത് അപ്പോഴാണ്  . കാറില്‍  നിന്നിറങ്ങിയ  ആള്‍  പോലീസുകാരനെന്ന  വ്യാജേന  കുട്ടികളെ  ചോദ്യം  ചെയ്യുകയും  കുട്ടികളില്‍  ഒരാളായ  ഡേവിനെ  കാറില്‍  കയറ്റി  കൊണ്ട് പോവുകയും  ചെയ്യുന്നു .ഡേവിനെ അവര്‍  കൊണ്ട്  പോയത്  ഒരു  പഴയ  കെട്ടിടത്തിലേക്ക്  ആയിരുന്നു .  ആ  ചൈല്‍ഡ്  മൊളെസ്റ്റര്‍സില്‍  നിന്നും     ലൈംഗിക  പീഡനത്തിനു  ഇരയാകുന്ന  ഡേവ്  നാലാം  ദിവസം  അവരില്‍  നിന്നും  രക്ഷപ്പെടുന്നു . ഈ  ട്രാജെഡി   കുട്ടികള്‍ക്കിടയില്‍  വലിയ  ഒരാഘാതമാണ് സൃഷ്ട്ടിക്കുന്നത്  .
ആ  സംഭവത്തിന്‌  ശേഷം  28  വര്‍ഷങ്ങള്‍  പിന്നിട്ടിരിക്കുന്നു .  എക്സ് കണ്‍വിക്റ്റ്  ആയ  ജിമ്മി  ഇപ്പോള്‍  ബോസ്റ്റണില്‍  തന്നെ  ഒരു  ഡ്രഗ്  സ്റ്റോര്‍  നടത്തുകയാണ്  .19 വയസുകാരി  മകള്‍  കാറ്റി സഹായത്തിനുണ്ട് . ഡേവ്  ആകട്ടെ  ഒരു  ബ്ലൂകോളര്‍  ജോലിക്കാരനാണിപ്പോള്‍ .പക്ഷെ  പഴയ  സംഭവത്തിന്റെ  ഭീകരത  ഇപ്പോഴും  ഡേവിനെ  അലട്ടുന്നുണ്ട് .ഷോണ്‍  ഇപ്പോള്‍ ഒരു  ഡിറ്റക്ടിവ്  ആണ് . കാറ്റി ബ്രെണ്ടന്‍  എന്നൊരു  ചെരുപ്പകരനുമായി  ഇഷ്ട്ടത്തില്‍  ആണ്  .പക്ഷെ  ഈ റിലേഷന്‍  ജിമ്മിക്കു  ഒട്ടും  തന്നെ  ഇഷ്ട്ടമല്ല .അങ്ങനെയിരിക്കെ  ഒരു  രാത്രി  ഡേവ്  ബാറില്‍  ഇരുന്നു  മദ്യപിക്കെ  കാറ്റിയും  ഫ്രണ്ട്സും  അങ്ങോട്ടെത്തുന്നു .ബാറില്‍  ഫ്രണ്ട്സിനൊപ്പം നൃത്തം  ചെയ്യുന്ന  കാറ്റിയെ  ഡേവ്  തിരിച്ചറിയുന്നു .അതെ ദിവസം   ദേഹത്ത്  മുഴുവന്‍  ചോരയുമായി  രാത്രി  വൈകി  വീട്ടിലെത്തിയ ഡേവിനെയാണ്    ഭാര്യ  സെലെസ്റ്റെ കാണുന്നത് . തന്നെ  ആക്രമിക്കാന്‍  ശ്രമിച്ച  പിടിച്ചു  പറിക്കാരന്റെ  ചോരയാണ്  തന്റെ ദേഹത്തുള്ളത് എന്ന്  ഡേവ്  ഭാര്യയെ  പറഞ്ഞു  മനസിലാക്കുന്നു .പിറ്റേ  ദിവസം  ബോസ്റ്റണ്‍ നഗരം  ഉണരുന്നത്  കാറ്റിയുടെ  മരണ  വാര്‍ത്തയുമായാണ് . താന്‍  പ്രാണനേക്കാള്‍  അധികം  സ്നേഹിക്കുന്ന മകളുടെ  മരണ വാര്‍ത്ത  ജിമ്മിക്ക്  താങ്ങാവുന്നതിലുമപ്പുറമായിരുന്നു . കൊലപാതകം  അന്വേഷിക്കാന്‍   ഷോണും  സെര്‍ജന്റ്  പവര്‍സും  എത്തുന്നു .പക്ഷെ  ജിമ്മി തന്റെ  മാഫിയ  കണക്ഷന്‍  ഉപയോഗിച്ച്  മകളുടെ  ഘാതകനെ  കണ്ടെത്തി  സ്വയം  ശിക്ഷ  നടപ്പിലാക്കാനുള്ള  ഒരുക്കത്തില്‍  ആയിരുന്നു .  

പ്രതിഭകളുടെ  സംഗമം  ആയിരുന്നു  മിസ്റ്റിക്  റിവര്‍ .ക്ലിന്റ് ഈസ്റ്റ്‌വുഡ് ക്യാമറക്ക്  പിന്നില്‍ നിന്ന്  മായാജാലം  തീര്‍ത്തപ്പോള്‍  ക്യാമറക്ക്‌  മുന്നില്‍  നിന്നും  വിസ്മയിപ്പിച്ചത്  ഷോണ്‍  പെന്‍ ,ടിം  റോബിന്‍സണ്‍ ,കെവിന്‍ ബേക്കണ്‍ .മാര്‍ഷ്യ ഗെ ഹാര്‍ഡന്‍ തുടങ്ങിയവരായിരുന്നു . ജിമ്മി ആയി  വേഷമിട്ട  ഷോണ്‍  പെന്‍  അവിസ്മരണീയ പ്രകടനം  കാഴ്ച  വെച്ച്  ബെസ്റ്റ്  ആക്ടര്‍ ഓസ്കാറും  ഗോള്‍ഡന്‍  ഗ്ലോബ്  പുരസ്കാരവും  കൈക്കലക്കിയപ്പോള്‍  സങ്കീര്‍ണ വ്യക്തിത്വത്തിന്  ഉടമയായ  ഡേവിനെ  അവതരിപ്പിച്ചു  ടിം  റോബിന്‍സണ്‍ ബെസ്റ്റ്  സപ്പോര്‍ട്ടിംഗ്  ആക്ടര്‍ ഓസ്കാര്‍  നേടി . കെവിന്‍ ബേക്കണും  മാര്‍ഷ്യ ഗെ  ഹാര്‍ഡനും  മികച്ച  പ്രകടനം  തന്നെ  കാഴ്ച  വെച്ചു .
ആറു  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നു  ചിത്രത്തിന് ബെസ്റ്റ്  പിക്ചര്‍ ,ബെസ്റ്റ് ഡയറക്ടര്‍  കാറ്റഗറിയില്‍  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കിലും  വിന്‍  ചെയ്യുകയുണ്ടയില്ല . പക്ഷെ  ഗോള്‍ഡന്‍  ഗ്ലോബ്  പുരസ്കാരം  ക്ലിന്റ്  ഈസ്റ്റ്‌വുഡിനെയും  മിസ്റ്റിക്  റിവറിനെയും  തേടിയെത്തുകയുണ്ടായി  .

മിസ്റ്റിക് റിവര്‍ ഒരു ഹോണ്ടിംഗ് എക്സ്പീരിയന്‍സ്‌ ആണ് .സിനിമ കഴിഞ്ഞാലും ഇതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകനെ വേട്ടയാടി കൊണ്ടിരിക്കും .ക്രൈം ഡ്രാമ മിസ്റ്ററി വിഭാഗത്തിലെ ചിത്രങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണുക .

IMDB: 8/10
RT: 87%

Thursday, 21 May 2015

A Perfect World(1993)

തൊണ്ണൂറുകളിലെ  ശക്ത സാനിധ്യമായ  കെവിന്‍ കോസ്റ്റ്നറെ നായകനാക്കി  ക്ലിന്റ്  ഈസ്റ്റ്‌വുഡ്  സംവിധാനം  ചെയ്ത  ചിത്രമാണ്  എ  പെര്‍ഫക്റ്റ്  വേള്‍ഡ് . സംവിധാനത്തിന്  പുറമേ  സപ്പോര്‍ട്ടിംഗ്  റോളിലും  ഈസ്റ്റ്‌വുഡ്  പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തിൽ .ഒരസാധാരണ  റിലേഷന്‍ഷിപ്പ്  ആണ്  ചിത്രം  വിഷയമാക്കിയിരിക്കുന്നത്.
ബുച്ച് ഹെയ്നെസ്  (കെവിന്‍ കോസ്റ്റ്നര്‍ ) സഹതടവുകാരനായ  ജെറി  പഗിന്റെ  കൂടെ  ജയില്‍  ചാടുന്ന  രംഗത്തോടെയാണ്  ചിത്രം  തുടങ്ങുന്നത് . ഇതേ  സമയം  മറ്റൊരിടത്ത് എട്ടു  വയസുകാരന്‍  ഫിലിപ് ഹാലോവീന്‍  ആഘോഷിക്കുന്ന  മറ്റു  കുട്ടികളെയും  നോക്കി  നില്‍ക്കുകയാണ് .ഫിലിപ്പിന്റെ  അമ്മ  അവരുടെ  മത  വിശ്വാസപ്രകാരം  ഹാലോവീന്‍  ക്രിസ്മസ് ഒന്നും  ആഘോഷിക്കാന്‍  അനുവദിക്കാറില്ല  . പോലിസിന്റെ   കണ്ണ് വെട്ടിക്കാനായി  ജയിൽ പുള്ളികൾ ഫിലിപ്പിന്റെ വീട്ടില്‍  അതിക്രമിച്ചു കയറുന്നതോടെ രംഗം വഷളാവുന്നു  . ശബ്ദം  കേട്ട്  അയല്‍ക്കാര്‍  ഓടികൂടുന്നതോടെ  രക്ഷപ്പെടാനായി  ഫിലിപ്പിനെയും  കൊണ്ട് ഇരുവരും  കടന്നു  കളയുന്നു . 
കുറ്റവാളികളെ  പിടികൂടാനും  കുട്ടിയെ  രക്ഷിക്കാനുമായി ടെക്സാസ്  റേഞ്ചര്‍  റെഡ് ഗാരെറ്റ് (ക്ലിന്റ്  ഈസ്റ്റ്‌വുഡ് ),പുതുതായി  ജോയിന്‍  ചെയ്ത  ക്രിമിനോളജിസ്റ്റ് സാലി  ഗെര്ബെര്‍ ,എഫ് ബി ഐ ഷാര്‍പ്  ഷൂട്ടര്‍ ബോബി  ലീ  എന്നിവര്‍  പുറപ്പെടുന്നു .വളരെ കാലം   എക്സ്പീരിയന്‍സ് ഉള്ള  റെഡ്  ഗാരെറ്റിനു  ബുചിനെ  അറിയാം  . ബുചിനു   ആദ്യമായി ശിക്ഷ  വാങ്ങിച്ചു  കൊടുത്ത  ഓഫിസര്‍  ആയിരുന്നു  റെഡ്  ഗാരെറ്റ് .ബുച്ച് ക്രിമിനല്‍  ആയെങ്കില്‍  അതില്‍  തനിക്കും ഒരു  പങ്കുണ്ടെന്ന്  റെഡ്  ഗാരെറ്റ്  വിശ്വസിക്കുന്നു .
ഇതേ  സമയം  ഫിലിപ്  അപരിചിതര്‍ക്കൊപ്പം   യാത്ര  തുടരുകയാണ് . ഫിലിപ്പിന്  ഇതെല്ലാം  പുതിയ  അനുഭവമാണ്  ..കാര്‍  ചെസിംഗ് ഒക്കെയായി  ഒരു  ത്രില്‍  റൈഡ്  അനുഭവം  ആണ്  ഫിലിപ്പിന്  ഈ യാത്ര . പക്ഷെ  ജെറിയുടെ  പെരുമാറ്റം  ഫിലിപ്പിനെ  പേടിപ്പിക്കുന്നുമുണ്ട് .
ആദ്യം  മുതലേ  ജെറിയുടെ  പെരുമാറ്റം ബുച്ചിനു  ഇഷ്ട്ടമല്ല . ഫിലിപ്പിനെ  തട്ടിക്കൊണ്ടു വരേണ്ട  സാഹചര്യം  ഉണ്ടാക്കിയതിനു  ജെറിയോട്  ബുച്ചിനു  നീരസവുമുണ്ട് .അങ്ങനെയിരിക്കെ  ഫിലിപ്പിനോടുള്ള  ജെറിയുടെ  പെരുമാറ്റം  അതിര്  കടന്നപ്പോള്‍  ജെറിയെ എന്നെന്നേക്കുമായി  ഒഴിവാക്കി ബുച്ച്  ഫിലിപ്പിനോടോത്ത്  യാത്ര  തുടരുന്നു.
യാത്രയില്‍  ഫിലിപ്പും  ബുച്ചും  ഒരുപാട്  അടുക്കുന്നു .അച്ഛനില്ലാതെ  വളര്‍ന്ന  ഫിലിപ്പ്  തന്നെ  ഒരു  അച്ഛന്റെ  സ്ഥാനത്  ആണ്  കാണുന്നത്  എന്ന് ബുച്ചിനു  മനസിലാകുന്നു .ആ  എട്ടു  വയസുകാരന്റെ  ആഗ്രഹങ്ങള്‍  സാധിച്ചു  കൊടുത്തു  കൊണ്ട്  തനിക്കു  കിട്ടാതെ  പോയ  പിതൃ സ്നേഹം  ബുച്ച് തന്റേതായ  രീതിയില്‍  ഫിലിപ്പിന്  കൈ മാറുന്നു .റെഡ്  ഗരെറ്റും  സംഘവും  ബുച്ചും  ഫിലിപ്പും  സഞ്ചരിച്ച  വഴികളിലൂടെ  പിറകെ  തന്നെ  ഉണ്ടായിരുന്നു .
പിന്നീട്  നാടകീയമായ   മുഹൂര്‍ത്തങ്ങളിലൂടെ  കടന്നു  പോകുന്ന  ചിത്രം  വളരെ  ടച്ചിംഗ്  ആയ  അനുഭവം  പ്രേക്ഷകര്‍ക്ക്‌  നല്‍കി കൊണ്ടാണ്  അവസാനിക്കുന്നത് . 
ഒരു  പക്ഷെ  കെവിന്‍  കോസ്റ്റ്നറിന്റെ  കരിയറിലെ  തന്നെ  മികച്ച  കഥാപാത്രം  ആയിരിക്കും  ഇതിലെ  ബുച്ച്  ഹെയ്ന്‍സ് .ക്ലൈമാക്സിലെ  പ്രകടനങ്ങള്‍ എല്ലാം  വളരെ  മികച്ചു  നിന്നു. ഫിലിപ്പിനെ  അവതരിപ്പിച്ച  ബാലതാരവും  മികച്ച  പ്രകടനമാണ്  കാഴ്ച  വെച്ചത്  . സപ്പോര്‍ട്ടിംഗ്  താരമായും  തനിക്കു  തിളങ്ങാന്‍  ആകുമെന്ന്   ക്ലിന്റ്  ഈസ്റ്റ്‌വുഡ് ഈ  ചിത്രത്തിലൂടെ  കാണിച്ചു  തന്നു . ഓർമയിൽ തങ്ങുന്ന ഒരുപിടി നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട് .
തീര്ച്ചയായും  കണ്ടിരിക്കേണ്ട ഒരു ക്രൈം ഡ്രാമ ത്രില്ലെര്‍ ആണ് എ  പെര്‍ഫെക്റ്റ്‌  വേള്‍ഡ് 

IMDB: 7.5/10
RT: 81%

Wednesday, 20 May 2015

Hang 'Em High(1968)


ഈസ്റ്റ്‌വുഡിന്റെ  ആദ്യ  അമേരിക്കന്‍  വെസ്റ്റേണ്‍  ചിത്രം 

ഹാഗിംഗ് ജഡ്ജ്  എന്നറിയപ്പെട്ടിരുന്ന  ഐസക്  പാര്‍ക്കറിനെ  ചുറ്റിപ്പറ്റിയോരുക്കിയ  സങ്കല്‍പ്പിക  കഥ  ആണ്  Hang 'Em High . ചെറിയ  കുറ്റങ്ങള്‍ക്കും  പോലും  തൂക്കുമരണം  നടപ്പിലാക്കിയ  പാര്‍ക്കറിന്റെ  കാലത്ത്  ഡ്യൂട്ടി  നടപ്പാക്കുന്ന  ഓഫീസര്‍സിന്റെ  ജീവിതവും  അപകടം  നിറഞ്ഞത്   ആയിരുന്നു.  
ജേഡ് കൂപ്പര്‍  എന്ന നിരപരാധിയെ  ആളുമാറി  ഒരു  കൂട്ടം  ആളുകള്‍  കയ്യേറ്റം  ചെയ്യുന്നിടത്ത്  നിന്നാണ്  ചിത്രം  തുടങ്ങുന്നത് .കൂപ്പറിന്റെ  കൈവശമുള്ള  ആട്ടിന്‍കുട്ടിയുടെ  ഉടമസ്ഥന്‍  കൊല്ലപ്പെട്ടെന്നും  കൊല  ചെയ്തത്  കൂപ്പര്‍  ആണെന്നും  കരുതുന്ന  സംഘം    നിയമം  കയ്യിലെടുത്തു  നടപ്പിലാക്കാന്‍  തുനിയുന്നു .ആട്ടിന്‍  കുട്ടിയെ  മേടിച്ച  റെസിപ്റ്റ്  കാണിക്കുന്നുണ്ടെങ്കിലും    സായുധ  സംഘം അത്
 കണ്ടില്ലെന്നു  നടിക്കുന്നു . കൂപ്പരിനെ തൊട്ടടുത്ത  മരത്തില്‍ തൂക്കിലെറ്റി  സംഘം  സ്ഥലം  വിടുന്നു. കഴുമരത്തില്‍  പിടയുന്ന  കൂപ്പരിനെ  ആ വഴിക്ക്  എത്തിപ്പെടുന്ന  ഫെഡറല്‍ മാര്‍ഷല്‍  ഡേവ് ബ്ലിസ്  കൂപ്പരിനെ  രക്ഷപ്പെടുത്തി  ഫോര്‍ട്ട്‌  ഗ്രാന്റിലെ  ജഡ്ജി  ആദം ഫെന്റണിന്റെ  അടുത്തേക്ക്  തടവുകാരനായി  കൊണ്ട്  പോകുന്നു .  ജഡ്ജി  വൈകാതെ  തന്നെ  കൂപ്പര്‍  നിരപരാധിയാണെന്ന്  കണ്ടെത്തുന്നു . കൂപ്പര്‍  നിയമപാലകനായി  ജോലി  ചെയ്തിരുന്നു  എന്ന്  മനസ്സിലാക്കുന്ന  ജഡ്ജി  കൂപ്പറെ  ചില  നിബന്ധനകള്‍ പ്രകാരം  മാര്‍ഷല്‍  ആക്കി  നിയമിക്കാന്‍  തയ്യാറാകുന്നു ..നിബന്ധനകളില്‍  ഒന്ന്  പ്രതികാരത്തിനു  വെമ്പല്‍  കൊള്ളുന്ന  കൂപ്പര്‍  അതിനു  കാരണക്കാരായവര്ക്കുള്ള  ശിക്ഷ  സ്വയം  നടപ്പിലാക്കരുത്  എന്നായിരുന്നു  . അവിടുത്തെ  ശിക്ഷാരീതികള്‍  ഉദാഹരണ  സഹിതം  ജഡ്ജി  കൂപ്പരിനെ  കാണിച്ചു  കൊടുക്കുന്നു  . എന്നാല്‍  കൂപ്പറിന്റെ  കയ്യാല്‍  സംഘത്തിലൊരാള്‍  കൊലപ്പെടുന്നതോടെ  രംഗം  വഷളാകുന്നു . മാത്രമല്ല  ജഡ്ജിയുടെ  രീതികളോട്  കൂപ്പരിനും  അസഹിഷ്ണുത  ഉണ്ട് താനും  .ഇതേ  സമയം  സംഘം  കൂപ്പറിനെ  നേരിടാനും  ഒരുങ്ങുന്നുണ്ടായിരുന്നു .  

ക്ലിന്റ് ഈസ്റ്റ്‌വുഡ് ജേഡ് കൂപ്പറിന്റെ കഥാപാത്രം  മനോഹരമാക്കി .സംഭാഷണങ്ങള്‍  ഒക്കെ കുറിക്കു  കൊള്ളുന്ന  തരത്തില്‍  ഉള്ളവയായിരുന്നു   . ഐസക്  പര്‍ക്കരിനോട് സാമ്യമുള്ള  കഥാപാത്രം  ആദം  ഫെന്ടണിനെ അവതരിപ്പിച്ച പാറ്റ് ഹിന്ഗ്ള്‍ ,സംഘതലവനായ  വിലസണെ അവതരിപ്പിച്ച  എഡ് ബെഗ്ലീ  ,കൂപ്പരിനെ  സഹായിക്കുന്ന  റേച്ചലിനെ  അവതരിപ്പിച്ച  ഇന്ഗര്‍  സ്ടീവന്‍സ്  എന്നിവരും  മികച്ചു  നിന്നു.  

ഈസ്റ്റ്‌വുഡ് ആരാധകരെയും  വെസ്റ്റേണ്‍  ചിത്രങ്ങളുടെ  പ്രേക്ഷകരെയും  നിരാശപ്പെടുത്തില്ല .

IMDB: 7/10
RT: 92%

Tuesday, 19 May 2015

Where Eagles Dare(1968)


 മെന്‍  ഓണ്‍ എ  മിഷന്‍ ചിത്രങ്ങളുടെ  അവസാന  വാക്ക് .

റിച്ചാര്‍ഡ്‌ ബര്‍ട്ടനും  ക്ലിന്റ്  ഈസ്റ്റ്‌വുഡും  ഒരുമിച്ച്  സ്ക്രീന്‍  പങ്കിട്ട  മികച്ച  ഒരു   എന്റര്‍ടൈനര്‍ ആണ്   വേര്‍  ഈഗിള്‍സ്  ഡെയര്‍ . വേള്‍ഡ്  വാര്‍  സെക്കന്റ്‌  അന്തരീക്ഷത്തില്‍ ഒരുക്കിയ  ഈ  ആക്ഷന്‍  അഡ്വഞ്ചര്‍ ഫിലിമില്‍  ട്വിസ്റ്റുകളുടെ  ഒരു  പരമ്പര  തന്നെ  ഉണ്ട്‌ .ശ്വാസമടക്കിപ്പിടിച്ചു  കാണേണ്ട  സംഘട്ടന  രംഗങ്ങളും  മികച്ച  സിനെമാറ്റോഗ്രഫിയും ഇക്കാലഘട്ടത്തിലും  ചിത്രത്തെ   എന്ജോയബിള്‍  ആക്കുന്നു .  രണ്ടര മണിക്കൂര്‍ സ്ക്രീനില്‍  നിന്നും  കണ്ണെടുക്കാന്‍  സമ്മതിക്കാതെ  പിടിച്ചിരുത്തും  ചിത്രം 

1943-44  കാലഘട്ടം  , US ആര്‍മി  ജനറല്‍  ജോര്‍ജ് കര്‍ണബി ജര്‍മന്‍സിന്റെ  പിടിയിലകപ്പെടുന്നു  . വിചാരണ  ചെയ്യാനായി  ജനറലിനെ  ആല്‍പ്സ്  പര്‍വതനിരകളില്‍  സ്ഥിതി  ചെയ്യുന്ന  നാസി  കോട്ടയിലേക്ക്  കൊണ്ട്  പോകുകയാണ് . മേജര്‍  ജോണ്‍  സ്മിത്തും (റിച്ചാര്‍ഡ്‌  ബര്‍ട്ടന്‍ )US  ആര്‍മി  റേഞ്ചര്‍  മോറിസ്  ഷാഫെറും (ക്ലിന്റ്  ഈസ്റ്റ്‌വുഡ് ) നയിക്കുന്ന  ഒരു  കമാന്‍ഡോ  സംഘം  ജനറലിനെ രക്ഷിക്കാനായി  പുറപ്പെടുന്നു .എഴംഗ സംഘം  പാരച്യൂട്ട് മുഖേന  മഞ്ഞു മൂടി കിടക്കുന്ന  ആല്‍പ്സില്‍  എത്തി  ചേരുന്നു . വൈകാതെ  തന്നെ  സംഘത്തില്‍ ഒരാള്‍  കൊല്ലപ്പെട്ടതായി മറ്റുള്ളവരുടെ  ശ്രദ്ധയില്‍  പെടുന്നു . ജര്‍മന്‍ ഓഫിസര്‍സ്  ആണെന്ന  വ്യാജേന  ജര്‍മന്‍  സങ്കേതത്തില്‍   കടന്നു  കൂടുന്നു  . ഇതിനിടെ  സംഘത്തില്‍  ഒരാള്‍ കൂടി  കൊല്ലപ്പെട്ടതായി  മേജര്‍  സ്മിത്ത്  മനസിലാക്കുന്നു . വൈകാതെ  തന്നെ  ആള്‍മാറാട്ടം പോളിയുന്നതോടെ  സംഘം  പിടിയിലാകുന്നു .എന്നാല്‍ മേജര്‍  സ്മിത്തും  മോറിസും   രക്ഷപ്പെടുന്നു . ഇനി  കോട്ടയിലേക്ക്  കടക്കണമെങ്കില്‍ ആരുടേയും  ശ്രദ്ധയില്‍  പെടാതെ  കേബിള്‍  കാര്‍  മാര്‍ഗം  വേണം  സഞ്ചരിക്കാന്‍ . ഒരു  രണ്ടാമങ്കതിനു  മേജര്‍  സ്മിത്തും  മോറിസും ഒരുങ്ങുമ്പോള്‍  പ്രേക്ഷകനെ  കാത്തിരിക്കുന്നത്  ത്രസിപ്പിക്കുന്ന  രംഗങ്ങളും  അപ്രതീക്ഷിതമായുള്ള  വഴിതിരിവുകളുമാണ് .

 ചിത്രം  കാണുന്നതിനു  മുന്‍പേ  തന്നെ  ഇതിലെ  കേബിള്‍  കാര്‍  ഫൈറ്റ്  രംഗങ്ങളെ  കുറിച്ച്  കേട്ടിരുന്നു . അതി  സാഹസികമായ  രംഗങ്ങള്‍  ആയിരുന്നു  അത് . ആദ്യമായി  ഫ്രന്റ്‌  പ്രോജെക്ഷന്‍  എഫെക്റ്റ്  ഉപയോഗിച്ചതും  ഈ  ചിത്രത്തിലായിരുന്നു .

ഹൂ  ഈസ്‌  എഫ്രൈഡ് ഓഫ്  വിര്‍ജിനിയ  വൂള്‍ഫ്   എന്ന  ഒരൊറ്റ  ചിത്രം  കൊണ്ട്  എന്നെ  വിസ്മയിപ്പിച്ച  റിച്ചാര്‍ഡ്‌  ബര്‍ട്ടന്‍ ആണ് മേജര്‍   സ്മിത്ത്   ആയി  വേഷമിട്ടത് . ഇത്  പോലെ  ഒരു  എന്റര്‍ടൈന്‍മെന്റ്  ചിത്രത്തിലും  പുള്ളി  മികച്ച  പ്രകടനം  കാഴ്ച  വെച്ചിട്ടുണ്ട് . അധികമൊന്നും  സംസാരിക്കാത്ത  പകരം  തോക്കുകള്‍  കൊണ്ട്  ഗര്‍ജിക്കുന്ന  മോറിസ്  ഷാഫെറുടെ  വേഷം   ക്ലിന്റ്  ഈസ്റ്റ്‌വുഡിന്  അനായാസം  ചെയ്യാവുന്നതായിരുന്നു . മേരി  ഏലിസണ്‍  എന്ന MI6 എജന്റ്റ്  ആയി  Mary Ure യും  വേഷമിടുന്നുണ്ട്  ചിത്രത്തില്‍ .

ചിത്രത്തിന്റെ  തിരക്കഥ കുറച്ചൊക്കെ  പ്ലോട്ട് ഹോള്‍സ്  ഉള്ളതാണ്  ..യഥാര്‍ത്ഥത്തില്‍  ഈസ്റ്റ്‌വുഡ്  ചിത്രത്തിന്റെ  തിരക്കഥകൃത്തിനോട്  ഇക്കാര്യം  ചൂണ്ടി കാട്ടിയിരുന്നു . തനിക്കുള്ള   ഡയലോഗ് കുറയ്ക്കാനും  പുള്ളി  റിക്ക്വസ്റ്റ്  ചെയ്തു .  തല്‍ഫലമായി ഈസ്റ്റ്‌വുഡിനുള്ള  മിക്ക  ഡയലോഗുകളും  റിച്ചാര്‍ഡ്‌  ബര്‍ട്ടനു  കൊടുക്കുകയായിരുന്നു . അതെ പോലെ    മിക്ക  ഫൈറ്റ്സും   ഈസ്റ്റ്‌വുഡിനെയും  ഏല്‍പ്പിച്ചു . 

Kelly's Heroes എന്ന വാര്‍  കോമഡി ചിത്രത്തിന്  മുന്‍പ്  സംവിധായകന്‍  ബ്രയാന്‍  G ഹട്ടന്‍ ചെയ്ത  വാര്‍  ആക്ഷന്‍  ഫിലിമാണ്‌  വേര്‍  ഈഗിള്‍സ്  ഡെയര്‍ . ആദ്യം  മുതല്‍ അവസാനം  വരെ  പിടിച്ചിരുത്തുന്ന  തരത്തില്‍  കഥ  അവതരിപ്പിക്കാന്‍  സംവിധായകന്  സാധിച്ചിട്ടുണ്ട് . 
ആക്ഷന്‍  അഡ്വഞ്ചര്‍ വാര്‍  ചിത്രങ്ങളുടെ  ആരാധകര്‍  കണ്ടിരിക്കേണ്ട  ചിത്രം .

IMDB: 7.7/10
RT: 88%

Sunday, 17 May 2015

Kelly's Heroes (1970)

വേള്‍ഡ് വാര്‍  2  അടിസ്ഥാനമാക്കി ഒരുക്കിയ  ചിത്രമാണ്‌  Kelly's Heroes .എന്ന് കരുതി  ഇതൊരു  ദേശ  സ്നേഹ  ചിത്രമോ  നാസി  ഭീകരത കാണിക്കുന്ന  ചിത്രമോ  അല്ല  . Kelly's  Heroes ഒരു  കോമഡി  ചിത്രമാണ്‌ .  .യാതൊരു  സന്ദേശവും  ചിത്രം  മുന്നോട്ടു  വെക്കുന്നില്ല  .. ഒണ്‍ലി കോമഡി .

സെര്‍ജന്റ്  കെല്ലി യും  മറ്റൊരു  പട്ടാളക്കാരനും  ഒരു  ജര്‍മന്‍  കേണലിനെ  ചോദ്യം  ചെയ്യുന്നിടത്ത്  നിന്നാണ്   കഥ  തുടങ്ങുന്നത് . കേണലിന്റെ കൈ വശമുള്ള  ഈയ്യത്തില്‍  പൊതിഞ്ഞ  ബാറുകള്‍  ഗോള്‍ഡ്‌  ആണെന്ന്  മനസ്സിലാക്കുന്ന  കെല്ലി , അയാളെ  മദ്യം കുടിപ്പിച്ചു  ഗോള്‍ഡിന്റെ  ഉറവിടം  അന്വേഷിക്കുന്നു  . ജര്‍മന്‍  ബോര്‍ഡറിനപ്പുറം 30  മൈല്‍  ദൂരെ  സ്ഥിതി  ചെയ്യുന്ന ഒരു  ബാങ്കില്‍   ഇതേ  പോലെ  14000 ഗോള്‍ഡ്‌ ബാറുകള്‍  സൂക്ഷിച്ചിട്ടുണ്ടെന്ന്  കെല്ലി  മനസിലാക്കുന്നു . യുദ്ധത്തില്‍  നിന്നും  മാറി  തങ്ങളുടെ  ഈ  പേര്‍സണല്‍  മിഷന്  വേണ്ടി  ശത്രു  രാജ്യത്തേക്ക്  പുറപ്പെടാന്‍ കെല്ലി   ആളുകളെ  റിക്രൂട്ട്  ചെയ്യാന്‍  തുടങ്ങുന്നു.ക്രാപ്പ്  ഗെയിം'  എന്ന് വിളി പേരുള്ള  സപ്ലൈ  ഓഫിസറെയാണ്  കെല്ലി  ആദ്യം  സമീപിക്കുന്നത്  . 16  മില്യണ്‍  ഡോളര്‍  തുക  വരുന്ന  ഗോള്‍ഡ്‌  ബാര്‍  എന്ന്  കേട്ടപ്പോള്‍ പുള്ളിക്ക്  കൂടുതല്‍  ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല . പിന്നീട്മാസ്റ്റര്‍   സെര്‍ജന്റ്  ആയ  ബിഗ്‌  ജോ യെയും  ടീമിനെയും  മിഷനിലേക്ക്  കൊണ്ട്  വരാന്‍  കെല്ലിക്ക്  സാധിച്ചു . 3  ഷെര്‍മാന്‍  ടാങ്ക് കളുടെ  ലീഡര്‍  ആയ  'ഓഡ്ബോള്‍ ' ആണ്  ഗ്രൂപ്പിലെ  മറ്റൊരു  പ്രധാന  അംഗം . 

അങ്ങനെ  സംഘം  രണ്ടു  ടീമുകളായി  പുറപ്പെടുന്നു . വഴിയില്‍  ഒരു  പാട്  പ്രതിസന്ധികള്‍  തരണം  ചെയ്തു  വേണം  ലക്ഷ്യ  സ്ഥലത്തെത്താന്‍ . ശത്രു  പട്ടാളക്കാരെയും മൈന്‍ ഫീല്‍ഡുകളെയും താണ്ടി  അവര്‍  അഡ്വഞ്ചര്‍ തുടരുന്നു .   ഇതിനെല്ലാം  പുറമേ  ശത്രുക്കളാണെന്ന്‍    തെറ്റി ധരിച്ചു  അമേരിക്കന്‍  അക്രമങ്ങളും  അവര്‍ക്ക്  നേരിടേണ്ടി  വരുന്നുണ്ട്  . ജര്‍മന്‍  ടൈഗര്‍  ടാങ്കുകള്‍  മറികടന്നു  ഗോള്‍ഡ്‌   കൈവശപ്പെടുത്താന്‍ കെല്ലി ക്കും കൂട്ടാളികള്‍ക്കും  കഴിയുമോയെന്നു   കണ്ടു  തന്നെയറിയുക .
 തന്റെ  സ്വതസിദ്ധമായ  ശൈലിയില്‍  'ഈസ്റ്റ്‌വുഡ്'  കെല്ലി  യുടെ  റോള്‍  അവതരിപ്പിച്ചപ്പോള്‍  തുല്യ  പ്രാധാന്യമുള്ള  വേഷത്തില്‍  'ഡോണാള്‍ഡ് സുതെര്‍ലാന്‍ഡ്‌'  ഓഡ്ബോള്‍ എന്ന ഹിപ്പി  സെര്‍ജന്റ്  ആയും ,'ഡോണ്‍ റിക്കിള്‍സ്' ക്രാപ്പ്  ഗെയിം  ആയും , 'ടെല്ലി സവാലാസ്'   ബിഗ്‌  ജോ  ആയും  തിളങ്ങി .ബ്രയാന്‍  G ഹട്ടന്‍ ആണ്  ചിത്രത്തിന്റെ  സംവിധായകന്‍ .

ക്ലൈമാക്സില്‍   ജര്‍മന്‍  ടൈഗര്‍  ടാങ്കിനെ നേരിടുന്ന  രംഗം  ഗുഡ്  ബാഡ് ആന്‍ഡ്‌  അഗ്ലി യെ  ഓര്‍മിപ്പിക്കുന്ന  തരത്തില്‍  സിമിലര്‍  മ്യൂസിക്കോടെ  അവതരിപ്പിച്ചത്  വളരെ  രസകരമാണ് .  ഓഡ്ബാള്‍ കഥാപാത്രത്തിന്റെ  പോസിറ്റീവ്  തിങ്കിം സംഭാഷണങ്ങള്‍  ഒന്നും  ചിത്രം  കണ്ട  ആരും  മറക്കാനിടയില്ല  .

99 ഇല്‍  ഇറങ്ങിയ  3 കിങ്ങ്സ്  എന്ന ചിത്രത്തിന്റെ  ബേസിക്  പ്ലോട്ട്  ഈ  ചിത്രത്തില്‍  നിന്നും  ഇന്‍സ്പയര്‍  ചെയ്തതാണെന്ന്  വേണം  മനസിലാക്കാന്‍ . രണ്ടു  ചിത്രവും  ഏതാണ്ട്  ഒരേ  മൂഡ്‌  തന്നെയാണ്  തരുന്നതും .
ഗ്രേറ്റ്‌  ആക്ടര്‍സ്  സ്ക്രീന്‍  പങ്കിട്ട  ഈ  അപൂര്‍വ  അഡ്വഞ്ചര്‍ കോമഡി  ചിത്രം   കാണാന്‍  ശ്രമിക്കുക .

IMDB: 7.7/10
RT: 80%

Saturday, 16 May 2015

In the Line of Fire (1993)



1963 ല്‍  പ്രസിഡന്റ്‌  കെന്നഡി  വധിക്കപെടുമ്പോള്‍  അംഗരക്ഷകരില്‍ ഒരാളായി സീക്രട്ട്  സര്‍വീസ്  എജന്റ്  ഫ്രാങ്ക്  ഹോറിഗനും  ഉണ്ടായിരുന്നു  . പ്രസിഡന്റിനെ  രക്ഷിക്കാന്‍  കഴിയാത്തതിന്റെ  കുറ്റബോധം  മൂന്നു  പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഫ്രാങ്കിനെ  വേട്ടയാടുന്നുണ്ട്‌ .
 അങ്ങനെയിരിക്കെയാണ്  ഫ്രാങ്കിന്  ഒരു  അനോണിമസ്  കാള്‍ വരുന്നത് .  'ബൂത്ത്‌'  എന്ന് സ്വയം  പരിചയപ്പെടുത്തിയ  ആള്‍   പ്രസിഡന്ടിനെ  വധിക്കാന്‍  പ്ലാന്‍  ചെയ്തതായി  ഫ്രാങ്കിനെ  അറിയിക്കുന്നു. ആളിന്റെ  സംസാരത്തില്‍  നിന്നും  ഇത്  ഒരു  സീരിയസ് ആയി  എടുക്കേണ്ട  ഒന്നാണെന്നു  ഫ്രാങ്കിന് ബോധ്യമാകുന്നു .തന്റെ  പ്രായം  കണക്കിലെടുക്കാതെ   സംരക്ഷണ ടീമില്‍  ചേരുന്നതിനായി  ഫ്രാങ്ക്  ശ്രമിക്കുന്നു . ഫ്രാങ്കിന്  സ്ഥിരമായി  ബൂത്തിന്റെ  കോളുകള്‍  വരിക  പതിവാകുന്നു . ഫ്രാങ്കിന്റെ  മുഴുവന്‍  ചരിത്രവും  അറിയാവുന്ന  ബൂത്ത് , പ്രസിഡന്റിനെ  രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട  അംഗരക്ഷകരേ  കളിയാക്കുന്നു . ഫോണ്‍ കോളുകള്‍  നിരീക്ഷണത്തിലാണ്  എന്ന്  ബോധ്യമുണ്ടായിട്ടും  ഫ്രാങ്കുമായുള്ള  തന്റെ  ഈ  ഗെയിം  മുന്നോട്ടു  കൊണ്ട്  പോകാന്‍  ബൂത്ത്‌  താല്പര്യം  കാണിച്ചിരുന്നു . ഒരു  ഫോണ്‍  കോളിന്  ശേഷം  നൂലിഴക്കാന്  ബൂത്ത്‌  ഫ്രാന്കില്‍  നിന്നും  രക്ഷപ്പെടുന്നത്  . ബൂത്തിന്റെ  ഫിംഗര്‍ പ്രിന്റ്‌  ലഭിചെങ്കിലും .ക്ലാസിഫൈഡ്  ഇന്‍ഫോര്‍മേഷന്‍  എന്നായിരുന്നു  റിസള്‍ട്ട്‌ .  വൈകാതെ  CIA യില്‍  നിന്നുമുള്ള  ഇന്‍ഫോര്‍മേഷന്‍  പ്രകാരം  ബൂത്തിന്റെ  റിയല്‍  നെയിം  'മിച്ച് ലിയറി'  എന്നാണെന്ന്  അറിയുന്നു .മിച്ച്  ലിയറി  ആരാണെന്നു  എന്തിനാണ്  അയാള്‍  പ്രസിഡന്റിന്റെ  ജീവനെടുക്കാന്‍  ശ്രമിക്കുന്നതും  ഫിലിം  കണ്ടു  തന്നെ  അറിയുക  ..ഫ്രാങ്ക്  ഹോറിഗനു  പ്രസിഡന്റിനെ  രക്ഷിക്കാന്‍  കഴിയുമോ  ?അതോ  ഒരിക്കല്‍  കൂടി  ചരിത്രം  ആവര്‍ത്തിക്കുമോ ?

വോൾഫ്ഗ്യാങ്പീറ്റര്‍സണ്‍  ആണ്  ചിത്രത്തിന്റെ  സംവിധായകന്‍ .   ഫ്രാങ്ക്  ഹോറിഗന്റെ  വേഷം    ക്ലിന്റ്  ഈസ്റ്റ്‌വുഡിന്റെ  കയ്യില്‍  ഭദ്രമായിരുന്നു . സാധാരണ  ഈസ്റ്റ്‌വുഡ് ചിത്രങ്ങളില്‍  മറ്റു  നടന്മാര്‍ക്ക്  സ്കോര്‍  ചെയ്യാന്‍  കുറച്ചു  പാടാണ്  .എന്നാല്‍  ഇതിലെ  മിച്ച്‌  ലിയറിയുടെ  റോളില്‍ ജോണ്‍  മാല്‍കൊവിച്  ഈസ്റ്റ്‌വുഡിന് കടുത്ത മത്സരം തന്നെ കൊടുത്തിട്ടുണ്ട്. വീക്ക്‌  സ്പോട്ട്  അറിഞ്ഞു   മാനസികമായി  തളര്‍ത്തുകയും  മാനിപുലേറ്റ്  ചെയ്യുകയും  ചെയ്യുന്ന  മിച്  ലിയറിയുടെ  വേഷത്തില്‍  ജോണ്‍  മാല്‍കൊവിച്  മികച്ച  പ്രകടം  ആണ്  കാഴ്ച വെച്ചത് .ഫ്രാങ്കും  മിച്ച്  ലിയരിയും  തമ്മിലുള്ള ക്യാറ്റ്  ആന്‍ഡ്‌  മൗസ്  കളിയിലൂടെ  മുന്നോട്ട്  പോകുന്ന  ഈ ചിത്രം  മികച്ചൊരു   ത്രില്ലെര്‍  അനുഭവം  ആണ്  .  
IMDB: 7.2/10
RT: 95%

Friday, 15 May 2015

Every Which Way But Loose (1978) & Any Which Way You Can (1980)

സെര്‍ജിയോ  ലിയോണിന്റെ  വെസ്റ്റേണ്‍ ചിത്രങ്ങളിലൂടെയും  ഡോണ്‍  സീഗളിന്റെ  ടഫ്  കോപ്പ്  ഫിലിംസിലൂടെയും  എഴുപതുകളുടെ  പകുതിയായപ്പോഴേക്കും  ഒരു  സൂപ്പെര്‍  സ്റ്റാര്‍  പരിവേഷം  ഉണ്ടാക്കിയെടുക്കാന്‍  ഈസ്റ്റ്‌വുഡിനു  സാധിച്ചിരുന്നു . അക്കാലത്തെ  പുരുഷന്മാരുടെ  റോള്‍ മോഡല്‍  ആയിരുന്നു  ഈസ്റ്റ്‌വുഡ്.സിഗരറ്റ് വലിക്കുന്നതിലും കണ്ണ്  കുറുക്കി  വെച്ചുള്ള  നോട്ടം  കൊണ്ടുമെല്ലാം  യുവാക്കള്‍  ഈസ്റ്റ്‌വുഡിനെ  അനുകരിക്കുന്ന  കാലഘട്ടം .അക്കാലഘട്ടത്തിലാണ്  എവെരിവിച്ച് വേ ബട്ട്‌  ലൂസ്  എന്ന കോമഡി  ചിത്രം  ഇറങ്ങുന്നത് .തന്റെ  പതിവ്  ചേരുവകളില്‍  നിന്നും  മാറിയ  ഒരു  ലൈറ്റ്  ഹാര്‍ട്ടഡ് എന്റര്‍ടൈനര്‍  ആയിരുന്നു  ചിത്രം .ചിത്രം  ബോക്സ്‌ഓഫീസില്‍  വന്‍  വിജയം  സ്വന്തമാക്കിയെങ്കിലും   ക്രിടിക്സ് ചിത്രത്തെ  താറടിക്കുകയാണുണ്ടായത് . ചിത്രത്തിന്‍റെ  വന്‍  വിജയത്തിന്  ശേഷം  രണ്ടു  വര്‍ഷത്തിനു  ശേഷം  ചിത്രത്തിന്‍റെ  സീക്വല്‍  ആയ  'എനി വിച് വേ  യൂ  കാന്‍ ' എന്ന ചിത്രവും  ഇറങ്ങി . റോട്ടന്‍ ടൊമാറ്റോസില്‍  ആദ്യ  പാര്ട്ടിനു 31% ഉം രണ്ടാം  പാര്ട്ടിനു 20% ഉം  മാത്രമാണ്  റേറ്റിംഗ്  ഉള്ളത്  .പക്ഷെ  ചിത്രം  അത്ര  മോശമല്ലെന്നാണ്  എന്റെ  വിശ്വാസം .   ഞാന്‍  വളരെ  ആസ്വദിച്ച്  കണ്ട  ചിത്രങ്ങളാണ്  ഇത്  രണ്ടും . 

Every Which Way But Loose (1978)    


ട്രക്ക്  ഡ്രൈവര്‍ ആയ ഫിലോ  ബെഡോ  ഒരു  ഫിസ്റ്റ്  ഫൈറ്റര്‍ കൂടി  ആണ് .പ്രശസ്ത  ഫിസ്റ്റ്  ഫൈറ്റര്‍  ആയ  ടാങ്ക്  മര്‍ഡോക്കുമായി  തന്നെ  താരതമ്യം  ചെയ്യാനാണ്  ഫിലോക്കിഷ്ട്ടം . ഫിലോയോടൊപ്പം  എപ്പോഴും  സന്തത  സഹചാരിയായി  ക്ലൈഡ്  എന്നൊരു  ഒറാംഗ് ഉട്ടന്‍ ഉണ്ട് .ഒരു  ഫൈറ്റില്‍  സമ്മാനമായി  ലഭിച്ചതാണ്  ക്ലൈഡിനെ .  സുഹൃത്തായ  ഒര്‍വില്ലെ  ആണ്  ഫിലോയുടെ  മാനേജര്‍ . അങ്ങനെയിരിക്കെ  ക്ലബ്‌  സിങ്ങര്‍  ആയ  ലിന്‍ ഹാല്‍സെ  ടയ്ലെരുമായി  ഫിലോ  പ്രണയത്തിലാകുന്നു . അവര്‍  തമ്മിലുള്ള   റിലേഷന്‍ഷിപ്‌ നല്ല  രീതിയില്‍  പോയി  കൊണ്ടിരിക്കെ  പെട്ടെന്നൊരു  ദിവസം  ലിന്‍ ഹാല്‍സേ സ്ഥലം  മാറി  പോയതായി  ഫിലോ  അറിയുന്നു . അങ്ങനെ  ഫിലോയും  ക്ലൈഡും  ഒര്‍വില്ലെയും  കൂടി  ലിന്‍ ഹാല്‍സേയെ  കണ്ടെത്താനായി  യാത്ര  പുറപ്പെടുന്നു .. യാത്ര മദ്ധ്യേ  ഒരു  മോട്ടോര്‍ സൈക്കിള്‍ ഗാംഗുമായി ഫിലോ  കോര്‍ക്കുന്നു . അതിനു  പുറമേ  ഒരു  പോലീസ്  ഓഫീസറെ  ആളറിയാതെ  തല്ലുകയും  ചെയ്യുന്നു .   മോട്ടോര്‍  സൈക്കിള്‍ ഗാംഗും  പോലീസും  ഫിലോയെ  പിന്തുടരുന്നു . തന്നെ  വിടാതെ  പിന്തുടരുന്ന  പ്രശ്നങ്ങളെ   ഫിലോ  കൈകാര്യം  ചെയ്യുന്നത്  ഒക്കെ  വളരെ  രസകരമായി  കാണിച്ചിരിക്കുന്നു . യാത്രയില്‍  തന്റെ  റോള്‍  മോഡല്‍  ആയ  ടാങ്ക്  മര്‍ഡോക്കുമായി  ഒരു  ബല പരീക്ഷണത്തിനുള്ള  അവസരവും  ഫിലോക്ക്  ലഭിക്കുന്നു 

ഫിലോയെ അന്വേഷിച്ചു  വീട്ടില്‍  ചെല്ലുന്ന   മോട്ടോര്‍ സൈക്കിള്‍  ഗാംഗിനെ   ഫിലോയുടെ  അമ്മ  ഓടിപ്പിക്കുന്ന  രംഗമൊക്കെ  എത്പ്രേക്ഷകനിലും  പൊട്ടിച്ചിരിയുണര്ത്തും . ആദ്യാവസാനം  ഒരു  ഫണ്‍ റൈഡ്  ആണ്  ചിത്രം .
ഫിലോ  ആയി  ഈസ്റ്റ്‌വുഡ്  വേഷമിട്ടപ്പോള്‍  സുഹൃത്തായ  ഒര്‍വിലെയുടെ  വേഷമണിഞ്ഞത്  ജോഫ്രെ  ല്യൂയിസ് ആണ്.   Ruth Gordon അവതരിപ്പിച്ച ഫിലോയുടെ അമ്മ വേഷം   ആണ്  ചിത്രത്തിലെ   എന്റെ  ഫാവോറൈറ്റ്‌  കഥാപാത്രം .
ഒരു  തവണ  എന്ജോയ്‌  ചെയ്തു കാണാനുള്ള  എല്ലാം  ചിത്രത്തിലുണ്ട് 
IMDB: 6.2

Any Which Way You Can(1980)


ആദ്യ  പാര്‍ട്ട്‌  കഴിഞ്ഞു  രണ്ടു  വര്‍ഷത്തിനു  ശേഷമുള്ള  കഥയാണ്  ചിത്രം  പറയുന്നത്  .ആദ്യ  ഭാഗത്തോളം  വരില്ലെങ്കിലും   ഇതും  ഒരു  എന്ജോയബിള്‍ ചിത്രം  തന്നെയാണ് .ടാങ്ക്  മര്‍ഡോക്കിനെ  നേരിട്ടതിനു  ശേഷം  രണ്ടു  വര്‍ഷത്തോളം ഫിലോ   ഫിസ്റ്റ്  ഫൈറ്ററുടെ  റോളില്‍  തുടര്‍ന്നു . എന്നാല്‍  ഫിലോ  റിടയര്‍ ചെയ്യുന്നതിനെ  കുറിച്ച്  ചിന്തിക്കുന്നുണ്ട്  ഇപ്പോള്‍ . ഇതേ  സമയത്ത്  ജാക്ക്  വില്‍‌സണ്‍  എന്നൊരു  പുതിയ  ഫൈറ്റര്‍  ഉദയം  സംഭവിച്ചിരുന്നു . റെക്കോര്‍ഡുകളെല്ലാം  തിരുത്തിക്കുറിച്ച്  മുന്നേറുന്ന  വില്‍സണെ നേരിടാന്‍  ഫിലോയെ  വീണ്ടും  രംഗത്തെക്കിറക്കാന്‍  ചില ബൂകീസും  മാഫിയയും  ശ്രമിക്കുന്നു . ഫിലോയെ  പറഞ്ഞു  സമ്മതിപ്പിക്കാന്‍ വരുന്നവരെ  ക്ലൈഡ്  പേടിപ്പിചോടിക്കുന്നു  .   ഫിലോയെ  സമ്മതിപ്പിക്കാനായി   കാമുകി  ലിന്‍  ഹാല്‍സെയെ മോബ്സ്റ്റര്‍സ്  തട്ടി  കൊണ്ട്  പോകുന്നു ..ഫിലോയും  ക്ലൈഡും  ഒര്‍വിലെയും  കൂടി  ഒരു   യാത്ര  കൂടി  പുറപ്പെടുന്നു .  പഴയ  മോട്ടോര്‍  സൈക്കിള്‍  ഗാംഗ്  ഫിലോയുടെ  പിന്നാലെ  ഇത്തവണയും  വരുന്നതോടെ  വീണ്ടും  ചിരിയുണര്‍ത്തുന്നുണ്ട് . തമാശ   നിറഞ്ഞ  ഒട്ടേറെ സാഹചര്യങ്ങളിലൂടെ  ചിത്രം  മുന്നോട്ടു  പോകുന്നു . എതിരാളിയെ   നിരീക്ഷിക്കാന്‍  ജോണ്‍  വില്‍‌സണ്‍  മറ്റൊരു  വേഷത്തില്‍  ഫിലോയുടെ  മുന്നിലെത്തുന്നു .

 ആദ്യ  ഭാഗം ഇഷ്ട്ടമായെങ്കില്‍ കണ്ടിരിക്കാവുന്ന  ഒരു  ടൈം  പാസ്  ചിത്രമാണ്  എനി വിച് വേ  യൂ  കാന്‍ .

IMDB :6/10

Thursday, 14 May 2015

The Outlaw Josey Wales(1976)

ഈസ്റ്റ് വൂഡി ന്റെ മികച്ച  വെസ്റ്റേണ്‍  ചിത്രങ്ങളില്‍  ഒന്നാണ്  ഔട്ട്‌ ലോ  ജോസി വെയില്‍സ് . ഒരു  ആക്ഷന്‍  പാക്ക്ഡ് റിവഞ്ച്  സ്റ്റോറി  ആണ്  ചിത്രം  പറയുന്നത്  .  
അമേരികന്‍ സിവില്‍വാര്‍ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്   . മിസ്സുറിയിലെ ഒരു  ഫാര്‍മര്‍ ആണ്  ജോസീ വെയില്‍സ്.വളരെ  ശാന്തമായ ജീവിതം  നയിക്കുന്ന വെയില്‍സും  ഫാമിലിയും അപ്രതീക്ഷിതമായി ഒരു സംഘം യൂണിയനിസ്റ്റുകളാല്‍ ആക്രമിക്കപ്പെടുന്നു.ആക്രമത്തില്‍ ഭാര്യയും  മകനും  കൊല്ലപ്പെടുന്നു .മാനസികമായി തകരുന്ന വെയില്‍സ്  പ്രതികാരത്തിനു ഒരുങ്ങുന്നു .യൂണിയനിസ്റ്റുകളോടുള്ള അടങ്ങാത്ത  പക  വൈകാതെ തന്നെ വെയില്‍സിനെ ഒരു  ഗറില്ല  സംഘത്തില്‍ ചേരുന്നതിനു  പ്രേരിപ്പിക്കുന്നു . യൂണിയനിസ്റ്റുകള്‍ക്കെതിരെ  7 വര്‍ഷത്തോളം അവര്‍  പോരാടി .രണ്ടു  ഭാഗത്തും  നഷ്ട്ടമുണ്ടായി കൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍ യൂണിയന്‍ ഓഫീസര്‍സ്  വെച്ച്  നീട്ടിയ  സമാധാന  ഉടമ്പടി സ്വീകരിക്കാന്‍ സംഘത്തിലെ ഭൂരിപക്ഷവും  തീരുമാനിക്കുന്നു .ജോസീ വെയില്‍സ് പക്ഷെ  സറണ്ടര്‍ ആകുന്നതിനു  വിസമ്മതിക്കുന്നു .ക്യാപ്റ്റന്‍ ടെറിലിന്റെ  നേതൃത്തത്തില്‍ യൂണിയന്‍  പട്ടാളക്കാര്‍  സഖ്യം  ചേരാന്‍  പോയവരെ  ചതിച്ചു  കൊലപ്പെടുത്തുകയാണുണ്ടായത് . വെയില്‍സിന്റെ  തലയ്ക്കു 5000ഡോളര്‍ തുക  പ്രഖ്യാപിക്കുന്നു .ജോസീ വെയില്‍സ്  എന്ന ഔട്ട്‌ലോയുടെ  ഒറ്റയാള്‍  പോരാട്ടം  തുടങ്ങുകയായി  അവിടുന്നങ്ങോട്ട് .

താന്‍  ഒരു  ഔട്ട്‌ലോ ആകുമെന്ന്  ഒരിക്കല്‍  പോലും  വെയില്‍സ്  കരുതിയിട്ടില്ലായിരുന്നു . ഒരു  പാവം  ഫാര്‍മറില്‍ നിന്നും  ഒരു  കോള്‍ഡ്‌  ബ്ലഡ്‌  ഔട്ട്‌ലോയിലേക്കുള്ള  കൂടുമാറ്റം  ആണ്  ചിത്രത്തില്‍  ഉള്ളത് . രസകരമായ  ഒരുപാടു വണ്‍  ലൈനറുകള്‍ ചിത്രത്തില്‍  ഉണ്ട് .പ്രതികാര പൂര്‍ത്തീകരണം  നടന്നു കഴിഞ്ഞപ്പോള്‍  അതില്‍  നിന്നും  ഒരു  തൃപ്തിയും  തനിക്കു  ലഭിച്ചില്ലെന്ന്  ബോധ്യമാകുന്ന  രംഗമൊക്കെ ചിത്രത്തെ  മറ്റു പല   റിവഞ്ച്  ചിത്രങ്ങളില്‍  നിന്നും  വ്യത്യസ്തമാകുന്നുണ്ട് .

ഈസ്റ്റ്‌വുഡിന്റെ അഞ്ചാമത്തെ സംവിധാന  സംരംഭമായിരുന്നു  ദി ഔട്ട്‌ലോ ജോസീ വെയില്‍സ് . തന്നെ  ഡയരക്റ്റ്  ചെയ്യാന്‍  കേമന്‍  താന്‍  തന്നെയാണെന്ന്  തെളിയിക്കുകയായിരുന്നു  ഈസ്റ്റ്വുഡ് .ജോസി വെയില്‍സ്  എന്ന കഥാപാത്രവും  ഈസ്റ്റ്‌വുഡിന്റെ  കയ്യില്‍  ഭദ്രമായിരുന്നു . പുള്ളിയുടെ  ഡയലോഗ്  ഡെലിവറിയും  സ്ക്രീന്‍  പ്രേസേന്സും  പരമാവധി  പ്രയോജനപ്പെടുത്തിയ  കഥാപാത്രമായിരുന്നു  ജോസി വെയില്‍സ് .

 പതിവ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ചേരുവകള്‍ എല്ലാമുള്ള ഒരു മനോഹര വെസ്റ്റേണ്‍ ചിത്രമാണ്‌ The Outlaw Josey Wales. പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന ഒരുപാടു രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ . രണ്ടു മണിക്കൂര്‍ പത്തു മിനുട്ട് ദൈര്‍ഘ്യം ഉള്ള ഈ ചിത്രം ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തും .വെസ്റ്റേണ്‍  ചിത്രങ്ങളുടെ  ആരാധകര്‍  ഒരു  കാരണവശാലും  മിസ്‌  ആകരുത് 
IMDB  : 7.9/10 
RT:94%